x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ക് പ​ട​യെ തൂ​ക്കി; വ​നി​താ ഏ​ഷ്യാ​ക​പ്പി​ൽ ഇ​ന്ത്യ സെ​മി​യി​ൽ

വെബ് ഡെസ്ക്
Published: September 5, 2026 11:16 PM IST | Updated: September 5, 2026 11:16 PM IST

വ​നി​താ ഏ​ഷ്യാ​ക​പ്പ് ക്രി​ക്ക​റ്റ് സെ​മി​യി​ൽ പ്ര​വേ​ശി​ച്ച ഇ​ന്ത്യ​ൻ ടീം.

ദു​ബാ​യി: വ​നി​താ ഏ​ഷ്യാ​ക​പ്പ് ക്രി​ക്ക​റ്റി​ൽ ചി​ര​വൈ​രി​ക​ളാ​യ പാ​ക്കി​സ്ഥാ​നെ ത​ക​ർ​ത്തെ​റി​ഞ്ഞ് ഇ​ന്ത്യ സെ​മി​ഫൈ​ന​ലി​ൽ. ആ​ദ്യം ബാ​റ്റ് ചെ​യ്ത പാ​ക്കി​സ്ഥാ​ൻ ഉ​യ​ർ​ത്തി​യ 56 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ഇ​ന്ത്യ 8.4 ഓ​വ​റി​ൽ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ മ​റി​ക​ട​ന്നു. 68 പ​ന്തു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ ഏ​ഴ് വി​ക്ക​റ്റി​ന്‍റെ ത​ക​ർ​പ്പ​ൻ ജ​യ​മാ​ണ് ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി​യ​ത്.‌ 

ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ 18 പ​ന്തി​ൽ 18 റ​ൺ​സു​മാ​യും ദീ​പ്തി ശ​ർ​മ 14 പ​ന്തി​ൽ 12 റ​ൺ​സു​മാ​യും പു​റ​ത്താ​കാ​തെ നി​ന്നു. ഷെ​ഫാ​ലി വ​ർ​മ്മ (12), സ്മൃ​തി മ​ന്ദാ​ന (ഒ​മ്പ​ത്)  പ്ര​തി​ക റാ​വ​ൽ (നാ​ല്) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് ഇ​ന്ത്യ​യ്ക്ക് ന​ഷ്ട​മാ​യ​ത്. ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത പാ​ക്കി​സ്ഥാ​ൻ 18.1 ഓ​വ​റി​ൽ 55 റ​ൺ​സി​ന് ഓ​ൾ​ഔ​ട്ടാ​യി. 

ദു​ബാ​യി​ലെ പി​ച്ചി​ൽ മി​ക​ച്ച സ്കോ​ർ ല​ക്ഷ്യ​മി​ട്ട് ഇ​റ​ങ്ങി​യ പാ​ക് ബാ​റ്റിം​ഗ് നി​ര​യ്ക്ക് ഇ​ന്ത്യ​ൻ ബൗ​ളി​ങ്ങി​ന് മു​ന്നി​ൽ കാ​ര്യ​മാ​യ ചെ​റു​ത്തു​നി​ൽ​പ്പ് ന​ട​ത്താ​നാ​യി​ല്ല. ഇ​ന്ത്യ​യ്ക്കാ​യി ശ്രീ​ച​ര​ണി​യും പ്രേ​മ റാ​വ​ത്തും മൂ​ന്ന് വീ​തം വി​ക്ക​റ്റ് വീ​ഴ്ത്തി. ദീ​പ്തി ശ​ർ​മ ര​ണ്ട് വി​ക്ക​റ്റും ഷെ​ഫാ​ലി വ​ർ​മ്മ ഒ​രു വി​ക്ക​റ്റും സ്വ​ന്ത​മാ​ക്കി. 

പാ​ക് നി​ര​യി​ൽ ഓ​പ്പ​ണ​ർ​മാ​രാ​യ ഷ​വാ​ൽ സു​ൽ​ഫി​ക്ക​ർ (14), മു​നീ​ബ അ​ലി (13) എ​ന്നി​വ​ർ മാ​ത്ര​മാ​ണ് ര​ണ്ട​ക്കം ക​ട​ന്ന​ത്. എ ​ഗ്രൂ​പ്പി​ലെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളും വി​ജ​യി​ച്ച ഇ​ന്ത്യ ആ​റ് പോ​യി​ന്‍റു​മാ​യാ​ണ് സെ​മി​യി​ൽ പ്ര​വേ​ശി​ച്ച​ത്.

Tags : asia cup womens india pakistan

Recent News

Corehub Up