രാജീവ് ചന്ദ്രശേഖർ എംഎൽഎ
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന് രാജീവ് ചന്ദ്രശേഖർ എംഎൽഎ. കോൺഗ്രസ് നേതാക്കളും അണികളും വ്യക്തിപരമായി നരേന്ദ്ര മോദിയെ അധിക്ഷേപിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
തെരുവ് ഗുണ്ടകളുടെ ഭാഷയാണ് കോൺഗ്രസിന്റെ ദേശീയ അധ്യക്ഷൻ ഉപയോഗിച്ചത്. ഖാർഗെ ഇതിനുമുമ്പും സമാനമായ പരാമർശങ്ങൾ നടത്തിയിട്ടുണ്ടെന്നും ഇത്തരത്തിലുള്ള രാഷ്ട്രീയ സംസ്കാരത്തിന്റെ തുടക്കം സോണിയാ ഗാന്ധിയിൽ നിന്നാണെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.
ഈ നിലവാരമില്ലാത്ത രാഷ്ട്രീയ സംസ്കാരം കോൺഗ്രസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, ഖാർഗെയുടെ പരാമർശത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം ബിജെപി പ്രതിഷേധം സംഘടിപ്പിക്കുമെന്നും അറിയിച്ചു. ജനങ്ങളോട് നുണ പറയുന്നതും നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതുമായ പാർട്ടിയാണ് കോൺഗ്രസെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags : Mallikarjun Kharge BJP State President Rajeev Chandrasekhar Against Mallikarjunkharge Prime Minister Narendra Modi