അമിത് ഷാ
ന്യൂഡൽഹി: എസ്ഐആർ നടപടിക്രമങ്ങൾക്കെതിരായി നവംബർ ഒന്നിന് കോൺഗ്രസ് നേതൃത്വത്തിൽ നടക്കാനിരിക്കുന്ന ഡൽഹി ചലോ മാർച്ചിന് ബദലായി പദയാത്രയുമായി ബിജെപി. കോൺഗ്രസ് റാലിക്ക് പിന്നാലെ ഹൈദരാബാദിലും ഹരിയാനയിലെ കർണാലിലുമാണ് കാൽനട ജാഥകൾ നടത്തുക.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കാൽനട ജാഥയ്ക്ക് നേതൃത്വം നൽകും. നവംബർ രണ്ടിനാണ് ഹൈദരാബാദിൽ തെലങ്കാന ബിജെപിയുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിക്കുകയെന്ന് തെലങ്കാന ബിജെപി അധ്യക്ഷൻ എൻ. രാംചന്ദർ അറിയിച്ചു.
ജനാധിപത്യം സംരക്ഷിക്കൂ, അരാജകത്വം അവസാനിപ്പിക്കൂ എന്ന് ആഹ്വാനം ചെയ്ത് നവംബർ അഞ്ചിന് കർണാലിലും പദയാത്ര നടത്തും. ഇരുസംസ്ഥാനങ്ങളിലെയും പദയാത്രകളിൽ അമിത് ഷാ പങ്കെടുക്കും.
Tags : DelhiChalo BJP Congress AmitShah Telengana