x
ad
Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​ദ്ധ​ത്തെ നേ​രി​ടാ​ൻ സ​ജ്ജ​മാ​യി​രി​ക്ക​ണ​മെ​ന്ന് ഇ​റാ​ൻ; ചർച്ചയ്ക്ക് തയാറായില്ലെങ്കിൽ ആക്ര​മ​ണം ശ​ക്ത​മാ​ക്കു​മെ​ന്ന് യു​എ​സ്

വെബ് ഡെസ്ക്
Published: July 16, 2026 05:54 AM IST | Updated: July 16, 2026 05:54 AM IST

ടെ​ഹ്‌​റാ​ൻ: ന​യ​ത​ന്ത്ര നീ​ക്ക​ങ്ങ​ൾ തു​ട​രു​മ്പോ​ഴും യു​ദ്ധ​മു​ണ്ടാ​യാ​ൽ നേ​രി​ടാ​ൻ സ​ജ്ജ​മാ​യി​രി​ക്ക​ണ​മെ​ന്ന് ഇ​റാ​ൻ പാ​ർ​ല​മെ​ന്‍റ് സ്പീ​ക്ക​ർ മു​ഹ​മ്മ​ദ് ബാ​ഗ​ർ ഗാ​ലി​ബാ​ഫ്. ഇ​റാ​ൻ ഒ​രി​ക്ക​ലും യു​ദ്ധം ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും എ​ന്നാ​ൽ രാ​ജ്യ​ത്തി​ന്‍റെ പ​ര​മാ​ധി​കാ​ര​വും താ​ൽപ്പ​ര്യ​ങ്ങ​ളും സം​ര​ക്ഷി​ക്കാ​ൻ അ​വ​സാ​ന ശ്വാ​സം വ​രെ പോ​രാ​ടാ​ൻ ഒ​രു​ങ്ങി​യി​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.

ഇ​റാ​നും അ​മേ​രി​ക്ക​യും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി​രോ​ധ​ത്തി​നും ന​യ​ത​ന്ത്ര​ത്തി​നും ഒ​രു​പോ​ലെ പ്രാ​ധാ​ന്യം ന​ൽ​കി​ക്കൊ​ണ്ടു​ള്ള ഇ​റാ​ന്‍റെ പ്ര​തി​ക​ര​ണം.

ഇ​റാ​ൻ ച​ർ​ച്ച​യ്ക്ക് ത​യാറാ​യി​ല്ലെ​ങ്കി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ വ്യോ​മാ​ക്ര​മ​ണം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ക​ഴി​ഞ്ഞ ദി​വ​സം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ച​ർ​ച്ച​ക​ളി​ലേ​ക്ക് ഇ​റാ​ൻ മ​ട​ങ്ങി​യെ​ത്തി​യി​ല്ലെ​ങ്കി​ൽ അ​ടു​ത്ത ആ​ഴ്ച മു​ത​ൽ രാ​ജ്യ​ത്തെ ഊ​ർ​ജ നി​ല​യ​ങ്ങ​ളും പാ​ല​ങ്ങ​ളും ല​ക്ഷ്യ​മി​ട്ട് ആ​ക്ര​മ​ണം ന​ട​ത്തു​മെ​ന്നാ​ണ് ട്രം​പി​ന്‍റെ ഭീ​ഷ​ണി. നി​ല​വി​ൽ അ​മേ​രി​ക്ക​യു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ത്തു​ന്ന​തി​നെ​ക്കു​റി​ച്ച് ഇ​റാ​ൻ ആ​ലോ​ചി​ക്കു​ന്നി​ല്ലെ​ന്ന് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് ഇ​സ്മാ​യി​ൽ ബ​ഖാ​ഇ വ്യ​ക്ത​മാ​ക്കി.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash InternationalNews

Recent News

Corehub Up