x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൗ​ള​ർ​മാ​ർ 'തീ ​തു​പ്പി'; ത​ക​ർ​ന്ന​ടി​ഞ്ഞ് പാ​ക്കി​സ്ഥാ​ൻ

സ്പോർട്സ് ഡെസ്ക്
Published: September 5, 2026 09:48 PM IST | Updated: September 5, 2026 09:48 PM IST

വ​നി​താ ഏ​ഷ്യാ ക​പ്പി​ലെ ഇന്ത്യ പാക്കിസ്ഥാൻ മത്സരത്തിൽ നിന്ന്

 ദു​ബാ​യി: വ​നി​താ ഏ​ഷ്യാ ക​പ്പി​ൽ ചി​ര​വൈ​രി​ക​ളാ​യ പാ​ക്കി​സ്ഥാ​നെ​തി​രെ ഇ​ന്ത്യ​യ്ക്ക് 56 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത പാ​ക്കി​സ്ഥാ​ൻ 18.1 ഓ​വ​റി​ൽ വെ​റും 55 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. ആ​ദ്യം ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത പാ​ക് ക്യാ​പ്റ്റ​ൻ ഫാ​ത്തി​മ സ​ന​യു​ടെ തീ​രു​മാ​നം പാ​ളു​ന്ന​താ​ണ് ദു​ബാ​യി മൈ​താ​ന​ത്ത് ക​ണ്ട​ത്. 

ഒ​രു ഘ​ട്ട​ത്തി​ൽ വി​ക്ക​റ്റ് ന​ഷ്ട​മി​ല്ലാ​തെ 27 റ​ൺ​സെ​ന്ന നി​ല​യി​ലാ​യി​രു​ന്നു പാ​ക്കി​സ്ഥാ​ൻ. പി​ന്നീ​ട് കൂ​ട്ട​ത്ത​ക​ർ​ച്ച​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. 35 റ​ൺ​സി​നി​ടെ ആ​റ് വി​ക്ക​റ്റു​ക​ളാ​ണ് അ​വ​ർ​ക്ക് ന​ഷ്ട​മാ​യ​ത്. 27 റ​ൺ​സി​ൽ നി​ൽ​ക്കെ മു​ജീ​ബ അ​ലി പു​റ​ത്താ​യ​തോ​ടെ​യാ​ണ് പാ​ക്കി​സ്ഥാ​ന്‍റെ ത​ക​ർ​ച്ച തു​ട​ങ്ങി​യ​ത്. 15 പ​ന്തി​ൽ 13 റ​ൺ​സെ​ടു​ത്ത താ​ര​ത്തെ ഷ​ഫാ​ലി വ​ർ​മ്മ പു​റ​ത്താ​ക്കി. 

ആ​റാം ഓ​വ​റി​ൽ ര​ണ്ട് വി​ക്ക​റ്റു​ക​ൾ കൂ​ടി വീ​ണ​തോ​ടെ പാ​ക് നി​ര​യു​ടെ ത​ക​ർ​ച്ച വേ​ഗ​ത്തി​ലാ​യി. ഗു​ൽ ഫെ​റോ​സ (0), സു​ൽ​ഫി​ക്ക​ർ (14) എ​ന്നി​വ​രാ​ണ് പു​റ​ത്താ​യ​ത്. തു​ട​ർ​ന്നെ​ത്തി​യ ബാ​റ്റ​ർ​മാ​ർ​ക്കും ഇ​ന്ത്യ​ൻ ബൗ​ളിം​ഗി​നു മു​ന്നി​ൽ നി​ല​യു​റ​പ്പി​ക്കാ​നാ​യി​ല്ല. ആ​യി​ഷ സ​ഫ​ർ (ര​ണ്ട്), സ​ദ​ഫ് ഷ​മാ​സ് (മൂ​ന്ന്), ക്യാ​പ്റ്റ​ൻ ഫാ​ത്തി​മ സ​ന (0) എ​ന്നി​വ​ർ മ​ട​ങ്ങി​യ​തോ​ടെ പാ​ക്കി​സ്ഥാ​ൻ 35-6 എ​ന്ന നി​ല​യി​ലാ​യി. 

പി​ന്നാ​ലെ എ​യ്മ​ൻ ഫാ​ത്തി​മ അ​ഞ്ച് റ​ൺ​സെ​ടു​ത്ത് റ​ണ്ണൗ​ട്ടാ​യി. ഹ​നീ​യ (ആ​റ്), ന​ഷ്റ സ​ന്ധു (0), തു​ബ ഹ​സ​ൻ (ഒ​മ്പ​ത്) എ​ന്നി​വ​രും അ​ധി​കം വൈ​കാ​തെ മ​ട​ങ്ങി​യ​തോ​ടെ പാ​ക്കി​സ്ഥാ​ന്‍റെ പോ​രാ​ട്ടം 55 റ​ൺ​സി​ൽ അ​വ​സാ​നി​ച്ചു. ഇ​ന്ത്യ​യ്ക്കാ​യി പ്രേ​മ റാ​വ​ത്തും ശ്രീ ​ച​ര​ണി​യും മൂ​ന്ന് വീ​തം വി​ക്ക​റ്റ് വീ​ഴ്ത്തി. 
 

Tags : Cricket Asia Cup Womens India Pakistan

Recent News

Corehub Up