x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​വാ​ഹേ​ത​ര ബ​ന്ധ​മെ​ന്ന് സം​ശ​യം; ഉ​റ​ങ്ങി​ക്കി​ട​ന്ന ഭ​ർ​ത്താ​വി​നെ യു​വ​തി കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി

വെബ് ഡെസ്‌ക്
Published: July 1, 2026 09:41 PM IST | Updated: July 1, 2026 09:41 PM IST

കൊല്ലപ്പെട്ട നാഗേഷ്

ഹൈ​ദ​രാ​ബാ​ദ്: ഹൈ​ദ​രാ​ബാ​ദി​ൽ വി​വാ​ഹേ​ത​ര ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് ഉ​റ​ങ്ങി​ക്കി​ട​ന്ന ഭ​ര്‍​ത്താ​വി​നെ യു​വ​തി കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. മ​ഹാ​ബൂ​ബ്‌​ന​ഗ​ര്‍ ജി​ല്ല​യി​ലെ 38കാ​രാ​നാ​യ നാ​ഗേ​ഷ് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ഇ​ക്ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. ഇ​ള​യ മ​ക​ന്‍റെ മു​ന്നി​ൽ വ​ച്ച് ആ​യി​രു​ന്നു നാ​ഗേ​ഷി​ന്‍റെ ഭാ​ര്യ ക​വി​ത ക​ത്തി​കൊ​ണ്ട് ആ​ക്ര​മി​ച്ച​ത്. ഇ​രു​വ​രും വി​വാ​ഹി​ത​രാ​യി 15 വ​ർ​ഷം ക​ഴി​ഞ്ഞു. സം​ഭ​വ സ​മ​യം വീ​ട്ടി​നു​ള്ളി​ല്‍ ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു നാ​ഗേ​ഷ്.

ക​വി​ത​യു​ടെ ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ ഭാ​ര്യ ത​ന്നെ ആ​ക്ര​മി​ക്കു​ന്നു​വെ​ന്ന് നാ​ഗേ​ഷ് ഉ​റ​ക്കെ വി​ളി​ച്ചു​പ​റ​യു​ന്ന​ത് ത​ങ്ങ​ൾ കേ​ട്ട​താ​യി അ​യ​ൽ​വാ​സി​ക​ൾ പ​റ​യു​ന്നു. ബ​ഹ​ളം കേ​ട്ട് നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി​യെ​ങ്കി​ലും ക​ത​ക് പൂ​ട്ടി​യി​രു​ന്ന​തി​നാ​ല്‍ അ​ക​ത്ത് ക​യ​റാ​ന്‍ ക​ഴി​ഞ്ഞി​ല്ല.

തു​ട​രെ ക​ത​കി​ല്‍ മു​ട്ടി​യ​തി​ന് ശേ​ഷ​മാ​ണ് ക​വി​ത പു​റ​ത്തേ​ക്ക് വ​ന്ന​തും നാ​ട്ടു​കാ​രെ അ​ക​ത്ത് ക​യ​റാ​ന്‍ അ​നു​വ​ദി​ച്ച​തും. തു​ട​ർ​ന്ന് നാ​ഗേ​ഷി​നെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ക​വി​ത​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

Tags : telengana crime news arrest murder

Recent News

Corehub Up