x
ad
Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​ണ​റാ​യി ആ​ർ​എ​സ്എ​സ് ത​ല​വ​ന് മു​ന്നി​ൽ കു​മ്പി​ട്ട് നി​ന്നി​ട്ടി​ല്ല; വി.​ഡി. സ​തീ​ശ​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്

വെബ് ഡെസ്‌ക്
Published: July 16, 2026 01:34 AM IST | Updated: July 16, 2026 01:34 AM IST

പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്

കോ​ഴി​ക്കോ​ട്: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് എം​എ​ൽ​എ. ആ​ർ​എ​സ്എ​സി​ന്‍റെ ത​ല​വ​ന് മു​ന്നി​ൽ കു​മ്പി​ട്ട് നി​ന്ന് നി​ല​വി​ള​ക്ക് ക​ത്തി​ച്ച പാ​ര​മ്പ​ര്യ​മ​ല്ല സ​ഖാ​വ് പി​ണ​റാ​യി വി​ജ​യ​നും സി​പി​എ​മ്മി​നും ഉ​ള്ള​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ലീ​ഡ​ർ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കാ​തെ വി.​ഡി. സ​തീ​ശ​ൻ വി​ഷ​യം വ​ഴി​തി​രി​ച്ചു​വി​ടു​ക​യാ​ണെ​ന്നും മു​ഹ​മ്മ​ദ് റി​യാ​സ് ആ​രോ​പി​ച്ചു. സം​ഘ​പ​രി​വാ​ർ നേ​താ​ക്ക​ൾ മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട​തി​ൽ ആ​രും തെ​റ്റ് പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും എം​എ​ൽ​എ വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ സം​ഘ​പ​രി​വാ​ർ നേ​താ​ക്ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്നു​വെ​ന്ന വി​മ​ർ​ശ​ന​മാ​ണ് ഉ​യ​ർ​ന്ന​തെ​ന്നും പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ബി​ജെ​പി സ​ർ​ക്കാ​ർ കേ​ര​ള​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ സ്വീ​ക​രി​ക്കു​മാ​യി​രു​ന്ന നി​ര​വ​ധി തീ​രു​മാ​ന​ങ്ങ​ളാ​ണ് നി​ല​വി​ലെ സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up