x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ർ പാ​ർ​ക്കിം​ഗി​നെ​ച്ചൊ​ല്ലി ത​ർ​ക്കം: മൂ​ന്ന് പേ​രെ വെ​ടി​വ​ച്ചു കൊ​ന്നു; പ്ര​തി പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: October 26, 2026 02:43 PM IST | Updated: October 26, 2026 02:43 PM IST

പ്രതീകാത്മക ചിത്രം

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല​ക്നോ​വി​ൽ കാ​ർ പാ​ർ​ക്കിം​ഗി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ മൂ​ന്ന് പേ​രെ വെ​ടി​വ​ച്ചു കൊ​ന്നു. ശി​വ​ജി തി​വാ​രി (62), ശി​വേ​ന്ദ്ര തി​വാ​രി (55), സു​യാ​ഷ് തി​വാ​രി (30) എ​ന്നി​വ​രാ​ണ് വെ​ടി​യേ​റ്റ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ റി​ഷ​ഭ് ശു​ക്ല (30) എ​ന്ന യു​വാ​വി​നെ പൊ​ലി​സ് സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ അ​റ​സ്റ്റ് ചെ​യ്തു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10:30-ഓ​ടെ​യാ​ണ് സം​ഭ​വം.

അ‍​യ​ൽ​വാ​സി​ക​ളാ​യ സേ​വ തി​വാ​രി​യു​ടെ കു​ടും​ബ​വും റി​ഷ​ഭ് ശു​ക്ല​യു​ടെ കു​ടും​ബ​വും ത​മ്മി​ൽ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന സ്ഥ​ല​ത്ത് വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​റെ നാ​ളാ​യി ത​ർ​ക്കം നി​ല​നി​ന്നി​രു​ന്നു. ഒ​ഴി​ഞ്ഞ സ്ഥ​ല​ത്ത് വാ​ഹ​നം പാ​ർ​ക്ക് ചെ​യ്ത​ത് ശി​വ​ജി, ശി​വേ​ന്ദ്ര, സു​യാ​ഷ് എ​ന്നി​വ​ർ ചോ​ദ്യം ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ് ത​ർ​ക്കം രൂ​ക്ഷ​മാ​യ​ത്. വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ പ്ര​കോ​പി​ത​നാ​യ റി​ഷ​ഭ് ശു​ക്ല കൈ​യി​ലു​ണ്ടാ​യി​രു​ന്ന തോ​ക്ക് ഉ​പ​യോ​ഗി​ച്ച് മൂ​ന്ന് പേ​ർ​ക്ക് നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​രെ ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​തി​ൽ ര​ണ്ട് പേ​ർ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചും ഒ​രാ​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യു​മാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ര​ണ്ടു​പേ​ർ പി​താ​വും മ​ക​നു​മാ​ണെ​ന്ന് പൊ​ലി​സ് സ്ഥി​രീ​ക​രി​ച്ചു.

വി​വ​ര​മ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി പ്ര​തി​യാ​യ റി​ഷ​ഭ് ശു​ക്ല​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ളി​ൽ നി​ന്ന് തോ​ക്കും ക​ണ്ടെ​ടു​ത്തു.

കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലി​സ് കേ​സെ​ടു​ത്ത് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ണ്ട്. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Tags : Murder ParkingDispute Shot Dead

Recent News

Corehub Up