Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Telengana

തെ​ല​ങ്കാ​ന​യി​ൽ വേ​പ്പു​മ​ര​ത്തെ​ച്ചൊ​ല്ലി സം​ഘ​ർ​ഷം; ര​ണ്ട് പേ​ർ കൊ​ല്ല​പ്പെ​ട്ടു

സൂ​ര്യ​പേ​ട്ട്: തെ​ല​ങ്കാ​ന​യി​ൽ വീ​ടി​ന് സ​മീ​പ​ത്തെ വേ​പ്പു​മ​ര​ത്തെ​ച്ചൊ​ല്ലി​യു​ള്ള ദീ​ർ​ഘ​കാ​ല ത​ർ​ക്കം സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച് ര​ണ്ട് പേ​ർ കൊ​ല്ല​പ്പെ​ട്ടു. സൂ​ര്യ​പേ​ട്ട് ജി​ല്ല​യി​ൽ ആ​ണ് സം​ഭ​വം. സം​ഘ​ർ​ഷം നി​യ​ന്ത്രി​ക്കാ​നെ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും പ​രി​ക്കേ​റ്റു.

എ​റ​ഗ​ഡ്ഡ ത​ണ്ട ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ര​ണ്ട് കു​ടും​ബ​ങ്ങ​ൾ ത​മ്മി​ൽ ഏ​ക​ദേ​ശം 25 വ​ർ​ഷ​മാ​യി നി​ല​നി​ന്നി​രു​ന്ന ത​ർ​ക്ക​മാ​ണ് ശ​നി​യാ​ഴ്ച രാ​വി​ലെ അ​ക്ര​മ​ത്തി​ലേ​ക്ക് നീ​ങ്ങി​യ​ത്. വീ​ടി​ന്‍റെ  അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്നു​ള്ള വേ​പ്പു​മ​രം മു​റി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് സം​ഘ​ർ​ഷ​ത്തി​ന് ത​ൽ​ക്ഷ​ണ കാ​ര​ണം.

62കാ​ര​നാ​യ മ​ന്ദ വെ​ങ്ക​ടേ​ശ്വ​ർ​ലു യാ​ദ​വ് തൊ​ഴി​ലാ​ളി​ക​ളു​മാ​യി എ​ത്തി മ​രം മു​റി​ക്കാ​ൻ ശ്ര​മി​ച്ച​തോ​ടെ​യാ​ണ് എ​തി​ർ​വി​ഭാ​ഗ​വു​മാ​യി വാ​ക്കേ​റ്റ​മു​ണ്ടാ​യ​ത്. തു​ട​ർ​ന്ന് ഇ​രു​കൂ​ട്ട​രും കോ​ടാ​ലി​യും മ​റ്റ് ആ​യു​ധ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് പ​ര​സ്പ​രം ആ​ക്ര​മി​ച്ച​താ​യാ​ണ് പോ​ലീ​സ്  പ​റ​യു​ന്ന​ത്.

സം​ഘ​ർ​ഷ​ത്തി​നി​ടെ ഭു​ക്യ രാ​മു കോ​ടാ​ലി ഉ​പ​യോ​ഗി​ച്ച് വെ​ങ്ക​ടേ​ശ്വ​ർ​ലു​വി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വെ​ങ്ക​ടേ​ശ്വ​ർ​ലു സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ മ​രി​ച്ചു.
സം​ഘ​ർ​ഷം ത​ട​യാ​ൻ ഇ​ട​പെ​ട്ട രാ​മു​വി​ന്‍റെ പി​താ​വ് ഭു​ക്യ സൈ​ദ​യെ​യും രാ​മു ആ​ക്ര​മി​ച്ച​താ​യാ​ണ് വി​വ​രം. 58കാ​ര​നാ​യ സൈ​ദ​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ചി​കി​ത്സ​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ അ​ദ്ദേ​ഹം മ​രി​ച്ചു.

ര​ണ്ട് പേ​ർ കൊ​ല്ല​പ്പെ​ട്ട​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. പ്ര​തി​യു​ടെ വീ​ടി​ന് സ​മീ​പം ആ​ളു​ക​ൾ ത​ടി​ച്ചു​കൂ​ടി​യ​തോ​ടെ കൂ​ടു​ത​ൽ സം​ഘ​ർ​ഷം ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.

പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ന്ന​തി​നി​ടെ മെ​ല്ല​ച്ചെ​രു​വു പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്ഐ ന​വീ​ൻ കു​മാ​റി​ന് ത​ല​യ്ക്ക് പ​രി​ക്കേ​റ്റു. അ​ദ്ദേ​ഹ​ത്തെ ഹു​സൂ​ർ​ന​ഗ​ർ ഏ​രി​യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് ചി​കി​ത്സ ന​ൽ​കി.

സം​ഭ​വ​ത്തി​ൽ പ‌ോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത രാ​മു​വി​നെ ചോ​ദ്യം ചെ​യ്യു​ന്ന​തോ​ടൊ​പ്പം സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​ക​യും ദൃ​ക്‌​സാ​ക്ഷി​ക​ളു​ടെ മൊ​ഴി​ക​ൾ രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.


സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ എ​റ​ഗ​ഡ്ഡ ത​ണ്ട​യി​ൽ അ​ധി​ക പോ​ലീ​സ് സേ​ന​യെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. പ്ര​തി​കാ​ര ആ​ക്ര​മ​ണ​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ പ്ര​ദേ​ശ​ത്ത് പോ​ലീ​സ് ശ​ക്ത​മാ​യ സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി. മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചു. പ്ര​ദേ​ശ​ത്തെ സ്ഥി​തി​ഗ​തി​ക​ൾ പോ​ലീ​സ് നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്.

National

തെ​ല​ങ്കാ​ന​യി​ൽ ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു; ഒ​രാ​ൾ മ​രി​ച്ചു, 36 പേ​ർ​ക്ക് പ​രി​ക്ക്

ഹൈ​ദ​ര​രാ​ബാ​ദ്: തെ​ല​ങ്കാ​ന​യി​ലെ ഖ​മ്മ​ത്ത് ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. ബ​സി​ന്‍റെ ക്ലീ​ന​ർ നി​തീ​ഷാ​ണ് മ​രി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ 36 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി. ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ച​ന്ദ്ര​ട​ണ്ട പ്ര​ദേ​ശ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യി​ലേ​യ്ക്ക് ടി​ജി​എ​സ്ആ​ർ​ടി​സി ബ​സ് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ഖ​മ്മ​ത്ത് നി​ന്ന് ബോ​ദി​ലേ​യ്ക്കു​ള്ള പോ​കു​ക​യാ​യി​രു​ന്നു ബ​സ്. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ക്ലീ​ന​ർ നി​തി​ൻ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു.

പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ന്നും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

International

സൗ​ദി ബ​സ് അ​പ​ക​ടം: മൃ​ത​ദേ​ഹ​ങ്ങ​ൾ‌ തി​രി​ച്ച​റി​യാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു

ജി​ദ്ദ: സൗ​ദി​യി​ൽ ബ​സും ടീ​സ​ൽ ടാ​ങ്ക​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രെ തി​രി​ച്ച​റി​യാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. അ​പ​ക​ട​ത്തി​ൽ മ​ര​ണ​പ്പെ​ട്ട​വ​രു​ടെ ബ​ന്ധു​ക്ക​ളും തെ​ല്ല​ങ്കാ​ന സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ളും ഇ​ന്ന് സൗ​ദി​യി​ൽ എ​ത്തും.

മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ സാ​മ്പി​ൾ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​താ​യി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ ഇ​തി​ന്‍റെ പ​രി​ശോ​ധ​ന ഫ​ലം പു​റ​ത്തു​വ​രാ​ൻ 48 മ​ണി​ക്കൂ​ർ സ​മ​യ​മെ​ടു​ക്കും. അ​പ​ക​ട​ത്തി​ൽ ര​ക്ഷ​പ്പെ​ട്ട അ​ബ്ദു​ൽ ഷു​ഹൈ​ബ് മു​ഹ​മ്മ​ദ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഉം​റ നി​ര്‍​വ​ഹി​ച്ച് തി​രി​ച്ച് വ​രും​വ​ഴി അ​പ​ക​ട​ത്തി​ൽ 45 തീ​ർ​ഥാ​ട​ക​രാ​ണ് മ​രി​ച്ച​ത്. ബ​ദ​റി​നും മ​ദീ​ന​യ്ക്കും ഇ​ട​യി​ലു​ള്ള മു​ഫ​റ​ഹാ​ത്തി​ൽ ഇ​ന്ത്യ​ന്‍ സ​മ​യം തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണ് അ​പ​ക​ടം. മ​രി​ച്ച​വ​രി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ 18 പേ​രും ഉ​ൾ​പ്പെ​ട്ട​താ​യു​ള്ള റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ഇ​തി​ൽ ഒ​ൻ​പ​ത് പേ​രും കു​ട്ടി​ക​ളാ​ണ്. ശ​നി​യാ​ഴ്ച തി​രി​കെ എ​ത്തേ​ണ്ട​വ​രാ​യി​രു​ന്നു അ​പ​ക​ട​ത്തി​ൽ​പെ​ട്ട തീ​ർ​ഥാ​ട​ക​ർ. അ​പ​ക​ട​ത്തി​ൽ മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡ്ഡി ന​ടു​ക്കം രേ​ഖ​പ്പെ​ടു​ത്തി.

 

 

 

National

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി എ​ട്ട് മ​ണ്ഡ​ല​ങ്ങ​ളി​ൽ ഇ​ന്ന് വോ​ട്ടെ​ടു​പ്പ്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​യ്ക്ക് ഇ​ന്ന് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. എ​ട്ട് മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ഇ​ന്ന് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

ജ​മ്മു കാ​ഷ്മീ​രി​ലെ ബു​ഡ്ഗാം, ന​ഗ്രോ​ട്ട എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ലും രാ​ജ​സ്ഥാ​നി​ലെ അ​ന്ത​യി​ലും ജാ​ർ​ഖ​ണ്ഡി​ലെ ഖ​ട്ട്സി​ല​യി​ലും തെ​ല​ങ്കാ​ന​യി​ലെ ജൂ​ബി​ലി ഹി​ൽ​സി​ലും പ​ഞ്ചാ​ബി​ലെ ത​ര​ൺ ത​ര​ൺ മ​ണ്ഡ​ല​ത്തി​ലും മി​സോ​റാ​മി​ലെ ഡം​പ​യി​ലും ഒ​ഡീ​ഷ​യി​ലെ നു​വാ​പാ​ഡ മ​ണ്ഡ​ല​ത്തി​ലേ​യ്ക്കും ആ​ണ് ഇ​ന്ന് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക.

ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളി​ൽ വി​ജ​യി​ച്ച മു​ഖ്യ​മ​ന്ത്രി ഒ​മ​ർ അ​ബ്ദു​ള്ള രാ​ജി​വ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്
ബു​ഡ്ഗാ​മി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി വ​ന്ന​ത്. അ​ന്ത​യി​ലെ എം​എ​ൽ​എ ശ്രീ ​ക​ൻ​വ​ർ​ലാ​ലി​നെ അ​യോ​ഗ്യ​നാ​ക്കി​യ​തി​നെ തു​ട​ർ​ന്നും ആ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ബാ​ക്കി എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും സി​റ്റിം​ഗ് എം​എ​ൽ​എ​മാ​ർ മ​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് എ​ല്ലാ​യി​ട​ത്തെ​യും വോ​ട്ടെ​ണ്ണ​ൽ.

National

തെലുങ്കാന ഫാർമ സ്ഫോടനം: മരണം 40 ആയി

സം​​​​​ഗ​​​​​റെ​​​​​ഡ്ഢി: തെ​​​​​ലു​​​​​ങ്കാ​​​​​ന​​​​​യി​​​​​ലെ സം​​​​​ഗ​​​​​റെ​​​​​ഡ്ഢിയിൽ സി​​​​​ഗാ​​​​​ച്ചി ഇ​​​​​ൻ​​​​​ഡ​​​​​സ്ട്രീ​​​​​സ് ഫാ​​​​​ർ​​​​​മ ക​​​​​ന്പ​​​​​നി​​​​​യി​​​​​ലു​​​​​ണ്ടാ​​​​​യ സ്ഫോ​​​​​ട​​​​​ന​​​​​ത്തി​​​​​ൽ മ​​​​​രി​​​​​ച്ച​​​​​വ​​​​​രു​​​​​ടെ എ​​​​​ണ്ണം 40 ആ​​​​​യി.33 പേർക്കാണ് പരിക്കേറ്റത്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരുകോടി രൂപ വീതം ധനസഹായം നല്കുമെന്ന് കന്പനി അധികൃതർ ഇന്നലെ അറിയിച്ചു.

റിയാക്ടറിലെ സ്ഫോടനമല്ല അപകടകാരണമെന്ന് കന്പനി അധികൃതർ വിശദീകരിച്ചു. 90 ദിവസത്തിനുശേഷം പ്ലാന്‍റ് പ്രവർത്തനസജ്ജമാകുമെന്നും മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു കോടി രൂപയും പരിക്കേറ്റവർക്ക് പത്തു ലക്ഷം രൂപയും നല്കുമെന്ന് മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ജി​​​​​ല്ലാ പോ​​​​​ലീ​​​​​സ് സൂ​​​​​പ്ര​​​​​ണ്ട് പ​​​​​രി​​​​​തോ​​​​​ഷ് സ​​​​​ന്തോ​​​​​ഷ് ആ​​​​​ണ് ഇ​​​​​ക്കാ​​​​​ര്യം അ​​​​​റി​​​​​യി​​​​​ച്ച​​​​​ത്. പ​​​​​രി​​​​​ക്കേ​​​​​റ്റ ഒ​​​​​ന്പ​​​​​തു പേ​​​​​രി​​​​​ൽ അ​​​​​ഞ്ചു പേ​​​​​ർ വെ​​​​​ന്‍റി​​​​​ലേ​​​​​റ്റ​​​​​റി​​​​​ലാ​​​​​ണ്. മ​​​​​രി​​​​​ച്ച​​​​​വ​​​​​രി​​​​​ലേ​​​​​റെ​​​​​യും ഒ​​​​​ഡീ​​​​​ഷ, ബം​​​​​ഗാ​​​​​ൾ, ബി​​​​​ഹാ​​​​​ർ സം​​​​​സ്ഥാ​​​​​ന​​​​​ക്കാ​​​​​രാ​​​​​ണ്.

Latest News

Corehub Up