x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ക്ഷോ​ഭ റാ​ലി മാ​റ്റ​ണം: രാ​ഹു​ൽ ഗാ​ന്ധി​ക്ക് വീ​ണ്ടും ക​ത്തെ​ഴു​തി വ്യാ​പാ​രി സം​ഘ​ട​ന 

ഓൺലൈൻ ഡെസ്ക്
Published: October 27, 2026 12:30 PM IST | Updated: October 27, 2026 12:30 PM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ​യും ക​ച്ച​വ​ട​ങ്ങ​ളു​ടെ​യും സ​മ​യ​ത്ത് ന​വം​ബ​ർ ഒ​ന്നി​ന് ഡ​ൽ​ഹി രാം​ലീ​ലാ മൈ​താ​ന​ത്ത് ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​ട്ടു​ള്ള പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​ന്‍റെ കൂ​റ്റ​ൻ റാ​ലി മാ​റ്റി​വെ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വ്യാ​പാ​രി സം​ഘ​ട​ന. ചേം​ബ​ർ ഓ​ഫ് ട്രേ​ഡ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി കോ​ൺ​ഗ്ര​സ് നേ​താ​വ് ബ്രി​ജേ​ഷ് ഗോ​യ​ലാ​ണ്  രാ​ഹു​ൽ ഗാ​ന്ധി​ക്കും പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യ്ക്കും വീ​ണ്ടും ക​ത്തെ​ഴു​തി​യ​ത്.  

നേ​ര​ത്തെ വ്യാ​പാ​രി​ക​ൾ ന​ൽ​കി​യ നി​വേഈോസ​ദ​നം രാ​ഹു​ൽ ഗാ​ന്ധി ത​ള്ളി​യി​രു​ന്നു. പ്ര​ക്ഷോ​ഭം നി​ർ​ത്തി​വെ​ക്ക​ണ​മെ​ങ്കി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ പു​റ​ത്താ​ക്ക​ണ​മെ​ന്നും, 30 സെ​ക്ക​ൻ​ഡി​നു​ള്ളി​ൽ റാ​ലി അ​വ​സാ​നി​പ്പി​ക്കാ​മെ​ന്നു​മാ​യി​രു​ന്നു രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ്ര​തി​ക​ര​ണം. 

പ​ത്ത് ല​ക്ഷ​ത്തോ​ളം ആ​ളു​ക​ളും 15,000 മു​ത​ൽ 20,000 വ​രെ ബ​സു​ക​ളും എ​ത്തു​ന്ന​തോ​ടെ ഓ​ൾ​ഡ്  ഡ​ൽ​ഹി​യി​ലെ റോ​ഡു​ക​ൾ പൂ​ർ​ണ​മാ​യും സ്തം​ഭി​ക്കും. ഒ​ക്ടോ​ബ​ർ 31 മു​ത​ൽ ബാ​രി​ക്കേ​ഡു​ക​ൾ ഉ​യ​രു​മോ എ​ന്നും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ക​ട​ക​ളി​ലേ​ക്ക് എ​ത്താ​ൻ സാ​ധി​ക്കു​മോ എ​ന്നും വ്യാ​പാ​രി​ക​ൾ ആ​ശ​ങ്ക​യ​റി​യി​ച്ചു. 

ഒ​ക്ടോ​ബ​ർ പ​ത്തി​ന് ജ​ന്ത​ർ മ​ന്ത​റി​ൽ കു​റ​ച്ചു​പേ​ർ ന​ട​ത്തി​യ പ്ര​തി​ഷേ​ധം കാ​ര​ണം 3,000 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യും വ്യാ​പാ​രി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. ന​വം​ബ​ർ ഒ​ന്നി​ലെ റാ​ലി കാ​ര​ണം മാ​ത്രം 10,000 കോ​ടി രൂ​പ​യു​ടെ വ്യാ​പാ​ര ന​ഷ്ട​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ നി​ഗ​മ​നം. 

റാ​ലി മാ​റ്റി​വെ​ക്കാ​ൻ സാ​ധ്യ​മ​ല്ലെ​ങ്കി​ൽ ചാ​ന്ദ്നി ചൗ​ക്ക്, സ​ദ​ർ ബ​സാ​ർ തു​ട​ങ്ങി വ​ലി​യ മാ​ർ​ക്ക​റ്റു​ക​ളാ​ൽ  ചു​റ്റ​പ്പെ​ട്ട രാം​ലീ​ലാ മൈ​താ​ന​ത്തി​ന് പ​ക​രം ബു​രാ​രി ഗ്രൗ​ണ്ട് അ​ല്ലെ​ങ്കി​ൽ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്റ്റേ​ഡി​യം തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലേ​ക്ക് റാ​ലി മാ​റ്റ​ണ​മെ​ന്ന്  വ്യാ​പാ​രി സം​ഘ​ട​ന ചെ​യ​ർ​മാ​ൻ ബ്രി​ജേ​ഷ് ഗോ​യ​ൽ ആ​വ​ശ്യ​പ്പെ​ട്ടു. 



Tags : DelhiJantarMantar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up