കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വിവാദ പരാമർശത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ ബിജെപി പ്രക്ഷോഭത്തിലേക്ക്. ഖാർഗെയുടെ "മോദിയുടെ ബാപ്പ് ഭി ജായേഗാ" എന്ന വിവാദ പരാമർശത്തിനെതിരെ ബിഹാറിലെ പാറ്റ്നയിൽ ബിജെപി പ്രവർത്തകൻ പൊലിസിൽ പരാതി നൽകി.
പാറ്റ്നയിലെ കോട്വാളി പൊലിസ് സ്റ്റേഷനിൽ കൃഷ്ണ കുമാർ സിംഗ് എന്ന ബിജെപി പ്രവർത്തകനാണ് പരാതി സമർപ്പിച്ചത്. പരാതി സംഭവം നടന്ന പരിധിയിലുള്ള ഗാന്ധി മൈതാൻ പൊലിസ് സ്റ്റേഷനിലേക്ക് കൈമാറിയതായി പൊലിസ് അറിയിച്ചു. തന്റെ പരാമർശത്തിൽ ഖാർഗെ 24 മണിക്കൂറിനകം മാപ്പ് പറയണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ, കോൺഗ്രസ് അധ്യക്ഷന്റെ പരാമർശത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുമെന്ന് ബിജെപി അറിയിച്ചു.
Tags : #mallikarjunkharge Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash