ശിവ മാർക്കറ്റിലുണ്ടായ തീപിടുത്തം
ശ്രീനഗർ: ജമ്മു റെയിൽവേ സ്റ്റേഷന് സമീപമുള്ള ശിവ മാർക്കറ്റിലുണ്ടായ വൻ തീപിടുത്തത്തിൽ 15-ലധികം കടകളും ഒരു ഹോട്ടലും കത്തിനശിച്ചു. ഞായറാഴ്ച രാത്രിയാണ് സംഭവം.
വിവരം അറിഞ്ഞ ഉടൻ തന്നെ ഫയർഫോഴ്സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും തീ അതിവേഗം പടർന്നുപിടിക്കുകയായിരുന്നു.
കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് അധികൃതരുടെ പ്രാഥമിക വിലയിരുത്തൽ. തീപിടുത്തത്തിന്റെ യഥാർഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും ഷോർട്ട് സർക്യൂട്ടാകാം കാര്യമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം.
അപകടത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഫയർഫോഴ്സ് തീയണച്ചു. വിവരം അറിഞ്ഞയുടൻ തന്നെ പൊലിസ് സ്ഥലത്തെത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Tags : Fire RailwayStation Shop Hotel