x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​മി​ഴ്‌​നാ​ട് തേ​നി ജ​യി​ലി​ൽ നി​ന്ന് 17 റി​മാ​ൻ​ഡ് ത​ട​വു​കാ​ർ ചാ​ടി​പ്പോ​യി

ഓൺലൈൻ ഡെസ്ക്
Published: October 27, 2026 09:06 AM IST | Updated: October 27, 2026 09:06 AM IST

പ്രതീകാത്മക ചിത്രം

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ലെ തേ​നി ജി​ല്ല​യി​ലു​ള്ള ആ​ണ്ടി​പ്പ​ട്ടി​ക്ക​ടു​ത്ത് തെ​ക്ക​മ്പ​ട്ടി സ​ബ്‌​ജ​യി​ലി​ൽ നി​ന്ന് 17 റി​മാ​ൻ​ഡ് പ്ര​തി​ക​ൾ വാ​ർ​ഡ​നെ ആ​ക്ര​മി​ച്ച് ത​ട​വു​ചാ​ടി. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​ണ് ജ​യി​ൽ​ചാ​ട്ടം ന​ട​ന്ന​ത്. സെ​ല്ലി​ലു​ള്ള ഒ​രു ത​ട​വു​കാ​ര​ന് പെ​ട്ടെ​ന്ന് അ​പ​സ്മാ​രം ബാ​ധി​ച്ചു​വെ​ന്ന് നു​ണ പ​റ​ഞ്ഞ് ജ​യി​ൽ വാ​ർ​ഡ​നെ അ​ക​ത്തേ​ക്ക് വി​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു. 

ത​ട​വു​കാ​ര​നെ സ​ഹാ​യി​ക്കാ​നാ​യി വാ​ർ​ഡ​ൻ സെ​ല്ലി​ന്‍റെ പൂ​ട്ട് തു​റ​ന്ന് അ​ക​ത്തു​ക​യ​റി​യ സ​മ​യം, ത​ട​വു​കാ​ർ സം​ഘം ചേ​ർ​ന്ന് ഇ​യാ​ളെ മ​ർ​ദി​ക്കു​ക​യും പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്ത ശേ​ഷം പു​റ​ത്തു ക​ട​ക്കു​ക​യു​മാ​യി​രു​ന്നു.  സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ത​മി​ഴ്‌​നാ​ട്ടി​ലു​ട​നീ​ള​വും കേ​ര​ള അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ഇ​ടു​ക്കി അ​ട​ക്ക​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലും പൊ​ലി​സി​ന് ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.


നാ​ല് പേ​ർ പി​ടി​യി​ൽ 

ത​ട​വു​ചാ​ടി​യ 17 പേ​രി​ൽ നാ​ല് പേ​രെ പൊ​ലി​സ് വീ​ണ്ടും പി​ടി​കൂ​ടി. ബാ​ക്കി​യു​ള്ള പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നാ​യി സൗ​ത്ത് സോ​ൺ ഐ​ജി വി​ജേ​യ​ന്ദ്ര ബി​ദ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 17 പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ങ്ങ​ൾ​ക്ക് രൂ​പം ന​ൽ​കി. 1995-ൽ ​വെ​ല്ലൂ​ർ ഫോ​ർ​ട്ടി​നു​ള്ളി​ലെ പ്ര​ത്യേ​ക ക്യാ​മ്പി​ൽ നി​ന്ന് 43 എ​ൽ​ടി​ടി​ഇ തീ​വ്ര​വാ​ദി​ക​ൾ തു​ര​ങ്ക​മു​ണ്ടാ​ക്കി ര​ക്ഷ​പ്പെ​ട്ട സം​ഭ​വ​ത്തി​ന് ശേ​ഷം ത​മി​ഴ്‌​നാ​ട്ടി​ൽ ന​ട​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ ജ​യി​ൽ​ചാ​ട്ട​ങ്ങ​ളി​ൽ ഒ​ന്നാ​ണി​ത്

Tags : Jailbreak Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up