International
ജക്കാർത്ത: ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനത്തിൽ രണ്ട് പേർ മരിച്ചു. കിഴക്കൻ ഇന്തോനേഷ്യയിലെ ഫ്ലോറസ് ദ്വീപിൽ ശനിയാഴ്ച പുലർച്ചെയാണ് ഭൂചലനമുണ്ടായത്.
ഭൂകമ്പ മാപിനിയിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഒട്ടേറെ കെട്ടിടങ്ങൾ തകർന്നെന്നാണ് വിവരം. കെട്ടിടങ്ങൾ തകർന്നുവീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഭൂചലനത്തെത്തുടർന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
ശനിയാഴ്ച രാവിലെ 5.58നാണ് ഭൂചലമുണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഈസ്റ്റ് നുസ ടെങ്കാറ പ്രവിശ്യയിലെ നഗരമായ എൻഡെയ്ക്ക് 68 കിലോമീറ്റർ വടക്കുപടിഞ്ഞാറായാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചതിന്റെ പശ്ചാത്തലത്തിൽ പ്രദേശവാസികളെ ഒഴിപ്പിച്ചിട്ടുണ്ട്.
International
ജക്കാർത്ത: കിഴക്കൻ ഇന്തോനേഷ്യയിലെ ഫ്ലോറസ് ദ്വീപിന് സമീപം ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ശനിയാഴ്ച പുലർച്ചെയാണ് ഭൂചലനമുണ്ടായതെന്നും റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയെന്നും അധികൃതർ വ്യക്തമാക്കി.
ദ്വീപിന്റെ വടക്കൻ തീരത്തിന് സമീപമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. എൻഡെ നഗരത്തിന് ഏകദേശം 68 കിലോമീറ്റർ വടക്കുപടിഞ്ഞാറായാണ് പ്രഭവകേന്ദ്രം സ്ഥിതി ചെയ്യുന്നത്. ആദ്യ ഭൂചലനത്തിന് പിന്നാലെ അതേ പ്രദേശത്ത് 5.6, 5.9 തീവ്രതയുള്ള രണ്ട് ശക്തമായ തുടർചലനങ്ങളും ഉണ്ടായി.
അതേസമയം നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളില്ല. ഭൂചലനത്തെ തുടർന്ന് സുനാമി ഉണ്ടായേക്കാമെന്ന് ഇന്തോനേഷ്യൻ കാലാവസ്ഥാ നിരീക്ഷണ ഏജൻസി മുന്നറിയിപ്പ് നൽകി.
International
ജക്കാർത്ത: ഇന്തോനേഷ്യയിൽ ഫെറിക്ക് തീപിടിച്ച് അഞ്ച് മരണം. അപകടത്തെ തുടർന്ന് 41 പേരെ കാണാതായതാണ് റിപ്പോർട്ടുകൾ. അപകടസമയം 271 യാത്രക്കാരാണ് ഫെറിയിൽ ഉണ്ടായിരുന്നത്. 225 പേരെ രക്ഷപ്പെടുത്തി.
കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. തീപിടുത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. കിഴക്കൻ ജാവ പ്രവിശ്യയിലെ സുരബായയിൽ നിന്ന് തെക്കൻ സുലവേസിയിലെ മകാസറിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഫെറിക്ക്, മദുര ദ്വീപിന് സമീപത്തുവെച്ചാണ് തീപിടിച്ചത്.
അപകടം നടന്ന സ്ഥലത്തിന് ചുറ്റുമുള്ള പ്രദേശത്ത് കടലിൽ തെരച്ചിൽ തുടരുകയാണ്. ഫെറിയിൽ ഉണ്ടായിരുന്നവരുടെ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. രക്ഷാപ്രവർത്തനത്തിനായി നിരവധി കപ്പലുകളെ വിന്യസിച്ചിട്ടുണ്ട്.
International
ജക്കാർത്ത: ബ്രഹ്മോസ്, അസ്ത്ര മിസൈലുകൾ ഉൾപ്പെടെ കൈമാറി പ്രതിരോധമേഖലയിൽ സഹകരണം ശക്തമാക്കാൻ ഇന്ത്യയും ഇന്തോനേഷ്യയും തമ്മിൽ ധാരണ.
ഇന്ത്യയുടെ ഐഐഎം, ഐഐടി കാന്പസുകള് ഇന്തോനേഷ്യയില് തുറക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്തോനേഷ്യന് പ്രസിഡന്റ് പ്രബോവോ സുബിയാന്തോയും തമ്മിൽ നടന്ന ഉഭയകക്ഷിചർച്ചയിൽ ധാരണയായി.
ഇന്തോ-പസഫിക് മേഖലയുടെ സമാധാനത്തിന് സഹകരണം ശക്തമാക്കുന്നുതൾപ്പെടെ 14 ധാരണകളിലാണ് ഇരുരാജ്യങ്ങളും എത്തിയത്.
അപൂർവധാതുക്കൾ, സമുദ്രസുരക്ഷ, മരുന്നുകൾ, വിദ്യാഭ്യാസം, ഗവേഷണം, വാർത്താവിനിമയം, ഭക്ഷ്യസുരക്ഷ തുടങ്ങിയ മേഖലകളിലാണ് ഇതോടെ ഇരുരാജ്യങ്ങളും സഹകരണം ശക്തമാക്കുക.
Tech
ജക്കാർത്ത: രാജ്യത്ത് കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിയമങ്ങൾ കർശനമാക്കിയതിനെ തുടർന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ടിക് ടോക്കും യൂട്യൂബും ഇന്തോനേഷ്യയിൽ പുതിയ നടപടി സ്വീകരിച്ചു. 16 വയസിൽ താഴെയുള്ള കുട്ടികൾ ഉപയോഗിച്ചിരുന്ന 47 ലക്ഷത്തോളം അക്കൗണ്ടുകളാണ് ഇരു കമ്പനികളും ചേർന്ന് റദ്ദാക്കിയത്.
ഇന്തോനേഷ്യൻ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ മന്ത്രി മെയുട്ടിയ ഹാഫിദാണ് ഇക്കാര്യം ഔദ്യോഗികമായി വ്യക്തമാക്കിയത്. നീക്കം ചെയ്തവയിൽ ഭൂരിഭാഗവും ടിക് ടോക്കിൽ നിന്നുള്ള അക്കൗണ്ടുകളാണ്. ഏകദേശം 41 ലക്ഷം അക്കൗണ്ടുകൾ. ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബ് 6 ലക്ഷത്തോളം അക്കൗണ്ടുകൾ നീക്കം ചെയ്തു.
കുട്ടികൾക്കിടയിലെ സൈബർ ഭീഷണി , അമിതമായ സ്ക്രീൻ സമയം, ഡിജിറ്റൽ അഡിക്ഷൻ എന്നിവ തടയുന്നതിനായി ഈ വർഷം മാർച്ചിലാണ് ഇന്തോനേഷ്യ പുതിയ നിയമം കൊണ്ടുവന്നത്. നിയമപ്രകാരം ഹൈ റിസ്ക് വിഭാഗത്തിൽപ്പെടുന്ന പ്ലാറ്റ്ഫോമുകൾ പ്രായപൂർത്തിയാകാത്ത ഉപയോക്താക്കളെ കണ്ടെത്തി അക്കൗണ്ടുകൾ നീക്കം ചെയ്യാൻ ബാധ്യസ്ഥരാണ്. ടിക് ടോക്, എക്സ് , ഇൻസ്റ്റാഗ്രാം, റോബ്ലോക്സ് തുടങ്ങിയ പ്ലാറ്റ്ഫോമുകൾക്ക് ഈ നിയമം ബാധകമാണ്.
International
ജക്കാർത്ത: ഫ്രാൻസിലെ ദസോ ഏവിയേഷൻ കന്പനി നിർമിക്കുന്ന അത്യാധുനിക റഫാൽ യുദ്ധവിമാനങ്ങൾ ഇന്തോനേഷ്യയും സ്വന്തമാക്കി.
ഫ്രാൻസിൽനിന്നെത്തിച്ച ആറ് വിമാനങ്ങൾ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ ഇന്നലെ വ്യോമസേനയ്ക്കു കൈമാറി.
പ്രബോവോ ആഭ്യന്തര മന്ത്രിയായിരുന്ന 2022ൽ 810 കോടി ഡോളറിന് 42 റഫാലുകൾ വാങ്ങാനാണു കരാറൊപ്പിട്ടത്.
National
മുംബൈ: സെൻസസിനുശേഷം രാജ്യത്തെ മുസ്ലിം ജനസംഖ്യ ഇന്തോനേഷ്യയിലേതിനു സമാനമാകുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു.
ലോകത്തെ മുസ്ലിം ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യമാണ് ഇന്തോനേഷ്യ. ഏതു സമുദായത്തിന്റെ എണ്ണം വർധിച്ചാലും അവരെല്ലാം ഇന്ത്യക്കാരാണെന്ന് ന്യൂനപക്ഷ ക്ഷേമ കാര്യമന്ത്രിയായ റിജിജു പറഞ്ഞു.
പാഴ്സി സമുദായത്തിന്റെ ജനസംഖ്യ ഇടിയുന്നതിൽ റിജിജു ആശങ്ക രേഖപ്പെടുത്തി.
52,000 നും 55,000നും ഇടയിലാണ് രാജ്യത്ത് പാഴ്സി ജനസംഖ്യ.
രാജ്യത്തെ ഏറ്റവും ചെറിയ മതന്യൂനപക്ഷമാണു പാഴ്സികൾ. രാജ്യത്ത് ഇതിനുമുന്പ് സെൻസസ് നടന്നത് 2011ലാണ്. 2021ൽ സെൻസസ് നടന്നില്ല.
International
ജക്കാർത്ത: ഇന്തോനേഷ്യയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 15 പേർ മരിച്ചു. 88 പേർക്കു പരിക്കേറ്റു. തലസ്ഥാനമായ ജക്കാർത്തയ്ക്കു സമീപം ബെകാസിയിൽ തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം.
സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ലോക്കൽ ട്രെയിനിനു പിന്നിൽ ദീർഘദൂര ട്രെയിൻ വന്നിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ തകർന്ന ബോഗി വനിതകൾക്കായി സംവരണം ചെയ്തതായിരുന്നു. മരിച്ചവരെല്ലാം വനിതകളാണ്. മൃതദേഹങ്ങൾ ചതഞ്ഞരഞ്ഞ നിലയിലായിരുന്നു.
International
ജക്കാർത്ത: ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) അറിയിച്ചു.
മൊളൂക്ക കടലിൽ 35 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായത്. ചെറിയ ദ്വീപായ ടെർനേറ്റ് ഇതിന് സമീപത്താണ്.
ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ, പ്രഭവകേന്ദ്രത്തിൽ നിന്ന് 1,000 കിലോമീറ്റർ ചുറ്റളവിൽ സുനാമി ഉണ്ടായേക്കാമെന്ന് നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ഇന്തോനേഷ്യ, ഫിലിപ്പീൻസ്, മലേഷ്യ എന്നീ രാജ്യങ്ങളുടെ തീരങ്ങളിൽ അപകടകരമായ സുനാമി തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഹവായ് ആസ്ഥാനമായുള്ള പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.
Business
കൊച്ചി: ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള പി.ടി. ടാറ്റ മോട്ടോഴ്സ് ഇന്തോനേഷ്യയില് 70,000 വാഹനങ്ങള് വിതരണം ചെയ്യുന്നതിനുള്ള കരാറില് ഒപ്പുവച്ചു.
കൃഷി ആവശ്യങ്ങള്ക്കും ഗ്രാമീണ ലോജിസ്റ്റിക്സിനും ഫാം ടു മാര്ക്കറ്റ് ഗതാഗതത്തിനും ചരക്കുനീക്കത്തിനുമായി ഉപയോഗിക്കുന്ന വാഹനങ്ങളാണ് വിതരണം ചെയ്യുക.
35,000 യൂണിറ്റ് വീതം ടാറ്റ യോദ്ധയും (പിക്അപ്) ടാറ്റ അള്ട്രാ ടി.7നുമാണ് (ട്രക്ക്) വിതരണം ചെയ്യുന്നതെന്ന് കമ്പനി അധികൃതർ അറിയിച്ചു.
International
ജക്കാർത്ത: ഇന്തോനേഷ്യയിൽ ശനിയാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ 23 മറീൻ സൈനികരും മരിച്ചതായി അധികൃതർ അറിയിച്ചു.
പടിഞ്ഞാറൻ ജാവ പ്രവിശ്യയിലെ പാസിർ ലാംഗു ഗ്രാമത്തിൽ ശനിയാഴ്ച പുലർച്ചെ ആയിരുന്നു ദുരന്തം. ദിവസങ്ങളായി പെയ്യുന്ന മഴയ്ക്കിടെയാണ് മലയോര മേഖലയിൽ മണ്ണിടിച്ചിൽ ഉണ്ടായത്. ഒട്ടേറെ വീടുകൾ മണ്ണിനടിയിലായി.
ദുരന്തമേഖലയിൽനിന്ന് ഇതുവരെ 38 മൃതദേഹങ്ങൾ കണ്ടെടുത്തു. നാൽപ്പതിനടുത്ത് പേരെ ഇനിയും കണ്ടെത്താനുണ്ട്.
പരിശീലനാഭ്യാസത്തിനെത്തിയ സൈനികരും ദുരന്തത്തിൽ അകപ്പെട്ടുവെന്നാണ് അറിയിപ്പ്.
International
ജക്കാർത്ത: ഇന്തോനേഷ്യയിലെ വെസ്റ്റ് ജാവയിലുണ്ടായ മണ്ണിടിച്ചിലിൽ എട്ട് പേർ മരിച്ചു. 82 പേരെ കാണാതായതായി സർക്കാർ അറിയിച്ചു.
വെസ്റ്റ് ജാവയിലെ വെസ്റ്റ് ബാൻഡുംഗ് പ്രദേശത്തുള്ള പസിർലംഗു ഗ്രാമത്തിലാണ് മണ്ണിടിച്ചലുണ്ടായത്. ഇന്ന് പുലർച്ചെ രണ്ടോടെയാണ് മണ്ണിടിച്ചിലുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കനത്ത മഴയെ തുടർന്നാണ് മണ്ണിടിച്ചിലുണ്ടായത്. 30 വീടുകൾ തകർന്നു. നിരവധി പേരെ രക്ഷിക്കാൻ സാധിച്ചതായി സർക്കാർ അറിയിച്ചു. കാണാതായവർക്കായുള്ള അന്വേഷണം നടക്കുന്നുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
International
ജക്കാർത്ത: ഇന്തോനേഷ്യയിൽ 11 പേർ കയറിയ ചെറുവിമാനം കാണാതായി. ഇന്നലെ ഉച്ചയ്ക്കു യോഗ്യാകാർതയിൽനിന്നു സൗത്ത് സുലാവെസി പ്രവിശ്യയുടെ തലസ്ഥാനമായ മാകാസറിലേക്കു പോയ ഇന്തോനേഷ്യൻ എയർ ട്രാൻസ്പോർട്ടിന്റെ എടിആർ 42-500 പ്രാദേശിക യാത്രാവിമാനമാണു ജാവ, സുലാവെസി ദ്വീപുകൾക്കിടയിലുള്ള പർവതമേഖലയിൽ കാണാതായത്.
മാരോസ് ജില്ലയിലെ ബുലുസാരോംഗ് ദേശീയ പാർക്കിനു സമീപം ഇന്നലെ ഉച്ചയ്ക്ക് 1.17ന് വിമാനം ട്രാക്ക് ചെയ്യപ്പെട്ടെങ്കിലും പിന്നീട് ബന്ധം നിലയ്ക്കുകയായിരുന്നു.
ബുലുസാരോംഗ് പർവതത്തിനുമുകളിൽ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ രക്ഷാപ്രവർത്തകർ അവിടേക്കു തിരിച്ചിട്ടുണ്ട്. എട്ട് ക്രൂ അംഗങ്ങളും മറൈൻ വകുപ്പിലെയും ഫിഷറീസ് വകുപ്പിലെയും മൂന്നു ഉദ്യോഗസ്ഥരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
International
മനാഡോ: ഇന്തോനേഷ്യയിൽ വൃദ്ധമന്ദിരത്തിലുണ്ടായ തീപിടിത്തത്തിൽ 16 പേർ മരിച്ചു. ഞായറാഴ്ച വൈകുന്നേരത്തോടെയായിരുന്നു അപകടം. നോർത്ത് സുലവേസി പ്രവിശ്യയിലെ ഒരുനില കെട്ടിടത്തിനാണ് തീപിടിച്ചത്.
തീപിടിത്തമുണ്ടായപ്പോൾ അന്തേവാസികളിൽ ഭൂരിഭാഗവും ഉറക്കത്തിലായിരുന്നു. പൊള്ളലേറ്റ 15 പേർ മനാഡോയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
മരിച്ചവരെ തിരിച്ചറിയുന്നതിനായി ബന്ധുക്കളോട് ആശുപത്രിയിലെത്താൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
ഷോർട്ട് സർക്യൂട്ടാണ് അപകടത്തിനു കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Sports
ബാലി: രാജ്യാന്തര ടി20 ക്രിക്കറ്റില് ഒരോവറില് അഞ്ച് വിക്കറ്റ് വീഴ്ത്തി ലോക റിക്കാർഡിട്ട് ഇന്തോനേഷ്യന് പേസര് ഗെഡെ പ്രിയാന്ദന. അന്താരാഷ്ട്ര ടി20 യിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമാണ് പ്രിയാന്ദന.
ചൊവ്വാഴ്ച ബാലിയിൽ കംബോഡിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലായിരുന്നു പ്രിയന്ദനയുടെ റിക്കാർഡ് നേട്ടം. മത്സരത്തിൽ ഒരേയൊരു ഓവർ മാത്രമാണ് താരം ബൗൾ ചെയ്തത്. ഒരു റൺ മാത്രം വഴങ്ങിയാണ് അഞ്ചു വിക്കറ്റും വീഴ്ത്തിയത്.
168 റൺസ് വിജയലക്ഷ്യം പിന്തുടരുകയായിരുന്ന കംബോഡിയ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 106 റൺസെന്ന നിലയിൽ നിൽക്കെയാണ് പ്രിയന്ദന തന്റെ 16-ാം ഓവർ ആരംഭിക്കുന്നത്. ആദ്യ മൂന്ന് പന്തുകളിൽ ഷാ അബ്രാർ ഹുസൈൻ, നിർമൽജിത് സിംഗ്, ചന്തൂൺ രത്തനക് എന്നിവരെ പുറത്താക്കി താരം ഹാട്രിക് തികച്ചു.
അടുത്ത പന്തിൽ താരം ഒരു വൈഡ് വഴങ്ങി. അടുത്ത പന്ത് ഡോട്ട് ബോളായിരുന്നു. പിന്നാലെ അഞ്ചാം പന്തിൽ മോംഗ്ദാര സോക്കിനെയും ആറാം പന്തിൽ പെൽ വെണ്ണാക്കിനെയും പുറത്താക്കിയ പ്രിയന്ദന, കംബോഡിയയുടെ ഇന്നിംഗ്സ് അവസാനിപ്പിച്ചു.
ഇതോടെ ഇന്തോനേഷ്യ 60 റൺസ് ജയം സ്വന്തമാക്കി. ലസിത് മലിംഗ, റാഷിദ് ഖാൻ, ജേസൺ ഹോൾഡർ എന്നിവർ ഒരോവറിൽ നാലു വിക്കറ്റുകൾ നേടിയിട്ടുണ്ട്.
International
ജക്കാര്ത്ത: ഇന്തോനേഷ്യയിലെ പ്രധാന ദ്വീപായ ജാവയിലുണ്ടായ ബസപകടത്തില് 16 പേര് മരിച്ചു. 34 യാത്രക്കാരുമായി പോയ ബസ് നിയന്ത്രണം വിട്ടതിനെത്തുടര്ന്ന് കോണ്ക്രീറ്റ് തൂണിലിടിച്ച് മറിയുകയായിരുന്നു.
ബസിന്റെ അമിതവേഗമാണ് അപകടകാരണമെന്ന് അധികൃതര് പറഞ്ഞു. അപകടം നടന്ന് ഏകദേശം 40 മിനിറ്റിനുശേഷം പോലീസും രക്ഷാപ്രവര്ത്തകരും എത്തി. സംഭവസ്ഥലത്തുതന്നെ ആറു പേര് മരിച്ചു.
ബാക്കിയുള്ളവര് ആശുപത്രിയിലാണു മരിച്ചതെന്ന് രക്ഷാ ഏജന്സി മേധാവി ബുഡിയോണോ പറഞ്ഞു.
International
ജക്കാർത്ത: ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ച് 20 പേർ മരിച്ചു. സ്വകാര്യ കമ്പനി പ്രവർത്തിച്ചിരുന്ന ഏഴ് നില കെട്ടിടത്തിനാണ് തീപിടിച്ചത്.
സംഭവസമയത്ത് നിരവധി പേർ കെട്ടിടത്തിന് അകത്ത് ഉണ്ടായിരുന്നു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം. ടെറ ഡ്രോൺ ഇന്തോനേഷ്യ എന്ന സ്ഥാപനത്തിൻ്റെ ഓഫീസ് കെട്ടിടത്തിനാണ് തീപിടിച്ചത്.
കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ആദ്യം തീ പിടിച്ചത്. പിന്നീട് മുകളിലേക്ക് വ്യാപിക്കുകയായിരുന്നു. കെട്ടിടത്തിന് അകത്ത് ജീവനക്കാർ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് തീപിടിത്തമുണ്ടായത്. ഉച്ചഭക്ഷണം കഴിക്കാൻ കെട്ടിടത്തിൽ നിന്ന് പുറത്തുപോയ മറ്റ് ജീവനക്കാർ പലരും രക്ഷപ്പെട്ടു.
ഇതുവരെ 20 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
International
ജക്കാർത്ത: തെക്കുകിഴക്കനേഷ്യൻ രാജ്യങ്ങളിൽ കനത്ത മഴയെത്തുടർന്നുള്ള വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 600നടുത്തായി.
ഇന്തോനേഷ്യയിൽ മാത്രം 417 പേർ മരിച്ചു. തായ്ലൻഡിൽ 170 ഉം മലേഷ്യയിൽ രണ്ടും മരണങ്ങൾ റിപ്പോർട്ട് ചെയ്തു. മൂന്നു രാജ്യങ്ങളിലെ 40 ലക്ഷം പേർ കെടുതികൾ നേരിടുന്നു.
കൊടുങ്കാറ്റുമായി ബന്ധപ്പെട്ട് ദിവസങ്ങളായി പെയ്യുന്ന മഴയാണു ദുരിതം വിതയ്ക്കുന്നത്. ഇതിൽ 30 ലക്ഷം പേർ തെക്കൻ തായ്ലൻഡിലും 11 ലക്ഷം പേർ പടിഞ്ഞാറൻ ഇന്തോനേഷ്യയിലുമാണ്.
ഇന്തോനേഷ്യയിൽ സുമാത്ര ദ്വീപിലെ മൂന്നു പ്രവിശ്യകളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായി. 289 പേരെ കാണാതായെന്നും 2.13 ലക്ഷം പേർക്കു വീടുകൾ ഒഴിയേണ്ടിവന്നുവെന്നും ഇന്തോനേഷ്യൻ വൃത്തങ്ങൾ അറിയിച്ചു. രക്ഷാപ്രവർത്തനത്തിൽ സൈന്യം സഹായം നല്കുന്നുണ്ട്.
തായ്ലൻഡിലെ എട്ടു പ്രവിശ്യകൾ വെള്ളപ്പൊക്കം നേരിടുന്നു. തായ്ലൻഡിൽ മൊത്തം റിപ്പോർട്ട് ചെയ്ത 170 മരണങ്ങളിൽ 131ഉം സോംഗ്ലാ പ്രവിശ്യയിലാണ്. ഈ പ്രവിശ്യയിലെ ഹാത് യായി നഗരത്തിൽ വെള്ളിയാഴ്ച 33.5 സെന്റിമീറ്റർ മഴയാണു ലഭിച്ചത്.
മലേഷ്യയിൽ വെള്ളപ്പൊക്ക പ്രദേശങ്ങളിൽനിന്ന് 24,500 പേരെ ഒഴിപ്പിച്ചുമാറ്റി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത. ഞായറാഴ്ച വരെ മഴ പെയ്യുമെന്നാണ് പ്രവചനമെങ്കിലും ഒരു ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രത്യേക മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.
വരും മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും തെക്കുകിഴക്കൻ ശ്രീലങ്കയ്ക്കും ഭൂമധ്യരേഖയ്ക്കു സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതി ചെയ്യുന്ന ശക്തി കൂടിയ ന്യുനമർദം വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു തീവ്ര ന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്.
തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ ഇത് കൂടുതൽ ശക്തി പ്രാപിച്ച് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ വഴി വടക്കൻ തമിഴ്നാട്-പുതുച്ചേരി തീരത്തേക്ക് നീങ്ങാനും സാധ്യതയുണ്ട്.
മലേഷ്യക്കും മലാക്ക കടലിടുക്കിനും മുകളിൽ സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യൂനമർദം സെൻയാർ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ച് വടക്കുകിഴക്കൻ ഇന്തോനേഷ്യയുടെ തീരപ്രദേശത്ത് മുകളിൽ സ്ഥിതിചെയ്യുന്നു.
പടിഞ്ഞാറ്-തെക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ഇന്നു രാവിലെ വരെ ചുഴലിക്കാറ്റിന്റെ ശക്തി നിലനിർത്തി തുടർന്നുള്ള 24 മണിക്കൂറിൽ ക്രമേണ ശക്തി കുറഞ്ഞു കിഴക്കോട്ട് സഞ്ചരിക്കാൻ സാധ്യതയുണ്ട്.
International
സിഡ്നി: ഓസ്ട്രേലിയയും ഇന്തോനേഷ്യയും സുരക്ഷാ സഹകരണം വർധിപ്പിക്കാൻ ധാരണയിലെത്തി.
ഓസ്ട്രേലിയ സന്ദർശിച്ച ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബവോ സുബിയാന്തോ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസുമായി നടത്തിയ കൂടിക്കാഴ്ചയിലാണു തീരുമാനം.
ഓസ്ട്രേലിയയോ ഇന്തോനേഷ്യയോ സുരക്ഷാ ഭീഷണി നേരിടുന്ന സാഹചര്യമുണ്ടായാൽ കൂടിയാലോചനകളിലൂടെയോ സംയോജിത നടപടികളിലൂടെയോ അതു മറികടക്കാനാണു ധാരണയെന്ന് ആൽബനീസ് വിശദീകരിച്ചു.
ഇരു രാജ്യങ്ങളും അടുത്ത വർഷം ധാരണയിൽ ഒപ്പുവയ്ക്കുമെന്ന് ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോംഗ് അറിയിച്ചു.