അപകടമുണ്ടാക്കിയ കാർ, ജയബാലകൃഷ്ണൻ
കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകട കേസില്‍ അപകടമുണ്ടാക്കിയ പതിനേഴുകാരന്‍റെ ജാമ്യം റദ്ദാക്കാന്‍ നടപടികളുമായി പൊലിസ്. എറണാകുളം സെഷന്‍സ് കോടതിയില്‍ പൊലിസ് അപേക്ഷ നല്‍കി.
കേസിന്‍റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്. പതിനേഴുകാരന്‍റെ പിതാവായ ജഡ്ജിയെ പൊലിസ് ചോദ്യം ചെയ്തിരുന്നു. ആലുവ കമ്പനിപ്പടിയിലുള്ള ഫ്‌ളാറ്റില്‍ എത്തിയാണ് ചോദ്യം ചെയ്തത്.
തന്‍റെ അറിവോടെയല്ല മകന്‍ വാഹനം ഓടിച്ചതെന്നാണ് ജഡ്ജിയുടെ മൊഴി. അപകടമുണ്ടാക്കിയ വാഹനത്തിന്‍റെ ആര്‍സി ഉടമയായ ജഡ്ജിയെ കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.
പതിനേഴുകാരന്‍ ലൈസന്‍സ് എടുക്കുന്നത് വിലക്കാനാണ് മോട്ടോര്‍ വാഹനവകുപ്പിന്‍റെ നീക്കം. മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം 25 വയസ് വരെ വിലക്കാനാണ് നീക്കം. അപകടമുണ്ടാക്കിയ ബെന്‍സ് കാറിന്‍റെ ആര്‍സിയും സസ്‌പെന്‍ഡ് ചെയ്യും.
Tags : Accident Cheranalloor Judge Questioned Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash