x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജോ​ർ​ദാ​ൻ ഭീ​ക​രാ​ക്ര​മ​ണം: ബ​ന്ധു​ക്ക​ളാ​യ മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ

ഇന്‍റർനാഷണൽ ഡെസ്ക്
Published: October 27, 2026 12:23 AM IST | Updated: October 27, 2026 12:23 AM IST

പ്രതീകാത്മക ചിത്രം

അ​​​​മ്മാ​​​​ൻ: ജോ​​​​ർ​​​​ദാ​​​​നി​​​​ലെ ഗ്രീ​​​​ക്ക് ഓ​​​​ർ​​​​ത്ത​​​​ഡോ​​​​ക്സ് പ​​​​ള്ളി​​​​യി​​​​ലു​​​​ണ്ടാ​​​​യ വെ​​​​ടി​​​​വ​​​​യ്പു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ബ​​​​ന്ധു​​​​ക്ക​​​​ളാ​​​​യ മൂ​​​​ന്നു പേ​​​​ർ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യി. ക​​​​രാ​​​​ക്ക് ന​​​​ഗ​​​​ര​​​​ത്തി​​​​ലെ ആ​​​​ളൊ​​​​ഴി​​​​ഞ്ഞ വീ​​​​ട്ടി​​​​ൽ ഒ​​​​ളി​​​​ച്ചു​​​​ക​​​​ഴി​​​​ഞ്ഞ ര​​​​ണ്ടു സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ളെ​​​​യും ഇ​​​​വ​​​​രു​​​​ടെ ബ​​​​ന്ധു​​​​വാ​​​​യ മ​​​​റ്റൊ​​​​രാ​​​​ളെ​​​​യും വെ​​​​ടി​​​​വ​​​​യ്പി​​​​ൽ കീ​​​​ഴ​​​​ട​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നു പൊലിസ് അ​​​​റി​​​​യി​​​​ച്ചു.

ഇ​​​​വ​​​​ർ​​​​ക്ക് ഏ​​​​തെ​​​​ങ്കി​​​​ലും സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​മു​​​​ണ്ടെ​​​​ന്നു പ്രാ​​​​ഥ​​​​മി​​​​കാ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ ക​​​​ണ്ടെ​​​​ത്താ​​​​നാ​​​​യി​​​​ട്ടി​​​​ല്ല. കീ​​​​ഴ​​​​ട​​​​ങ്ങാ​​​​ൻ കൂ​​​​ട്ടാ​​​​ക്കാ​​​​തി​​​​രു​​​​ന്ന അ​​​​ക്ര​​​​മി​​​​ക​​​​ൾ പൊലിസി​​​​നു നേ​​​​ർ​​​​ക്ക് വെ​​​​ടി​​​​യു​​​​തി​​​​ർ​​​​ത്തതിനാ​​​​ലാ​​​​ണ് ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലു​​​​ണ്ടാ​​​​യ​​​​ത്. അ​​​​ക്ര​​​​മി​​​​ക​​​​ൾ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റി​​​​ട്ടു​​​​ണ്ട്. ക​​​​രാ​​​​ക്കി​​​​ന​​​​ടു​​​​ത്ത് ഹൗ​​​​മൗ​​​​ദ് ഗ്രാ​​​​മ​​​​ത്തി​​​​ൽ സ്ഥി​​​​തിചെ​​​​യ്യു​​​​ന്ന സെ​​​​ന്‍റ് ജോ​​​​ർ​​​​ജ് പ​​​​ള്ളി​​​​യി​​​​ൽ വെ​​​​ള്ളി​​​​യാ​​​​ഴ്ച മൃ​​​​ത​​​​സം​​​​സ്കാ​​​​ര ച​​​​ട​​​​ങ്ങ് ന​​​​ട​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ അ​​​​ക്ര​​​​മി​​​​ക​​​​ൾ ന​​​​ട​​​​ത്തി​​​​യ വെ​​​​ടി​​​​വ​​​​യ്പി​​​​ൽ ഒ​​​​ന്പ​​​​തു പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ക​​​​യും 40 പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു.

തു​​​​ട​​​​ർ​​​​ന്ന് ര​​​​ക്ഷ​​​​പ്പെ​​​​ട്ട അ​​​​ക്ര​​​​മി​​​​ക​​​​ളെ പി​​​​ടി​​​​കൂ​​​​ടാ​​​​ൻ ഊ​​​​ർ​​​​ജി​​​​ത തെ​​​​ര​​​​ച്ചി​​​​ൽ ന​​​​ട​​​​ന്നു​​​​വ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.ഭീ​​​​ക​​​​ര​​​​വാ​​​​ദി​​​​ക​​​​ളാ​​​​ണ് കൃ​​​​ത്യം നി​​​​ർ​​​​വ​​​​ഹി​​​​ച്ച​​​​തെ​​​​ന്ന് ജോ​​​​ർ​​​​ദാ​​​​ൻ അ​​​​ധി​​​​കൃ​​​​ത​​​​ർ പി​​​​ന്നീ​​​​ട് പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു. ക്രി​​​​സ്ത്യ​​​​ൻ ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രാ​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തെ ഉ​​​​രു​​​​ക്കു​​​​മു​​​​ഷ്ടി​​​​യോ​​​​ടെ നേ​​​​രി​​​​ടാ​​​​ൻ ജോ​​​​ർ​​​​ദാ​​​​നി​​​​ലെ അ​​​​ബ്ദു​​​​ള്ള രാ​​​​ജാ​​​​വ് നി​​​​ർ​​​​ദേ​​​​ശം ന​​​​ല്കി​​​​യി​​​​രു​​​​ന്നു.

Tags : Jordan Terror Attack Three Arrested Relatives Arrested Terrorism Terror Attack

Recent News

Corehub Up