മദൻ മിത്ര, മമത
കോൽക്കത്ത: മുൻ മുഖ്യമന്ത്രി മമത ബാനർജി പക്ഷത്തിന് രാഷ്ട്രീയ പ്രഹരമേൽപ്പിച്ച് മുതിർന്ന തൃണമൂൽ എംഎൽഎ മദൻ മിത്ര പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജി നേതൃത്വം നൽകുന്ന വിമത ക്യാന്പിൽ ചേർന്നു. മമത പക്ഷത്തു തുടരുമെന്ന് പരക്കെ കണക്കാക്കപ്പെട്ടിരുന്ന ആളാണ് മദൻ മിത്ര.
കമർഹട്ടിയിൽനിന്നുള്ള എംഎൽഎയായ മിത്ര മമത ബാനർജി പക്ഷം നയിക്കുന്ന കാളിഘട്ട് തൃണമൂൽ കോൺഗ്രസിലെ സംസ്ഥാന-ദേശീയ സമിതി ചുമതലകളിൽനിന്നെല്ലാം രാജിവച്ചതായി പ്രഖ്യാപിച്ചു. അതോടൊപ്പം ബംഗാൾ നിയമസഭയിലെ പാർട്ടിയുടെ ചീഫ് വിപ്പ് സ്ഥാനവും രാജിവച്ചിട്ടുണ്ട്. നീക്കം സംഘടനാപരമായി പിളർപ്പ് നേരിടുന്ന മമത പക്ഷം കൂടുതൽ ദുർബലമാകുമെന്നാണു സൂചന.
തൃണമൂൽ എംഎൽഎയായി പാർട്ടിയിൽ തുടരുമെന്നും മിത്ര കൂട്ടിച്ചേർത്തു.
Tags : MadanMitra leaves Mamata Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews