Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : InternationalNews

അഹമ്മദിയ വിഭാഗക്കാർക്കുനേരേയുള്ള പാക് വിവേചനം; നടപടി സ്വീകരിക്കണമെന്നു മ​നു​ഷ്യാ​വ​കാ​ശ പ്രവർത്തകർ

ജനീവ: പാ​ക്കിസ്ഥാ​നി​ൽ അ​ഹ​മ്മ​ദി​യ വി​ഭാ​ഗ​ത്തിനുനേ​രേ തു​ട​ർ​ച്ച​യാ​യു​ണ്ടാ​കു​ന്ന വി​വേ​ച​ന​വും അക്ര​മ​ങ്ങ​ളും അ​വ​സാ​നി​പ്പി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു മ​നു​ഷ്യാ​വ​കാ​ശ പ്രവർത്തകർ. അ​ക്ര​മി​ക​ൾ​ ശി​ക്ഷയിൽനിന്നു രക്ഷപ്പെടുന്ന സാ​ഹ​ച​ര്യം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും യുഎന്നിലെ മനുഷ്യാവകാശ പ്രവർത്തകർ ആവശ്യപ്പെട്ടു. ജനീവയിൽ പുറത്തിറക്കിയ വാ​ർ​ത്താ​ക്കു​റി​പ്പി​ലാണ് ഇസ്‌ലാമാബാദിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്.

മ​ത​ത്തിന്‍റെ പേരിൽ അ​ഹ​മ്മ​ദിയ വി​ഭാ​ഗം കൊടിയ പീ​ഡ​ന​ങ്ങ​ൾ​ക്കിരയാകുന്നു. സാ​മൂ​ഹി​ക​ ഒ​റ്റ​പ്പെ​ടലും അനുഭവിക്കുന്നു. പാക് സർക്കാരിന്‍റെ മൗ​നാ​നു​വാ​ദ​ത്തോ​ടെ​യാ​ണ് ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. രാ​ജ്യ​ത്തു നി​ല​നി​ൽ​ക്കു​ന്ന ഭ​യാ​ന​ക​മാ​യ അ​ന്ത​രീ​ക്ഷം കാ​ര​ണം വ്യ​ക്തി​ക​ൾ​ക്കോ, സ്ഥാ​പ​ന​ങ്ങ​ൾ​ക്കോ ​ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കും അ​ന്ത​സിനും വേ​ണ്ടി സം​സാ​രി​ക്കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്നും യുഎൻ‌ സംഘം ചൂ​ണ്ടി​ക്കാ​ണിക്കുന്നു.

അ​ഹ​മ്മ​ദിയക്കാ​രു​ടെ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്കുനേ​രെ​യു​ണ്ടാ​കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ, ശ​വ​കു​ടീ​ര​ങ്ങ​ൾ ത​ക​ർ​ക്ക​ൽ, മതപരമായ വി​ശേ​ഷ​ദി​വ​സ​ങ്ങ​ളി​ലെ പ്രാ​ർഥ​ന ത​ട​സപ്പെ​ടു​ത്ത​ൽ, ആ​ചാ​ര​ങ്ങ​ളു​ടെ പേ​രി​ൽ അ​റ​സ്റ്റ് ചെ​യ്യ​ൽ, വി​ദ്വേ​ഷ പ്ര​സം​ഗ​ങ്ങ​ൾ എ​ന്നി​വ നി​ര​ന്ത​രം റി​പ്പോ​ർ​ട്ട് ചെ​യ്യുന്നുണ്ട്. ഏ​തൊ​രു വ്യ​ക്തി​ക്കും ത​ങ്ങ​ളു​ടെ വി​ശ്വാ​സ​ത്തി​ന​നു​സ​രി​ച്ചു ജീ​വി​ക്കാ​ൻ അ​വ​കാ​ശ​മു​ണ്ട്. ഏ​തു വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ആ​ളാ​യാ​ലും നി​യ​മ​ത്തി​നു മു​ന്നി​ൽ തു​ല്യ​മാ​യ സം​ര​ക്ഷ​ണം ല​ഭി​ക്ക​ണ​മെ​ന്നും മനുഷ്യാവകാശ പ്രവർത്തകർ കൂ​ട്ടി​ച്ചേ​ർ​ത്തു.

മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ൾ ത​ട​യാ​നും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​നും ഭ​ര​ണ​കൂ​ട​ത്തി​ന് ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ട്. അ​ന്താ​രാ​ഷ്ട്ര മ​നു​ഷ്യാ​വ​കാ​ശ നി​യ​മ​ങ്ങ​ൾ​ക്കു വി​രു​ദ്ധ​മാ​യി നി​ല​നി​ൽ​ക്കു​ന്ന നി​യ​മ​ങ്ങൾ പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ പാ​കി​സ്ഥാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും യുഎൻ വിദഗ്ധർ ആ​വ​ശ്യ​പ്പെ​ട്ടു.

1974-ൽ ​പാ​കി​സ്ഥാ​ൻ പാ​ർ​ല​മെ​ന്‍റ് അ​ഹ​മ്മ​ദിയ സ​മൂ​ഹ​ത്തെ ഇ​സ്‌ലാം ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടാ​ത്ത​വ​രാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ഒ​രു പ​തി​റ്റാ​ണ്ടിനുശേ​ഷം ത​ങ്ങ​ളെ മു​സ്‌​ലിം​ക​ൾ എ​ന്നു വി​ളി​ക്കു​ന്ന​തി​നും അ​വ​ർ​ക്കു നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി. മ​തം പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നും സൗ​ദി അ​റേ​ബ്യ​യി​ലേ​ക്കു തീ​ർ​ഥാ​ട​ന​ത്തി​നു പോ​കു​ന്ന​തി​നും ഇ​വ​ർ​ക്ക് പാ​ക്കി​സ്ഥാ​നി​ൽ വി​ല​ക്കു​ണ്ട്.

International

ബ​ഹി​രാ​കാ​ശ​ത്തു വി​രി​ഞ്ഞ ആ​ദ്യ കോ​ഴി​ക്കു​ഞ്ഞ് 'കെ​ന്‍റ​ക്കി'​; നാ​സ​യും കെ​എ​ഫ്‌​സി​യും സൃ​ഷ്ടി​ച്ച ച​രി​ത്രം

കോഴിക്കുഞ്ഞിന്‍റെ പേര് 'കെന്‍റക്കി' എന്നായിരുന്നു! ബഹിരാകാശത്തു ചുറ്റിക്കറങ്ങിയെത്തിയ മുട്ട വിരിഞ്ഞുണ്ടായ ആദ്യത്തെ കോഴിക്കുഞ്ഞ്! ലോകത്തിനു വലിയ അദ്ഭുതമായിരുന്നു ആ കോഴിക്കുഞ്ഞിന്‍റെ ജനനം! ഒരു സ്കൂൾ വിദ്യാർഥിയുടെ ശാസ്ത്രന്വേഷണ ത്വരയാണ് നാസയെ ആ ഗവേഷണങ്ങളിലേക്കു നയിച്ചത്. 1980-കളിലെ ആ സംഭവം ഇപ്പോൾ വീണ്ടും വാർത്തകളിൽ നിറയുകയാണ്.

1980-ക​ളു​ടെ തു​ട​ക്ക​ത്തി​ൽ ഇ​ന്ത്യാ​ന​യി​ലെ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ജോ​ൺ വെ​ല്ലിം​ഗ​ർ ആ​ണ് ഗു​രു​ത്വാ​ക​ർ​ഷ​ണ​മി​ല്ലാ​ത്ത അ​ന്ത​രീ​ക്ഷ​ത്തി​ൽ കോ​ഴി​​മു​ട്ട​യി​ലെ ഭ്രൂ​ണ​വ​ള​ർ​ച്ച എ​ങ്ങ​നെ​യാ​യി​രി​ക്കു​മെ​ന്ന ഗവേഷണപദ്ധതി മു​ന്നോ​ട്ടു​വ​ച്ച​ത്. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാ​സ സം​ഘ​ടി​പ്പി​ച്ച വി​ദ്യാ​ർഥി​ക​ളു​ടെ ശാ​സ്ത്ര മ​ത്സ​ര​ത്തി​ൽ ഈ ​ആ​ശ​യം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. എ​ന്നാ​ൽ ഈ ​പ​രീ​ക്ഷ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ ഇ​ൻ​ക്യു​ബേ​റ്റ​ർ നി​ർമി​ക്കാ​നും തു​ക ക​ണ്ടെ​ത്താ​നും ബു​ദ്ധി​മു​ട്ടി​യ​പ്പോ​ൾ ഫാ​സ്റ്റ് ഫു​ഡ് രാജാവ് കെ​എ​ഫ്‌​സി​ സാ​മ്പ​ത്തി​ക പി​ന്തു​ണ നൽകുകയായിരുന്നു. 'ചി​ക്സ് ഇ​ൻ സ്‌​പേ​സ്' (Chix in Space) എന്നു പേ​രി​ട്ട പ്രോജക്റ്റിനായി കെ​എ​ഫ്‌​സി 50,000 ഡോ​ള​ർ ധ​ന​സ​ഹാ​യം ന​ൽ​കു​ക​യും പ്ര​ത്യേ​ക ഇ​ൻ​ക്യു​ബേ​റ്റ​ർ നി​ർ​മി​ക്കാ​ൻ എ​ൻജിനീയറുടെ സേ​വ​നം ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്തു.

1986-ൽ ​ച​ല​ഞ്ച​ർ (Challenger) ബ​ഹി​രാ​കാ​ശ പേ​ട​ക​ത്തി​ലാ​ണു പ​രീ​ക്ഷ​ണം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ വി​ക്ഷേ​പ​ണ​ത്തി​നു തൊ​ട്ടു​പി​ന്നാ​ലെ പേ​ട​കം ത​ക​ർ​ന്നു​ണ്ടാ​യ ദു​ര​ന്ത​ത്തി​ൽ ഇ​തി​നാ​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും മു​ട്ട​ക​ളും ന​ശിക്കുകയായിരുന്നു. തു​ട​ർന്ന്, മൂ​ന്നു വ​ർ​ഷത്തിനുശേ​ഷം, 1989 മാ​ർ​ച്ച് 13-ന് ​ഡി​സ്ക​വ​റി പേ​ട​ക​ത്തി​ൽ (STS-29 മി​ഷ​ൻ) 32 കോ​ഴി​​മു​ട്ട​ക​ൾ നാ​സ വി​ജ​യ​ക​ര​മാ​യി ബ​ഹി​രാ​കാ​ശ​ത്തെ​ത്തി​ച്ചു. ഇ​തി​ൽ പ​കു​തി മു​ട്ട​ക​ൾ വി​ക്ഷേ​പ​ണ​ത്തിനു മു​ൻപ് ര​ണ്ടു ദി​വ​സ​ത്തെ ഭ്രൂ​ണ​വ​ള​ർ​ച്ച​യു​ള്ള​വ​യും ബാ​ക്കിയുള്ളത് ഒ​ൻ​പ​തു ദി​വ​സ​ത്തെ വ​ള​ർ​ച്ച​യെ​ത്തി​യ​വ​യു​മാ​യി​രു​ന്നു.

 

International

നേപ്പാൾ ദുരന്തം: മുന്നറിയിപ്പു നൽകിയിരുന്നതായി റിപ്പോർട്ട്; ഗവേഷണഫലം പുറത്തുവന്നത് മാർച്ചിൽ

ന്യൂ​ഡ​ൽ​ഹി: നേ​പ്പാ​ളി​ൽ വി​നാ​ശ​ക​ര​മാ​യ പ്ര​കൃ​തി​ദു​ര​ന്തി​നു സാ​ധ്യ​ത​യു​ണ്ടെ​ന്നു മു​ന്ന​റി​യി​പ്പു​ന​ൽ​കു​ന്ന ര​ണ്ടു ഗവേഷണഫലങ്ങൾ പു​റ​ത്തു​വ​ന്നി​രു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ഹി​ന്ദു കു​ഷ് ഹി​മാ​ല​യ​ൻ മേ​ഖ​ല​യി​ലെ ഹി​മാ​നി​ക​ൾ വേ​ഗ​ത്തി​ൽ ഉ​രു​കു​ക​യാ​ണെ​ന്നും ര​ണ്ടാ​യി​ര​ത്തി​നു​ശേ​ഷം മ​ഞ്ഞു​രു​ക​ലി​ന്‍റെ തോ​ത് ഇ​ര​ട്ടി​യാ​യെ​ന്നും അ​തീ​വ​ഗു​രു​ത​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളാ​ണു നി​ല​നി​ൽ​ക്കു​ന്ന​തെ​ന്നു​മാ​യി​രു​ന്നു റി​പ്പോ​ർ​ട്ട്. ഇ​ന്‍റ​ർ​ഗ​വ​ൺ​മെ​ന്‍റ​ൽ നോ​ള​ജ് ആ​ൻ​ഡ് ലേ​ണിം​ഗ് സെ​ന്‍റ​ർ ആ​ണ് ഈ ​പ​ഠ​ന റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​ത്.

ഇ​ന്ത്യ, നേ​പ്പാ​ൾ, ഭൂ​ട്ടാ​ൻ, ചൈ​ന തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്നതാണ് നേ​പ്പാ​ളി​ലെ കാ​ഠ്മ​ണ്ഡു ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സെ​ന്‍റർ ഫോ​ർ ഇന്‍റ​ഗ്രേ​റ്റ​ഡ് മൗ​ണ്ട​ൻ ഡെ​വ​ല​പ്‌​മെ​ന്‍റ് (ഐസിഐഎംഒഡി). മാർച്ചിലാണ് സം​ഘ​ട​ന ര​ണ്ടു പ​ഠ​ന റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വി​ട്ട​ത്. 1975 മു​ത​ൽ ഹി​മാ​ല​യ​ൻ മേ​ഖ​ല​യി​ലെ ഹി​മാ​നി​ക​ളു​ടെ ക​നം 27 മീ​റ്റ​റോ​ളം കു​റ​ഞ്ഞ​താ​യി റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഏ​ഷ്യ​യു​ടെ വാ​ട്ട​ർ ട​വ​റു​ക​ൾ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഈ ​ഹി​മാ​നി​ക​ളി​ൽ നി​ന്നു​ള്ള വെ​ള്ള​ത്തെ ആ​ശ്ര​യി​ക്കു​ന്ന താ​ഴ്‌​വ​ര​ക​ളി​ലെ കോടിക്കണക്കിനു ജ​ന​ങ്ങ​ൾ​ക്കുള്ള അ​പ​ക​ടസൂ​ച​ന​യാ​യി​രു​ന്നു റിപ്പോർട്ട്.

മി​ന്ന​ൽ പ്ര​ള​യ​ത്തിന്‍റെ കാ​ര​ണം കണ്ടെത്താനുള്ള ശ്രമത്തിലാണു ഗ​വേ​ഷ​കർ. 4,000 മീ​റ്റ​റി​ലേറെ ഉ​യ​ര​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ പെ​യ്യു​ന്ന​താ​ണ് ദുരന്തിന്‍റെ പ്ര​ധാ​ന​കാ​ര​ണമായി ചൂ​ണ്ടി​ക്കാ​ണിക്കുന്നത്. ആ​ഗോ​ള​താ​പ​ന​മാ​ണ് മു​ൻ​പ് മ​ഞ്ഞു​വീ​ഴ്ച ല​ഭി​ച്ചി​രു​ന്ന ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ പെ​യ്യാ​ൻ കാ​ര​ണ​മാ​കു​ന്ന​തെ​ന്നും ഇ​ത് ഹി​മാ​നി​ക​ൾ അ​തി​വേ​ഗം ഉ​രു​കു​ന്ന​തി​ന് ഇ​ട​യാ​ക്കു​ന്നു​വെ​ന്നും വാ​ഡി​യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹി​മാ​ല​യ​ൻ ജി​യോ​ള​ജി​യി​ലെ ശാ​സ്ത്ര​ജ്ഞ​രും വ്യ​ക്ത​മാ​ക്കു​ന്നു.

ഐസിഐഎംഒഡി പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം, 1990 നും 2020 ​നും ഇ​ട​യി​ലു​ള്ള മു​പ്പ​തു വ​ർ​ഷ​ത്തി​നി​ടെ ഹി​ന്ദു കു​ഷ് ഹി​മാ​ല​യ​ൻ മേ​ഖ​ല​യി​ലെ ഹി​മാ​നി​ക​ളു​ടെ മൊ​ത്തം വി​സ്തൃ​തി​യു​ടെ 12 ശ​ത​മാ​ന​വും മ​ഞ്ഞു​ശേ​ഖ​ര​ത്തി​ന്‍റെ ഒന്പതു ശ​ത​മാ​ന​വും ന​ഷ്ട​പ്പെ​ട്ടു. പ​ഠ​ന​വി​ധേ​യ​മാ​ക്കി​യ 38 ഹി​മാ​നി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്ത​പ്പോ​ൾ 2000-മാ​ണ്ടി​നു ശേ​ഷം ഹി​മാ​ല​യ​ൻ മേ​ഖ​ല​യി​ലെ ഹി​മാ​നി​ക​ളു​ടെ നാ​ശം ഇ​ര​ട്ടി​യാ​യെ​ന്നു ഗവേഷകർക്കു ക​ണ്ടെ​ത്താൻ കഴിഞ്ഞു. അതേസമയം, വ​ൻ​തോ​തി​ൽ ഹി​മാ​നി​ക​ളു​ള്ള ക​ര​കോ​റം, സി​ക്കിം, സാ​ൻ​സ്ക​ർ, ഭൂ​ട്ടാ​ൻ തു​ട​ങ്ങി​യ പ​ല മേ​ഖ​ല​ക​ളി​ലും ആ​വ​ശ്യ​ത്തി​നു നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ൾ ഇ​ല്ലാ​ത്ത​തു വി​വ​ര​ശേ​ഖ​ര​ണ​ത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നും റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

നേ​പ്പാ​ളി​ലു​ണ്ടാ​യ ദു​ര​ന്ത​ത്തി​നു പി​ന്നി​ൽ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ത്തു​ണ്ടാ​യ മ​ഞ്ഞും പാ​റ​യും ചേ​ർ​ന്നു​ള്ള ഇ​ടി​ഞ്ഞു​വീ​ഴ്​ചയാകാമെന്നു ഗ​വേ​ഷ​ക​ർ അഭിപ്രായപ്പെടുന്നു. വ​ലി​യ തോ​തി​ൽ മ​ഞ്ഞും പാ​റ​ക്ക​ഷ​ണ​ങ്ങ​ളും ഭോ​ട്ടെ കോ​ശി ന​ദി​യു​ടെ ഉ​പ​ന​ദി​യാ​യ ലെ​ൻ​ഡേ ഖോ​ല​യി​ലേ​ക്കു പ​തി​ക്കു​ക​യും, ഇ​തു വ​ൻ​തോ​തി​ൽ വെ​ള്ള​വും ചെ​ളി​യും പാ​റ​ക​ളും കുത്തിയൊഴുകാൻ കാരണമായെന്നുമാണു വിലയിരുത്തൽ. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം കാ​ര​ണം മ​ഞ്ഞു​പാ​ളി​ക​ൾ കു​റ​യു​ക​യും ഹി​മാ​നി​ക​ൾ പി​ൻ​വാ​ങ്ങു​ക​യും ചെ​യ്യു​മ്പോ​ൾ, പാ​റ​ക്കെ​ട്ടു​ക​ൾ നി​റ​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ൾ പു​റ​ത്തു​വ​രു​ക​യും അ​വ കൂ​ടു​ത​ൽ ചൂ​ട് ആ​ഗി​ര​ണം ചെ​യ്യു​ക​യും ചെ​യ്യു​ന്നു. ഇ​തു പർവതനിരകളെ കൂ​ടു​ത​ൽ ദു​ർ​ബ​ല​മാ​ക്കു​മെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

ധ്രു​വ​പ്ര​ദേ​ശ​ങ്ങ​ൾ ക​ഴി​ഞ്ഞാ​ൽ ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ഹിമാനികളുള്ളത് ഹി​ന്ദു കു​ഷ് ഹി​മാ​ല​യ​ൻ മേ​ഖ​ല​യി​ലാ​ണ്. 55,000 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റി​ല​ധി​കം പ​ര​ന്നു​കി​ട​ക്കു​ന്ന 63,700-ല​ധി​കം ഹി​മാ​നി​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ശാ​സ്ത്രീ​യ മു​ന്ന​റി​യി​പ്പു​ക​ൾ വ​രാ​നി​രി​ക്കു​ന്ന വ​ലി​യ കാ​ലാ​വ​സ്ഥാദു​ര​ന്ത​ങ്ങ​ളു​ടെ വ്യാ​പ്തി​യാ​ണു ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.

International

ദു​ര​ന്ത​നി​വാ​ര​ണം ഊ​ർ​ജി​തം; 4500-ലേറെ ആ​ളു​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി, 15,000 സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ച്ച് നേപ്പാൾ

കാ​ഠ്മ​ണ്ഡു: ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി നേപ്പാൾ. പ്രളയത്തിനിരയായ മു​ഴു​വ​ൻ പൗ​ര​ന്മാ​ർ​ക്കും വി​ദേ​ശി​ക​ൾ​ക്കും അ​ടി​യ​ന്ത​ര സ​ഹാ​യ​മെ​ത്തി​ക്കാ​ൻ സ​ർ​ക്കാ​രിന്‍റെ എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും സ​ജ്ജ​മാ​ണെ​ന്ന് നേ​പ്പാ​ൾ പ്ര​ധാ​ന​മ​ന്ത്രി ബാ​ലേന്ദ്ര ഷാ ​അറിയിച്ചു. കൊടുംതണുപ്പും പ്രതികൂല സാഹചര്യങ്ങളും അതിജീവിച്ചാണ് സേ​നാം​ഗ​ങ്ങ​ൾ ദു​ര​ന്ത​മേ​ഖ​ല​യി​ൽ പ്ര​വൃ​ത്തി​ക്കു​ന്ന​ത്. 6755 കരസേനാംഗങ്ങൾ, 4473 പോലീസുകാർ, 4203 ആം​ഡ് പോ​ലീ​സ് അംഗങ്ങൾ എന്നിവർ ഉ​ൾ​പ്പെ​ടെ 15431 സു​ര​ക്ഷാ ജീ​വ​ന​ക്കാ​രാ​ണ് നി​ല​വി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തിന്‍റെ മു​ൻ​നി​ര​യി​ലു​ള്ള​ത്.

ഇ​തു​വ​രെ 4500-ലേറെ ആ​ളു​ക​ളെ ദു​ര​ന്ത​മേ​ഖ​ല​ക​ളി​ൽനി​ന്നു സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു മാ​റ്റി​പ്പാ​ർ​പ്പി​ച്ചിട്ടുണ്ട്. പ്ര​ള​യ​ത്തി​ൽ വി​വി​ധ ഹൈ​ഡ്രോ പ​വ​ർ ട​ണ​ലു​ക​ളി​ൽ കു​ടു​ങ്ങി​പ്പോ​യ 191 തൊ​ഴി​ലാ​ളി​ക​ളെ പ്ര​ത്യേ​ക സം​ഘം സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി. സേ​ന​യു​ടെ​യും സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ളു​ടെ​യും 16 ഹെ​ലി​കോ​പ്റ്റ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് ദു​ഞ്ചെ, ത്രി​ശൂ​ലി, തി​മു​റെ, സ്യാ​ബ്രു​ബെ​സി തു​ട​ങ്ങി​ ഒ​റ്റ​പ്പെ​ട്ടുപോ​യ മേ​ഖ​ല​ക​ളി​ൽനി​ന്ന് 517 പേ​രെ വ്യോ​മ​മാ​ർഗം സു​ര​ക്ഷി​ത​കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​ച്ചു. ഇ​തി​നാ​യി നൂറിലേറെ ഹെ​ലി​കോ​പ്റ്റ​ർ ദൗ​ത്യ​ങ്ങ​ളാ​ണു പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ത​ക​ർ​ന്ന ഗ​താ​ഗ​ത ശൃം​ഖ​ല​ക​ളും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും അ​ടി​യ​ന്ത​ര​മാ​യി പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ. ര​സു​വ​യി​ൽനി​ന്ന് കാ​ഠ്മ​ണ്ഡു​വി​ലേ​ക്കു​ള്ള ബ​ദ​ൽ പാ​ത​ക​ൾ ചെ​റിയ വാ​ഹ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു​ന​ൽ​കി​യി​ട്ടു​ണ്ട്. കാ​ഠ്മ​ണ്ഡു-​മു​ഗ്ലിം​ഗ് ഹൈ​വേ ഭാഗിക ഗ​താ​ഗ​ത​ത്തി​നാ​യി സ​ജ്ജ​മാ​ക്കി. വ​ഴി​ക​ൾ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന​തി​ന് ബെ​യ്‌​ലി പാ​ല​ങ്ങ​ൾ നിർമിക്കുന്നതിനായി ഇ​ന്ത്യയോടും ​ചൈ​നയോടും നേ​പ്പാ​ൾ സഹായം അ​ഭ്യ​ർഥി​ച്ചിട്ടുണ്ട്.

ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് അ​ടി​യ​ന്ത​ര ആവശ്യങ്ങൾക്കായുള്ള ഫണ്ട് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു കൈ​മാ​റി. ദു​ര​ന്ത​മേ​ഖ​ല​യി​ൽ പ​കർ​വ്യാ​ധി​ക​ൾ പ​ട​രാ​തി​രി​ക്കാ​ൻ ബീ​ർ ഹോ​സ്പി​റ്റ​ൽ, നാ​ഷ​ണ​ൽ ട്രോ​മ സെ​ന്‍റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ സം​ഘ​ങ്ങ​ളെ വി​ന്യ​സി​ച്ചു. 5,000-ലേറെ ആ​ളു​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ അ​ടി​യ​ന്ത​ര മ​രു​ന്നു​ക​ളും കു​ടി​വെ​ള്ള​വും ശു​ചി​ത്വ സൗ​ക​ര്യ​ങ്ങ​ളും താത്കാ​ലി​ക പാർപ്പിടങ്ങളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

പ്ര​ള​യ​ത്തി​ൽ​പ്പെ​ട്ട വി​ദേ​ശ പൗ​ര​ന്മാ​രു​ടെ​യും വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ​യും വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യത്തിന്‍റെ അ​ടി​യ​ന്ത​ര ക​ൺ​ട്രോ​ൾ റൂം ​പൂർണസജ്ജമാണ്. ഇ​തു​വ​രെ 130-ലേറെ വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യും എം​ബ​സി​ക​ളു​മാ​യി ചേ​ർ​ന്ന് ബാ​ക്കി​യു​ള്ള​വ​ർ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

International

വെനസ്വേലയുമായി എണ്ണക്കരാർ ഒപ്പുവച്ച് അമേരിക്ക; ചരിത്രപരമായ കരാറെന്ന് ട്രംപ്, ചൂഷണമെന്ന് നിരീക്ഷകർ

വാ​ഷിം​ഗ്ട​ൺ ഡി​സി: വെ​ന​സ്വേ​ല​യു​മാ​യി ലോ​ക​ച​രി​ത്ര​ത്തി​ലെ​ത​ന്നെ ഏ​റ്റ​വും വ​ലി​യ എ​ണ്ണ​ക്ക​രാ​ർ ഒ​പ്പു​വ​ച്ച​താ​യി പ്ര​ഖ്യാ​പി​ച്ച് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. വെ​ന​സ്വേ​ല​യി​ലെ എ​ണ്ണ​പ്പാ​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഉ​ത്പാ​ദ​ന​വും ലാ​ഭ​ക​ര​മാ​യി സ്വ​ന്ത​മാ​ക്കാ​നു​മാ​ണു ക​രാ​റി​ലൂ​ടെ അ​മേ​രി​ക്ക ല​ക്ഷ്യ​മി​ടു​ന്ന​ത്. യു​എ​സ് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ, പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി പീ​റ്റ് ഹെ​ഗ്സെ​ത്, വെ​ന​സ്വേ​ല​യി​ലെ ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് ഡെ​ൽ​സി റോ​ഡ്രി​ഗ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ക​രാ​റി​ൽ ഒ​പ്പു​വ​ച്ച​ത്.

 

മാ​സ​ങ്ങ​ൾ​ക്കു​മു​ന്പ്, പ്ര​സി​ഡ​ന്‍റ് നി​കോ​ളാ​സ് മ​ഡു​റോ​യെ സൈ​നി​ക ന​ട​പ​ടി​യി​ലൂ​ടെ പു​റ​ത്താ​ക്കി അ​മേ​രി​ക്ക​യി​ലേ​ക്കു കൊ​ണ്ടു​പോ​യ​തി​നു പി​ന്നാ​ലെ​യാ​ണ് എ​ണ്ണ​ക്ക​രാ​ർ. മ​ഡു​റോ​യ്ക്കു ശേ​ഷം അ​ധി​കാ​ര​ത്തി​ൽ വ​ന്ന ഡെ​ൽ​സി റോ​ഡ്രി​ഗ​സ്, ര​ണ്ടു പ​തി​റ്റാ​ണ്ടു​ക​ളാ​യി തു​ട​രു​ന്ന സോ​ഷ്യ​ലി​സ്റ്റ് ന​യ​ങ്ങ​ൾ മാ​റ്റി​വ​ച്ച് എ​ണ്ണ മേ​ഖ​ല​യെ സ്വ​കാ​ര്യ​വ​ത്ക​രി​ക്കാ​നു​ള്ള നി​യ​മ​ത്തി​ൽ ഒ​പ്പു​വ​ച്ചി​രു​ന്നു.

ക​രാ​ർ അ​നു​സ​രി​ച്ച് വെ​ന​സ്വേ​ല​യി​ലെ 17 എ​ണ്ണ​പ്പാ​ട​ങ്ങ​ളി​ലാ​യി സ്ഥി​തി ചെ​യ്യു​ന്ന ശേ​ഖ​രം അ​മേ​രി​ക്ക​യു​ടെ ക​ര​ങ്ങ​ളി​ലെ​ത്തും. വ​രും നാ​ളു​ക​ളി​ൽ ഏ​ക​ദേ​ശം 100 ബി​ല്യ​ൺ യു​എ​സ് ഡോ​ള​റി​ന്‍റെ സ്വ​കാ​ര്യ​നി​ക്ഷേ​പം വെ​ന​സ്വേ​ല​യി​ലേ​ക്ക് എ​ത്തും. ഇ​തു​വ​ഴി രാ​ജ്യ​ത്തി​നു നി​കു​തി ഇ​ന​ത്തി​ൽ ഇ​രു​പ​തു ല​ക്ഷം കോ​ടി​യി​ലേ​റെ വ​രു​മാ​നം ല​ഭി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. നൂ​റു വ​ർ​ഷ​ത്തേ​ക്ക് എ​ണ്ണ​പ്പാ​ട​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം അ​മേ​രി​ക്ക​യ്ക്കും അ​മേ​രി​ക്ക നി​ർ​ദേ​ശി​ക്കു​ന്ന സ്വ​കാ​ര്യ ക​ന്പ​നി​ക്കു​മു​ള്ള​താ​കും. സൗ​ദി അ​രാം​കോ​യ്ക്ക് ശേ​ഷം ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ എ​ണ്ണ ശേ​ഖ​ര​മു​ള്ള ക​മ്പ​നി​യാ​യി ഇ​തു മാ​റും. പു​തി​യ ക​മ്പ​നി​യു​ടെ ഉ​ത്പാ​ദ​ന​ത്തി​ന്‍റെ 55 ശ​ത​മാ​ന​ത്തോ​ളം നി​യ​ന്ത്ര​ണം അ​മേ​രി​ക്ക​യ്ക്കു മാ​ത്ര​മാ​യി​രി​ക്കും.

ഇ​റാ​നു​മാ​യു​ള്ള യു​ദ്ധം പേ​ർ​ഷ്യ​ൻ ഉ​ൾ​ക്ക​ട​ലി​ലൂ​ടെ​യു​ള്ള എ​ണ്ണ വി​ത​ര​ണം ത​ട​സ​പ്പെ​ടു​ക​യും അ​മേ​രി​ക്ക​യി​ൽ ഇ​ന്ധ​ന​വി​ല കു​ത്ത​നെ ഉ​യ​രു​ക​യും ചെ​യ്തി​രു​ന്നു. രാ​ജ്യ​ത്തെ അ​ടി​യ​ന്ത​ര എ​ണ്ണ ശേ​ഖ​രം ഗ​ണ്യ​മാ​യി കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ട്രം​പ് വെ​ന​സ്വേ​ല​യി​ലെ എ​ണ്ണ ശേ​ഖ​ര​ത്തി​ലേ​ക്കു തി​രി​ഞ്ഞ​ത്. യു​എ​സി​ന്‍റെ അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കും സൈ​നി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കും എ​ണ്ണ ഉ​പ​യോ​ഗി​ക്കും.

ലോ​ക​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ എ​ണ്ണ ശേ​ഖ​ര​മു​ള്ള രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ് വെ​ന​സ്വേ​ല. എ​ങ്കി​ലും, അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വ​ത്തി​ൽ ആ​ഗോ​ള എ​ണ്ണ ഉ​ൽ​പ്പാ​ദ​ന​ത്തി​ന്‍റെ ഒ​രു ശ​ത​മാ​നം മാ​ത്ര​മാ​ണു നി​ല​വി​ൽ വെ​ന​സ്വേ​ല​യി​ൽ ന​ട​ക്കു​ന്ന​ത്.

അതേസമയം, യുഎസ്-വെനസ്വേല കരാർ ലോ​ക​മെ​മ്പാ​ടും വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കു വ​ഴി​വ​ച്ചി​ട്ടു​ണ്ട്. ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും ജ​ന​ങ്ങ​ളു​ടെ വ​ലി​യ വി​ജ​യ​മാ​യി അമേരിക്ക കരാറിനെ വി​ശേ​ഷി​പ്പി​ച്ച​പ്പോ​ൾ, ക​ടു​ത്ത വി​മ​ർ​ശനങ്ങളും ഉയരുന്നുണ്ട്. വെ​ന​സ്വേ​ല​യു​ടെ പ​ര​മാ​ധി​കാ​ര​ത്തി​ന്മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാണെന്നും അ​മേ​രി​ക്ക​ നടത്തുന്ന കൊ​ള്ളയാണിതെന്നും പല അ​ന്താ​രാ​ഷ്ട്രനി​രീ​ക്ഷ​ക​രും വി​മ​ർ​ശി​ക്കു​ന്നു.

International

താ​ലി​ബാ​ൻ കാടത്തത്തിന്‍റെ ഓ​ർ​മ​പ്പെ​ടു​ത്തൽ; അഫ്ഗാൻ പെൺകുട്ടിയെ കല്ലെറിഞ്ഞു കൊല്ലുന്ന ദൃ​ശ്യ​ങ്ങ​ൾ വീ​ണ്ടും പ്ര​ച​രി​ക്കു​ന്നു

ന്യൂഡൽഹി: 2015-ൽ അരങ്ങേറിയ കൊടും ക്രൂരത. 19 വയസുകാരിയെ കുഴിയിൽ തള്ളിയിട്ടശേഷം താലിബാൻ ഭീകരർ ചുറ്റുംനിന്നു കല്ലെറിഞ്ഞു കൊല്ലുന്നു. അവളുടെ ജീവനായുള്ള രോദനം ആ കാട്ടാളന്മാർ കേട്ടില്ല. അവർ വീണ്ടും വീണ്ടും കല്ലുകൾ വലിച്ചെറിഞ്ഞു, അസഭ്യവർഷത്തോടെ, ഒടുവിൽ നരകയാതനയോടെ ആ ജീവൻ പൊലിഞ്ഞു. ആ ദൃശ്യങ്ങൾ താലിബാന്‍റെ സ്ത്രീകളോടുള്ള കൊടുക്രൂരതയുടെ ഓർമപ്പെടുത്തലായി സമൂഹമാധ്യമങ്ങളിൽ വീണ്ടും വ്യാപകമായി പ്രചരിക്കുകയാണ്. തെരുവുനായയോടും പോലും ചെയ്യാത്ത ക്രൂരതയാണു പെൺകുട്ടിക്കുനേരേ അരങ്ങേറിയത്. ​അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ഘോ​ർ പ്ര​വി​ശ്യ​യി​ൽവ​ച്ച് റുക്‌ഷാന എന്ന പെൺകുട്ടിയെ താ​ലി​ബാ​ൻ ക​ല്ലെ​റി​ഞ്ഞു കൊ​ല​പ്പെ​ടു​ത്തി​യ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇപ്പോൾ ലോകമെന്പാടും വലിയ ചർച്ചയാകുകയാണ്.

ഇ​ഷ്ട​പ്പെ​ടാ​ത്ത വി​വാ​ഹ​ത്തി​ൽനി​ന്ന് ഒ​ളി​ച്ചോ​ടി കാ​മു​ക​നൊ​പ്പം ജീ​വി​ക്കാ​ൻ ശ്ര​മി​ച്ച​തിനാണ് താ​ലി​ബാൻ ഈ കാട്ടാളനീതി നടപ്പാക്കിയത്. സാ​ഗ​ർ ജി​ല്ല​യി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ താ​ലി​ബാ​ൻ സം​ഘം റുക്‌ഷാനയെയും കാമുകനെയും പിടികൂടുകയായിരുന്നു. തുടർന്ന് തുറുങ്കിലടച്ചു. യു​വ​തി​യെ വിട്ടയ്ക്കാൻ വലിയതുക മോ​ച​ന​ദ്ര​വ്യ​മാ​യി താ​ലി​ബാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. നി​ർ​ധ​ന​രാ​യ കു​ടും​ബ​ത്തി​ന് താലിബാൻ വിധിച്ച തുക നൽകാൻ കഴിഞ്ഞില്ല. ഇ​തോ​ടെ​ അ​വി​ഹി​ത​ബ​ന്ധം ആ​രോ​പി​ച്ചും താ​ലി​ബാ​ൻ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ചെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യും യുവതിയെ കല്ലെറിഞ്ഞു കൊല്ലാൻ പ്രാ​ദേ​ശി​ക പു​രോ​ഹി​തൻ ഉത്തരവിടുകയായിരുന്നു.

ക്രൂര പീഡനങ്ങൾക്കിരയാക്കിയശേഷം, മ​ണ്ണി​ൽ വ​ലി​യ കു​ഴി​യെ​ടു​ത്ത് അ​തി​ൽ യു​വ​തി​യെ ഇ​റ​ക്കിനി​ർ​ത്തി​യ ശേ​ഷ​മാ​യി​രു​ന്നു പ്രാ​കൃ​ത​മാ​യ ​ശി​ക്ഷ ന​ട​പ്പാ​ക്കി​യ​ത്. അ​വി​ടെ​ക്കൂ​ടി​യ ആ​ളു​ക​ൾ ക്രൂ​ര​മാ​യി യു​വ​തി​ക്കുനേരേ ക​ല്ലെ​റി​യു​ക​യും, ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ പോ​ലും സാ​ധി​ക്കാ​തെ യു​വ​തി വേ​ദ​ന​കൊ​ണ്ട് നി​ല​വി​ളി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്.

അഫ്ഗാനിസ്ഥാന്‍റെ ഭരണം പിടിച്ചെടുത്തശേഷം സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെ കൊടിയ അടിച്ചമർത്തലുകൾ വീണ്ടും ആവർത്തിക്കുകയാണ് താലിബാൻ.

 

International

യു​ദ്ധ​ത്തെ നേ​രി​ടാ​ൻ സ​ജ്ജ​മാ​യി​രി​ക്ക​ണ​മെ​ന്ന് ഇ​റാ​ൻ; ചർച്ചയ്ക്ക് തയാറായില്ലെങ്കിൽ ആക്ര​മ​ണം ശ​ക്ത​മാ​ക്കു​മെ​ന്ന് യു​എ​സ്

ടെ​ഹ്‌​റാ​ൻ: ന​യ​ത​ന്ത്ര നീ​ക്ക​ങ്ങ​ൾ തു​ട​രു​മ്പോ​ഴും യു​ദ്ധ​മു​ണ്ടാ​യാ​ൽ നേ​രി​ടാ​ൻ സ​ജ്ജ​മാ​യി​രി​ക്ക​ണ​മെ​ന്ന് ഇ​റാ​ൻ പാ​ർ​ല​മെ​ന്‍റ് സ്പീ​ക്ക​ർ മു​ഹ​മ്മ​ദ് ബാ​ഗ​ർ ഗാ​ലി​ബാ​ഫ്. ഇ​റാ​ൻ ഒ​രി​ക്ക​ലും യു​ദ്ധം ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും എ​ന്നാ​ൽ രാ​ജ്യ​ത്തി​ന്‍റെ പ​ര​മാ​ധി​കാ​ര​വും താ​ൽപ്പ​ര്യ​ങ്ങ​ളും സം​ര​ക്ഷി​ക്കാ​ൻ അ​വ​സാ​ന ശ്വാ​സം വ​രെ പോ​രാ​ടാ​ൻ ഒ​രു​ങ്ങി​യി​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.

ഇ​റാ​നും അ​മേ​രി​ക്ക​യും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി​രോ​ധ​ത്തി​നും ന​യ​ത​ന്ത്ര​ത്തി​നും ഒ​രു​പോ​ലെ പ്രാ​ധാ​ന്യം ന​ൽ​കി​ക്കൊ​ണ്ടു​ള്ള ഇ​റാ​ന്‍റെ പ്ര​തി​ക​ര​ണം.

ഇ​റാ​ൻ ച​ർ​ച്ച​യ്ക്ക് ത​യാറാ​യി​ല്ലെ​ങ്കി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ വ്യോ​മാ​ക്ര​മ​ണം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ക​ഴി​ഞ്ഞ ദി​വ​സം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ച​ർ​ച്ച​ക​ളി​ലേ​ക്ക് ഇ​റാ​ൻ മ​ട​ങ്ങി​യെ​ത്തി​യി​ല്ലെ​ങ്കി​ൽ അ​ടു​ത്ത ആ​ഴ്ച മു​ത​ൽ രാ​ജ്യ​ത്തെ ഊ​ർ​ജ നി​ല​യ​ങ്ങ​ളും പാ​ല​ങ്ങ​ളും ല​ക്ഷ്യ​മി​ട്ട് ആ​ക്ര​മ​ണം ന​ട​ത്തു​മെ​ന്നാ​ണ് ട്രം​പി​ന്‍റെ ഭീ​ഷ​ണി. നി​ല​വി​ൽ അ​മേ​രി​ക്ക​യു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ത്തു​ന്ന​തി​നെ​ക്കു​റി​ച്ച് ഇ​റാ​ൻ ആ​ലോ​ചി​ക്കു​ന്നി​ല്ലെ​ന്ന് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് ഇ​സ്മാ​യി​ൽ ബ​ഖാ​ഇ വ്യ​ക്ത​മാ​ക്കി.

International

പ​ശ്ചി​മേ​ഷ്യ വീ​ണ്ടും യു​ദ്ധ​ഭീ​തി​യി​ൽ, ഇ​റാ​ന്‍ തു​റ​മു​ഖ ന​ഗ​ര​ങ്ങ​ളി​ൽ ശ​ക്ത​മാ​യ സ്ഫോ​ട​ന​ങ്ങ​ൾ

ടെ​ഹ്‌​റാ​ൻ: ഇ​റാ​നി​ലെ വി​വി​ധ ത​ന്ത്ര​പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ അ​മേ​രി​ക്ക​ൻ സൈ​ന്യ​ത്തി​ന്‍റെ വ്യാ​പ​ക വ്യോ​മാ​ക്ര​മ​ണം. വെ​ടി​നി​ർ​ത്ത​ൽ അ​വ​സാ​നി​ച്ചെ​ന്ന് ഡോ​ണ​ൾ​ഡ് ട്രം​പ് പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യു​ള്ള അ​ന്താ​രാ​ഷ്ട്ര വാ​ണി​ജ്യ ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ ഇ​റാ​ൻ ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് ശ​ക്ത​മാ​യ തി​രി​ച്ച​ടി​യെ​ന്നോ​ണ​മാ​ണ് യു​എ​സ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് പു​തി​യ സൈ​നി​ക ന​ട​പ​ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​റാ​ന്‍റെ പ്ര​ധാ​ന തു​റ​മു​ഖ ന​ഗ​ര​ങ്ങ​ളാ​യ ബ​ന്ദ​ർ അ​ബ്ബാ​സ്, സി​രി​ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ സ്ഫോ​ട​ന​ങ്ങ​ൾ ഉ​ണ്ടാ​യ​താ​യി സ്ഥി​രീ​ക​രി​ച്ചു. അ​തീ​വ ത​ന്ത്ര​പ്ര​ധാ​ന​മാ​യ തീ​ര​ദേ​ശ മേ​ഖ​ല​ക​ളാ​യ ച​ബാ​ഹ​ർ, കോ​ണാ​ർ​ക്, ബു​ഷ​ഹ​ർ, ഖേ​ഷം ദ്വീ​പു​ക​ൾ എ​ന്നി​വ​ട​ങ്ങ​ളി​ലും യു​എ​സ് സൈ​ന്യം വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

തു​റ​മു​ഖ​ങ്ങ​ളി​ലെ സൈ​നി​ക കേ​ന്ദ്ര​ങ്ങ​ൾ, ക​പ്പ​ൽ വി​രു​ദ്ധ മി​സൈ​ൽ വി​ക്ഷേ​പ​ണ ത​റ​ക​ൾ, തീ​ര​ദേ​ശ റ​ഡാ​ർ സം​വി​ധാ​ന​ങ്ങ​ൾ, വ്യോ​മ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ന്ന് യു​എ​സ് സൈ​നി​ക വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. ക​പ്പ​ൽ ഗ​താ​ഗ​ത​ത്തി​ന് ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്ന ഇ​റാ​ന്‍റെ സൈ​നി​ക ശേ​ഷി ത​ക​ർ​ക്കു​ക​യാ​ണ് ല​ക്ഷ്യം.​ആ​ക്ര​മ​ണ​ത്തെ​തു​ട​ർ​ന്ന് മേ​ഖ​ല​യി​ൽ വ​ൻ നാ​ശ​ന​ഷ്ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Kerala

ഹോ​ർ​മു​സി​ലെ ആ​ക്ര​മ​ണം: ഇ​റാ​നെ തി​രി​ച്ച​ടി​ച്ച് അ​മേ​രി​ക്ക 

ടെ​ഹ്റാ​ൻ: ഹോ​ർ​മു​സി​ൽ ക​പ്പ​ൽ ആ​ക്ര​മി​ച്ച​തി​നു തി​രി​ച്ച​ടി​യാ​യി ഇ​റാ​നെ ആ​ക്ര​മി​ച്ച് അ​മേ​രി​ക്ക. ആ​ക്ര​മ​ണം തു​ട​ങ്ങി എ​ന്ന് അ​മേ​രി​ക്ക​ൻ സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് വി​ശ​ദ​മാ​ക്കി. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ വ​ച്ച് മൂ​ന്ന് വാ​ണി​ജ്യ ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ ഉ​ണ്ടാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യി അ​മേ​രി​ക്ക ഇ​റാ​നി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ശ​ക്ത​മാ​യ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

ബു​ധ​നാ​ഴ്ച പു​ല‍​ർ​ച്ചെ​യോ​ടെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. മേ​ഖ​ല​യി​ലെ അ​ന്താ​രാ​ഷ്ട്ര ക​പ്പ​ൽ ഗ​താ​ഗ​ത​ത്തി​ന്‍റെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും ത​ങ്ങ​ളു​ടെ താ​ല്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നു​മാ​ണ് അ​ടി​യ​ന്തി​ര സൈ​നി​ക ന​ട​പ​ടി​യെ​ന്നാ​ണ് യു​എ​സ് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ സ​ഞ്ച​രി​ച്ചി​രു​ന്ന മൂ​ന്ന് പ്ര​മു​ഖ വാ​ണി​ജ്യ ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ ഡ്രോ​ണു​ക​ളും മി​സൈ​ലു​ക​ളും ഉ​പ​യോ​ഗി​ച്ച് വ​ലി​യ രീ​തി​യി​ലു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. ഈ ​ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ ഇ​റാ​നാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​മേ​രി​ക്ക​ൻ സൈ​ന്യം ഇ​റാ​നെ​തി​രെ വീ​ണ്ടും ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

ഇ​റാ​ന്‍റെ സൈ​നി​ക താ​വ​ള​ങ്ങ​ൾ, ആ​യു​ധ സം​ഭ​ര​ണ​ശാ​ല​ക​ൾ എ​ന്നി​വ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു അ​മേ​രി​ക്ക​യു​ടെ മി​സൈ​ൽ ആ​ക്ര​മ​ണ​ങ്ങ​ളെ​ന്നാ​ണ് അ​ന്ത‍​ർ ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. ടാ​ങ്ക​റു​ക​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം ന​ട​ന്ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ഇ​റാ​ന്‍റെ എ​ണ്ണ ഇ​റ​ക്കു​മ​തി​ക്കു​മേ​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന ഉ​പ​രോ​ധ​ങ്ങ​ൾ​ക്ക് ഇ​ള​വ് ന​ൽ​കി​ക്കൊ​ണ്ട് ക​ഴി​ഞ്ഞ മാ​സം ട്ര​ഷ​റി വ​കു​പ്പ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്ന 60 ദി​വ​സ​ത്തെ ലൈ​സ​ൻ​സ് അ​മേ​രി​ക്ക റ​ദ്ദാ​ക്കി​യി​രു​ന്നു.

Viral

കൊളംബിയയെ നടുക്കി മോൺസ്റ്റർ ട്രക്ക് അപകടം

കൊളംബിയയിലെ പോപ്പയാൻ നഗരത്തിൽ വാഹന പ്രദർശനത്തിനിടെയുണ്ടായ മോൺസ്റ്റർ ട്രക്ക് അപകടം അന്താരാഷ്ട്ര തലത്തിൽ വലിയ നടുക്കമുണ്ടാക്കിയിരിക്കുകയാണ്.

വിനോദത്തിനായി ഒത്തുകൂടിയ ജനക്കൂട്ടത്തിന് നേരെ നിയന്ത്രണം വിട്ട വാഹനം പാഞ്ഞുകയറി ഉണ്ടായ ദുരന്തത്തിൽ മൂന്ന് പേർക്ക് ജീവൻ നഷ്ടമാവുകയും മുപ്പത്തിയെട്ടോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

പരിക്കേറ്റവരിൽ പലരുടെയും നില അതീവ ഗുരുതരമായി തുടരുന്നത് മരണസംഖ്യ വർധിക്കുമോ എന്ന ആശങ്ക ഉയർത്തുന്നുണ്ട്. പ്രദർശന വേദിയിലെ തടസങ്ങൾ വേഗത്തിൽ മറികടക്കുന്നതിനിടയിൽ ട്രക്കിനുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

ഉയരത്തിൽ നിന്നും താഴേക്ക് പതിച്ച വാഹനം ബ്രേക്ക് ചെയ്യാൻ ശ്രമിച്ചെങ്കിലും ആക്സിലറേറ്റർ കുടുങ്ങിയത് മൂലം നിയന്ത്രണം നഷ്ടമായി ഗാലറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാണികൾ തിങ്ങിനിറഞ്ഞ ഭാഗത്തെ തൂണിലിടിച്ചാണ് ട്രക്ക് മറിഞ്ഞത്.

നിമിഷനേരം കൊണ്ട് നടന്ന അപകടമായതിനാൽ ഗാലറിയിലുണ്ടായിരുന്നവർക്ക് ഓടിമാറാൻ സാധിച്ചില്ലെന്ന് ദൃക്സാക്ഷികൾ പറയുന്നു. സംഭവത്തിന് പിന്നാലെ പോപ്പയാൻ പോലീസ് കമാൻഡർ കേണൽ ജൂലിയൻ കാസ്റ്റനഡ മെക്കാനിക്കൽ ഫെയിലിയർ സാധ്യത സ്ഥിരീകരിച്ചിട്ടുണ്ട്.

പരിക്കേറ്റ ഡ്രൈവർ നിലവിൽ ചികിത്സയിലാണ്. അപകടസ്ഥലത്തുണ്ടായിരുന്ന സന്നദ്ധപ്രവർത്തകരും കാണികളും ചേർന്നാണ് ഗാലറിക്കടിയിൽ കുടുങ്ങിയവരെ പുറത്തെടുത്ത് ആശുപത്രികളിൽ എത്തിച്ചത്.

ഈ ദുരന്തം രാജ്യത്തെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചുള്ള വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്. ഇത്തരം സാഹസിക പ്രദർശനങ്ങൾ സംഘടിപ്പിക്കുമ്പോൾ പാലിക്കേണ്ട അന്താരാഷ്ട്ര സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്ചയുണ്ടായോ എന്ന കാര്യത്തിൽ കൊളംബിയൻ ഭരണകൂടം ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.

വാഹനത്തിന്‍റെ ഫിറ്റ്‌നസ് പരിശോധനയിലും സംഘാടകരുടെ ഭാഗത്തുനിന്നുള്ള ജാഗ്രതയിലും ഉണ്ടായ കുറവുകൾ അന്വേഷണ വിധേയമാക്കും. ആഘോഷമായി തുടങ്ങിയ പരിപാടി ചോരപ്പുഴയിൽ അവസാനിച്ചത് നഗരത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

വരും ദിവസങ്ങളിൽ പുറത്തുവരുന്ന അന്വേഷണ റിപ്പോർട്ടിലൂടെ മാത്രമേ അപകടത്തിന്‍റെ യഥാർഥ കാരണങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കുകയുള്ളൂ.

 

International

അതിർത്തി തർക്കത്തിനിടെ വിഷ്ണുവിഗ്രഹം തകർത്തു; തായ് സൈന്യത്തിന്‍റെ നടപടിയെ അപലപിച്ച് ഇന്ത്യ

ന്യൂ​ഡ​ൽ​ഹി: കം​ബോ​ഡി​യ-​താ​യ്‌​ല​ൻ​ഡ് അ​തി​ർ​ത്തി​യി​ലെ ത​ർ​ക്ക​പ്ര​ദേ​ശ​ത്ത് സ്ഥി​തി ചെ​യ്തി​രു​ന്ന വി​ഷ്ണു​ഭ​ഗ​വാ​ന്‍റെ പ്ര​തി​മ താ​യ് സൈ​ന്യം ത​ക​ർ​ത്ത ന​ട​പ​ടി​യി​ൽ ഇ​ന്ത്യ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.

വ​ർ​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന അ​തി​ർ​ത്തി ത​ർ​ക്ക​ങ്ങ​ൾ​ക്കി​ട​യി​ൽ ന​ട​ന്ന ഈ ​സം​ഭ​വം ലോ​ക​മെ​മ്പാ​ടു​മു​ള്ള ഹി​ന്ദു വി​ശ്വാ​സി​ക​ളു​ടെ വി​കാ​ര​ങ്ങ​ളെ മു​റി​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്ന് ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

സ​മാ​ധാ​ന​പ​ര​മാ​യ ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ളി​ലൂ​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട ഇ​ന്ത്യ, ഇ​ത്ത​രം അ​നാ​ദ​ര​വു​ക​ൾ ഒ​ഴി​വാ​ക്ക​പ്പെ​ടേ​ണ്ട​താ​ണെ​ന്നും ഓ​ർ​മ്മി​പ്പി​ച്ചു.

കം​ബോ​ഡി​യ​ൻ അ​തി​ർ​ത്തി​ക്കു​ള്ളി​ലെ ആ​ൻ സെ​സ് എ​ന്ന സ്ഥ​ല​ത്ത് 2014-ൽ ​സ്ഥാ​പി​ച്ച പ്ര​തി​മ​യാ​ണ് ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച താ​യ് സൈ​ന്യം ബാ​ക്ക്‌​ഹോ ലോ​ഡ​ർ ഉ​പ​യോ​ഗി​ച്ച് ത​ക​ർ​ത്ത​ത്.

താ​യ്‌​ല​ൻ​ഡ് അ​തി​ർ​ത്തി​യി​ൽ നി​ന്നും വെ​റും നൂ​റു മീ​റ്റ​ർ മാ​ത്രം അ​ക​ലെ​യു​ള്ള ഈ ​ഭാ​ഗ​ത്തെ​ച്ചൊ​ല്ലി ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ദീ​ർ​ഘ​കാ​ല​മാ​യി ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

ബു​ദ്ധ, ഹി​ന്ദു സം​സ്കാ​ര​ങ്ങ​ൾ ആ​ഴ​ത്തി​ൽ വേ​രോ​ടി​യ ഈ ​മേ​ഖ​ല​യി​ലെ ഇ​ത്ത​രം ആ​രാ​ധ​നാ വി​ഗ്ര​ഹ​ങ്ങ​ൾ ത​ക​ർ​ക്കു​ന്ന​ത് നാ​ഗ​രി​ക പൈ​തൃ​ക​ത്തി​ന് നേ​രെ​യു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​യാ​ണ് കാ​ണു​ന്ന​ത്.

വി​ഷ്ണു പ്ര​തി​മ ത​ക​ർ​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് വി​ഷ​യം രാ​ജ്യാ​ന്ത​ര ത​ല​ത്തി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്. ഈ ​വ​ർ​ഷം ജൂ​ലൈ മു​ത​ൽ മേ​ഖ​ല​യി​ൽ സൈ​നി​ക നീ​ക്ക​ങ്ങ​ൾ ശ​ക്ത​മാ​യി​രു​ന്നു.

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പി​ന്‍റെ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്ന് താ​ൽ​ക്കാ​ലി​ക വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും ഈ ​മാ​സം വീ​ണ്ടും സം​ഘ​ർ​ഷം പൊ​ട്ടി​പ്പു​റ​പ്പെ​ടു​ക​യാ​യി​രു​ന്നു.

സ​മാ​ധാ​നം നി​ല​നി​ർ​ത്തു​ന്ന​തി​നും ആ​ൾ​നാ​ശ​വും സ്വ​ത്തു​നാ​ശ​വും ഒ​ഴി​വാ​ക്കു​ന്ന​തി​നും ഇ​രു​പ​ക്ഷ​വും വി​ട്ടു​വീ​ഴ്ച​ക​ൾ​ക്ക് ത​യ്യാ​റാ​ക​ണ​മെ​ന്നും ഇ​ന്ത്യ ആ​ഹ്വാ​നം ചെ​യ്തു.

സാം​സ്കാ​രി​ക​വും മ​ത​പ​ര​വു​മാ​യ അ​ട​യാ​ള​ങ്ങ​ളെ സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം ഓ​ർ​മ്മി​പ്പി​ച്ച വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് ര​ൺ​ധീ​ർ ജ​യ്‌​സ്വാ​ൾ, മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കാ​ൻ ന​യ​ത​ന്ത്ര ഇ​ട​പെ​ട​ലു​ക​ൾ ആ​വ​ശ്യ​മാ​ണെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up