സംസ്ഥാന സ്കൂൾ കായികമേളയിലെ ഇൻക്ലൂസീവ് ആൺകുട്ടികളുടെ ഫുട്ബോളിൽ ചാന്പ്യന്മാരായ കോഴിക്കോട് ടീം അംഗങ്ങളുടെ ആഹ്ലാദപ്രകടനം.
കോഴിക്കോട്: നമ്മടെ നാട്ടിൽ വന്നിട്ട് നമ്മളെ തോൽപിക്കാനോ ? ഫുട്ബോൾ ആവേശപ്പോരാട്ടത്തിൽ പാലക്കാടിനെ രണ്ടു ഗോളിന് തോൽപിച്ചപ്പോൾ കോഴിക്കോട് ടീമിലെ മുക്കം ഈങ്ങാപ്പുഴ സ്വദേശി മുഹമദ് ഹനാന്റെ വാക്കുകളിലെ ആവേശം ഒറ്റപ്പെട്ടതായിരുന്നില്ല.
ക്രിസ്റ്റ്യാനൊ റൊണാൾഡൊയെ ആരാധിക്കുന്ന മുഹമ്മദ് ഹനാൻ ഫൈനലിൽ മനോഹരമായ ഫ്രീകിക്ക് ഉൾപ്പടെ രണ്ടു ഗോൾ നേടി. മേളയിൽ ആകെ അഞ്ചു ഗോൾ നേടിയ ഹനാൻ കോഴിക്കോടിനെ കിരീടത്തിലെത്തിക്കുകയായിരുന്നു. ക്രിക്കറ്റിലും കോഴിക്കോട് തന്നെയാണ് ജയിച്ചത്.
തൃശൂരിനെയാണ് തോൽപിച്ചത്. ആവേശപ്പോരിൽ തോറ്റതോടെ തൃശൂർ ടീം അപ്പീലിന് പോകുമെന്ന് അറിയിച്ചു. മൽസരത്തിലെ അപാകതകൾ ചൂണ്ടികാണിച്ചാണ് ടീം അപ്പീലിന് പോകുന്നത്. ഇൻക്ലൂസീവ് മത്സരങ്ങളിൽ ആതിഥേയരായ കോഴിക്കോടിനാണ് ഓവറോൾ കിരീടം.
Tags : Kozhikode Hosts Inclusive OverallTitle Football Sports