x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൈ​ബ​ർ ത​ട്ടി​പ്പ്: രാ​​​​ജ്യ​​​​ത്ത് ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ന​​​ഷ്‌​​​ട​​​പ്പെ​​​ട്ട​​​ത് ​19,813 കോ​​​​​ടി

വെബ്ഡെസ്ക്
Published: September 6, 2026 12:21 AM IST | Updated: September 6, 2026 12:21 AM IST

കേ​​​​​ര​​​​​ള സൈ​​​​​ബ​​​​​ർ സു​​​​​ര​​​​​ക്ഷ സ​​​​​മ്മി​​​​​റ്റ് ഹൈ​​​​​ബി ഈ​​​​​ഡ​​​​​ൻ എം​​​​​പി ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്യു​​​​​ന്നു.

കൊ​​​​​ച്ചി: രാ​​​​ജ്യ​​​​ത്തു ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം ​മാ​​​​​ത്രം സൈ​​​​​ബ​​​​​ർ ത​​​​​ട്ടി​​​​​പ്പു​​​​​ക​​​​​ളി​​​​​ലൂ​​​​​ടെ​​​​​യു​​​​​ണ്ടാ​​​​​യ സാ​​​​​മ്പ​​​​​ത്തി​​​​​ക​​​​ന​​​​​ഷ്‌​​​​ടം 19,813 കോ​​​​​ടി രൂ​​​​​പ​​​​​യു​​​​​ടേ​​​​​ത്. വ്യ​​​​​ക്തി​​​​​ക​​​​​ളും സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളും സാ​​​​​ന്പ​​​​​ത്തി​​​​​ക ത​​​​​ട്ടി​​​​​പ്പി​​​​​ന്‍റെ ഇ​​​​​ര​​​​​ക​​​​​ളി​​​​​ലു​​​​​ണ്ട്.

ക​​​​​ഴി​​​​​ഞ്ഞ മൂ​​​​​ന്നു വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​നി​​​​​ടെ 56,000 കോ​​​​​ടി​​​​​യി​​​​​ല​​​​​ധി​​​​​കം രൂ​​​​​പ​​​​​യു​​​​​ടെ സൈ​​​​​ബ​​​​​ർ ത​​​​​ട്ടി​​​​​പ്പ് പ​​​​​രാ​​​​​തി​​​​​ക​​​​​ളാ​​​​​ണ് രാ​​​​​ജ്യ​​​​​ത്തു റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്ത​​​​​ത്. എ​​​​​ന്നാ​​​​​ൽ ശ​​​​​ക്ത​​​​​മാ​​​​​യ പ്ര​​​​​തി​​​​​രോ​​​​​ധ​​​​സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ൾ വ​​​​​ഴി 32 ല​​​​​ക്ഷം പ​​​​​രാ​​​​​തി​​​​​ക​​​​​ളു​​​​​ടെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ 11,000 കോ​​​​​ടി​​​​​യി​​​​​ല​​​​​ധി​​​​​കം രൂ​​​​​പ സം​​​​​ര​​​​​ക്ഷി​​​​​ക്കാ​​​​​ൻ സാ​​​​​ധി​​​​​ച്ചു.

കൊ​​​​​ച്ചി​​​​​യി​​​​​ൽ‌ ന​​​​​ട​​​​​ന്ന ര​​​​​ണ്ടാ​​​​​മ​​​​​ത് കേ​​​​​ര​​​​​ള സൈ​​​​​ബ​​​​​ർ സു​​​​​ര​​​​​ക്ഷാ സ​​​​​മ്മി​​​​​റ്റി​​​​​ൽ സം​​​​​സ്ഥാ​​​​​ന വി​​​​​ജി​​​​​ല​​​​​ൻ​​​​​സ് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ മ​​​​​നോ​​​​​ജ് ഏ​​​​​ബ്ര​​​​​ഹാ​​​​​മാ​​​​​ണ് ഇ​​​​​ക്കാ​​​​​ര്യം വി​​​​​ശ​​​​​ദീ​​​​​ക​​​​​രി​​​​​ച്ച​​​​​ത്. ലോ​​​​​ക​​​​​മെ​​​​​മ്പാ​​​​​ടും റാ​​​​​ൻ​​​​​സം​​​​​വെ​​​​​യ​​​​​ർ ബാ​​​​​ധി​​​​​ത​​​​​രു​​​​​ടെ എ​​​​​ണ്ണ​​​​​ത്തി​​​​​ൽ 389 ശ​​​​​ത​​​​​മാ​​​​​ന​​​​​ത്തി​​​​​ന്‍റെ വ​​​​​ർ​​​​​ധ​​​​​ന​​​​​യുണ്ടാ​​​​​യി.

ഒ​​​​​റ്റ വെ​​​​​ടി​​​​​യു​​​​​ണ്ട​​​​പോ​​​​​ലും ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കാ​​​​​തെ രാ​​​​​ജ്യ​​​​​ങ്ങ​​​​​ളു​​​​​ടെ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​നം സ്തം​​​​​ഭി​​​​​പ്പി​​​​​ക്കാ​​​​​നും പ്ര​​​​​തി​​​​​രോ​​​​​ധ​​​​സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ളെ​​​​​യും അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​സൗ​​​​​ക​​​​​ര്യ​​​​​ങ്ങ​​​​​ളെ​​​​​യും ത​​​​​ക​​​​​ർ​​​​​ക്കാ​​​​​നും ഇ​​​​​ന്ന് സൈ​​​​​ബ​​​​​ർ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ങ്ങ​​​​​ൾ​​​​​ക്കു സാ​​​​​ധി​​​​​ക്കു​​​​​മെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി.

വ്യ​​​​​ക്തി​​​​​ക​​​​​ൾ​​​​​ക്കും സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കും സ​​​​​ർ​​​​​ക്കാ​​​​​രു​​​​​ക​​​​​ൾ​​​​​ക്കും വ​​​​​ലി​​​​​യ ഭീ​​​​​ഷ​​​​​ണി​​​​​യു​​​​​യ​​​​​ർ​​​​​ത്തു​​​​​ന്ന സൈ​​​​​ബ​​​​​ർ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ങ്ങ​​​​​ൾ വ​​​​​ർ​​​​​ധി​​​​​ച്ചു​​​​​വ​​​​​രു​​​​​ന്ന സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ൽ, വി​​​​​വ​​​​​രചോ​​​​​ർ​​​​​ച്ച​​​​​യും മ​​​​​റ്റു സു​​​​​ര​​​​​ക്ഷാ​​​​വെ​​​​​ല്ലു​​​​​വി​​​​​ളി​​​​​ക​​​​​ളും പ്ര​​​​​തി​​​​​രോ​​​​​ധി​​​​​ക്കാ​​​​​ൻ ആ​​​​​ഗോ​​​​​ള​​​​​ത​​​​​ല​​​​​ത്തി​​​​​ൽ വ​​​​​ൻ​​​​തോ​​​​​തി​​​​​ൽ വി​​​​​ദ​​​​​ഗ്ധ​​​​​രെ ആ​​​​​വ​​​​​ശ്യ​​​​​മു​​​​​ണ്ട്. നി​​​​​ല​​​​​വി​​​​​ൽ ലോ​​​​​ക​​​​​ത്താ​​​​​ക​​​​​മാ​​​​​നം 48 ല​​​​​ക്ഷം സൈ​​​​​ബ​​​​​ർ സെ​​​​​ക്യൂ​​​​​രി​​​​​റ്റി ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളാ​​​​​ണു​​​​​ള്ള​​​​​ത്. മി​​​​​ക​​​​​ച്ച പ്ര​​​​​തി​​​​​ഭ​​​​​ക​​​​​ളു​​​​​ള്ള കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന് ഈ ​​​​​തൊ​​​​​ഴി​​​​​ല​​​​​വ​​​​​സ​​​​​ര​​​​​ങ്ങ​​​​​ൾ പ്ര​​​​​യോ​​​​​ജ​​​​​ന​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​ൻ സാ​​​​​ധ്യ​​​​​ത​​​​​ക​​​​​ളേ​​​​​റെ​​​​​യാ​​​​​ണെ​​​​​ന്നും മ​​​​​നോ​​​​​ജ് ഏ​​​​​ബ്ര​​​​​ഹാം ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി.

എ​​​​​ഫ് 9 ഇ​​​​​ൻ​​​​​ഫോ​​​​​ടെ​​​​​ക്, കേ​​​​​ര​​​​​ള സ്റ്റാ​​​​​ർ​​​​​ട്ട​​​​​പ്പ് മി​​​​​ഷ​​​​​നു​​​​​മാ​​​​​യി സ​​​​​ഹ​​​​​ക​​​​​രി​​​​​ച്ചു കൊ​​​​​ച്ചി​​​​​യി​​​​​ൽ സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ച്ച ര​​​​​ണ്ടാ​​​​​മ​​​​​ത് കേ​​​​​ര​​​​​ള സൈ​​​​​ബ​​​​​ർ സു​​​​​ര​​​​​ക്ഷാ സ​​​​​മ്മി​​​​​റ്റ് ഹൈ​​​​​ബി ഈ​​​​​ഡ​​​​​ൻ എം​​​​​പി ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്തു. ഡാ​​​​​റ്റാ സെ​​​​​ക്യൂ​​​​​രി​​​​​റ്റി കൗ​​​​​ൺ​​​​​സി​​​​​ൽ ഓ​​​​​ഫ് ഇ​​​​​ന്ത്യ, ടൈ ​​​​​കേ​​​​​ര​​​​​ള, കൊ​​​​​ച്ചി​​​​​ൻ ചേം​​​​​ബ​​​​​ർ ഓ​​​​​ഫ് കൊ​​​​​മേ​​​​​ഴ്‌​​​​​സ് ആ​​​​​ൻ​​​​​ഡ് ഇ​​​​​ൻ​​​​​ഡ​​​​​സ്ട്രി എ​​​​​ന്നി​​​​​വ​​​​​രു​​​​​ടെ സ​​​​​ഹ​​​​​ക​​​​​ര​​​​​ണ​​​​​ത്തോ​​​​​ടെ​​​​​യാ​​​​​ണ് ഉ​​​​​ച്ച​​​​​കോ​​​​​ടി സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ച്ച​​​​​ത്.

സം​​​​​സ്ഥാ​​​​​ന​​​​​ത്തെ സ​​​​​ർ​​​​​ക്കാ​​​​​ർ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കു സൗ​​​​​ജ​​​​​ന്യ​​​​​മാ​​​​​യി സൈ​​​​​ബ​​​​​ർ സു​​​​​ര​​​​​ക്ഷാ പ​​​​​രി​​​​​ശീ​​​​​ല​​​​​ന​​​​​വും ബോ​​​​​ധ​​​​​വ​​​​​ത്ക​​​​​ര​​​​​ണ​​​​​വും ന​​​​​ൽ​​​​​കു​​​​​മെ​​​​​ന്ന് എ​​​​​ഫ് 9 ഇ​​​​​ൻ​​​​​ഫോ​​​​​ടെ​​​​​ക് സ്ഥാ​​​​​പ​​​​​ക​​​​​ൻ ജ​​​​​യ​​​​​കു​​​​​മാ​​​​​ർ മോ​​​​​ഹ​​​​​ന​​​​​ച​​​​​ന്ദ്ര​​​​​ൻ പ​​​​​റ​​​​​ഞ്ഞു.

Tags : CyberFraud Lost Country Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Business

Recent News

Corehub Up