x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരിൽ എത്തി; റോഡ് ഷോ ആരംഭിച്ചു


Published: March 29, 2026 05:03 PM IST | Updated: March 29, 2026 05:11 PM IST

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരിലെത്തി. സ്വരാജ് ഗ്രൗണ്ടിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ ആരംഭിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപി, സി.സി. മുകുന്ദൻ, പത്മജ, കെ.കെ. അനീഷ് എന്നിവർ മോദിക്കൊപ്പം തുറന്ന വാഹനത്തിൽ റോഡ് ഷോയിൽ പങ്കെടുക്കുന്നുണ്ട്.

പാലക്കാട്ടെ പൊതു സമ്മേളനത്തിനുശേഷമാണ് മോദി തൃശൂരിലെത്തിയത്. തൃശൂർ ജനറൽ ആശുപത്രി പരിസരത്ത് നിന്നാണ് മോദിയുടെ റോഡ് ഷോ ആരംഭിച്ചത്. കുട്ടനല്ലൂരിലെ അച്യുതമേനോൻ കോളജ് ഹെലിപാട് ഗ്രൗണ്ടിൽനിന്ന് കാർ മാർഗമാണ് ഗ്രൗണ്ടിലേക്ക് എത്തിയത്.

 മോദിയെ കാണാനായി പതിനായിരക്കണക്കിന് ആളുകളാണ് രാവിലെ മുതൽ ജില്ലയിൽ എത്തിച്ചേർന്നിട്ടുള്ളത്.

 
 

Tags : Prime Minister Narendra Modi road show

Recent News

Corehub Up