x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'ഭ​ര​ണം തു​ട​രും, രാ​ജി​വെ​ക്കി​ല്ല'; ക്യാ​ബി​ന​റ്റ് ക​ലാ​പ​ത്തി​ന് മു​ന്നി​ൽ മു​ട്ടു​മ​ട​ക്കാ​തെ കീ​ർ സ്റ്റാ​മ​ർ


Published: May 12, 2026 05:43 PM IST | Updated: May 12, 2026 05:43 PM IST

 

ല​ണ്ട​ൻ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ക​ന​ത്ത തി​രി​ച്ച​ടി​യെ​ത്തു​ട​ർ​ന്ന് ലേ​ബ​ർ പാ​ർ​ട്ടി​ക്കു​ള്ളി​ൽ ക​ലാ​പം രൂ​ക്ഷ​മാ​കു​മ്പോ​ഴും പ​ദ​വി​യി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി കീ​ർ സ്റ്റാ​മ​ർ. ചൊ​വ്വാ​ഴ്ച ന​ട​ന്ന നി​ർ​ണാ​യ​ക ക്യാ​ബി​ന​റ്റ് യോ​ഗ​ത്തി​ൽ, താ​ൻ രാ​ജി​വെ​ക്കി​ല്ലെ​ന്നും ഭ​ര​ണം തു​ട​രാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം സ​ഹ​പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ച്ചു.

ത​ന്നെ പു​റ​ത്താ​ക്കാ​ൻ ആ​വ​ശ്യ​മാ​യ പി​ന്തു​ണ (20% എം.​പി​മാ​ർ) ആ​ർ​ക്കും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് സ്റ്റാ​മ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ഒ​രു നേ​തൃ​മാ​റ്റ​ത്തി​ന് പാ​ർ​ട്ടി ത​യ്യാ​റെ​ടു​ത്തി​ട്ടി​ല്ലെ​ന്നും അ​തി​നാ​ൽ ഭ​ര​ണ​ത്തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​തി​നി​ടെ, ജൂ​നി​യ​ർ ഹൗ​സിം​ഗ് മി​നി​സ്റ്റ​റാ​യ മി​യാ​റ്റ ഫാ​ൻ​ബു​ല്ലെ മ​ന്ത്രി​സ​ഭ​യി​ൽ നി​ന്ന് രാ​ജി​വെ​ച്ചു. സ്റ്റാ​മ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ടു​വെ​ന്നും പു​തി​യൊ​രു ടീം ​വ​ര​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് രാ​ജി.

ഹോം ​സെ​ക്ര​ട്ട​റി ഷ​ബാ​ന മ​ഹ്മൂ​ദ്, ഫോ​റി​ൻ സെ​ക്ര​ട്ട​റി യു​വെ​റ്റ് കൂ​പ്പ​ർ തു​ട​ങ്ങി​യ മു​തി​ർ​ന്ന മ​ന്ത്രി​മാ​ർ സ്റ്റാ​മ​ർ ഒ​ഴി​ഞ്ഞു​പോ​കേ​ണ്ട തീ​യ​തി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് സ്വ​കാ​ര്യ​മാ​യി ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. 80-ഓ​ളം ലേ​ബ​ർ എം​പി​മാ​രും ഇ​തേ ആ​വ​ശ്യ​വു​മാ​യി രം​ഗ​ത്തു​ണ്ട്.

രാ​ഷ്ട്രീ​യ അ​സ്ഥി​ര​ത രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ ബാ​ധി​ക്കു​മെ​ന്നും അ​തി​നാ​ൽ ഭി​ന്ന​ത​ക​ൾ മാ​റ്റി​വെ​ച്ച് മു​ന്നോ​ട്ട് പോ​ക​ണ​മെ​ന്നും സ്റ്റാ​മ​ർ ക്യാ​ബി​ന​റ്റ് അം​ഗ​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ​യാ​ഴ്ച ന​ട​ന്ന ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പി​ൽ 1500-ഓ​ളം സീ​റ്റു​ക​ളാ​ണ് ലേ​ബ​ർ പാ​ർ​ട്ടി​ക്ക് ന​ഷ്ട​മാ​യ​ത്. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് 2024 ജൂ​ലൈ​യി​ൽ അ​ധി​കാ​ര​മേ​റ്റ സ്റ്റാ​മ​റു​ടെ നേ​തൃ​ത്വ​ത്തി​നെ​തി​രെ പാ​ർ​ട്ടി​ക്കു​ള്ളി​ൽ ത​ന്നെ വ​ലി​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​ത്.

ബ്രി​ട്ട​ൻ ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ നാ​ല് പ്ര​ധാ​ന​മ​ന്ത്രി​മാ​രെ ക​ണ്ടു​ക​ഴി​ഞ്ഞു എ​ന്ന​തും പു​തി​യൊ​രു നേ​തൃ​മാ​റ്റം രാ​ജ്യ​ത്തി​ന് ന​ൽ​കു​ന്ന സ​ന്ദേ​ശം മോ​ശ​മാ​യി​രി​ക്കു​മെ​ന്നും സ്റ്റാ​മ​ർ അ​നു​കൂ​ലി​ക​ൾ വാ​ദി​ക്കു​ന്നു.

 

Tags : Keir Starmer UK Prime Minister Labour party Latest News

Recent News

Corehub Up