ഡാളസ്: വടക്കൻ ടെക്സസിൽ 2026ലെ മിഡ്ടേം തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് (ഒക്ടോബർ 19ന്) ആരംഭിച്ചതോടെ പോളിംഗ് ബൂത്തുകൾക്ക് മുന്നിൽ വോട്ടർമാരുടെ വലിയ നിരയാണ് അനുഭവപ്പെടുന്നത്.
സമ്പദ്വ്യവസ്ഥ മുതൽ ടെക്സസിന്റെ ഭാവി നേതൃത്വം വരെയുള്ള വിവിധ വിഷയങ്ങൾ മുൻനിർത്തിയാണ് വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിക്കാനെത്തിയത്. നവംബർ മൂന്നിനാണ് പൊതു തെരഞ്ഞെടുപ്പ്.
ടെക്സസ് യുഎസ് സെനറ്റിലേക്കു ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി: ജയിംസ് തലാറിക്കോ, റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി: കെൻ പാക്സ്റ്റൻ എന്നിവർ തമ്മിലാണ് കടുത്ത പോരാട്ടം നടക്കുന്നത്. ടെക്സസ് സംസ്ഥാനം റിപ്പബ്ലിക്കൻ കോട്ടയാണെന്നു കരുതുന്നുണ്ടെങ്കിലും ഇത്തവണ വോട്ടർമാർ എങ്ങനെ പ്രതികരിക്കും എന്ന് പ്രവചിക്കാനാവില്ല.