National
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉസ്ബെക്കിസ്ഥാൻ, കിർഗിസ് റിപ്പബ്ലിക്ക് സന്ദർശനത്തിന് ഇന്ന് തുടക്കം. ഉസ്ബെക്കിസ്ഥാനിൽ ഉഭയകക്ഷി ചർച്ചകൾ നടത്തുന്ന മോദി കിർഗിസ്ഥാനിൽ ഷാങ്ഹായ് സഹകരണ സംഘടനയായ എസ്സിഒയുടെ ഉച്ചകോടിയിലും പങ്കെടുക്കും. നാല് ദിവസമാണ് സന്ദർശനം.
മധ്യേഷൻ സന്ദർശനത്തിനായി ഇന്ന് ഒമ്പതിനാവും പ്രധാനമന്ത്രി നരേന്ദ്രമോദി പുറപ്പെടുക. ഉസ്ബെക് പ്രസിഡന്റ് ഷവ്കത് മിർസിയോയേവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. വ്യാപാരം, നിക്ഷേപം, പ്രതിരോധം, ഡിജിറ്റൽ കണക്റ്റിവിറ്റി, ഊർജം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ സഹകരണം ചർച്ചയാകും. മോദിയുടെ നാലാമത്തെ ഉസ്ബെക്കിസ്ഥാൻ സന്ദർശനമാണിത്.
31, 1 തീയതികളിൽ നടക്കുന്ന 26-ാമത് ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിയിൽ മോദി പങ്കെടുക്കും. പ്രാദേശിക സുരക്ഷ, ഭീകരവിരുദ്ധ പ്രവർത്തനം, സാമ്പത്തിക സഹകരണം, ഗതാഗത ബന്ധം തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യയുടെ നിലപാട് അവതരിപ്പിക്കും. എസ്സിഒ നേതാക്കളുമായി ഉഭയകക്ഷി കൂടിക്കാഴ്ചകളും നടത്തും.
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനുമായുള്ള കൂടിക്കാഴ്ചയ്ക്കും സാധ്യതയുണ്ട്. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. പശ്ചിമേഷ്യൻ സംഘർഷവും ഉച്ചകോടി വിലയിരുത്തും. പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫും ഉച്ചകോടിക്കെത്തും. കിർഗിസ്ഥാനിൽ നടക്കുന്ന ആറാമത് വേൾഡ് നോമാഡ് ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിലും മോദി പങ്കെടുക്കും.
National
ന്യൂഡൽഹി: ഉസ്ബെസ്ക്കിസ്ഥാനിലും കിർഗിസ്ഥാനിലും നാല് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച പുറപ്പെടും.
പ്രസിഡന്റ് ഷൗക്കത്ത് മിർസിയോയേവിന്റെ ക്ഷണപ്രകാരം ഓഗസ്റ്റ് 29, 30 തീയതികളിൽ പ്രധാനമന്ത്രി ആദ്യം ഉസ്ബെക്കിസ്ഥാൻ സന്ദർശിക്കും. വ്യാപാരം, നിക്ഷേപം, പ്രതിരോധം, ഡിജിറ്റൽ കണക്റ്റിവിറ്റി, ഊർജം, വിദ്യാഭ്യാസം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നീ മേഖലകളിലെ സഹകരണം ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയിൽ അവലോകനം ചെയ്യും.
തുടർന്ന് ബിഷ്കെക്കിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ (എസ്സിഒ) പങ്കെടുക്കുന്നതിനായി ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ ഒന്നു വരെ കിർഗിസ്ഥാനിലുണ്ടാകും. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗും ഉച്ചകോടിയിൽ പങ്കെടുത്തേക്കും. സുരക്ഷ, വ്യാപാരം, പ്രാദേശിക സഹകരണം, സാമ്പത്തിക വികസനം എന്നിവയ്ക്കായി ഒരു എസ്സിഒ ഡെവലപ്മെന്റ് ബാങ്ക് രൂപീകരിക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉച്ചകോടിയിൽ ചർച്ചയാകും. ഇന്ത്യ, ചൈന, റഷ്യ, ഇറാൻ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളാണ് ഇതിൽ പങ്കെടുക്കുന്നത്.
ഇന്ത്യ-ചൈന നയതന്ത്ര ബന്ധം മെച്ചപ്പെടുന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം എന്നത് ശ്രദ്ധേയമാണ്. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും ഇന്ത്യൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും തമ്മിൽ അതിർത്തി തർക്കങ്ങൾ പരിഹരിക്കുന്നതിനായി ബെയ്ജിംഗിൽ നടത്തിവരുന്ന ചർച്ചകൾ മുന്നേറുകയാണ്. ഇതിനിടയിലാണ് മോദിയും ഷി ചിൻപിംഗും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് അവസരമൊരുങ്ങുന്നത്.
National
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ‘ഖേലോ ഇന്ത്യ ഡയലോഗ്' പരിപാടിയിലൂടെ രാജ്യത്തെ യുവത്വവുമായി ഓൺലൈനായി സംവദിക്കും. ദേശീയ കായികദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളമുള്ള 1,500ലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായാണ് വിപുലമായ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
കായികമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, പരിശീലന നിലവാരം ഉയർത്തൽ, യുവജന നേതൃത്വം, സന്നദ്ധപ്രവർത്തനം, രാഷ്ട്രനിർമാണം തുടങ്ങിയ വിവിധ വിഷയങ്ങൾ ഈ സംവാദത്തിൽ പ്രധാനമായും ചർച്ചയാകും. 2036ലെ ഒളിമ്പിക്സിനായി മികച്ച പ്രതിഭകളെ നേരത്തെ കണ്ടെത്തി വളർത്തിയെടുക്കുന്നതിനുള്ള പദ്ധതികളും സംവാദത്തിൽ ഉയർന്നുവരും.
യുവാക്കളുടെ നൂതന ആശയങ്ങളും നിർദേശങ്ങളും നേരിട്ട് കേൾക്കുന്നതിനൊപ്പം പ്രമുഖ കായികതാരങ്ങളുമായുള്ള ആശയവിനിമയത്തിനും പരിപാടിയിൽ പ്രത്യേക അവസരമൊരുക്കിയിട്ടുണ്ട്. ഡിജിറ്റൽ മാധ്യമങ്ങളിലൂടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാർഥികളുമായി സംവദിക്കുന്ന ഈ പരിപാടി കായികരംഗത്ത് വലിയ മാറ്റങ്ങൾക്ക് തുടക്കമിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
National
ന്യൂഡൽഹി: കേന്ദ്രസർക്കാർ അടുത്തിടെ പുറപ്പെടുവിച്ച ജാതി സെൻസസ് ചോദ്യവലി പൂർണമായും പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. നിലവിലെ ചോദ്യാവലി പിൻവലിച്ച് രാഷ്ട്രീയപാർട്ടികളുമായും വിദഗ്ധരുമായും പൊതുജനങ്ങളുമായും ചർച്ച ചെയ്ത് പുതിയത് രൂപീകരിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
നിലവിലെ ചോദ്യാവലിയോട് എതിർപ്പ്
സെൻസസിൽ ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന ‘ഓപ്പൺ-എൻഡഡ്’ചോദ്യരീതി അശാസ്ത്രീയമാണെന്നാണ് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നത്. നിലവിലെ രീതിയനുസരിച്ച് ഓരോ വ്യക്തിയും തങ്ങളുടെ ജാതിയായി ഏതു പേര് പറയുന്നോ അത് അതേപടി രേഖപ്പെടുത്തുകയാണ് ചെയ്യുക.
ഇന്ത്യയിൽ ഒരേ ജാതിതന്നെ വ്യത്യസ്ത പ്രദേശങ്ങളിൽ വ്യത്യസ്ത പേരുകളിലും ഉപജാതികളായും ഭാഷകളിലുമാണ് അറിയപ്പെടുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ഒരേ ജാതിയിൽപ്പെട്ട ആളുകൾ സെൻസസിൽ വ്യത്യസ്ത പേരുകളിൽ രേഖപ്പെടുത്തിയാൽ ഒരു ജാതി ആയിരക്കണക്കിന് പേരുകളിലേക്ക് വിഭജിക്കപ്പെടും.
ഇതുവഴി രാജ്യത്ത് ലക്ഷക്കണക്കിന് ജാതി പ്പേരുകൾ ഉയർന്നുവരികയും ജാതി സെൻസസിലൂടെ ലഭിക്കുന്ന മുഴുവൻ വിവരങ്ങളും ഉപയോഗശൂന്യമാകുകയും ചെയ്യും-ഖാർഗെയും രാഹുലും ചൂണ്ടിക്കാട്ടി.
സമുദായങ്ങളുടെ കൃത്യമായ എണ്ണം ലഭിക്കാതെവരുന്നത് അവരുടെ അവസ്ഥയെക്കുറിച്ചുള്ള വിലയിരുത്തലുകളെ തെറ്റിക്കും. കൂടാതെ, സെൻസസിൽ ‘പിന്നാക്ക വിഭാഗം’എന്ന വാക്കുപോലും ഉൾപ്പെടുത്തിയിട്ടില്ലാത്തതിനാൽ രാജ്യത്തെ ഒബിസി ജനസംഖ്യ എത്രയെന്നു വ്യക്തമാകില്ലെന്നും കത്തിൽ ആരോപിക്കുന്നു.
ബിഹാർ, തെലുങ്കാന മാതൃകകൾ നടപ്പാക്കണം
ബിഹാർ, തെലുങ്കാന സംസ്ഥാനങ്ങളിൽ നടത്തിയ ജാതി സർവേകളുടെ മാതൃകയിൽ കൃത്യമായ ജാതിപ്പട്ടിക ഉൾപ്പെടുത്തി സെൻസസ് നടപടികൾ പുനഃക്രമീകരിക്കണമെന്ന് നേതാക്കൾ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഈ സർവേകളുടെ മാതൃകയും കത്തിനൊപ്പം പ്രധാനമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.
നിലവിലെ സെൻസസ് രീതി വെറും കണ്ണിൽ പൊടിയിടൽ മാത്രമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശും പ്രതികരിച്ചു.
International
ഒട്ടാവ: അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് യുഎസ് ഏർപ്പെടുത്തുന്ന പുതിയ താരിഫുകൾക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. അമേരിക്ക മുന്നോട്ടുവച്ച നിർദേശങ്ങൾ അംഗീകരിക്കാനാവില്ലെന്നും അവർ ആവശ്യപ്പെടുന്നത് നൽകാൻ തയാറല്ലെന്നും മാർക്ക് കാർണി പറഞ്ഞു. കാനഡയിലെ തൊഴിലാളികൾ, കർഷകർ, കുടുംബങ്ങൾ, ബിസിനസുകൾ എന്നിവരെ സംരക്ഷിക്കുന്നതിനാണ് ഈ നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.
കാനഡയിലെ തൊഴിലാളികളെയും കർഷകരെയും കുടുംബങ്ങളെയും ബിസിനസുകളെയും സംരക്ഷിക്കുന്നതിനായി യുഎസിന്റെ പുതിയ താരിഫുകൾക്ക് ഡോളറിന് ഡോളർ എന്ന കണക്കിൽ കാനഡ മറുപടി നൽകും. കാനഡയുടെ താരിഫ് നടപടികളുടെ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. വെള്ളിയാഴ്ച രാത്രി വൈകി വാഷിംഗ്ടണും ഓട്ടവയും തമ്മിലുള്ള വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് ഈ സംഭവവികാസങ്ങൾ. ചർച്ചകൾ പരാജയപ്പെട്ടതോടെ ഏകദേശം 28 ബില്യൺ ഡോളർ വിലമതിക്കുന്ന കനേഡിയൻ ഇറക്കുമതിക്ക് മേൽ അമേരിക്ക 50 ശതമാനം താരിഫ് ചുമത്തി.
കാനഡയുടെ തീരുമാനത്തെ യുണൈറ്റഡ് യുഎസ് റെപ്രസെന്റേറ്റീവ് വിമർശിച്ചു. കാനഡ അവസരം നഷ്ടപ്പെടുത്തിയെന്ന് എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ചർച്ചകൾക്കിടെ കാനഡ ഉറപ്പുകളിൽനിന്ന് പിന്മാറുകയും പുതിയ ആവശ്യങ്ങൾ ഉന്നയിക്കുകയും ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു.
Movies
പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിച്ചെന്ന കേസില് മേക്കപ്പ് ആര്ടിസ്റ്റ് ജാന്മണി അറസ്റ്റില്. മഹിളാ മോര്ച്ച നല്കിയ പരാതിയിലാണ് അറസ്റ്റ്.
കോഴിക്കോട് സിറ്റി സൈബര് പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ജാമ്യം ലഭിക്കുന്ന വകുപ്പുകള് ചുമത്തിയതിനാല് സ്റ്റേഷന് ജാമ്യത്തില് വിട്ടയക്കും.
ജന്തര് മന്തര് സമരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിക്കെതിരെ ജന്മണിയുടെ പരാമര്ശം ഉണ്ടായത്. പ്രധാനമന്ത്രിയേയും അദ്ദേഹത്തിന്റെ മാതാവിനേയും അധിക്ഷേപിക്കുന്ന നിലയിലായിരുന്നു പരാമര്ശം.
സംഭവം വിവാദമായതോടെ ജാൻമണി മാപ്പ് പറഞ്ഞിരുന്നു. ആരെയും വേദനിപ്പിക്കാന് വേണ്ടിയല്ല പറഞ്ഞതെന്നും പരസ്യമായി ക്ഷമ ചോദിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ഇൻസ്റ്റഗ്രാമിലൂടെ വ്യക്തമാക്കിയത്. ജാന്മണിയുടെ മാപ്പ് പറച്ചില് അംഗീകരിക്കുന്നില്ലെന്നും തെറ്റ് ചെയ്തതിനുശേഷം മാപ്പ് പറഞ്ഞാല് തീരില്ലെന്നുമായിരുന്നു മഹിളാ മോര്ച്ചയുടെ നിലപാട്.
Kerala
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിച്ചെന്ന കേസില് മേക്കപ്പ് ആര്ടിസ്റ്റ് ജാന്മണി അറസ്റ്റില്. മഹിളാ മോര്ച്ച നല്കിയ പരാതിയിലാണ് അറസ്റ്റ്.
കോഴിക്കോട് സിറ്റി സൈബര് പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ജാമ്യം ലഭിക്കുന്ന വകുപ്പുകള് ചുമത്തിയതിനാല് സ്റ്റേഷന് ജാമ്യത്തില് വിട്ടയക്കും.
ജന്തര് മന്തര് സമരത്തിന്റ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിക്കെതിരെ ജന്മണിയുടെ പരാമര്ശം ഉണ്ടായത്. പ്രധാനമന്ത്രിയേയും അദ്ദേഹത്തിന്റെ മാതാവിനേയും അധിക്ഷേപിക്കുന്ന നിലയിലായിരുന്നു പരാമര്ശം.
സംഭവം വിവാദമായതോടെ ജാൻമണി മാപ്പ് പറഞ്ഞിരുന്നു. ആരെയും വേദനിപ്പിക്കാന് വേണ്ടിയല്ല പറഞ്ഞതെന്നും പരസ്യമായി ക്ഷമ ചോദിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ഇൻസ്റ്റഗ്രാമിലൂടെ വ്യക്തമാക്കിയത്. ജാന്മണിയുടെ മാപ്പ് പറച്ചില് അംഗീകരിക്കുന്നില്ലെന്നും തെറ്റ് ചെയ്തതിനുശേഷം മാപ്പ് പറഞ്ഞാല് തീരില്ലെന്നുമായിരുന്നു മഹിളാ മോര്ച്ചയുടെ നിലപാട്.
National
ന്യൂഡൽഹി: ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഈയാഴ്ച ഇന്ത്യയിലെത്തിയേക്കുമെന്നു റിപ്പോർട്ട്. അദ്ദേഹം അധികാരമേറ്റ ശേഷമുള്ള ആദ്യ ഇന്ത്യ സന്ദർശനം ഈ മാസം 21നും 25നുമിടയിലായിരിക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബംഗ്ലാദേശിന്റെ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ഇന്ത്യ അഭയം നൽകുന്നതിനാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം മോശമാണ്.
അടുത്ത മാസം ഇന്ത്യയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ബംഗ്ലാദേശിനു ക്ഷണമുണ്ടായിരുന്നു. താരിഖ് അതിൽ പങ്കെടുക്കില്ലെന്ന് തീർച്ചയായിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം 21ന് താരിഖും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ചർച്ച ഡൽഹിയിൽ ഉണ്ടായേക്കും. വ്യാപാരം, ഊർജം, അതിർത്തി നിയന്ത്രണം, പ്രാദേശിക സുരക്ഷ തുടങ്ങിയ വിഷയങ്ങളിലായിരിക്കും പ്രധാന ചർച്ച.
ഇന്ത്യയിൽ കഴിയുന്ന ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിലേക്ക് തിരികെ അയക്കുന്നതിനെക്കുറിച്ചും ഇരു നേതാക്കളും ചർച്ച നടത്തും. ബംഗ്ലാദേശ് കോടതി വധശിക്ഷയ്ക്കു വധിച്ചിരിക്കുന്ന ഹസീന ഇന്ത്യയിൽ രാഷ്ട്രീയ പ്രസ്താവനകൾ നടത്തുന്നതിൽ ബംഗ്ലാദേശ് മുമ്പ് പല തവണ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഹസീനയെ കൈമാറുന്ന പ്രക്രിയ ഇന്ത്യ വേഗത്തിലാക്കുമെന്ന് ബംഗ്ലാദേശ് കഴിഞ്ഞ ആഴ്ച പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.
National
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ പ്രതിഷേധത്തിനിടയിൽ തനിക്കും തന്റെ പരേതയായ അമ്മയ്ക്കുമെതിരെ പ്രതിഷേധക്കാർ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വഴിതെറ്റിയ ഇത്തരം കുട്ടികളെ നിയമനടപടികളിലേക്ക് വലിച്ചിഴയ്ക്കുന്നത് പ്രശ്നത്തിന് പരിഹാരമാകില്ലെന്നും അവരോട് ക്ഷമിക്കുകയാണെന്നും പ്രധാനമന്ത്രി. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുതിയ വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സമൂഹത്തിലുള്ള അമർഷം തനിക്ക് മനസിലാകുമെന്നും എന്നാൽ ഇത് യുവാക്കളെ ചേർത്തുപിടിച്ച് ശരിയായ വഴിക്ക് നയിക്കേണ്ട സമയമാണെന്നും അദ്ദേഹം പറഞ്ഞു. "ജന്തർമന്തറിൽ വച്ച് എനിക്ക് അധിക്ഷേപകരമായ വാക്കുകൾ കേൾക്കേണ്ടി വന്നു എന്ന് മാത്രമല്ല, എന്റെ മരിച്ചുപോയ അമ്മയെയും അവിടെ അധിക്ഷേപിച്ചു. എന്നാൽ ആക്ഷേപങ്ങൾ ഒരിക്കലും ഒന്നിനും പരിഹാരമാകുന്നില്ല; വഴിതെറ്റിയവരെ നമുക്ക് വഴികാട്ടാം," അദ്ദേഹം പറഞ്ഞു.
വികൃതിക്കുട്ടികളെന്നാണ് മോദി വിശേഷിപ്പിച്ചത്. അവരെ ശിക്ഷിക്കുകയോ കോടതി നടപടികളിലൂടെ കടത്തിവിടുകയോ ചെയ്യുന്നത് പ്രശ്നം പരിഹരിക്കില്ല. "ഞാൻ അവരോട് ക്ഷമിക്കാൻ ആഗ്രഹിക്കുന്നു. ആളുകൾക്ക് തെറ്റുകൾ പറ്റാം, എന്നാൽ നമ്മുടെ പെൺകുട്ടികൾ ഇത്തരം അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുന്നത് സാംസ്കാരികമായി ഞെട്ടലുണ്ടാക്കുന്നതാണ്. വഴിതെറ്റിയ നമ്മുടെ യുവതീയുവാക്കളോട് നമ്മൾ ക്ഷമിക്കണം; എല്ലാറ്റിനുമുപരിയായി അവർ നമ്മുടെ കുട്ടികളാണ്. അവർക്ക് ശരിയായ പാത കാണിച്ചുകൊടുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്," അദ്ദേഹം പറഞ്ഞു.
.
National
ന്യൂഡൽഹി: പരീക്ഷാ ചോർച്ചാ കേസുകളിൽ വേഗത്തിലുള്ള ശിക്ഷ ഉറപ്പാക്കുന്നതിനായി പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ യുവജനങ്ങളുടെ ക്ഷേമവും ഭാവിയുമാണ് സർക്കാരിന്റെ മുൻഗണനയെന്നും, അതിന് തുരങ്കം വെക്കാൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ ശക്തമാകുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ ഈ പ്രഖ്യാപനം. എക്സ് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പരീക്ഷാ ചോർച്ചകളിൽ ഉൾപ്പെട്ടിട്ടുള്ള കുറ്റവാളികൾക്ക് ശക്തവും മാതൃകാപരവുമായ ശിക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും അധികാരികൾക്കും നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാർത്ഥികളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നും, രാജ്യത്തെ യുവജനങ്ങളുടെ ഭാവി നശിപ്പിക്കാൻ ശ്രമിക്കുന്ന ആരെയും വെറുതെ വിടില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. എംപി,എംഎൽഎ കോടതികളുടെ മാതൃകയിലായിരിക്കും ഈ ഫാസ്റ്റ് ട്രാക്ക് കോടതികൾ പ്രവർത്തിക്കുക. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷവും പ്രതിപക്ഷ പാർട്ടികളും വിവിധ സംഘടനകളും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധവുമായി മുന്നോട്ട് പോവുകയാണ്.
National
ന്യൂഡൽഹി: പരീക്ഷാ ചോർച്ചാ വിവാദത്തിലും വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് നേരെ ഉണ്ടായ പോലീസ് അതിക്രമങ്ങളിലും പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയതിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും ഡൽഹി പോലീസ് വിട്ടയച്ചു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്.
National
ന്യൂഡൽഹി: പരീക്ഷാ ചോർച്ചാ വിവാദങ്ങളിലും വിദ്യാർത്ഥികൾക്ക് നേരെ നടന്ന പോലീസ് അതിക്രമങ്ങളിലും പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രക്ഷോഭത്തിനിടയിൽ അപ്രതീക്ഷിത രാഷ്ട്രീയ നീക്കം. പ്രതിഷേധ സ്ഥലത്തെത്തിയ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തി.
രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങൾക്ക് കാരണമായ നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷാ തട്ടിപ്പുകൾക്കെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ നേതൃത്വത്തിലാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. സമരത്തിനിടയിലേക്ക് എത്തിയ പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രിയായ ജിതേന്ദ്ര സിംഗ്, രാഹുൽ ഗാന്ധിയുമായി കുറേ നേരം സംസാരിച്ചു.
പാർലമെന്റ് വർഷകാല സമ്മേളനം പ്രക്ഷുബ്ധമായി തുടരുന്നതിനിടയിലാണ് നിർണായക സംഭവവികാസങ്ങൾ അരങ്ങേറിയത്. വിദ്യാർത്ഥി സമരത്തിന് നേരെ ഡൽഹി പോലീസ് നടത്തിയ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് പ്രതിപക്ഷം പാർലമെന്റിലും പുറത്തും ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
National
ന്യൂഡൽഹി: പാർലമെന്റ് വർഷകാല സമ്മേളനം ചൂടുപിടിക്കുന്നതിനിടയിൽ ഡൽഹിയിൽ രാഷ്ട്രീയ പോരാട്ടം കനക്കുന്നു. പരീക്ഷാ ചോർച്ചാ വിവാദങ്ങളിലും വിദ്യാർത്ഥികൾക്ക് നേരെ നടന്ന പൊലീസ് അതിക്രമങ്ങളിലും പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുൻപിൽ കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ വൻ പ്രതിഷേധ മാർച്ച് നടന്നു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവർക്കൊപ്പം മുഖ്യമന്ത്രി വി.ഡി. സതീശനും കേരളത്തിൽ നിന്നുള്ള പ്രമുഖ നേതാക്കളും എംപിമാരും സമരത്തിൽ പങ്കെടുത്തു.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുൻപിൽ നടന്ന മാർച്ചിൽ വി.ഡി. സതീശന് പുറമേ എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, കെ.സി. വേണുഗോപാൽ, ഡീൻ കുര്യാക്കോസ്, വി.കെ. ശ്രീകണ്ഠൻ തുടങ്ങിയവരും പ്രതിഷേധത്തിൽ പങ്കാളികളായി. രാജ്യവ്യാപകമായി വലിയ കോലാഹലങ്ങൾ സൃഷ്ടിച്ച വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷം പ്രതിഷേധം കൂടുതൽ കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ഡൽഹിയിൽ ഈ ശക്തമായ പ്രക്ഷോഭം അരങ്ങേറിയത്. ഈ വിഷയത്തിൽ പാർലമെന്റിന്റെ ഇരു സഭകളും പ്രതിപക്ഷ ബഹളത്തെ തുടർന്ന് സ്തംഭിച്ചിരുന്നു.
International
ലണ്ടൻ: ബ്രിട്ടന്റെ പുതിയ പ്രതിരോധ മന്ത്രിയായി വെസ് സ്ട്രീറ്റിംഗിനെ നിയമിച്ചു. പുതിയ പ്രധാനമന്ത്രി ആൻഡി ബേർനാമാണ് മുൻ ആരോഗ്യ മന്ത്രി കൂടിയായ വെസ് സ്ട്രീറ്റിംഗിനെ പ്രതിരോധ സെക്രട്ടറിയായി (പ്രതിരോധ മന്ത്രി) പ്രഖ്യാപിച്ചത്. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് പുതിയ മന്ത്രിസഭാംഗങ്ങളുടെ നിയമനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.
മുൻ പ്രധാനമന്ത്രി കെയർ സ്റ്റാർമറിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ മേയിലാണ് വെസ് സ്ട്രീറ്റിംഗ് ആരോഗ്യ മന്ത്രിസ്ഥാനം രാജിവച്ചത്. ഭരണകക്ഷിയായ ലേബർ പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് ആൻഡി ബേർനാമിനെതിരെ മത്സരിക്കാൻ ആദ്യം പദ്ധതിയിട്ടിരുന്നെങ്കിലും പിന്നീട് അദ്ദേഹം അതിൽ നിന്ന് പിന്മാറുകയായിരുന്നു.
National
ജിന്ദ്: ഇന്ത്യയുടെ ഗതാഗത ചരിത്രത്തിൽ പുതിയ അധ്യായം രചിച്ച് രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഹരിയാനയിലെ ജിന്ദ് റെയിൽവേ സ്റ്റേഷനിലാണ് ഉദ്ഘാടനം നടന്നത്. പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനത്തിലേക്കുള്ള ഇന്ത്യയുടെ നിർണായക ചുവടുവെപ്പാണിത്.
പരമ്പരാഗത ഇലക്ട്രിക് ട്രെയിനുകളെപ്പോലെ ഓവർഹെഡ് ലൈനുകളിൽ നിന്ന് വൈദ്യുതി എടുക്കുന്നതിന് പകരം, ഹൈഡ്രജൻ ഫ്യൂവൽ സെൽ ഉപയോഗിച്ച് സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ചാണ് ഈ ട്രെയിൻ പ്രവർത്തിക്കുന്നത്. വൈദ്യുതി ലഭ്യത കുറവുള്ള വിദൂര പ്രദേശങ്ങളിലും പൈതൃക റൂട്ടുകളിലും ഡീസൽ ട്രെയിനുകൾക്ക് പകരം ഹരിത ഇന്ധനമായ ഹൈഡ്രജൻ ട്രെയിനുകൾ മികച്ചൊരു ബദലായി മാറും.
District News
തലശേരി: അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി നവീകരിച്ച തലശേരി റെയിൽവേ സ്റ്റേഷൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി നാടിന് സമർപ്പിക്കും. യാത്രക്കാർക്ക് സുരക്ഷിതവും വൃത്തിയുള്ളതും സൗകര്യപ്രദവുമായ യാത്രാനുഭവം ഒരുക്കുന്നതിനൊപ്പം മലബാറിന്റെ തനത് സവിശേഷതകൾ പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് 22.36 കോടി ചെലവിൽ സ്റ്റേഷൻ നവീകരിച്ചിരിക്കുന്നത്. പ്രതിദിനം ശരാശരി 28,642 യാത്രക്കാർ ആശ്രയിക്കുന്ന സ്റ്റേഷനിൽ 68 മുതൽ 70 വരെ ട്രെയിൻ സർവീസുകൾ കൈകാര്യം ചെയ്യുന്നുണ്ട്.
പ്രധാന മുൻഭാഗം നവീകരിച്ചതിനൊപ്പം വാഹനങ്ങൾക്ക് പ്രത്യേക പാതകളോട് കൂടിയ പുതിയ പ്രവേശന കവാടവും ഒരുക്കിയിട്ടുണ്ട്. ആധുനികവത്കരിച്ച ബുക്കിംഗ് ഓഫീസുകൾ, എയർകണ്ടീഷൻ ചെയ്ത വെയിറ്റിംഗ് ഹാൾ, തുറസായ വെയിറ്റിംഗ് ലോഞ്ച്, ചിട്ടയായ പാർക്കിംഗ് സൗകര്യങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. നഗരത്തിന്റെ ഇരുവശങ്ങളിൽ നിന്ന് സ്റ്റേഷനിലേക്കുള്ള പ്രവേശനത്തിനായി ബുക്കിംഗ് ഓഫീസ്, പോർച്ച്, പാർക്കിംഗ് സൗകര്യങ്ങൾ എന്നിവയോട് കൂടിയ രണ്ടാമത്തെ പ്രവേശന കവാട കെട്ടിടവും പദ്ധതിയുടെ ഭാഗമായി ഒരുക്കി.
ഫുട് ഓവർ ബ്രിഡ്ജിൽ രണ്ട് പുതിയ ലിഫ്റ്റുകൾ സ്ഥാപിച്ചു. 17 അധിക പ്ലാറ്റ്ഫോം ഷെൽട്ടറുകൾ, ഉയർന്ന വെളിച്ചം നൽകുന്ന എൽഇഡി ലൈറ്റുകൾ, ഡൈനാമിക് ഇലക്ട്രോണിക് ട്രെയിൻ ഇൻഡിക്കേഷൻ ബോർഡുകൾ, ഡിജിറ്റൽ കോച്ച് ഗൈഡൻസ് സംവിധാനങ്ങൾ, ആധുനിക ഇരിപ്പിട സൗകര്യങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, ലഗേജുമായി യാത്ര ചെയ്യുന്നവർക്ക് സഹായകമായ സൗകര്യങ്ങളും ഒരുക്കി. ടാക്റ്റൈൽ നടപ്പാതകൾ, കൈവരികളോട് കൂടിയ റാമ്പുകൾ, താഴ്ന്ന ഉയരത്തിലുള്ള ബുക്കിംഗ് കൗണ്ടറുകൾ, എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ശുചിമുറികൾ തുടങ്ങിയ ഭിന്നശേഷി-സൗഹൃദ സംവിധാനങ്ങളും സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
National
ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ബിജെപി ഉന്നതതല യോഗം ചേർന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ, ദേശീയ ജനറൽ സെക്രട്ടറി (ഓർഗനൈസേഷൻ) ബി.എൽ. സന്തോഷ് തുടങ്ങിയ പ്രമുഖ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.
ഈ മാസം 20-ന് ആരംഭിച്ച് ഓഗസ്റ്റ് 13 വരെ നീണ്ടുനിൽക്കുന്നതാണ് പാർലമെന്റ് വർഷകാല സമ്മേളനം. യോഗത്തിൽ ചർച്ച ചെയ്ത കാര്യങ്ങളെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും, വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിലെ തന്ത്രങ്ങൾ, ബിജെപി ദേശീയ ഭാരവാഹികളുടെ മാറ്റം, കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന എന്നിവ യോഗത്തിൽ ചർച്ചയായതായാണ് സൂചനകൾ.
സമ്മേളനത്തിൽ സ്വീകരിക്കേണ്ട പൊതുവായ തന്ത്രങ്ങൾ രൂപീകരിക്കുന്നതിനായി ജൂലൈ 21-ന് എൻഡിഎ സഖ്യകക്ഷികളുടെ പ്രത്യേക യോഗവും ചേരുന്നുണ്ട്.
International
ദോഹ: ഇന്ത്യയും ഖത്തറും തമ്മിലുള്ള ഊർജ, വ്യാപാര സഹകരണങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനിയുമായി ദോഹയിൽ കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി സഹകരണത്തിന്റെ ഭാഗമായി ഊർജം, വ്യാപാരം, നിക്ഷേപം, കണക്റ്റിവിറ്റി, സുരക്ഷ, ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവ യോഗത്തിൽ അവലോകനം ചെയ്തതായും തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനുള്ള പുതിയ അവസരങ്ങൾ ആരാഞ്ഞതായും മന്ത്രി അറിയിച്ചു.
ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കിയതിന് ഖത്തർ പ്രധാനമന്ത്രിക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി. കൂടാതെ, നിലവിലെ പശ്ചിമേഷ്യൻ സംഘർഷങ്ങളെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുമുള്ള ഖത്തറിന്റെ വിലയിരുത്തലുകൾ കൂടിക്കാഴ്ചയിൽ പങ്കുവച്ചതായും മന്ത്രി ജയശങ്കർ വ്യക്തമാക്കി.
International
ലാഹോർ: പാക്കിസ്ഥാനിലെ ലാഹോറിൽ രണ്ട് വിദേശ യുവതികളെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസിൽ പാക്ക് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഇഷാഖ് ദാറിന്റെ ബന്ധു ഉൾപ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ മാസം നടന്ന സംഭവത്തിൽ മുഖ്യപ്രതിയായ മുഹമ്മദ് റാസ ദാർ ആണ് പാക് ഉപപ്രധാനമന്ത്രിയുടെ ബന്ധു. ഇയാളെക്കൂടാതെ ഹസൻ റാസ, സിക്കന്ദർ ഖാൻ, സാജിദ് അലി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ അഞ്ചു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
കേസിൽ ഉൾപ്പെട്ട അഞ്ചാമനായുള്ള തെരച്ചിൽ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. മുതിർന്ന രാഷ്ട്രീയനേതാവിന്റെ ബന്ധു ഉൾപ്പെട്ടതിനാൽ അതീവ പ്രാധാന്യത്തോടെയാണ് രാജ്യം ഈ കേസിനെ വീക്ഷിക്കുന്നത്.
കഴിഞ്ഞ ജൂൺ 29നാണ് നെതർലാൻഡ്സ്, വെനസ്വേല സ്വദേശികളായ യുവതികളെ ലാഹോറിൽനിന്നു തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തത്.
National
ന്യൂഡൽഹി: ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രി സനേ തകായിച്ചി ഇന്ന് ഇന്ത്യയിലെത്തും. ത്രിദിന സന്ദർശനത്തിനെത്തുന്ന തകായിച്ചി നാളെ ന്യൂഡൽഹിയിൽ നടക്കുന്ന പതിനാറാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുമെന്നു വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ജപ്പാനുമായുള്ള വ്യാപാരം, നിക്ഷേപം, പ്രതിരോധം എന്നീ മേഖലകളിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ ജാപ്പനീസ് പ്രധാനമന്ത്രിയുടെ സന്ദർശനം സഹായകമാകുമെന്നാണ് പ്രതീക്ഷ. പ്രധാനമന്ത്രിയായശേഷമുള്ള തകായിച്ചിയുടെ ആദ്യ ഔദ്യോഗിക ഇന്ത്യൻ സന്ദർശനമാണിത്.
മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ പ്രത്യയശാസ്ത്രം പിന്തുടരുന്ന സനേ തകായിച്ചി സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക് എന്ന ആബെയുടെ ദർശനം പങ്കിടുന്നുണ്ട്.
National
ന്യൂഡൽഹി: രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സെഷെൽസിലേക്ക് പുറപ്പെടും. രാവിലെ ഒൻപതിന് ഡൽഹിയിൽ നിന്ന് പുറപ്പെടുന്ന പ്രധാനമന്ത്രി ഉച്ചയ്ക്ക് 1.15ന് സെഷെൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും.
തുടർന്ന് സെഷെൽസ് നാഷണൽ ബൊട്ടാണിക്കൽ ഗാർഡനിൽ വൃക്ഷത്തൈ നട്ട് സന്ദർശനം തുടങ്ങും. വൈകിട്ട് സെഷെൽസ് കോസ്റ്റ് ഗാർഡ് ബേസിലെ പരിപാടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി, രാത്രി പ്രസിഡന്റ് പാട്രിക് ഹെർമിനി ആതിഥേയത്വം വഹിക്കുന്ന ഔദ്യോഗിക വിരുന്നിലും പങ്കെടുക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂട്ടി ഉറപ്പിക്കാനാണ് സന്ദർശനം.
National
ന്യൂഡൽഹി: 2023ലെ തന്റെ ഇന്ത്യൻ സന്ദർശനത്തിനിടെ ഡൽഹിയിൽ ലഭിച്ച ഊഷ്മളമായ സ്വീകരണത്തിന്റെ ഓർമകൾ പങ്കുവെച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി. പ്രമുഖ മാധ്യമപ്രവർത്തകൻ അലസാൻഡ്രോ സല്ലുസ്തിയുമായുള്ള അഭിമുഖങ്ങളെ അടിസ്ഥാനമാക്കി പുറത്തിറക്കിയ തന്റെ പുതിയ പുസ്തകമായ "ജോർജിയാസ് വിഷൻ"ലാണ് മെലോനി ഈ രസകരമായ അനുഭവം വിവരിച്ചിരിക്കുന്നത്.
2023 മാർച്ചിൽ നടന്ന എട്ടാമത് 'റൈസീന ഡയലോഗിൽ' പങ്കെടുക്കാൻ ഡൽഹിയിൽ എത്തിയപ്പോഴുള്ള അനുഭവമാണ് അവർ പുസ്തകത്തിലൂടെ പങ്കുവെച്ചത്. വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടപ്പോൾ റോഡിന്റെ ഇരുവശങ്ങളിലും തന്റെ ചിത്രമുള്ള വൻ പോസ്റ്ററുകൾ സ്ഥാപിച്ചിരുന്നതായി മെലോനി ഓർക്കുന്നു.
National
ന്യൂഡൽഹി: കനത്ത സുരക്ഷയിൽ രാജ്യവ്യാപകമായി നടത്തിയ നീറ്റ് പുനഃപരീക്ഷ വിജയകരമായി പൂർത്തിയാക്കിയതിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബുധനാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ്, വിവിധ മന്ത്രാലയങ്ങളും സംസ്ഥാന സർക്കാരുകളും ഒന്നിച്ച് പ്രവർത്തിച്ച രീതിയെ പ്രധാനമന്ത്രി അഭിനന്ദിച്ചത്.
പൂർണമായ സുതാര്യതയോടും കൃത്യതയോടും കൂടിയാണ് പുനഃപരീക്ഷ സംഘടിപ്പിച്ചതെന്നും, ഭാവിയിൽ ഉണ്ടാകുന്ന സമാനമായ വലിയ വെല്ലുവിളികൾ നേരിടാൻ ഇതേ ഏകോപന മാതൃക പിന്തുടരണമെന്നും മന്ത്രിമാരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പരീക്ഷാ നടത്തിപ്പിന്റെ താഴേത്തട്ടിലുള്ള വിവരങ്ങൾ മന്ത്രിസഭയ്ക്ക് മുന്നിൽ വിശദീകരിച്ചു. വിവിധ മന്ത്രാലയങ്ങൾ, സംസ്ഥാന സർക്കാരുകൾ, സുരക്ഷാ ഏജൻസികൾ എന്നിവർ എങ്ങനെയാണ് ഒരുമിച്ച് പ്രവർത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
സാധാരണ നിലയിൽ ചോദ്യപ്പേപ്പർ തയ്യാറാക്കാനും പരീക്ഷാ കേന്ദ്രങ്ങൾ ഒരുക്കാനും ആറുമാസമെടുക്കുന്ന സ്ഥാനത്ത്, വെറും 38 ദിവസത്തെ ചുരുങ്ങിയ സമയത്തിനുള്ളിലാണ് എൻടിഎ ഇത്തവണ പരീക്ഷ പൂർത്തിയാക്കിയത്. ജൂൺ 21-ന് നടന്ന പരീക്ഷയിൽ ഇന്ത്യയിലെയും വിദേശത്തെയും 5,440 കേന്ദ്രങ്ങളിലായി 20 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പങ്കെടുത്തത്.
National
ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന അനിശ്ചിതകാല സമരം ശക്തമാകുന്നു. പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ രംഗത്തുവന്നത്. വിദ്യാഭ്യാസ മന്ത്രിയെ സ്ഥാനത്തുനിന്ന് നീക്കാൻ പ്രധാനമന്ത്രി തയ്യാറായില്ലെങ്കിൽ, ചരിത്രത്തിലെ ഏറ്റവും കഴിവുകെട്ട പ്രധാനമന്ത്രിയായി മോദി മാറുമെന്ന് ദീപ്കെ കുറ്റപ്പെടുത്തി.
വിവിധ ഇന്ത്യൻ നഗരങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ച ശേഷമാണ് ശനിയാഴ്ച സിജെപി സമരം വീണ്ടും ഡൽഹി ജന്തർ മന്തറിലേക്ക് മാറ്റിയത്. സ്ഥലം ഒഴിഞ്ഞുപോകാൻ പോലീസ് ഉത്തരവിട്ടിട്ടും അഭിജീത് ദീപ്കെയും അനുയായികളും ഞായറാഴ്ചയും സമരം തുടരുകയാണ്. സമരക്കാരെ ഒഴുപ്പിക്കാൻ ഡൽഹി പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് പൊതുശൗചാലയങ്ങളിലെ ജലവിതരണം ഉൾപ്പെടെ വിച്ഛേദിച്ചതായി ദിപ്കെ ആരോപിച്ചു.
ഞായറാഴ്ച നടക്കുന്ന നീറ്റ് പുനഃപരീക്ഷ എഴുതുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും സിജെപി ആശംസകൾ നേർന്നിരുന്നു. മുൻപ് മേയ് 3-ന് നടന്ന പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയ സാഹചര്യത്തിലാണ് രാജ്യത്തുടനീളം പുനഃപരീക്ഷ നടത്തേണ്ടി വന്നത്. പരീക്ഷ അവസാനിച്ചതിന് ശേഷം വിദ്യാർത്ഥികളോടും തങ്ങളുടെ സമരത്തിൽ പങ്കുചേരാൻ സിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്.
National
ന്യൂഡൽഹി: നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് യാത്രാ തടസമുണ്ടാകാതിരിക്കാൻ ഡൽഹി വിമാനത്താവളത്തിൽ നിന്നും മടങ്ങുന്നത് വൈകിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞായറാഴ്ച ഉച്ചയ്ക്ക് 1:15 ഓടെ ഡൽഹിയിൽ തിരിച്ചെത്തിയ പ്രധാനമന്ത്രി ഔദ്യോഗിക വസതിയിലേക്ക് ഉടൻ മടങ്ങുന്നതിന് പകരം വിമാനത്താവളത്തിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു.
ഉച്ചയ്ക്ക് 2 മണിക്ക് നീറ്റ് പരീക്ഷ ആരംഭിക്കുന്നതിനാൽ, വിവിഐപി യാത്രാ പ്രോട്ടോക്കോൾ കാരണം റോഡുകളിൽ ഗതാഗതക്കുരുക്ക് ഉണ്ടാകാനും വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രങ്ങളിൽ എത്താൻ വൈകാനും സാധ്യതയുണ്ടായിരുന്നു. ഇത് മുന്നിൽക്കണ്ടാണ് പരീക്ഷാർത്ഥികളുടെ യാത്ര സുഗമമാക്കുന്നതിനായി പ്രധാനമന്ത്രി തന്റെ മടക്കം വൈകിപ്പിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
National
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ. ചോദ്യപേപ്പർ ചോർച്ചക്കിടെ ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം.
വിദ്യാഭ്യാസ സമ്പ്രദായത്തിലെ പരാജയങ്ങൾക്ക് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണം. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്രപ്രധാനെ പുറത്താക്കണമെന്നും തുറന്ന കത്തിൽ അഭിജിത്ത് ആവശ്യപ്പെട്ടു.
പല മാതാപിതാക്കളും മക്കളുടെ വിദ്യാഭ്യാസത്തിനായി ലോണുകളെടുത്തിരുന്നതടക്കം കത്തില് അദ്ദേഹം പരാമര്ശിക്കുന്നുണ്ട്. വരാനിരിക്കുന്ന പുനഃപരീക്ഷയിലെ അനിശ്ചിതത്വത്തെ കുറിച്ചുള്ള ആശങ്ക കുട്ടികളില് തീവ്രമായിക്കൊണ്ടിരിക്കുകയാണെന്നും അഭിജിത്ത് കത്തില് സൂചിപ്പിക്കുന്നുണ്ട്.
Kerala
തിരുവനന്തപുരം: മുനമ്പം വഖഫ് വിഷയത്തിൽ താൻ കത്ത് അയച്ചതിനെത്തുടർന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രി കിരൺ റിജിജുവും ഇടപെട്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ എംഎൽഎ.
മുനമ്പത്തെ 404 ഏക്കർ ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത വഖഫ് ബോർഡിന്റെ നടപടിക്കെതിരേയാണ് ഇവർ ഇടപെട്ടെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. മുനമ്പത്തെ 404 ഏക്കർ ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത വഖഫ് ബോർഡിന്റെ ഏകപക്ഷീയമായ നടപടി നിയമവിരുദ്ധമാണ്. നിയമപരമായി അതിനുള്ള അധികാരം മുത്തവല്ലിക്കു മാത്രമാണുള്ളത്.
താൻ കത്തു നൽകിയതിനെത്തുടർന്നു കേരള വഖഫ് ബോർഡിനോടു കേന്ദ്ര മന്ത്രാലയം വിശദീകരണം തേടി.
കേരളത്തിൽ ഭരിക്കുന്നതു കോൺഗ്രസ് നേതൃത്വത്തിലുള്ള ദുർബലമായൊരു സർക്കാരാണെന്നു കരുതി, നിയമം കൈയിലെടുക്കാമെന്നും സാധാരണക്കാരായ മലയാളികളുടെ അവകാശങ്ങളിൽ കടന്നുകയറാമെന്നും ആരും കരുതേണ്ട.
മുനമ്പത്തെ കുടുംബങ്ങൾക്കൊപ്പം എൻഡിഎയെ മുന്നണി എപ്പോഴും ഉറച്ചുനിൽക്കും. അവരുടെ സ്വത്തവകാശങ്ങളും ഉപജീവനമാർഗവും സംരക്ഷിക്കാൻ മുന്നിലുണ്ടാവുകയും ചെയ്യും. നിയമവിരുദ്ധമായ വഖഫ് ഭൂമി കൈയേറ്റങ്ങൾ, അതു മുനമ്പത്തായാലും തളിപ്പറമ്പിലായാലും കേരളത്തിൽ മറ്റെവിടെയായാലും അനുവദിക്കില്ല അദ്ദേഹം കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി അധികാരത്തിലിരുന്ന തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി എന്ന ചരിത്ര നേട്ടം കൈവരിച്ച നരേന്ദ്ര മോദിയെ അഭിനന്ദിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ജൂൺ 10-ഓടെ തുടർച്ചയായി 4,399 ദിവസങ്ങൾ ഭരണത്തിൽ പൂർത്തിയാക്കിയാണ് നരേന്ദ്ര മോദി ഈ അപൂർവ്വ റെക്കോർഡ് സ്വന്തമാക്കിയത്.
അന്താരാഷ്ട്ര തലത്തിൽ നിരവധി ലോകനേതാക്കൾ മോദിക്ക് ആശംസകൾ അറിയിച്ചതിന് പിന്നാലെയാണ് ഡൊണാൾഡ് ട്രംപും അഭിനന്ദനവുമായി രംഗത്തെത്തിയത്.ഇന്ത്യയുടെ ചരിത്രത്തിൽ ഇതിനുമുമ്പ് ജവഹർലാൽ നെഹ്റുവും ഇന്ദിരാ ഗാന്ധിയും ദീർഘകാലം പ്രധാനമന്ത്രി പദവി അലങ്കരിച്ചിട്ടുണ്ടെങ്കിലും, ഒന്നിടവിട്ട ഘട്ടങ്ങളിലല്ലാതെ 'തുടർച്ചയായി' ഏറ്റവും കൂടുതൽ ദിവസം രാജ്യം ഭരിച്ച തിരഞ്ഞെടുക്കപ്പെട്ട നേതാവ് എന്ന പദവിയാണ് ഇപ്പോൾ നരേന്ദ്ര മോദിയെ തേടിയെത്തിയിരിക്കുന്നത്.
2014 മേയ് മാസത്തിൽ ആദ്യമായി അധികാരമേറ്റത് മുതൽ നിലവിലുടനീളം തുടർച്ചയായ മൂന്ന് ഭരണകാലയളവുകളിലായി അദ്ദേഹം ഈ പദവിയിൽ തുടരുകയാണ്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ശക്തമായ തന്ത്രപ്രധാന പങ്കാളിത്തത്തെയും ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തെയും അടിവരയിടുന്നതാണ് ട്രംപിന്റെ ഈ അഭിനന്ദന സന്ദേശം. ആഗോളതലത്തിൽ മോദിയുടെ നേതൃത്വ പാടവത്തിനുള്ള അംഗീകാരമായാണ് ഈ സന്ദേശത്തെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. കൂടുതൽ ലോകരാജ്യ തലവന്മാരും വരും ദിവസങ്ങളിൽ ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഔദ്യോഗികമായി ആശംസകൾ അറിയിക്കുമെന്നാണ് റിപ്പോർട്ടുകൾ.
National
ന്യൂഡൽഹി: തുടർച്ചയായി ഏറ്റവും കൂടുതൽ കാലം തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രിയായി റിക്കാർഡിട്ട് നരേന്ദ്ര മോദി. 2014 മേയ് 26 മുതൽ ഇന്നലെ വരെ 4399 ദിവസമാണ് നരേന്ദ്ര മോദി തുടർച്ചയായി പ്രധാനമന്ത്രിയായിരിക്കുന്നത്.
1952 മുതൽ 1964 വരെ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായി 4398 ദിവസം സേവനമനുഷ്ഠിച്ച പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ റിക്കാർഡാണ് മോദി മറികടന്നത്. മോദിയുടെ നേട്ടത്തെ അഭിനന്ദിച്ച് ഇന്നലെ ചേർന്ന കേന്ദ്രമന്ത്രിസഭ പ്രമേയം പാസാക്കിയപ്പോൾ വിവിധ ലോകനേതാക്കൾ മോദിയെ പ്രശംസിച്ച് സന്ദേശം നൽകി.
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ, ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോണ് ഡെർ ലെയ്ൻ, ഓസ്ട്രേലിയൻ മുൻ പ്രധാനമന്ത്രി ടോണി അബോട്ട് തുടങ്ങിയ ലോകനേതാക്കൾ നേട്ടത്തിൽ മോദിയെ പ്രശംസിച്ചി ട്ടുണ്ട്.
അവകാശവാദം ശരിയല്ലെന്ന് കോൺഗ്രസ്
"ഏറ്റവും കൂടുതൽ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി’ എന്ന വാക്യം ഉപയോഗിച്ച് ബിജെപി ആഖ്യാനം മാറ്റാനാണ് ശ്രമിക്കുന്നതെന്ന് കോണ്ഗ്രസ് ആരോപിക്കുന്നു. 1947 ഓഗസ്റ്റ് 15 മുതൽ പ്രധാനമന്ത്രിയായിരുന്നത് ജവഹർലാൽ നെഹ്റുവായിരുന്നതിനാൽ അദ്ദേഹമാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച പ്രധാനമന്ത്രിയെന്ന് കോണ്ഗ്രസ് ചൂണ്ടിക്കാട്ടുന്നു.
നെഹ്റു 1947ൽ പ്രധാനമന്ത്രിയായതിനുശേഷം 560ലധികം നാട്ടുരാജ്യങ്ങൾ സമാധാനപരമായി ഇന്ത്യൻ യൂണിയനിൽ ലയിച്ചുവെന്നും ഇന്ത്യൻ ഭരണഘടനയിൽ സംവാദങ്ങൾ നടന്നതിനുശേഷം അത് അംഗീകരിക്കപ്പെട്ടുവെന്നും എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.
സെമീന്ദാരി സംവിധാനം നിരോധിക്കപ്പെട്ടതും പട്ടികജാതികൾക്കും പട്ടികവർഗങ്ങൾക്കുമുള്ള സംവരണം നടപ്പിലാക്കപ്പെട്ടതും, ആണവോർജമുൾപ്പെടെയുള്ള ശാസ്ത്രീയ, സാങ്കേതിക ശേഷികൾക്കുള്ള വികസന പദ്ധതികൾ നടപ്പിലാക്കിയതും, ആഗോളകാര്യങ്ങളിൽ ഇന്ത്യ നിർണായക ശക്തിയായതും, സാർവത്രിക വോട്ടവകാശം ഉറപ്പാക്കുന്നതിനായി 18 കോടി രജിസ്റ്റേർഡ് വോട്ടർമാരുടെ വോട്ടർപട്ടിക തയാറാക്കിയതും സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പൊതുതെരഞ്ഞെടുപ്പ് 1951 ഒക്ടോബറിനും 1952 ഫെബ്രുവരിക്കുമിടയിൽ നടത്തിയതും 1947 മുതൽ 1952 വരെ നെഹ്റുവിന്റെ കീഴിൽ കൈവരിച്ച നേട്ടങ്ങളായി കോണ്ഗ്രസ് നേതാവ് ഉയർത്തിക്കാട്ടുന്നു.
National
ന്യൂഡൽഹി: അന്തരിച്ച പ്രമുഖ ചലച്ചിത്ര താരം സലിം കുമാറിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെ മലയാളത്തിലാണ് പ്രധാനമന്ത്രി അനുശോചന സന്ദേശം പങ്കുവെച്ചത്.
"പ്രമുഖ നടൻ ശ്രീ സലിം കുമാറിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. വിശിഷ്ടമായ അഭിനയ ജീവിതത്തിൽ വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെയും അവിസ്മരണീയമായ പ്രകടനങ്ങളിലൂടെയും അദ്ദേഹം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ദുഃഖത്തിന്റെ ഈ വേളയിൽ എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തോടും എണ്ണമറ്റ ആരാധകരോടും ഒപ്പമാണ്," പ്രധാനമന്ത്രി കുറിച്ചു.
NRI
കുവൈറ്റ് സിറ്റി: ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ച കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ ഒന്ന്, പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ-അഹമ്മദ് അൽ സബാഹ്, ആഭ്യന്തര മന്ത്രി ഷെയ്ഖ് യൂസുഫ് അൽ ഫഹദ് അൽ സ്വബാഹ് എന്നിവർ സന്ദർശിച്ചു.
ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ചെയർമാൻ ഷെയ്ഖ് എൻജിനീയർ ഹമൂദ് മുബാറക് അൽ-ഹമൂദ് അൽ-സബാഹ് ഒപ്പമുണ്ടായിരുന്നു.
International
കോപ്പൻഹേഗൻ: ഡെന്മാർക്കിൽ മെറ്റെ ഫ്രെഡറിക്സൺ മൂന്നാംവട്ടവും പ്രധാനമന്ത്രിയാകും. രണ്ടു മാസം നീണ്ട ചർച്ചകൾക്കൊടുവിൽ മധ്യ, ഇടതുപക്ഷ പാർട്ടികളെ ചേർത്ത് ന്യൂനപക്ഷ സർക്കാർ രൂപവത്കരിക്കാൻ തീരുമാനിച്ചതായി അവർ അറിയിച്ചു. മന്ത്രിമാരെ ഇന്നു പ്രഖ്യാപിക്കും.
മാർച്ച് 24നു നടന്ന തെരഞ്ഞെടുപ്പിൽ ഫ്രെഡറിക്സണിന്റെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും 179 അംഗ പാർലമെന്റിൽ 38 സീറ്റുകൾ മാത്രമാണ് നേടിയത്.
ഡെന്മാർക്കിന്റെ ഭാഗമായ ഗ്രീൻലാൻഡിനെ സ്വന്തമാക്കാനുള്ള അമേരിക്കയിലെ ട്രംപ് ഭരണകൂടത്തിന്റെ നീക്കങ്ങളെ ശക്തിയുക്തം ചെറുത്തിട്ടും വോട്ടർമാർ ഫ്രെഡറിക്സണിനെ തഴയുകയായിരുന്നു. വിലക്കയറ്റം അടക്കമുള്ള പ്രശ്നങ്ങളാണ് തെരഞ്ഞെടുപ്പിൽ നിഴലിച്ചത്.
Movies
പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചപ്പോഴുള്ള തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുടെ വസ്ത്രധാരണം വിമർശനങ്ങളേറ്റുവാങ്ങുന്നു. ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ വെള്ള ഷർട്ടും കറുത്ത ബ്ലേസറുമിട്ടാണ് വിജയ് എത്തിയത്.
എന്നാൽ, ഷർട്ടിന്റെ ആദ്യ ബട്ടണുകൾ ഇടാത്തതിനാൽ ഇതിനുള്ളിൽ വിജയ് ധരിച്ച ബനിയൻ കാണുന്നതാണ് വിമർശനത്തിന് ഇടയാക്കിയത്.
ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കുമ്പോൾ കുറച്ച് ശ്രദ്ധ കാണിക്കണമെന്ന് ഒരു പറ്റം വിമർശിക്കുന്നു. എന്നാൽ വിജയ് വളരെ റിലാക്സ്ഡ് ആയിട്ടാണ് പ്രധാനമന്ത്രിയെ കാണാനെത്തിയതെന്നും ചിലപ്പോൾ അത് ശ്രദ്ധിച്ചുകാണില്ലെന്നും മറ്റൊരു കൂട്ടർ വാദിക്കുന്നു.
പ്രധാനമന്ത്രിയുടെ ഓഫിസ് ആയ സേവാ തീർഥിൽ വച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. ഔദ്യോഗിക പരിപാടികളില്ലാം വൈറ്റ് ഷർട്ടും ബ്ലാക് ബ്ലേസറും ധരിച്ചാണ് വിജയ് പ്രത്യക്ഷപ്പെടുന്നത്.
എന്നാൽ പ്രധാനമന്ത്രിയെ കാണാനെത്തിയപ്പോൾ ബ്ലേസറിനൊപ്പം ധരിച്ച ഷർട്ട് അലസമായിട്ടതാണ് ചിലരെ ചൊടിപ്പിച്ചത്.
National
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശന്. പ്രധാനമന്ത്രിയുടെ സേവാതീര്ഥിലെ ഓഫീസില് വെച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. 20 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയിൽ കേരളത്തിന്റെ വികസനവും വിവിധ പദ്ധതികള്ക്കായുള്ള കേന്ദ്രസഹായവും ചര്ച്ചയായതായാണ് സൂചന.
എയിംസ്, മെട്രോ, റെയില്വെ വികസനം, തുറമുഖ വികസനം ഉള്പ്പെടെയുള്ള കാര്യങ്ങള് ചര്ച്ചയാകും. മുഖ്യമന്ത്രിയായശേഷം ആദ്യമായാണ് വി.ഡി. സതീശൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥ സംഘവും മുഖ്യമന്ത്രിയെ അനുഗമിച്ചിരുന്നു. കൂടിക്കാഴ്ച സംബന്ധിച്ച് വൈകുന്നേരം അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളെ കാണും.
കേന്ദ്രധനകാര്യമന്ത്രി നിര്മല സീതാരാമനുമായും കൂടിക്കാഴ്ച നടത്തുന്ന മുഖ്യമന്ത്രി ബുധനാഴ്ച കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായെയും കാണും.
NRI
റോം: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക ഇറ്റലി സന്ദർശനത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര - വ്യാപാര ബന്ധങ്ങൾ കൂടുതൽ ശക്തമാകുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം "പ്രത്യേക തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക്' ഉയർത്താൻ റോമിൽ നടക്കുന്ന ഉഭയകക്ഷി ചർച്ചകളിൽ തീരുമാനമാകുമെന്ന് ഇറ്റാലിയൻ സർക്കാർ വക്താവ് വ്യക്തമാക്കി.
ആദ്യ ഉഭയകക്ഷി സന്ദർശനം: മുൻപ് ജി7, ജി20 ഉച്ചകോടികളിൽ പങ്കെടുക്കാൻ ഇറ്റലിയിൽ എത്തിയിട്ടുണ്ടെങ്കിലും പ്രധാനമന്ത്രി മോദിയുടെ ആദ്യ ഔദ്യോഗിക ഇറ്റലി സന്ദർശനമാണിത്.
ബുധനാഴ്ച റോമിലെ ചരിത്രപ്രസിദ്ധമായ വില്ല ഡോറിയ പാംഫിലിയിൽ വച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
ഐഎംഇസി പദ്ധതിക്ക് മുൻഗണന: ഇന്ത്യയെയും ഗൾഫ് രാജ്യങ്ങളെയും യൂറോപ്പുമായി ബന്ധിപ്പിക്കുന്ന "ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇക്കണോമിക് കോറിഡോർ' (ഐഎംഇസി) വികസനത്തിന് ഈ സന്ദർശനത്തിൽ പ്രത്യേക ഊന്നൽ നൽകുമെന്ന് റോമിൽ വിമാനമിറങ്ങിയ ശേഷം പ്രധാനമന്ത്രി മോദി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ വ്യക്തമാക്കി.
International
വിൽനിയസ് : ഡ്രോൺ ആക്രമണ ഭീഷണിയെത്തുടർന്ന് ബാൾട്ടിക് രാജ്യമായ ലിത്വാനിയയുടെ തലസ്ഥാനമായ വിൽനിയസ് നഗരം സ്തംഭിച്ചു.
ചൊവ്വാഴ്ചയായിരുന്നു സംഭവം.ജനങ്ങളോടു സുരക്ഷിത കേന്ദ്രത്തിലേക്കു മാറാൻ നിർദേശിച്ച അധികൃതർ പ്രസിഡന്റ് ജിറ്റാനാസ് നൗസെദയെയും പ്രധാനമന്ത്രി ഇംഗ റുജിനിയെനയെയും ഷെൽട്ടറുകളിലേക്ക് മാറ്റി.
പാർലമെന്റ് മന്ദിരവും ഒഴിപ്പിച്ചു. യുക്രെയ്ൻ- റഷ്യ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ലിത്വാനിയയുമായി അതിർത്തി പങ്കിടുന്ന ബെലാറൂസിൽനിന്ന് ഡ്രോണുകൾ എത്തിയതാണ് പരിഭ്രാന്തിക്കിടയാക്കിയത്. ജാഗ്രതാനിർദേശത്തെത്തുടർന്ന് നഗരത്തിലെ വ്യോമാതിർത്തി അടച്ചു.
ഏതാനും ദിവസം മുന്പ് യുക്രെയ്നിൽനിന്നുള്ള ഡ്രോൺ റഷ്യൻ ഇലക്ട്രോണിക് ഇടപെടലിനെത്തുടർന്ന് ദിശ തെറ്റി എസ്തോണിയയിലെത്തുകയും നാറ്റോ സൈന്യം അതു വെടിവച്ചിടുകയും ചെയ്തിരുന്നു. ഡ്രോണുകൾ വെടിവച്ചു വീഴ്ത്താനായി നാറ്റോ യുദ്ധവിമാനങ്ങൾ രംഗത്തെത്തിയെങ്കിലും അവ അപ്രത്യക്ഷമായതായി സൈന്യം അറിയിച്ചു.
National
ന്യൂഡൽഹി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിൽ മിഠായി വിതരണം ചെയ്യുകയാണെന്ന് കോൺഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിക്ക് പ്രധാനമന്ത്രി മോദി 'മെലഡി' മിഠായി സമ്മാനിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയത്.
ഇത് യഥാർത്ഥ നേതൃത്വമല്ലെന്നും കേവലം നാടകങ്ങൾ മാത്രമാണെന്നും രാഹുൽ ഗാന്ധി തന്റെ എക്സ് ഹാൻഡിലിലൂടെ കുറ്റപ്പെടുത്തി. "രാജ്യത്തിന് മേൽ കനത്ത സാമ്പത്തിക കൊടുങ്കാറ്റ് വീശിയടിക്കുമ്പോഴാണ് നമ്മുടെ പ്രധാനമന്ത്രി ഇറ്റലിയിൽ പോയി ചോക്ലേറ്റ് വിതരണം ചെയ്യുന്നത്. കർഷകരും യുവാക്കളും സ്ത്രീകളും തൊഴിലാളികളും ചെറുകിട വ്യാപാരികളും കടുത്ത ദുരിതത്തിലാണ്. എന്നാൽ പ്രധാനമന്ത്രി റീലുകൾ നിർമിക്കുന്ന തിരക്കിലും ബിജെപി നേതാക്കൾ അതിന് കൈയ്യടിക്കുന്ന തിരക്കിലുമാണ്. ഇതൊരു നായകന്റെ ലക്ഷണമല്ല, വെറും നാടകമാണ്," രാഹുൽ ഗാന്ധി കുറിച്ചു.
പ്രധാനമന്ത്രി മോദിയുടെ ഇറ്റലി സന്ദർശനത്തിനിടെ ജോർജിയ മെലോനി തന്നെയാണ് തങ്ങളുടെ എക്സ് പേജിൽ 12 സെക്കൻഡ് ദൈർഘ്യമുള്ള ഒരു വീഡിയോ പങ്കുവെച്ചത്. ഇന്ത്യയിൽ നിന്നുള്ള മികച്ചൊരു സമ്മാനമാണിതെന്ന് പറഞ്ഞ് മെലോനി ഒരു പാക്കറ്റ് 'മെലഡി' മിഠായി ക്യാമറയ്ക്ക് മുന്നിൽ കാണിക്കുകയും, പ്രധാനമന്ത്രി മോദി അത് ചൂണ്ടിക്കാണിച്ച് ചിരിക്കുകയും ചെയ്യുന്നതായിരുന്നു വീഡിയോ. സോഷ്യൽ മീഡിയയിൽ ഇത് വലിയ ചർച്ചയായി മാറിയതിന് പിന്നാലെയാണ് പ്രതിപക്ഷം ഇതിനെതിരെ രാഷ്ട്രീയ ആയുധവുമായി രംഗത്തിറങ്ങിയത്.
National
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോർവേ സന്ദർശനത്തിനിടെ ഉണ്ടായ നാടകീയ സംഭവങ്ങൾക്ക് പിന്നാലെ, നോർവീജിയൻ മാധ്യമപ്രവർത്തകയായ ഹെല്ലെ ലംഗ് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധാകേന്ദ്രമാകുന്നു. നോർവേ സന്ദർശനത്തിനിടെ ഇന്ത്യൻ എംബസി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യത്തെയും മനുഷ്യാവകാശങ്ങളെയും കുറിച്ച് ഇവർ ഉന്നയിച്ച ചോദ്യങ്ങളാണ് വലിയ വിവാദങ്ങൾക്ക് വഴിതുറന്നത്.
ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം (157-ാം സ്ഥാനം) അടക്കം ചൂണ്ടിക്കാട്ടിയാണ് ഹെല്ലെ ലംഗ് വിമർശനം ഉയർത്തിയത്. ഇതിന് മറുപടിയായി വാർത്താസമ്മേളനത്തിൽ പങ്കെടുത്ത വിദേശകാര്യ മന്ത്രാലയം സെക്രട്ടറി (വെസ്റ്റ്) സിബി ജോർജ് ഇന്ത്യയുടെ സംസ്കാരം, ചെസിന്റെ ഉത്ഭവം, യോഗ, കോവിഡ് വാക്സിൻ നയതന്ത്രം എന്നിവയെക്കുറിച്ചെല്ലാം ദീർഘമായി സംസാരിച്ചിരുന്നു.
വാർത്താസമ്മേളനത്തിലെ വാദപ്രതിവാദങ്ങൾക്ക് പിന്നാലെ ഹെല്ലെ ലംഗിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് നടക്കുന്നത്.
ചൈനയെയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനെയും പുകഴ്ത്തി ഇവർ മുൻപ് എഴുതിയ ലേഖനങ്ങൾ ചൂണ്ടിക്കാണിച്ച്, ഇവർ ഒരു വിദേശ ചാരവനിതയോ ഏജന്റോ ആണെന്ന് വരെ സോഷ്യൽ മീഡിയയിൽ ആരോപണങ്ങൾ ഉയർന്നു.
വിവാദങ്ങൾ കനത്തതോടെ ഇവരുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലെ ഫോളോവേഴ്സിന്റെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഓസ്ലോ ആസ്ഥാനമായി പ്രവർത്തിക്കുന്ന, പതിനാലായിരത്തിൽ താഴെ മാത്രം വരിക്കാരുള്ള നോർവീജിയൻ പത്രത്തിലെ കമന്റേറ്ററാണ് ഹെല്ലെ ലംഗ്. മുൻപ് പല പ്രമുഖ മാധ്യമങ്ങളിലും ഫ്രീലാൻസറായി ജോലി ചെയ്തിട്ടുള്ള ഇവർ, ഡോണൾഡ് ട്രംപ് ഭരണകൂടത്തെ കടുത്ത ഭാഷയിൽ വിമർശിച്ചും ഇലോൺ മസ്കിന്റെ ടെസ്ല കമ്പനിക്കെതിരെയും ശക്തമായ ലേഖനങ്ങൾ എഴുതി ശ്രദ്ധ നേടിയിട്ടുള്ള വ്യക്തിയാണ്.
International
ഓസ്ലോ: നോർവേ സന്ദർശനത്തിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടന്നുനീങ്ങിയത് അന്താരാഷ്ട്ര തലത്തിലും ഇന്ത്യൻ രാഷ്ട്രീയത്തിലും വലിയ ചർച്ചയാകുന്നു. ചോദ്യങ്ങളിൽ നിന്ന് പ്രധാനമന്ത്രി ഒഴിഞ്ഞുമാറുന്നതിന്റെ ദൃശ്യങ്ങൾ നോർവീജിയൻ മാധ്യമപ്രവർത്തക എക്സിൽ പോസ്റ്റ് ചെയ്യുകയും, ഇത് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പങ്കുവെക്കുകയും ചെയ്തതോടെയാണ് സംഭവം രാഷ്ട്രീയ ആയുധമായി മാറിയത്.
ഓസ്ലോയിൽ നോർവേ പ്രധാനമന്ത്രി ജൊനാസ് ഗർ സ്റ്റോറുമായി നടത്തിയ ഉഭയകക്ഷി ചർച്ചയ്ക്ക് ശേഷം ഇരുനേതാക്കളും സംയുക്ത പ്രസ്താവന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചില ചോദ്യങ്ങൾ ചോദിക്കണമെന്ന് നോർവീജിയൻ മാധ്യമപ്രവർത്തകയായ ഹെല്ലെ ലിംഗ് ആവശ്യപ്പെട്ടത്. എന്നാൽ ചോദ്യങ്ങളെ ഗൗനിക്കാതെ പ്രധാനമന്ത്രി നടന്നുനീങ്ങുകയായിരുന്നു.
"പ്രധാനമന്ത്രി മോദി, ലോകത്ത് ഏറ്റവും സ്വതന്ത്രമായ മാധ്യമപ്രവർത്തനം നടത്തുന്ന രാജ്യത്തുനിന്നുള്ള ചോദ്യങ്ങളെ നേരിടാൻ നിങ്ങളെന്തുകൊണ്ട് തയ്യാറാകുന്നില്ല?"എന്ന് ഹെല്ലെ ലിംഗ് ചോദിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്.
പിന്നീട് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ, "ഇന്ത്യൻ പ്രധാനമന്ത്രി എന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകില്ലെന്ന് എനിക്കറിയാമായിരുന്നു, ഞാൻ അത് പ്രതീക്ഷിച്ചിരുന്നുമില്ല" എന്ന് ഹെല്ലെ ലിംഗ് എഴുതി. ലോക പത്രസ്വാതന്ത്ര്യ സൂചികയിൽ നോർവേ ഒന്നാം സ്ഥാനത്തും ഇന്ത്യ 157-ാം സ്ഥാനത്തുമാണെന്ന കാര്യവും അവർ പോസ്റ്റിൽ ഓർമിപ്പിച്ചു. നെതർലൻഡ്സ് സന്ദർശന വേളയിലും മാധ്യമപ്രവർത്തകർ ഉന്നയിച്ച ചോദ്യങ്ങളെ പ്രധാനമന്ത്രി അഭിമുഖീകരിച്ചിരുന്നില്ല.
ഈ വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയത്."ഒന്നും മറച്ചുവെക്കാനില്ലാത്തപ്പോൾ ഒന്നും പേടിക്കേണ്ടതില്ല" എന്ന് രാഹുൽ ഗാന്ധി കുറിച്ചു. പ്രധാനമന്ത്രി ചോദ്യങ്ങൾക്ക് മുന്നിൽ ഭയന്നോടുമ്പോൾ ലോകത്തിന് മുന്നിൽ ഇന്ത്യയുടെ അന്താരാഷ്ട്ര പ്രതിച്ഛായയ്ക്ക് എന്താണ് സംഭവിക്കുന്നതെന്നും രാഹുൽ ഗാന്ധി ചോദിച്ചു.
International
അബുദാബി: അഞ്ച് രാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി യുഎഇയിൽ എത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വ്യോമാതിർത്തിയിൽ വെച്ചുതന്നെ യുഎഇ ഭരണകൂടത്തിന്റെ വൻ സ്വീകരണം. പ്രധാനമന്ത്രി സഞ്ചരിച്ച 'എയർ ഇന്ത്യ വൺ' വിമാനം യുഎഇ വ്യോമാതിർത്തിയിൽ പ്രവേശിച്ച ഉടൻ തന്നെ, രാജ്യത്തോടുള്ള ആദരസൂചകമായി യുഎഇ വ്യോമസേനയുടെ എഫ്-16 യുദ്ധവിമാനങ്ങൾ വിമാനത്തിന് അകമ്പടി സേവിച്ചു.
അബുദാബിയിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നേരിട്ടെത്തി സ്വീകരിക്കുകയും ഔദ്യോഗിക ഗാർഡ് ഓഫ് ഓണർ നൽകി ആദരിക്കുകയും ചെയ്തു.യുഎഇ യുദ്ധവിമാനങ്ങൾ തന്റെ വിമാനത്തിന് അകമ്പടിയേകിയത് ഭാരതത്തിലെ കോടിക്കണക്കിന് വരുന്ന ജനങ്ങൾക്ക് ലഭിച്ച വലിയൊരു ബഹുമതിയും അഭിമാനവുമാണെന്ന് യുഎഇ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി മോദി വ്യക്തമാക്കി.
നാല് മണിക്കൂർ നീണ്ട യുഎഇയിലെ ഹ്രസ്വ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി മോദി തന്റെ അഞ്ച് രാഷ്ട്ര പര്യടനത്തിന്റെ അടുത്ത ഘട്ടമായ നെതർലാൻഡ്സിലേക്ക് തിരിക്കും. തുടർന്നുള്ള ദിവസങ്ങളിൽ അദ്ദേഹം സ്വീഡൻ, നോർവേ, ഇറ്റലി എന്നീ രാജ്യങ്ങളും സന്ദർശിക്കും.
International
റിഗ: യുക്രെയ്ൻ ഡ്രോണുകൾ രാജ്യത്തേക്കു കടന്ന സംഭവത്തിൽ ലാത്വിയൻ പ്രധാനമന്ത്രി എവിക സിലിന രാജിവച്ചു.
ഭരണപക്ഷകക്ഷിയായ ഇടതുപക്ഷ പ്രോഗ്രസീവ്സ് പാർട്ടി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതോടെയാണ് എവിക രാജി പ്രഖ്യാപിച്ചത്.
യുക്രെയ്ൻ ഡ്രോണുകൾ ലത്വിയൻ വ്യോമാതിർത്തി ലംഘിച്ച സംഭവത്തിൽ പ്രതിരോധ മന്ത്രി ആൻഡ്രിസ് സ്പ്രൂഡ്സിനെ പുറത്താക്കിയത് ഭരണസഖ്യത്തിൽ വിള്ളലുണ്ടാക്കിയിരുന്നു.
പ്രോഗ്രസീവ്സ് പാർട്ടി പ്രതിനിധിയായ സ്പ്രുഡ്സിനെ പുറത്താക്കിയതിൽ പ്രതിഷേധിച്ചാണ് ഇടത് പാർട്ടി പിന്തുണ പിൻവലിച്ചത്.
International
ലണ്ടൻ: തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെത്തുടർന്ന് ലേബർ പാർട്ടിക്കുള്ളിൽ കലാപം രൂക്ഷമാകുമ്പോഴും പദവിയിൽ ഉറച്ചുനിൽക്കുമെന്ന് പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാമർ. ചൊവ്വാഴ്ച നടന്ന നിർണായക ക്യാബിനറ്റ് യോഗത്തിൽ, താൻ രാജിവെക്കില്ലെന്നും ഭരണം തുടരാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം സഹപ്രവർത്തകരെ അറിയിച്ചു.
തന്നെ പുറത്താക്കാൻ ആവശ്യമായ പിന്തുണ (20% എം.പിമാർ) ആർക്കും ലഭിച്ചിട്ടില്ലെന്ന് സ്റ്റാമർ ചൂണ്ടിക്കാട്ടി. ഒരു നേതൃമാറ്റത്തിന് പാർട്ടി തയ്യാറെടുത്തിട്ടില്ലെന്നും അതിനാൽ ഭരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, ജൂനിയർ ഹൗസിംഗ് മിനിസ്റ്ററായ മിയാറ്റ ഫാൻബുല്ലെ മന്ത്രിസഭയിൽ നിന്ന് രാജിവെച്ചു. സ്റ്റാമറുടെ നേതൃത്വത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും പുതിയൊരു ടീം വരണമെന്നും ആവശ്യപ്പെട്ടാണ് രാജി.
ഹോം സെക്രട്ടറി ഷബാന മഹ്മൂദ്, ഫോറിൻ സെക്രട്ടറി യുവെറ്റ് കൂപ്പർ തുടങ്ങിയ മുതിർന്ന മന്ത്രിമാർ സ്റ്റാമർ ഒഴിഞ്ഞുപോകേണ്ട തീയതി പ്രഖ്യാപിക്കണമെന്ന് സ്വകാര്യമായി ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. 80-ഓളം ലേബർ എംപിമാരും ഇതേ ആവശ്യവുമായി രംഗത്തുണ്ട്.
രാഷ്ട്രീയ അസ്ഥിരത രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ബാധിക്കുമെന്നും അതിനാൽ ഭിന്നതകൾ മാറ്റിവെച്ച് മുന്നോട്ട് പോകണമെന്നും സ്റ്റാമർ ക്യാബിനറ്റ് അംഗങ്ങളോട് ആവശ്യപ്പെട്ടു. കഴിഞ്ഞയാഴ്ച നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ 1500-ഓളം സീറ്റുകളാണ് ലേബർ പാർട്ടിക്ക് നഷ്ടമായത്. ഇതിന് പിന്നാലെയാണ് 2024 ജൂലൈയിൽ അധികാരമേറ്റ സ്റ്റാമറുടെ നേതൃത്വത്തിനെതിരെ പാർട്ടിക്കുള്ളിൽ തന്നെ വലിയ പ്രതിഷേധം ഉയർന്നത്.
ബ്രിട്ടൻ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നാല് പ്രധാനമന്ത്രിമാരെ കണ്ടുകഴിഞ്ഞു എന്നതും പുതിയൊരു നേതൃമാറ്റം രാജ്യത്തിന് നൽകുന്ന സന്ദേശം മോശമായിരിക്കുമെന്നും സ്റ്റാമർ അനുകൂലികൾ വാദിക്കുന്നു.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങൾ ഇന്ധന വിതരണത്തെ ബാധിക്കുന്ന സാഹചര്യത്തിൽ, പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ ഉപയോഗത്തിൽ അതീവ ജാഗ്രതയും നിയന്ത്രണവും പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. തെലങ്കാനയിലെ ഹൈദരാബാദിൽ 9,400 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇറക്കുമതി ചെയ്യുന്ന പെട്രോളിയം ഉത്പന്നങ്ങൾ അത്യാവശ്യത്തിന് മാത്രം ഉപയോഗിക്കുക. ഇത് വിദേശ നാണയ ശേഖരം സംരക്ഷിക്കാനും യുദ്ധം സൃഷ്ടിക്കുന്ന സാമ്പത്തിക ആഘാതം കുറയ്ക്കാനും സഹായിക്കും. മെട്രോ ട്രെയിനുകൾ ലഭ്യമായ നഗരങ്ങളിൽ പൊതുഗതാഗതം പരമാവധി പ്രയോജനപ്പെടുത്തണം. കാർപൂളിംഗ് രീതികൾ പ്രോത്സാഹിപ്പിക്കണം.
ഇന്ധന ലാഭത്തിനായി കോവിഡ് കാലത്തെ പോലെ 'വർക്ക് ഫ്രം ഹോം'ഓൺലൈൻ മീറ്റിംഗുകൾ എന്നിവ വീണ്ടും നടപ്പിലാക്കാനും അദ്ദേഹം നിർദേശിച്ചു. രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തിൽ ഒരു വർഷത്തേക്ക് സ്വർണ്ണം വാങ്ങുന്നത് ഒഴിവാക്കണമെന്നും പ്രധാനമന്ത്രി രാജ്യത്തോട് അഭ്യർത്ഥിച്ചു.
സോളാർ പവർ, എഥനോൾ മിശ്രിതം ചേർത്ത പെട്രോൾ, സിഎൻജി എന്നിവയുടെ ഉപയോഗം വർധിപ്പിക്കുന്നതിലൂടെ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരി അവസാനം മുതൽ ഹോർമുസ് കടലിടുക്ക് അടച്ചിട്ടിരിക്കുന്നത് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള ഇന്ധന വരവിനെ കാര്യമായി ബാധിച്ചിട്ടുണ്ട്.
ക്രൂഡ് ഓയിൽ വില ആഗോള വിപണിയിൽ ബാരലിന് 100 ഡോളറിന് മുകളിൽ തുടരുന്ന ഈ സാഹചര്യത്തിൽ രാജ്യത്തെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാനാണ് പ്രധാനമന്ത്രി ഇത്തരമൊരു ആഹ്വാനം നൽകിയിരിക്കുന്നത്.
National
ന്യൂഡൽഹി: പുനരുദ്ധാരണം പൂര്ത്തീകരിച്ച് മുന് രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദ് ക്ഷേത്രം പ്രതിഷ്ഠിച്ചതിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച്, 11ന് താൻ വീണ്ടും സോമനാഥ് ക്ഷേത്രത്തിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
സോമനാഥ് ക്ഷേത്രത്തിനു നേരേയുണ്ടായ ആദ്യ ആക്രമണത്തിന്റെ ആയിരം വർഷങ്ങൾ അനുസ്മരിക്കുന്ന ‘സോമനാഥ് സ്വാഭിമാൻ പർവി’ൽ പങ്കെടുക്കാൻ ജനുവരി ആദ്യം മോദി സോമനാഥിലെത്തിയിരുന്നു.
സോമനാഥ് നമുക്കൊരു നാഗരിക സന്ദേശമാണ് നൽകുന്നതെന്നും സോമനാഥിന് മുന്നിലെ വിശാലമായ കടൽ നിത്യതയെ അനുസ്മരിപ്പിക്കുന്നുവെന്നും മോദി പറഞ്ഞു.
സമാനതകളില്ലാത്ത വിശ്വാസവും സ്നേഹവും സ്വന്തമായ ഒന്നിനെയും തകര്ക്കാനാവില്ലെന്ന് സോമനാഥ് ക്ഷേത്രം ലോകത്തോട് വിളിച്ചുപറയുന്നുവെന്ന് 1951 മേയ് 11ലെ പ്രസംഗത്തിൽ ഡോ. രാജേന്ദ്ര പ്രസാദ് പറയുകയുണ്ടായി. ക്ഷേത്രം ജനഹൃദയങ്ങളിൽ നിലനിൽക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ക്ഷേത്രപുനരുദ്ധാരണം സർദാർ പട്ടേലിന്റെ സ്വപ്നസാക്ഷാത്കാരമാണെന്നും എന്നാൽ ആ ചൈതന്യം മുന്നോട്ടുകൊണ്ടുപോയി ജനജീവിതത്തിൽ സമൃദ്ധി തിരിച്ചുകൊണ്ടുവരേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ഈ സന്ദേശങ്ങൾ ഏറെ പ്രധാനവും പ്രചോദനാത്മകവുമാണെന്നും മോദി ചൂണ്ടിക്കാട്ടി.
National
ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ എൻഡിഎക്ക് ശോഭിക്കാൻ കഴിയാതെപോയ രണ്ട് സംസ്ഥാനങ്ങളാണെങ്കിലും കേരളത്തിലെയും തമിഴ്നാട്ടിലെയും ജനങ്ങളുടെ വികസനത്തിനു കേന്ദ്രസർക്കാർ പ്രവർത്തിക്കുമെന്ന് ഉറപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി.
ബംഗാൾ, ആസാം, പുതുച്ചേരി എന്നിവിടങ്ങളിലെ വിജയത്തിനുശേഷം ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യവേ കേരളത്തിലെ വിജയത്തിൽ യുഡിഎഫിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
കേരളത്തിൽ എൽഡിഎഫിന്റെ പത്തുവർഷത്തെ ഭരണം മാറി കോണ്ഗ്രസിനു ഭരണം ലഭിച്ചെങ്കിലും അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഭരണം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നരേന്ദ്ര മോദി കൂട്ടിച്ചേർത്തു. പ്രസംഗത്തിൽ കോണ്ഗ്രസിനെ പ്രധാനമന്ത്രി കടന്നാക്രമിച്ചു.
ലോകം നിരാകരിച്ചിട്ടും കോണ്ഗ്രസ് കമ്യൂണിസം സ്വീകരിക്കുകയാണെന്നും ആധുനിക അർബൻ നക്സലുകളാണ് കോണ്ഗ്രസെന്നും മോദി കുറ്റപ്പെടുത്തി. സ്ത്രീ സംവരണ ബിൽ തടുക്കാൻ കുറച്ചുദിവസംമുന്നേ കോണ്ഗ്രസും അവരുടെ സഖ്യകക്ഷികളും ശ്രമിച്ചെന്നും അതിനുള്ള തിരിച്ചടി അവർക്ക് ലഭിച്ചെന്നും ബംഗാൾ തെരഞ്ഞെടുപ്പിനെ ചൂണ്ടിക്കാട്ടി മോദി പറഞ്ഞു.
National
ന്യൂഡൽഹി: പശ്ചിമ ബംഗാളിലെയും അസമിലെയും ഉജ്ജ്വല വിജയത്തിന് പിന്നാലെ ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. "ബംഗാളിലെ വിജയത്തോടെ ഗംഗോത്രി മുതൽ ഗംഗാസാഗർ വരെ താമര വിരിഞ്ഞിരിക്കുകയാണ്" എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ബിഹാർ എന്നിവയ്ക്ക് പിന്നാലെ ബംഗാളിലും ബിജെപി സർക്കാർ വരുന്നതോടെ ഗംഗാ നദിയുടെ തീരത്തുള്ള എല്ലാ സംസ്ഥാനങ്ങളും ബിജെപി ഭരണത്തിന് കീഴിലായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബംഗാളിൽ 205 സീറ്റുകളിലും അസമിൽ 101 സീറ്റുകളിലും ലീഡ് ചെയ്തുകൊണ്ട് ബിജെപി ചരിത്രം കുറിച്ചു. പശ്ചിമ ബംഗാളിൽ രേഖപ്പെടുത്തിയ 93 ശതമാനം പോളിംഗ് ജനാധിപത്യത്തിന്റെ വിജയമാണെന്ന് അദ്ദേഹം പറഞ്ഞു. "ഇന്ന് ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് പോലും കമ്മ്യൂണിസ്റ്റ് ഭരണമില്ല. ഇത് കേവലം ഒരു രാഷ്ട്രീയ മാറ്റമല്ല, മറിച്ച് ജനങ്ങളുടെ ചിന്താഗതിയിലുണ്ടായ മാറ്റമാണ്," എന്ന് അദ്ദേഹം ഓർമിപ്പിച്ചു. വികസനത്തിനും പുരോഗതിക്കും വേണ്ടിയുള്ള വോട്ടാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബംഗാളിൽ ഇനി സ്ത്രീകൾക്ക് സുരക്ഷിതമായ അന്തരീക്ഷമുണ്ടാകുമെന്നും യുവാക്കൾക്ക് തൊഴിൽ ലഭിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ 'ആയുഷ്മാൻ ഭാരത്' പദ്ധതിക്ക് അനുമതി നൽകുമെന്നും നുഴഞ്ഞുകയറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ശ്യാമപ്രസാദ് മുഖർജി ബംഗാളിനായി കണ്ട സ്വപ്നങ്ങൾ പതിറ്റാണ്ടുകൾക്ക് ശേഷം സഫലമാകുകയാണെന്നും, ഓരോ ബിജെപി പ്രവർത്തകനും അഭിമാനിക്കാവുന്ന നിമിഷമാണിതെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.
National
കോൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ 'ത്സാൽമുരി' കഴിച്ചതിനെ രാഷ്ട്രീയ വിവാദമാക്കിയ തൃണമൂൽ കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. "ഞാൻ ത്സാൽമുരികഴിച്ചു, പക്ഷേ അതിന്റെ എരിവ് അനുഭവിച്ചത് തൃണമൂൽ കോൺഗ്രസിനാണ്" എന്നായിരുന്നു പ്രധാനമന്ത്രിയുടെ പരിഹാസം.
കൃഷ്ണനഗറിൽ നടന്ന റാലിയിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രി തൃണമൂൽ കോൺഗ്രസിനെതിരെ തിരിച്ചടിച്ചത്. "ത്സാൽമുിരി കഴിച്ചതിലൂടെ ചിലർക്ക് വലിയ ഷോക്ക് ഏറ്റതായി ഞാൻ കേട്ടു. ത്സാൽമുരികഴിച്ചത് ഞാനാണ്, പക്ഷേ എരിഞ്ഞത് തൃണമൂലിനാണ്," അദ്ദേഹം പരിഹസിച്ചു.
കഴിഞ്ഞയാഴ്ച ബംഗാളിലെ ഝാർഗ്രാമിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ ഹെലിപാഡിലേക്കുള്ള യാത്രമധ്യേ പ്രധാനമന്ത്രി തന്റെ വാഹനം നിർത്തുകയും റോഡരികിലെ ഒരു കടയിൽ നിന്ന് ത്സാൽമുരി വാങ്ങി കഴിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
മേയ് നാലിന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ബിജെപിയുടെ വിജയം ആഘോഷിക്കുമെന്നും അന്ന് മധുരപലഹാരങ്ങൾക്കൊപ്പം ത്സാൽമുരിയും വിതരണം ചെയ്യുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രധാനമന്ത്രിയുടെ ത്സാൽമുരി തീറ്റ വെറും നാടകമാണെന്ന് മുഖ്യമന്ത്രി മമത ബാനർജി നേരത്തെ വിമർശിച്ചിരുന്നു.
മുൻകൂട്ടി തയ്യാറാക്കിയ സ്ക്രിപ്റ്റ് അനുസരിച്ചാണ് ക്യാമറകൾക്ക് മുന്നിൽ പ്രധാനമന്ത്രി ഭക്ഷണം കഴിച്ചതെന്നും ഇതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും അവർ ആരോപിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ആളുകൾക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ അനുവാദമില്ലെന്നും മമത കുറ്റപ്പെടുത്തിയിരുന്നു.
National
ന്യൂഡൽഹി: തൃശൂരിൽ വെടിക്കെട്ട് നിർമാണശാലയിലുണ്ടായ തീപിടുത്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി എക്സിലൂടെ അറിയിച്ചു. മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
National
ജയ്പുർ: രാജസ്ഥാനിലെ ബലോത്രയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം നിർവഹിക്കാനിരുന്ന റിഫൈനറിയിൽ തീപിടിത്തം. പച്ചപദ്രയിലെ റിഫൈനറിയുടെ ക്രൂഡ് ഡിസ്റ്റിലേഷൻ യൂണിറ്റിലാണ് (സിഡിയു) ഇന്നലെ തീപിടിത്തമുണ്ടായത്.
അത്യാഹിതവിഭാഗത്തിലെ അം ഗങ്ങൾ ഉടൻ എത്തി തീ അണച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല. അഗ്നിബാധയുടെ പശ്ചാത്തലത്തിൽ ഇന്ന് നടത്താനിരുന്ന ഉദ്ഘാടനം മാറ്റിവച്ചതായി പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം അറിയിച്ചു. ഇന്നലെ മുഖ്യമന്ത്രി ഭജൻലാൽ ശർമ നടത്താനിരുന്ന സന്ദർശനവും മാറ്റിവച്ചു.
രാജ്യത്തിന്റെ ഊർജമേഖലയിൽ നിർണായക സംഭാവനകൾ ലക്ഷ്യമിട്ട് രാജസ്ഥാൻ സർക്കാരിന്റെയും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷന്റെയും സംയുക്തസംരഭമായി 79,450 കോടിരൂപ ചെലവിലാണ് റിഫൈനറി സ്ഥാപിച്ചിരിക്കുന്നത്.
Kerala
കൊല്ലം: രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ സിപിഎം പരാതി നൽകിയെന്ന് ദേശീയ ജനറൽ സെക്രട്ടറി എം.എ. ബേബി. ഇന്നലെ പ്രധാനമന്ത്രി ദൂരദർശൻ ഉൾപ്പടെയുള്ള ഔദ്യോഗിക മാധ്യമങ്ങളെ ഉപയോഗിച്ച് നടത്തിയത് രാഷ്ട്രീയ പ്രചാരണമാണെന്ന് എം.എ. ബേബി പറഞ്ഞു.
തമിഴ്നാട്, ബംഗാൾ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ നഗ്നമായ പെരുമാറ്റച്ചട്ട ലംഘനമാണ് പ്രധാനമന്ത്രി നടത്തിയതെന്നും എം.എ. ബേബി പറഞ്ഞു. വനിതാ സംവരണ ബിൽ പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്.
അധികാരത്തിലിരിക്കുന്ന പാർട്ടി ഔദ്യോഗിക മാധ്യമങ്ങളെ ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരണം നടത്താൻ പാടില്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ നരേന്ദ്ര മോദിക്കും ബിജെപിക്കും അനുകൂലമായി പ്രവർത്തിക്കുകയാണ്. ന്യൂനപക്ഷ മതത്തിനെ ലക്ഷ്യമിട്ടുള്ള സത്യവിരുദ്ധ പ്രചാരണം ബംഗാളിൽ അമിത്ഷാ നടത്തിയതെന്നും ബേബി പറഞ്ഞു.
സിപിഎം ജനറൽ സെക്രട്ടറി എന്ന നിലയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ഇതിന് മുൻപ് നൽകിയ പരാതികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ അവഗണിക്കുകയാണുണ്ടായത്. ഈ ബിൽ ഇപ്പോൾ അവതരിപ്പിച്ചത് തന്നെ മാതൃകാ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണ്. ആഭാസകരമായാണ് പാർലമെന്റിലെ കാര്യങ്ങളെ ഇപ്പോൾ കൈകാര്യം ചെയ്യുന്നതെന്നും ബേബി പറഞ്ഞു.
National
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി 8.30ന് രാജ്യത്തെ അഭിസംബോധന ചെയ്യും. വനിതാ ബില്ല് പരാജയപ്പെട്ടതിന് പിന്നാലെയാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതെന്ന പ്രത്യേകതയുമുണ്ട്. കേന്ദ്ര മന്ത്രിസഭാ യോഗവും സുരക്ഷാകാര്യങ്ങൾക്കുള്ള മന്ത്രിസഭാ യോഗവും ഇന്ന് ചേർന്നിരുന്നു. ഈ രണ്ട് യോഗങ്ങളിലും ഈ വിഷയം ഉയർന്നു വന്നിരുന്നെന്നാണ് സൂചന. പ്രതിപക്ഷം ഈ വിഷയത്തിൽ വലിയ വില നൽകേണ്ടിവരുമെന്ന് മോദി യോഗത്തിൽ പറഞ്ഞതായാണ് വിവരം.
National
ന്യൂഡൽഹി: പാർലമെന്റിൽ ഇന്ന് നടന്ന വനിതാ സംവരണം, മണ്ഡല പുനർനിർണയം എന്നിവയെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ രാഹുൽ ഗാന്ധി ഉയർത്തിയ '16' എന്ന അക്കത്തെച്ചൊല്ലിയുള്ള ദുരൂഹത രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയാകുന്നു. ഏപ്രിൽ 16-ാം തീയതിയെയും '16' എന്ന അക്കത്തെയും പരാമർശിച്ചുകൊണ്ട് "മൈ ഗോഡ്, ഹൗ ക്രേസി!" എന്ന് ആശ്ചര്യപ്പെട്ട രാഹുൽ, തന്റെ പക്കലുള്ള ഈ രഹസ്യത്തിന്റെ ഉത്തരം ഭരണപക്ഷത്തുള്ളവർക്ക് അറിയാമെങ്കിൽ തനിക്ക് മെസ്സേജ് അയക്കാൻ വെല്ലുവിളിച്ചു.
എന്താണ് ഈ 'നമ്പർ 16' എന്നത് രാഹുൽ ഗാന്ധി നേരിട്ട് വിശദീകരിച്ചില്ലെങ്കിലും, രാഷ്ട്രീയ നിരീക്ഷകർ ഇതിന് പിന്നിൽ പ്രധാനമായും രണ്ട് കാരണങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. 2024-ലെ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ, ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള തെലുഗു ദേശം പാർട്ടിക്ക് ലോക്സഭയിലുള്ളത് കൃത്യം 16 സീറ്റുകളാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സീറ്റുകൾ കുറയാൻ കാരണമായേക്കാവുന്ന 'മണ്ഡല പുനർനിർണയ' ബില്ലിനെ ടിഡിപി പിന്തുണയ്ക്കില്ലെന്ന സൂചനയാകാം രാഹുൽ നൽകിയത്.
സഭയിൽ സംസാരിക്കുമ്പോൾ പ്രധാനമന്ത്രിക്ക് ആവേശം കുറവാണെന്നും തന്റെ പരാജയം അദ്ദേഹം തിരിച്ചറിഞ്ഞുവെന്നും രാഹുൽ പരിഹസിച്ചു. ഏപ്രിൽ 16-ന് ഈ ബില്ലുകൾ അവതരിപ്പിക്കാനുള്ള തീരുമാനം സർക്കാരിന്റെ ഭാഗത്തുനിന്നുള്ള വലിയ പിഴവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
National
ന്യൂഡൽഹി: വനിതാ സംവരണ ബില്ലിൻമേലുള്ള വോട്ടെടുപ്പ് നടക്കാനിരിക്കെ അപേക്ഷയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മനസാക്ഷിക്ക് അനുസരിച്ച് വോട്ട് ചെയ്യണം. അമ്മമാരെയും സഹോദരിമാരെയും പെൺമക്കളെയും ഭാര്യമാരെയും ഓർത്ത് തീരുമാനം എടുക്കണമെന്നും മോദി പ്രസ്താവനയിൽ വ്യക്തമാക്കി.
രാജ്യത്തെ കോടിക്കണക്കിന് സ്ത്രീകൾ പാർലമെന്റിനെ ഉറ്റു നോക്കുകയാണ്. സ്ത്രീ സംവരണത്തിൽ ഇനിയും രാഷ്ട്രീയം കളിക്കരുത്. എല്ലാ സംശയങ്ങൾക്കും മറുപടി നൽകി. സ്ത്രീശക്തിയുടെ വികാരം വ്രണപ്പെടുത്തരുതെന്നും എല്ലാ അംഗങ്ങളും ശരിയായ തീരുമാനം എടുക്കാൻ പ്രാർഥിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബില്ല് പാസാകാൻ 360 എംപിമാരുടെ പിന്തുണ കിട്ടണം. എന്നാൽ ഇപ്പോഴത്തെ നിലയ്ക്ക് ഇത് സാധ്യമല്ല. 543 സീറ്റിൽ മൂന്നിലൊന്ന് സ്ത്രീകൾക്ക് നൽകുന്നതേ അംഗീകരിക്കൂവെന്ന നിലപാടിൽ പ്രതിപക്ഷം ഉറച്ച് നിൽക്കുകയാണ്.
National
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ റോഡ്ഷോയുമായി പ്രധാനമന്ത്രി ഇന്ന് എത്തും. വൈകുന്നേരം മൂന്നിന് നാഗർകോവിലിൽ നിന്ന് തുടങ്ങുന്ന റോഡ്ഷോ വടശേരിയിലാണ് അവസാനിക്കുക. ഉച്ചയ്ക്ക് തിരുവനന്തപുരത്ത് വിമാനം ഇറങ്ങുന്ന നരേന്ദ്ര മോദി ഹെലികോപ്റ്ററിൽ നാഗർകോവിലിലേക്ക് പോകും.
എൻഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാർഥി എടപ്പാടി പളനിസാമി, ബിജെപി നേതാക്കളായ നൈനാർ നാഗേന്ദ്രൻ, കെ. അണ്ണാമലൈ തുടങ്ങിയവരും റോഡ്ഷോയിൽ പങ്കെടുക്കും. അതേസമയം മണ്ഡല പുനർനിർണയ നീക്കത്തിൽ മോദിക്കെതിരെ മുഖ്യമന്ത്രി സ്റ്റാലിൻ ശക്തമായി പ്രതികരിച്ചതിന് തൊട്ടടുത്ത ദിവസമാണ് പ്രധാനമന്ത്രി എത്തുന്നത്.
സ്റ്റാലിൻ ഇന്ന് ധർമ്മപുരി, സേലം ജില്ലകളിൽ പര്യടനം നത്തും. ഈ മാസം 23നാണ് തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് നടക്കുക. അതേസമയം തമിഴ്നാട്ടിലെ ബിജെപി പ്രകടനപത്രിക ഇന്നലെ പുറത്തിറക്കിയിരുന്നു.
National
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ പദ്ധതിയിട്ട മൂന്നുപേർ ബിഹാറിൽ അറസ്റ്റിൽ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നടപടി. അറസ്റ്റിലായവരിൽ പ്രധാനി അമൻ തിവാരി എന്ന ബക്സർ സ്വദേശിയാണ്. 2022 ൽ കൊൽക്കത്ത വിമാനത്താവളം തകർക്കാനുള്ള പദ്ധതിയും പ്രതി ആസൂത്രണം ചെയ്തിരുന്നു.
പ്രതികൾ അമേരിക്കൻ ചാരസംഘടനയായ സിഐഎയെ സമീപിച്ചെന്നും റിപ്പോർട്ടുണ്ട്. 22 ദിവസത്തിനുള്ളിൽ ഇന്ത്യൻ പ്രധാനമന്ത്രിയെ വധിക്കാമെന്നും ഇതിന് തങ്ങൾക്ക് സിഐഎ പാരിതോഷികം നൽകണമെന്നും ഇവർ ആവശ്യപ്പെട്ടതായാണ് വിവരം.
പരിശോധനയിൽ പ്രതികളുടെ പക്കൽനിന്ന് ലാപ്ടോപ്പുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു. തീവ്രവാദ സംഘടനകളോ രാജ്യവിരുദ്ധ സംഘടനകളോ ആയി ബന്ധമുള്ളവരാണോ ഇവരെന്നും അന്തരാഷ്ട്ര സംഘനകളുമായി ബന്ധമുണ്ടോയെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: എൻഡിഎ ക്യമ്പിന് ആവേശമായി തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. കരമന മുതൽ കിള്ളിപ്പാലം വരെ തുറന്ന വാഹനത്തിലായിരുന്നു റോഡ് ഷോ. തിരുവനന്തപുരം, നേമം മണ്ഡലങ്ങളിലൂടെയായിരുന്നു റോഡ് ഷോ.
വൈകുന്നേരത്തോടെ കേരളത്തിലെത്തിയ മോദി തിരുവല്ലയിലെ ആദ്യപരിപാടിക്ക് ശേഷമാണ് തലസ്ഥാന നഗരത്തിലെത്തിയത്. മോദിക്കൊപ്പം നാല് മണ്ഡലങ്ങളിലെ സ്ഥാനാർഥികളും ഉണ്ടായിരുന്നു. രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ, ശ്രീലേഖ, കരമന ജയൻ എന്നീ സ്ഥാനാര്ഥികളാണ് പ്രധാനമന്ത്രിക്കൊപ്പം റോഡ് ഷോയിൽ പങ്കെടുത്തത്.
റോഡിന്റെ ഇരുവശവും പ്രധാനമന്ത്രിയെ കാണാൻ ജനങ്ങള് തിങ്ങിക്കൂടുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. തിരുവല്ലയിൽ പൊതുയോഗത്തിൽ മോദി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. ഇവിടെ പൊതുയോഗമില്ല. പൂക്കളുമായിട്ടാണ് ജനങ്ങള് റോഡിനിരുവശവും പ്രധാനമന്ത്രിയെ കാത്തുനിന്നത്.
Kerala
കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും കേരളത്തിലെത്തി. ചങ്ങനാശേരിയിൽ ഹെലികോപ്റ്റർ ഇറങ്ങിയ പ്രധാനമന്ത്രി റോഡ് മാർഗം തിരുവല്ലയിലേക്ക് പോയി.
തിരുവല്ലയി പൊതുപരിപാടിയിൽ മോദി പങ്കെടുക്കും. അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും.
അതേസമയം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധിയും ഇന്ന് കേരളത്തിലുണ്ട്.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന രൂക്ഷമായ സൈനിക സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, സുരക്ഷാ കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റിയുടെ പ്രത്യേക യോഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്നു. യുദ്ധം ഇന്ത്യയുടെ സുരക്ഷയെയും സാമ്പത്തിക മേഖലയെയും എങ്ങനെ ബാധിക്കുമെന്ന് യോഗം വിശദമായി വിലയിരുത്തി. പശ്ചിമേഷ്യൻ പ്രതിസന്ധി ആരംഭിച്ചതിന് ശേഷം പ്രധാനമന്ത്രി വിളിച്ചുചേർക്കുന്ന രണ്ടാമത്തെ പ്രത്യേക ക്യാബിനറ്റ് സുരക്ഷാ യോഗമാണിത്.
വിദേശകാര്യം, പ്രതിരോധം, പെട്രോളിയം, വാണിജ്യം തുടങ്ങി വിവിധ മന്ത്രാലയങ്ങൾ ഇതുവരെ സ്വീകരിച്ച മുൻകരുതൽ നടപടികൾ പ്രധാനമന്ത്രി വിലയിരുത്തി. വരും ദിവസങ്ങളിൽ സ്വീകരിക്കേണ്ട കൂടുതൽ കർശനമായ നടപടികളെക്കുറിച്ചും യോഗം ചർച്ച ചെയ്തു. യുദ്ധമേഖലയിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമെങ്കിൽ അവരെ നാട്ടിലെത്തിക്കുന്നതിനുമുള്ള പദ്ധതികൾ യോഗത്തിൽ ചർച്ചയായി.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ധനമന്ത്രി നിർമല സീതാരാമൻ എന്നിവരും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും യോഗത്തിൽ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ശനിയാഴ്ച തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി കോട്ടയത്ത് എത്തില്ലെന്ന് സൂചന. പൊതുയോഗത്തിനു സൗകര്യം ഒരുക്കാൻ പറ്റിയ മൈതാനം ലഭ്യമല്ലാത്ത സാഹചര്യത്തിലാണു പര്യടനം ഒഴിവാക്കുന്നത് എന്നാണു വിവരം. പ്രധാനമന്ത്രി പാലായിൽ എത്തുമെന്നു നേരത്തെ ബിജെപി ഘടകങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചിരുന്നു. എന്നാൽ, പാലായിലോ കോട്ടയത്തോ എത്തില്ലെന്നാണ് ഒടുവിൽ കിട്ടുന്ന വിവരം.
ശനിയാഴ്ച പ്രധാനമന്ത്രി തിരുവനന്തപുരത്തും തിരുവല്ലയിലും തെരഞ്ഞെടുപ്പു പ്രചാരണത്തിനെത്തും. തിരുവല്ല, ആറന്മുള, ചെങ്ങന്നൂർ അടക്കമുള്ള 10 നിയമസഭാ മണ്ഡലങ്ങളിലെ പ്രവർത്തകരുടെ സംഗമമാണ് ഉച്ചയ്ക്ക് 1.30ന് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ നടത്തുക.
തിരുവനന്തപുരത്തു കിള്ളിപ്പാലം മുതൽ കരമന വരെ ഒന്നര കിലോമീറ്റർ ദൂരം നടത്തുന്ന റോഡ്ഷോ തിരുവനന്തപുരം, നേമം മണ്ഡലങ്ങളിലൂടെ കടന്നുപോകും.
കേരളത്തിൽ എൻഡിഎയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കം കുറിച്ച് മാർച്ച് 29ന് പാലക്കാട്ടു നടന്ന സമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു.
Kerala
തിരുവനന്തപുരം: ഏപ്രിൽ നാലിനു പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്. തിരുവനന്തപുരത്ത് റോഡ്ഷോയിലും തിരുവല്ലയിൽ പൊതുപരിപാടിയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.
തിരുവല്ല, ആറന്മുള, ചെങ്ങന്നൂർ അടക്കം സമീപത്തെ പ്രധാന പത്ത് നിയമസഭാ മണ്ഡങ്ങളിൽ നിന്നുള്ള പ്രവർത്തകർ തിരുവല്ലയിലെ പൊതുപരിപാടിയിൽ പങ്കെടുക്കും.
തിരുവനന്തപുരത്ത് നഗരമധ്യത്തിലെ കിള്ളിപ്പാലം മുതൽ കരമന വരെയുള്ള ഒന്നര കിലോമീറ്റർ ദൂരമാണ് റോഡ്ഷോ. തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ മുപ്പതിനായിരം പേർ പങ്കെടുക്കുന്ന പരിപാടി പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ മുഴുവൻ പ്രവർത്തകർക്കും ആവേശമായി മാറുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി അറിയിച്ചു.
തിരുവനന്തപുരം സെൻട്രൽ, നേമം മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന റോഡ് ഷോയിൽ തിരുവനന്തപുരം റവന്യു ജില്ലയിലെ മുഴുവൻ പ്രവർത്തകരും അണിനിരക്കും.