x
ad
Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ്ലാ​റ്റി​നു​ള്ളി​ൽ ഡോ​ക്ട​ർ കു​ത്തേ​റ്റ് മ​രി​ച്ച നി​ല​യി​ൽ; ഭാ​ര്യ ക​സ്റ്റ​ഡി​യി​ൽ 

വെബ് ഡെസ്ക്
Published: July 16, 2026 03:56 AM IST | Updated: July 16, 2026 03:56 AM IST

കി​ര​ൺ, പ്രി​യ​ങ്ക

ബെം​ഗ​ളൂ​രു: ഫ്ലാ​റ്റി​നു​ള്ളി​ൽ ഡോ​ക്ട​റെ കു​ത്തേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ർ​ണാ​ട​കി​ലെ ധാ​ർ​വാ​ഡി​ലെ അ​തീ​വ സു​ര​ക്ഷ​യു​ള്ള ഫ്ലാ​റ്റ് സ​മു​ച്ച​യ​ത്തി​ലാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്. ക​ർ​ണാ​ട​ക ചി​രാ​യു ആ​ശു​പ​ത്രി​യി​ലെ അ​ന​സ്തേ​ഷ്യോ​ള​ജി​സ്റ്റാ​യ കി​ര​ൺ ഹൊ​ന​ണ്ണ​വ​ർ (45) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. എ​ട്ടു വ​യ​സു​കാ​ര​നാ​യ മ​ക​നെ കു​ത്തേ​റ്റ് ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കു​ട്ടി നി​ല​വി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡോ​ക്ട​റു​ടെ ഭാ​ര്യ​യും ഒ​ഫ്താ​ൽ​മോ​ള​ജി​സ്റ്റു​മാ​യ പ്രി​യ​ങ്ക​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. സം​ഭ​വ സ​മ​യം കി​ര​ൺ, പ്രി​യ​ങ്ക, മ​ക​ൻ എ​ന്നി​വ​ർ മാ​ത്ര​മാ​ണ് ഫ്ലാ​റ്റി​ൽ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും പു​റ​ത്തു​നി​ന്ന് ആ​രും ഫ്ലാ​റ്റി​ലേ​ക്ക് പ്ര​വേ​ശി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് സൂ​ച​ന​യെ​ന്നും പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.

കി​ര​ണി​നെ ബ​ന്ധു​ക്ക​ൾ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. ബ​ന്ധു​ക്ക​ൾ വി​ളി​ച്ച​പ്പോ​ഴെ​ല്ലാം ഭ​ർ​ത്താ​വ് വി​ശ്ര​മി​ക്കു​ക​യാ​ണെ​ന്നും പി​ന്നീ​ട് പു​റ​ത്തു​പോ​യെ​ന്നും പ​റ​ഞ്ഞ് പ്രി​യ​ങ്ക ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​യി​രു​ന്നു. വൈ​കു​ന്നേ​ര​മാ​യി​ട്ടും കി​ര​ണി​നെ ഫോ​ണി​ൽ കി​ട്ടാ​താ​യ​തോ​ടെ സം​ശ​യം തോ​ന്നി​യ ബ​ന്ധു​ക്ക​ൾ ഫ്ലാ​റ്റി​ലെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ചോ​ര​യി​ൽ കു​ളി​ച്ചു​കി​ട​ക്കു​ന്ന മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തൊ​ട്ട​ടു​ത്ത മു​റി​യി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് അ​വ​ശ​നി​ല​യി​ലാ​യ കു​ട്ടി​യെ​യും ക​ണ്ടെ​ത്തി.

നി​ല​വി​ൽ ക​സ്റ്റ​ഡി​യി​ലു​ള്ള പ്രി​യ​ങ്ക പ​ര​സ്പ​ര​വി​രു​ദ്ധ​മാ​യ മൊ​ഴി​ക​ളാ​ണ് ന​ൽ​കു​ന്ന​തെ​ന്ന് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ വ്യ​ക്ത​മാ​ക്കി. ഫ്ലാ​റ്റി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സ് പ​രി​ശോ​ധി​ക്കും. പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​ശേ​ഷം മാ​ത്ര​മേ കൊ​ല​പാ​ത​ക​ത്തി​ന്‍റെ യ​ഥാ​ർ​ഥ കാ​ര​ണ​വും എ​പ്പോ​ഴാ​ണ് സം​ഭ​വ​മെ​ന്നും വ്യ​ക്ത​മാ​കൂ എ​ന്ന് സ​ബ​ർ​ബ​ൻ പോ​ലീ​സ് അ​റി​യി​ച്ചു.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up