x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ലി​നു പ്ര​ധാ​ന​മ​ന്ത്രി എ​ത്തും; തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് റോ​​​ഡ്ഷോ, ​​​തി​​​രു​​​വ​​​ല്ല​​​യി​​​ൽ പൊ​​​തു​​​പ​​​രി​​​പാ​​​ടി


Published: April 1, 2026 01:39 AM IST | Updated: April 1, 2026 01:39 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഏ​​​പ്രി​​​ൽ നാ​​​ലി​​​നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി വീ​​​ണ്ടും കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് റോ​​​ഡ്ഷോ​​​യി​​​ലും തി​​​രു​​​വ​​​ല്ല​​​യി​​​ൽ പൊ​​​തു​​​പ​​​രി​​​പാ​​​ടി​​​യി​​​ലും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി പ​​​ങ്കെ​​​ടു​​​ക്കും.

തി​​​രു​​​വ​​​ല്ല, ആ​​​റ​​​ന്മു​​​ള, ചെ​​​ങ്ങ​​​ന്നൂ​​​ർ അ​​​ട​​​ക്കം സ​​​മീ​​​പ​​​ത്തെ പ്ര​​​ധാ​​​ന പ​​​ത്ത് നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ തി​​​രു​​​വ​​​ല്ല​​​യി​​​ലെ പൊ​​​തു​​​പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ന​​​ഗ​​​ര​​​മ​​​ധ്യ​​​ത്തി​​​ലെ കി​​​ള്ളി​​​പ്പാ​​​ലം മു​​​ത​​​ൽ ക​​​ര​​​മ​​​ന വ​​​രെ​​​യു​​​ള്ള ഒ​​​ന്ന​​​ര കി​​​ലോ​​​മീ​​​റ്റ​​​ർ ദൂ​​​ര​​​മാ​​​ണ് റോ​​​ഡ്ഷോ. ​​​തി​​​രു​​​വ​​​ല്ല പ​​​ബ്ലി​​​ക് സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ മു​​​പ്പ​​​തി​​​നാ​​​യി​​​രം പേ​​​ർ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം ജി​​​ല്ല​​​ക​​​ളി​​​ലെ മു​​​ഴു​​​വ​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കും ആ​​​വേ​​​ശ​​​മാ​​​യി മാ​​​റു​​​മെ​​​ന്ന് ബി​​​ജെ​​​പി സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി അ​​​നൂ​​​പ് ആ​​​ന്‍റ​​​ണി അ​​​റി​​​യി​​​ച്ചു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ൽ, നേ​​​മം മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലൂ​​​ടെ ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന റോ​​​ഡ് ഷോ​​​യി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റ​​​വ​​​ന്യു ജി​​​ല്ല​​​യി​​​ലെ മു​​​ഴു​​​വ​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും അ​​​ണി​​​നി​​​ര​​​ക്കും.

Tags : Prime Minister Narandra Modi arrive Thiruvananthapuram Thiruvalla

Recent News

Corehub Up