x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​സ​പ്പ​ടി കേ​സ്; പി​ണ​റാ​യി വി​ജ​യ​ൻ ‌ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ഇ​ന്ന് നി​ർ​ണാ​യ​കം

വെബ് ഡെസ്‌ക്
Published: October 26, 2026 07:13 AM IST | Updated: October 26, 2026 07:13 AM IST

പിണറായി വിജയൻ

കൊ​ച്ചി: മാ​സ​പ്പ​ടി കേ​സി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ ‌ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ഇ​ന്ന് നി​ർ​ണാ​യ​കം. മാ​സ​പ്പ​ടി കേ​സി​ൽ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന സിം​ഗി​ൾ ബ​ഞ്ച് ഉ​ത്ത​ര​വി​നെ​തി​രെ പി​ണ​റാ​യി വി​ജ​യ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ന​ൽ​കി​യ അ​പ്പീ​ൽ ഇ​ന്ന് ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും.
‌
ജ​സ്റ്റി​സ് കെ.​ന​ട​രാ​ജ​ൻ അ​ധ്യ​ക്ഷ​നാ​യ ബ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ക. കോ​ട​തി ന​ട​പ​ടി​ക​ൾ നി​രീ​ക്ഷി​ച്ച ശേ​ഷം തു​ട​ർ​നീ​ക്കം ന​ട​ത്താ​നാ​ണ് ഇ​ഡി​യു​ടെ തീ​രു​മാ​നം. വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് സു​പ്രീം​കോ​ട​തി​യു​ടെ താ​ത്കാ​ലി​ക സ്റ്റേ ​ല​ഭി​ച്ച കാ​ര്യം പി​ണ​റാ​യി ഹൈ​ക്കോ​ട​തി​യെ അ​റി​യി​ക്കും.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച കേ​സി​ൽ നേ​രി​ട്ട് ഹാ​ജ​രാ​കാ​ൻ കോ​ട​തി അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ നി​യ​മ​സ​ഭാ സ​മ്മേ​ള​ന​വും സു​പ്രീം​കോ​ട​തി​യി​ലെ കേ​സും ചൂ​ണ്ടി​ക്കാ​ട്ടി ഹാ​ജ​രാ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
‌
അ​പ്പീ​ൽ ന​ൽ​കാ​നു​ള്ള അ​വ​കാ​ശം വ്യ​ക്ത​മാ​ക്കി​യ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ലെ പ​രാ​മ​ർ​ശ​ങ്ങ​ൽ അ​നു​കൂ​ല​മെ​ന്നാ​ണ് പി​ണ​റാ​യി​യു​ടെ വി​ല​യി​രു​ത്ത​ൽ. ഹൈ​ക്കോ​ട​തി അ​പ്പീ​ൽ പ​രി​ഗ​ണി​ക്കു​മ്പോ​ൾ കേ​സി​ലെ ഇ​ഡി അ​ന്വേ​ഷ​ണം ഉ​ൾ​പ്പ​ടെ എ​ല്ലാ തു​ട​ർ​ന​ട​പ​ടി​ക​ളും നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടേ​ക്കും.

Tags : PinarayiVijayan CPM PAMuhammedRiyas CMRL NewsUpdate Headlines

Recent News

Corehub Up