രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഡൽഹിയിലെ വ്യാപാരികളോട് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെടണമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
ഗ്യാനേഷ് കുമാറിനെ പുറത്താക്കിയാൽ എസ്ഐആർ നടപടിക്കെതിരായ പ്രതിഷേധങ്ങൾ 30 സെക്കൻഡിനുള്ളിൽ അവസാനിക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. "വോട്ട് ചോരി' വ്യാപാരത്തിനും സമ്പാദ്യത്തിനും കുട്ടികളുടെ ഭാവിക്കും ഭീഷണിയാകുമെന്നും രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി.
എക്സ് പോസ്റ്റിലൂടെയാണ് രാഹുൽ ഗാന്ധി വിഷയത്തിൽ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. എസ്ഐആർ നടപടിക്രമങ്ങൾക്കെതിരായ പ്രതിഷേധങ്ങൾക്കിടെ മെട്രോ സർവീസുകൾ അടച്ചുപൂട്ടിയും റോഡുകൾ അടച്ചും തലസ്ഥാനത്തെ വ്യാപാരത്തെ കേന്ദ്രസർക്കാർ തടസപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു.
നവംബർ ഒന്നിന് രാംലീല മൈതാനത്ത് നടക്കാനിരിക്കുന്ന റാലി നവംബർ 10 വരെ മാറ്റിവയ്ക്കാൻ ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി ഇന്ത്യ സഖ്യത്തോട് അഭ്യർഥിച്ചിരുന്നു. ഇതിനുപിന്നാലെയാണ് രാഹുൽ ഗാന്ധി വിഷയത്തിൽ നിലപാട് അറിയിച്ചത്.
Tags : RahulGandhi GyaneshKumar Congress NewsUpdate Headlines Deepika