x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അമേരിക്കൻ വി​മാ​ന​ത്തി​ൽ അക്രമം; യാത്രക്കാരനെ സീറ്റിൽ കെട്ടിയിട്ടു

ഇന്‍റർനാഷണൽ ഡെസ്‌ക്
Published: September 5, 2026 03:38 PM IST | Updated: September 5, 2026 03:38 PM IST

അമേരിക്കൻ വി​മാ​ന​ത്തി​നുള്ളിൽ അക്രമം അഴിച്ചുവിട്ട യാത്രക്കാരനെ കെട്ടിയിട്ടപ്പോൾ.

വാ​ഷിം​ഗ്ട​ൺ ഡിസി: വി​മാ​ന​ത്തി​നു​ള്ളി​ൽ അ​ക്ര​മം അ​ഴി​ച്ചു​വി​ട്ട യാ​ത്ര​ക്കാ​ര​നെ സീറ്റിൽ കെട്ടിയിട്ടു. അ​മേ​രി​ക്ക​ൻ എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ത്തി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണു നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. ഡാ​ള​സ്-​ഫോ​ർ​ട്ട്‌ വ​ർ​ത്തി​ൽനി​ന്ന് ന്യൂ​ആർക്കിലേക്കു സഞ്ചരിക്കുകയായിരുന്ന വിമാനം സം​ഭ​വത്തെത്തു​ട​ർ​ന്ന് ബാ​ൾ​ട്ടി​മോ​ർ വിമാനത്താവളത്തിൽ അ​ടി​യ​ന്ത​ര​മാ​യി ഇറക്കി.

യാ​ത്ര തു​ട​ങ്ങി ര​ണ്ടു മ​ണി​ക്കൂ​റി​നുശേ​ഷ​മാ​ണു വി​മാ​ന​ത്തി​ൽ അക്രമാന്തരീക്ഷം ഉടലെടുത്തത്. തൊ​ട്ട​ടു​ത്ത സീ​റ്റി​ലി​രു​ന്ന സ​ഹ​യാ​ത്രികന്‍റെ ക​ഴു​ത്തി​ൽ പി​ടി​ക്കു​ക​യും അ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണു പ്ര​ശ്ന​ങ്ങ​ൾക്കു തുടക്കം. ജീ​വ​ന​ക്കാ​ർ ശാ​ന്ത​നാ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അവർക്കെതിരേ വം​ശീ​യാ​ധി​ക്ഷേ​പ​ക​രമായ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി യാ​ത്ര​ക്കാ​ര​ൻ കൂ​ടു​ത​ൽ ആ​ക്ര​മ​ണ​കാ​രി​യാ​യി മാ​റു​ക​യാ​യി​രു​ന്നു.

അക്രമം അതിരുകടന്നപ്പോൾ വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന വി​ര​മി​ച്ച പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റു യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും ചേ​ര്‍​ന്ന് ഇ​യാ​ളെ കീ​ഴ്‌​പ്പെ​ടു​ത്തി. തുടർന്ന്, വി​മാ​ന ജീ​വ​ന​ക്കാ​ർ ന​ൽ​കി​യ സി​പ്പ് ടൈ​ക​ളും ഡ​ക്ട് ടേ​പ്പും ഉ​പ​യോ​ഗി​ച്ച് ഇ​യാ​ളെ സീ​റ്റിനോടു ചേ​ർ​ത്തു കെ​ട്ടി. കൈയും കാലും ബന്ധിക്കുകയും ചെയ്തു.

പൈ​ല​റ്റ് ഉ​ട​ൻത​ന്നെ ബാ​ൾ​ട്ടി​മോ​റിൽ വിമാനമിറക്കാൻ തീ​രു​മാ​നി​ച്ചു. വി​മാ​നം ലാ​ൻ​ഡ് ചെ​യ്ത ഉ​ട​ൻ പ്രാ​ദേ​ശി​ക പൊലീ​സും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും വി​മാ​ന​ത്തി​ൽ പ്ര​വേ​ശി​ച്ച് അ​ക്ര​മി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. തു​ട​ർ​ന്ന് വി​മാ​നം ന്യൂ​ആ​ർ​ക്കി​ലേ​ക്കു യാ​ത്ര തു​ട​ർ​ന്നു.

സം​ഭ​വ​ത്തി​ൽ എ​ഫ്​ബി​ഐ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. യാ​ത്ര​ക്കാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സു​ര​ക്ഷ​യ്ക്കാ​ണു ത​ങ്ങ​ൾ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്നും വി​മാ​ന​ത്തി​നു​ള്ളിലെ അ​ക്ര​മസം​ഭ​വ​ങ്ങ​ളോടു വിട്ടുവീഴ്ചയില്ലെന്നും അ​മേ​രി​ക്ക​ൻ എ​യ​ർ​ലൈ​ൻ​സ് വ്യ​ക്ത​മാ​ക്കി. അ​ക്ര​മ​കാരിക്കെതിരേ കടുത്ത നടപടിയെടുക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

Tags : InternationalNews AmericanAirlines DallasFortWorth Newark

Recent News

Corehub Up