x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷി ​ജി​ൻ​പിം​ഗി​നെ പ​രി​ഹ​സി​ച്ചു: താ​യ്‌​വാ​നിൽ സ്റ്റാൻഡപ്പ് കൊ​മേ​ഡി​യ​നെ കാ​റി​ടി​ച്ച് വീ​ഴ്ത്തി

ഓൺലൈൻ ഡെസ്ക്
Published: October 26, 2026 11:00 AM IST | Updated: October 26, 2026 11:00 AM IST

താ​യ്‌​വാ​നീ​സ് കൊ​മേ​ഡി​യ​ൻ ഹു​വാം​ഗ് യി-​ഹോ​

താ​യ്‌​പേ​യ്: ചൈ​നീ​സ് ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യെ​യും ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷീ ​ജി​ൻ​പിം​ഗി​നെ​യും ത​മാ​ശ​ക​ളി​ലൂ​ടെ പ​രി​ഹ​സി​ച്ച താ​യ്‌​വാ​നീ​സ് കൊ​മേ​ഡി​യ​ൻ ഹു​വാം​ഗ് യി-​ഹോ​യെ വാ​ഹ​ന​മി​ടി​പ്പി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ അ​ഞ്ച് പേ​ർ​ക്കെ​തി​രെ താ​യ്‌​വാ​ൻ പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ കു​റ്റ​പ​ത്രം ചു​മ​ത്തി. ചൈ​ന​യി​ൽ നി​ന്നു​ള്ള 'കെ' ​എ​ന്ന് വി​ളി​ക്ക​പ്പെ​ടു​ന്ന വ്യ​ക്തി​യാ​ണ് ഇ​തി​നാ​യി അ​ഞ്ചം​ഗ സം​ഘ​ത്തി​ന് പ​ണം ന​ൽ​കി​യ​തെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

ത​നി​ക്കെ​തി​രെ സം​സാ​രി​ക്കു​ന്ന​വ​രെ​യും വി​മ​ർ​ശി​ക്കു​ന്ന​വ​രെ​യും അ​ടി​ച്ച​മ​ർ​ത്താ​ൻ ചൈ​ന അ​തി​ർ​ത്തി ക​ട​ന്നു​ള്ള ആ​ക്ര​മ​ണ ത​ന്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണം താ​യ്‌​വാ​ൻ ഭ​ര​ണ​കൂ​ടം വീ​ണ്ടും ശ​രി​വെ​ക്കു​ന്ന സം​ഭ​വ​മാ​ണി​ത്. ഹു​വാം​ഗി​ന്‍റെ സ്കൂ​ട്ട​റി​ൽ മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ജി​പി​എ​സ് ട്രാ​ക്ക​ർ ഘ​ടി​പ്പി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഞ്ചാ​ര​പ​ഥം സം​ഘം നി​രീ​ക്ഷി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് സെ​പ്റ്റം​ബ​ർ 11-ന് ​വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ഹു​വാം​ഗി​ന്‍റെ സ്കൂ​ട്ട​റി​ൽ പ്ര​തി​ക​ൾ കാ​റി​ടി​പ്പി​ച്ചു.

അ​പ​ക​ട​ത്തി​ൽ ഹു​വാം​ഗി​ന്‍റെ ഇ​ടു​പ്പെ​ല്ലി​ന് പ​രി​ക്കേ​റ്റു. ത​ങ്ങ​ൾ​ക്ക് പ​ണം ന​ൽ​കി​യ ചൈ​നീ​സ് ഏ​ജ​ന്‍റി​ന് തെ​ളി​വാ​യി അ​യ​ച്ചു​കൊ​ടു​ക്കാ​ൻ, ഇ​ൻ​ഷു​റ​ൻ​സ് ക്ലെ​യിം ശ​രി​യാ​ക്കി​ത്ത​രാം എ​ന്ന വ്യാ​ജേ​ന പ്ര​തി​ക​ൾ ഹു​വാം​ഗി​ന്‍റെ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ ചി​ത്ര​വും പ​ക​ർ​ത്തി. ഹു​വാം​ഗി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കാ​ത്ത​തി​നാ​ൽ വാ​ഗ്ദാ​നം ചെ​യ്ത 4,50,000 താ​യ്‌​വാ​ൻ ഡോ​ള​റി​ൽ (ഏ​ക​ദേ​ശം 11.5 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ) മു​ഴു​വ​ൻ തു​ക​യും ന​ൽ​കാ​ൻ ചൈ​നീ​സ് ഏ​ജ​ന്‍റ് ത​യ്യാ​റാ​യി​ല്ല.

ആ​രാ​ണ് ഹു​വാം​ഗ് യി ​ഹോ ‍? 

സ്റ്റാ​ൻ​ഡ്-​അ​പ്പ് കോ​മ​ഡി പ​രി​പാ​ടി​ക​ളി​ൽ ഷീ ​ജി​ൻ​പിം​ഗി​ന്‍റെ രൂ​പ​ത്തെ 'വി​ന്നി ദി ​പൂ​ഹ്' എ​ന്ന കാ​ർ​ട്ടൂ​ൺ ക​ഥാ​പാ​ത്ര​ത്തോ​ടാ​ണ് ഹു​വാം​ഗ് ഉ​പ​മി​ച്ചി​രു​ന്ന​ത്. ഇ​തി​ന് പു​റ​മേ ജി​ൻ​പിം​ഗ് സ​ർ​ക്കാ​രി​ന്‍റെ കോ​വി​ഡ്, ഹോ​ങ്കോം​ഗ് ന​യ​ങ്ങ​ളെ​യും ഹു​വാം​ഗ് ക​ടു​പ്പ​ത്തി​ൽ പ​രി​ഹ​സി​ച്ചി​രു​ന്നു.

ചൈ​ന​യു​ടെ ഭ​ര​ണ​ത്തി​ല​ല്ലാ​ത്ത താ​യ്‌​വാ​നി​ൽ ഇ​രു​ന്ന് ചൈ​നീ​സ് സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച​തി​ന് ത​ന്നെ ഇ​ത്ത​ര​ത്തി​ൽ വേ​ട്ട​യാ​ടു​ന്നു​വെ​ങ്കി​ൽ, ചൈ​ന താ​യ്‌​വാ​നെ കീ​ഴ​ട​ക്കി​യാ​ൽ എ​ങ്ങ​നെ അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യം നി​ല​നി​ൽ​ക്കു​മെ​ന്ന് ഹു​വാം​ഗ് ചോ​ദി​ച്ചു.

ഭ​യം കാ​ര​ണം ഭാ​വി​യി​ലെ ഷോ​ക​ൾ റ​ദ്ദാ​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഇ​ത്ത​ര​ത്തി​ൽ ചൈ​ന​യു​ടെ അ​തി​ർ​ത്തി ക​ട​ന്നു​ള്ള വേ​ട്ട​യാ​ട​ലി​ന് കു​റ​ഞ്ഞ​ത് 126 പേ​രെ​ങ്കി​ലും താ​യ്‌​വാ​നി​ൽ ഇ​ര​യാ​യി​ട്ടു​ണ്ടെ​ന്നാ​ണ് താ​യ്‌​വാ​ൻ മെ​യി​ൻ​ലാ​ൻ​ഡ് അ​ഫ​യേ​ഴ്‌​സ് കൗ​ൺ​സി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Tags : Taiwan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up