ജയ്പുർ: രാജസ്ഥാനിലെ നാഗൗഡ് ജില്ലയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ രണ്ടു പേർ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. മുഹമ്മദ് അമിർ സരാഗർ (28), ബന്ധുവായ മുജിദ് സൊരാഗർ (32) എന്നിവരാണ് മരിച്ചത്. സ്ഫോടനം നടന്ന സമയത്ത് നാലു പേരാണ് ജോലി ചെയ്തിരുന്നത്.
പടക്കനിർമാണ ശാല നടത്തുന്നതിനുള്ള ലൈസൻസ് ഉടമസ്ഥന് ഉണ്ടെന്നും അതേസമയം, പടക്കനിർമാണത്തിനുള്ള സ്ഫോടകവസ്തുക്കൾ സൂക്ഷിക്കാവുന്നതിന്റെ പരിധിക്കപ്പുറം ഗോഡൗണിൽ ഉണ്ടായിരുന്നെന്ന് പ്രഥമിക അന്വേഷഷത്തിൽ തെളിഞ്ഞതായി ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags : firecracker explosion factory death Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash