സംസ്ഥാന സ്കൂള്‍ കായികമേളയിലെ അത്ലറ്റിക്സ് മത്സരങ്ങൾക്കു മുന്നോടിയായി ഉഷാ സ്കൂൾ ഓഫ് അത്ലറ്റിക്സിലെ താരങ്ങൾ പരിശീലനത്തില്‍. -രമേഷ് കോട്ടൂളി
ഉഷാ സ്കൂള്‍ ഓഫ് അത്ലറ്റിക്സ് ഇത്തവണ മത്സരിക്കാന്‍ എത്തിയിരിക്കുന്നത് ഒന്‍പത് കുട്ടികളുമായാണ്.
ജൂനിയര്‍ വിഭാഗത്തില്‍ ആറുപേരും സബ്ജൂനിയര് വിഭാഗത്തില്‍ മൂന്നുപേരും മത്സരിക്കുന്നുണ്ട്. ഇതില്‍, രണ്ട് തമിഴ്നാട് സ്വദേശികളും മത്സരിക്കുന്നുണ്ട്.
കഴിഞ്ഞ തവണ സ്വര്‍ണമടക്കം 10 മെഡലുകള്‍ നേടിയിരുന്നു. കോരുത്തോട് സികെഎംഎച്ച്എസ് ഇത്തവണ 25 അംഗടീമുമായാണ് മത്സരത്തിനെത്തിയിരിക്കുന്നത്.
ഇതില്‍ എട്ടുപേര്‍ ഇതരസംസ്ഥാന കുട്ടികളാണ്. കോട്ടയം റവന്യു ജില്ലാ കായികമേളയില്‍ മികച്ച മുന്നേറ്റമായിരുന്നു കോരുത്തോട് സികെഎംഎച്ച്എസ് ഇത്തവണ നടത്തിയത്.
Tags : Athletes UshaSchool Koruthodu Imported Sports