ചേന്നവേലിയിൽ പൊഴി മുറിക്കാൻ എത്തിച്ച എസ്കവേറ്റർ പൊഴിയിൽ വീണപ്പോൾ
ചേർത്തല: ആലപ്പുഴ ചേർത്തല തെക്ക് പഞ്ചായത്തിലെ ചേന്നവേലിയിൽ പൊഴി മുറിക്കാൻ എത്തിച്ച എസ്കവേറ്റർ പൊഴിയിൽ വീണു. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം.
പൊഴി മുറിച്ച ശേഷം തിരിച്ചുകയറ്റിയ എസ്കവേറ്റർ തകരാറിലായതിനെ തുടർന്ന് മുന്നോട്ട് നീക്കാനായില്ല. ഇതിനിടെ ശക്തമായ ഒഴുക്കിനെ തുടർന്ന് മണ്ണിടിഞ്ഞ് എസ്കവേറ്റർ പൊഴിയിലേക്ക് വീഴുകയായിരുന്നു.
തുടർന്ന് രണ്ട് എസ്കവേറ്ററുകൾ എത്തിച്ചാണ് പൊഴിയിൽ നിന്ന് ഉയർത്തിയത്.