x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'ബ്രേ​ക്കിം​ഗ് ബാ​ഡി​ന് പി​ന്നാ​ലെ പ്രി​സ​ൺ ബ്രേ​ക്കും' ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യെ ക​ട​ന്നാ​ക്ര​മി​ച്ച്  എം.​കെ. സ്റ്റാ​ലി​ൻ 

ഓൺലൈൻ ഡെസ്ക്
Published: October 27, 2026 01:24 PM IST | Updated: October 27, 2026 01:24 PM IST

എം.കെ. സ്റ്റാലിൻ, വിജയ്

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ലെ തേ​നി ജി​ല്ല​യി​ലു​ള്ള തെ​ക്ക​മ്പ​ട്ടി സ​ബ്‌​ജ​യി​ലി​ൽ നി​ന്ന് 17 റി​മാ​ൻ​ഡ് പ്ര​തി​ക​ൾ ചാ​ടി​പ്പോ​യ സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി വി​ജ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ത​മി​ഴ​ക വെ​ട്രി ക​ഴ​കം സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ഡി​എം​കെ അ​ധ്യ​ക്ഷ​ൻ എം.​കെ. സ്റ്റാ​ലി​ൻ. മു​ൻ​പ് പാ​ർ​ട്ടി ഭാ​ര​വാ​ഹി ല​ഹ​രി​മ​രു​ന്ന് കേ​സി​ല​ക​പ്പെ​ട്ട​പ്പോ​ൾ "ബ്രേ​ക്കിം​ഗ് ബാ​ഡ് പാ​ർ​ട്ടി" എ​ന്ന് പ​രി​ഹ​സി​ച്ച സ്റ്റാ​ലി​ൻ, ജ​യി​ൽ​ച്ചാ​ട്ട​ത്തി​ന് പി​ന്നാ​ലെ ത​മി​ഴ്‌​നാ​ട്ടി​ൽ ഇ​പ്പോ​ൾ "പ്രി​സ​ൺ ബ്രേ​ക്ക്" ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് പ​രി​ഹ​സി​ച്ചു.

ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ കു​റ്റ​വാ​ളി​ക​ൾ മാ​ത്ര​മ​ല്ല, ജ​യി​ലി​നു​ള്ളി​ലു​ള്ള​വ​ർ പോ​ലും സു​ര​ക്ഷി​ത​മാ​യി പു​റ​ത്തു​ക​ട​ക്കു​ന്ന അ​വ​സ്ഥ​യാ​ണെ​ന്ന് സ്റ്റാ​ലി​ൻ എ​ക്സി​ൽ കു​റി​ച്ചു. 1995-ന് ​ശേ​ഷ​മു​ള്ള ഏ​റ്റ​വും വ​ലി​യ ജ​യി​ൽ​ച്ചാ​ട്ട​മാ​ണി​തെ​ന്നും അ​നാ​സ്ഥ നി​റ​ഞ്ഞ ഈ ​സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ത​ട​വു​ചാ​ടി​യ​വ​ർ വി​ജ​യി​യു​ടെ ആ​രാ​ധ​ക​രോ ടി​വി​കെ പ്ര​വ​ർ​ത്ത​ക​രോ ആ​ണോ എ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ഡി​എം​കെ നേ​താ​വ് ടി.​കെ.​എ​സ്. ഇ​ള​ങ്കോ​വ​ൻ പ​രി​ഹ​സി​ച്ചു. 

ജ​യി​ലി​നു​ള്ളി​ൽ പോ​ലീ​സു​കാ​ർ ആ​ക്ര​മി​ക്ക​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ തെ​രു​വി​ൽ സാ​ധാ​ര​ണ​ക്കാ​രു​ടെ സു​ര​ക്ഷ എ​ന്താ​ണെ​ന്ന് എ​ഐ​എ​ഡി​എം​കെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ട​പ്പാ​ടി കെ. ​പ​ള​നി​സാ​മി ചോ​ദി​ച്ചു.ത​മി​ഴ്‌​നാ​ട് ജ​യി​ൽ ഡി.​ജി.​പി സ​ന്ദീ​പ് റാ​യ് റാ​ത്തോ​ഡ് അ​ന്വേ​ഷ​ണ​ത്തി​നാ​യി മ​ധു​ര​യി​ലെ​ത്തി. 

ത​ട​വു​ചാ​ടി​യ 17 പേ​രി​ൽ നാ​ല് പേ​രെ ഇ​തി​ന​കം പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. ബാ​ക്കി​യു​ള്ള​വ​ർ തേ​നി​യി​ലെ കാ​ട്ടു​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഒ​ളി​ച്ചി​രി​ക്കു​ന്നു എ​ന്ന നി​ഗ​മ​ന​ത്തി​ൽ ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ചും 16 ചെ​ക്ക് പോ​സ്റ്റു​ക​ൾ സ്ഥാ​പി​ച്ചും പൊ​ലി​സി​ന്റെ തി​ര​ച്ചി​ൽ ഊ​ർ​ജ്ജി​ത​മാ​യി തു​ട​രു​ക​യാ​ണ്. 



Tags : DMK Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up