International
ജിദ്ദ: സൗദിയിൽ ബസും ടീസൽ ടാങ്കറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികൾ ആരംഭിച്ചു. അപകടത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കളും തെല്ലങ്കാന സർക്കാർ പ്രതിനിധികളും ഇന്ന് സൗദിയിൽ എത്തും.
മൃതദേഹങ്ങളുടെ സാമ്പിൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചതായി അധികൃതർ വ്യക്തമാക്കി. എന്നാൽ ഇതിന്റെ പരിശോധന ഫലം പുറത്തുവരാൻ 48 മണിക്കൂർ സമയമെടുക്കും. അപകടത്തിൽ രക്ഷപ്പെട്ട അബ്ദുൽ ഷുഹൈബ് മുഹമ്മദ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഉംറ നിര്‍വഹിച്ച് തിരിച്ച് വരുംവഴി അപകടത്തിൽ 45 തീർഥാടകരാണ് മരിച്ചത്. ബദറിനും മദീനയ്ക്കും ഇടയിലുള്ള മുഫറഹാത്തിൽ ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെയാണ് അപകടം. മരിച്ചവരിൽ ഒരു കുടുംബത്തിലെ 18 പേരും ഉൾപ്പെട്ടതായുള്ള റിപ്പോർട്ടുകളുണ്ട്.
ഇതിൽ ഒൻപത് പേരും കുട്ടികളാണ്. ശനിയാഴ്ച തിരികെ എത്തേണ്ടവരായിരുന്നു അപകടത്തിൽപെട്ട തീർഥാടകർ. അപകടത്തിൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടുക്കം രേഖപ്പെടുത്തി.
National
ന്യൂഡൽഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ മണ്ഡലങ്ങളിലേയ്ക്ക് ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കും. എട്ട് മണ്ഡലങ്ങളിലാണ് ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
ജമ്മു കാഷ്മീരിലെ ബുഡ്ഗാം, നഗ്രോട്ട എന്നീ മണ്ഡലങ്ങളിലും രാജസ്ഥാനിലെ അന്തയിലും ജാർഖണ്ഡിലെ ഖട്ട്സിലയിലും തെലങ്കാനയിലെ ജൂബിലി ഹിൽസിലും പഞ്ചാബിലെ തരൺ തരൺ മണ്ഡലത്തിലും മിസോറാമിലെ ഡംപയിലും ഒഡീഷയിലെ നുവാപാഡ മണ്ഡലത്തിലേയ്ക്കും ആണ് ഇന്ന് വോട്ടെടുപ്പ് നടക്കുക.
രണ്ട് മണ്ഡലങ്ങളിൽ വിജയിച്ച മുഖ്യമന്ത്രി ഒമർ അബ്ദുള്ള രാജിവച്ചതിനെ തുടർന്നാണ്
ബുഡ്ഗാമിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. അന്തയിലെ എംഎൽഎ ശ്രീ കൻവർലാലിനെ അയോഗ്യനാക്കിയതിനെ തുടർന്നും ആണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ബാക്കി എല്ലാ മണ്ഡലങ്ങളിലെയും സിറ്റിംഗ് എംഎൽഎമാർ മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. വെള്ളിയാഴ്ചയാണ് എല്ലായിടത്തെയും വോട്ടെണ്ണൽ.
National
സംഗറെഡ്ഢി: തെലുങ്കാനയിലെ സംഗറെഡ്ഢിയിൽ സിഗാച്ചി ഇൻഡസ്ട്രീസ് ഫാർമ കന്പനിയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 40 ആയി.33 പേർക്കാണ് പരിക്കേറ്റത്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരുകോടി രൂപ വീതം ധനസഹായം നല്‍കുമെന്ന് കന്പനി അധികൃതർ ഇന്നലെ അറിയിച്ചു.
റിയാക്ടറിലെ സ്ഫോടനമല്ല അപകടകാരണമെന്ന് കന്പനി അധികൃതർ വിശദീകരിച്ചു. 90 ദിവസത്തിനുശേഷം പ്ലാന്റ് പ്രവർത്തനസജ്ജമാകുമെന്നും മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു കോടി രൂപയും പരിക്കേറ്റവർക്ക് പത്തു ലക്ഷം രൂപയും നല്‍കുമെന്ന് മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ജില്ലാ പോലീസ് സൂപ്രണ്ട് പരിതോഷ് സന്തോഷ് ആണ് ഇക്കാര്യം അറിയിച്ചത്. പരിക്കേറ്റ ഒന്‍പതു പേരിൽ അഞ്ചു പേർ വെന്റിലേറ്ററിലാണ്. മരിച്ചവരിലേറെയും ഒഡീഷ, ബംഗാൾ, ബിഹാർ സംസ്ഥാനക്കാരാണ്.