ലാമിൻ യമാൽ
ലണ്ടൻ: ബാലൺ ഡി ഓർ 2026 പുരസ്കാരച്ചടങ്ങിൽ തിളങ്ങി ബാഴ്സലോണ താരങ്ങൾ. മികച്ച യുവതാരങ്ങൾക്കുള്ള കോപ്പ ട്രോഫി പുരുഷ വിഭാഗത്തിൽ ലാമിൻ യമാലും വനിതാ വിഭാഗത്തിൽ വിക്കി ലോപ്പസും സ്വന്തമാക്കി. ലണ്ടനിലെ ചരിത്രപ്രസിദ്ധമായ ലണ്ടൻ പലേഡിയത്തിലാണ് ചടങ്ങ് നടക്കുന്നത്.
21 വയസിൽ താഴെയുള്ള മികച്ച താരങ്ങൾക്കുള്ള കോപ്പ ട്രോഫി തുടർച്ചയായി മൂന്നാം തവണയാണ് യമാൽ നേടുന്നത്. വനിതാ വിഭാഗത്തിൽ വിക്കി ലോപ്പസ് തുടർച്ചയായ രണ്ടാം തവണയാണ് പുരസ്കാരം സ്വന്തമാക്കുന്നത്. മികച്ച പരിശീലകർക്കുള്ള പുരസ്കാരങ്ങളിലും സ്പാനിഷ് താരങ്ങൾ തിളങ്ങി. സ്പെയിൻ ദേശീയ ടീം പരിശീലകൻ ലൂയിസ് ഡി ലാ ഫുവെന്റെ മികച്ച പുരുഷ പരിശീലകനായപ്പോൾ, ബാഴ്സലോണ വനിതാ ടീം പരിശീലകൻ പെരെ റൊമേയു മികച്ച വനിതാ പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച പുരുഷ ഗോൾകീപ്പർക്കുള്ള യാഷിൻ ട്രോഫി ഉനായ് സിമോണും വനിതാ ഗോൾകീപ്പർക്കുള്ള പുരസ്കാരം കാറ്റാ കോളും നേടി. കുട്ടികളുടെ ചികിത്സയ്ക്കായി നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ പരിഗണിച്ച് ആഴ്സണൽ താരം ബുകായോ സാകയ്ക്ക് സോക്രട്ടീസ് അവാർഡും ലഭിച്ചു. മികച്ച വനിതാ ക്ലബിനുള്ള പുരസ്കാരം ബാഴ്സലോണ ഫെമിനി സ്വന്തമാക്കി.
Tags : Ballon dOr Lamine Yamal Vicky Lopez Kopa Trophy BallondOr Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews