ജിബ്രാൻ രാക്കബുമിംഗ് രാക്ക
ജക്കാർത്ത: ഇന്തോനേഷ്യയിൽ വൈസ് പ്രസിഡന്റ് ജിബ്രാൻ രാക്കബുമിംഗ് രാക്കയുടെ വിദ്യാഭ്യാസ യോഗ്യത വിലയിരുത്താൻ പാർലമെന്ററി അന്വേഷണം നടത്തുന്നതിനെക്കുറിച്ച് രാഷ്ട്രീയ പാർട്ടികളിൽ ആലോചന.
ജിബ്രാന്റെ വിദേശവിദ്യാഭ്യാസ യോഗ്യതകൾ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പു മാനദണ്ഡങ്ങൾക്കു യോജിക്കുന്നതല്ലെന്ന് സുപ്രീംകോടതിയും ഭരണഘടനാ കോടതിയും നേരത്തേ വിധിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചുള്ള അന്വേഷണത്തിനാണു നീക്കം.
മുൻ പ്രസിഡന്റും ഇന്തോനേഷ്യൻ രാഷ്ട്രീയത്തിലെ അതികായനുമായ ജോക്കോ വിഡോഡോയുടെ പുത്രനാണ് ജിബ്രാൻ. ജോക്കോയും ഇപ്പോഴത്തെ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയും തമ്മിലുള്ള അഭിപ്രായഭിന്നതയാണ് ഇത്തരമൊരു നീക്കത്തിനു കാരണമെന്നു സൂചനയുണ്ട്.
പ്രബോവോയുടെ ചീഫ് ഓഫ് സ്റ്റാഫായിരുന്ന ലിസ്റ്റിയോ സിഗിത്തിനെ ഫോൺ ചോർത്തൽ വിവാദത്തിൽ നേരത്തേ പുറത്താക്കിയിരുന്നു. ജോക്കോ വിഡോഡോയുടെ വിശ്വസ്തനായിരുന്നു സിഗിത്ത്. പ്രബോവോയുടേത് അടക്കം ഫോണുകൾ ഇദ്ദേഹം ചോർത്തിയെന്നാണ് ആരോപണം.
Tags : GibranRakabumingRaka VicePresident Indonesia PoliticalParties EducationalQualification Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash