x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ. ​ക​വി​ത​യു​ടെ തെ​ല​ങ്കാ​ന ര​ക്ഷ​ണ സേ​ന​യ്ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ അം​ഗീ​കാ​രം


Published: April 30, 2026 05:16 PM IST | Updated: April 30, 2026 05:16 PM IST

ഹൈ​ദ​രാ​ബാ​ദ്: തെ​ല​ങ്കാ​ന​യി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി കെ. ​ച​ന്ദ്ര​ശേ​ഖ​ര റാ​വു​വി​ന്‍റെ മ​ക​ൾ കെ. ​ക​വി​ത പ്ര​ഖ്യാ​പി​ച്ച പു​തി​യ പാ​ർ​ട്ടി​ക്ക് പേ​ര് ന​ൽ​കി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. തെ​ല​ങ്കാ​ന ര​ക്ഷ​ണ സേ​ന എ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ന​ൽ​കി​യ പേ​ര്.

ഏ​പ്രി​ൽ 25ന് ​ആ​യി​രു​ന്നു ച​ന്ദ്ര​ശേ​ഖ​ര റാ​വു​വി​ന്‍റെ ഭാ​ര​ത് രാ​ഷ്ട്ര സ​മി​തി​യു​മാ​യി തെ​റ്റി​പ്പി​രി​ഞ്ഞ് പു​തി​യ പാ​ർ​ട്ടി പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് പു​തി​യ പാ​ർ​ട്ടി​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ അം​ഗീ​കാ​രം ല​ഭി​ച്ച​ത്.

മെ​ഡ്ച​ലി​ലെ അ​ദ്വ​യ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് കെ. ​ക​വി​ത പു​തി​യ പാ​ർ​ട്ടി പ്ര​ഖ്യാ​പി​ച്ച​ത്. പാ​ർ​ട്ടി​ക്ക് തെ​ല​ങ്കാ​ന രാ​ഷ്ട്ര സേ​ന എ​ന്ന പേ​രാ​ണ് നി​ർ​ദേ​ശി​ച്ചി​രു​ന്ന​തെ​ങ്കി​ലും തെ​ല​ങ്കാ​ന ര​ക്ഷ​ണ സേ​ന എ​ന്ന പേ​രി​നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അം​ഗീ​കാ​രം ന​ൽ​കി​യ​ത്.

ച​ന്ദ്ര​ശേ​ഖ​ര റാ​വു​വി​ന്‍റെ ഭാ​ര​ത് രാ​ഷ്ട്ര സ​മി​തി​യു​മാ​യി തെ​റ്റി​പി​രി​ഞ്ഞ് ഏ​ഴ് മാ​സ​ങ്ങ​ൾ​ക്കി​പ്പു​റ​മാ​ണ് കെ. ​ക​വി​ത പു​തി​യ പാ​ർ​ട്ടി പ്ര​ഖ്യാ​പി​ച്ച​ത്.

 

Tags : Election Commission k kavita trs telengana

Recent News

Corehub Up