x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുഎസ് യുദ്ധവിമാനങ്ങൾ തകർത്തെന്ന് ഇറാൻ


Published: July 18, 2026 06:00 AM IST | Updated: July 18, 2026 06:00 AM IST

ടെ​​​ഹ്റാ​​​ൻ: ​​​ജോ​​​ർ​​​ദാ​​​നി​​​ൽ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ നി​​​ര​​​വ​​​ധി യു​​​എ​​​സ് യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ളും ഇ​​​ന്ധ​​​ന ടാ​​​ങ്ക​​​ർ വി​​​മാ​​​ന​​​ങ്ങ​​​ളും ന​​​ശി​​​പ്പി​​​ച്ച​​​താ​​​യി ഇ​​​റേ​​​നി​​​യ​​​ൻ വി​​​പ്ല​​​വ​​​ഗാ​​​ർ​​​ഡ് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. മ​​​റ്റ​​​ന​​​വ​​​ധി വി​​​മാ​​​ന​​​ങ്ങ​​​ൾ​​​ക്ക് കേ​​​ടു​​​പാ​​​ടു​​​ക​​​ളു​​​മു​​​ണ്ടാ​​​യി.
വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി യു​​​എ​​​സ് സേ​​​ന ഇ​​​റാ​​​നി​​​ലെ പാ​​​ല​​​ങ്ങ​​​ളും റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നും ആ​​​ക്ര​​​മി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യി ഇ​​​ന്ന​​​ലെ​​​യാ​​​ണ് ജോ​​​ർ​​​ദാ​​​നി​​​ൽ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​തെ​​​ന്ന് വി​​​പ്ല​​​വ​​​ഗാ​​​ർ​​​ഡ് പ​​​റ​​​ഞ്ഞു.

അ​​​തേ​​​സ​​​മ​​​യം, ഇ​​​റാ​​​ൻ‌ തൊ​​​ടു​​​ത്ത മൂ​​​ന്നു മി​​​സൈ​​​ലു​​​ക​​​ൾ വെ​​​ടി​​​വ​​​ച്ചി​​​ട്ടു​​​വെ​​​ന്നാ​​​ണ് ജോ​​​ർ​​​ദാ​​​ൻ അ​​​റി​​​യി​​​ച്ച​​​ത്. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ആ​​​ള​​​പാ​​​യ​​​മോ നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ളോ ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ല.

സി​​​റി​​​യ​​​യി​​​ൽ ആ​​​ദ്യ​​​മാ​​​യി ആ​​​ക്ര​​​മ​​​ണം

അ​​​മേ​​​രി​​​ക്ക​​​യ്ക്കു മ​​​റു​​​പ​​​ടി​​​യാ​​​യി സി​​​റി​​​യ​​​യി​​​ലും ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​താ​​​യി വി​​​പ്ല​​​വ​​​ഗാ​​​ർ​​​ഡ് പ​​​റ​​​ഞ്ഞു. ജോ​​​ർ​​​ദാ​​​ൻ അ​​​തി​​​ർ​​​ത്തി​​​യോ​​​ടു ചേ​​​ർ​​​ന്ന സി​​​റി​​​യ​​​യി​​​ലെ അ​​​ൽ ത​​​ൻ​​​ഫി​​​ൽ സ്ഥി​​​തി ചെ​​​യ്യു​​​ന്ന യു​​​എ​​​സ് സ്പെ​​​ഷ​​​ൽ ഓ​​​പ്പ​​​റേ​​​ഷ​​​ൻ ക​​​മാ​​​ൻ​​​ഡ് സെ​​​ന്‍റ​​​റാ​​​ണ് ആ​​​ക്ര​​​മി​​​ച്ച​​​ത്. ഏ​​​താ​​​നും ദി​​​വ​​​സം മു​​​ന്പ് അ​​​മേ​​​രി​​​ക്ക​​​ൻ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഇ​​​റേ​​​നി​​​യ​​​ൻ സൈ​​​നി​​​ക​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​തി​​​നു​​​ള്ള തി​​​രി​​​ച്ച​​​ടി​​​യാ​​​യി​​​രു​​​ന്നി​​​ത്.

അ​​​ൽ ത​​​ൻ​​​ഫി​​​ലെ സൈ​​​നി​​​ക​​​രെ മു​​​ഴു​​​വ​​​ൻ പി​​​ൻ​​​വ​​​ലി​​​ച്ച​​​താ​​​യി അ​​​മേ​​​രി​​​ക്ക ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ അ​​​റി​​​യി​​​ച്ച​​​താ​​​ണ്. സി​​​റി​​​യ ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ടാ​​​ത്തി​​​ട​​​ത്തോ​​​ളം പ​​​ശ്ചി​​​മേ​​​ഷ്യ യു​​​ദ്ധ​​​ത്തി​​​ൽ പ​​​ങ്കു​​​ചേ​​​രി​​​ല്ലെ​​​ന്നാ​​​ണ് അ​​​വി​​​ടു​​​ത്തെ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഹ​​​മ്മ​​​ദ് അ​​​ൽ ഷാ​​​ര അ​​​റി​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ഇ​​​റാ​​​ക്കി​​​ൽ ആ​​​ക്ര​​​മ​​​ണം

വ​​​ട​​​ക്ക​​​ൻ ഇ​​​റാ​​​ക്കി​​​ലെ കു​​​ർ​​​ദ് പ്ര​​​ദേ​​​ശ​​​ങ്ങ​​​ളാ​​​യ സു​​​ലൈ​​​മാ​​​നി​​​യ, ഇ​​​ർ​​​ബി​​​ൽ എ​​​ന്നി​​​വ​​​ിട​​​ങ്ങ​​​ളി​​​ലു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ ഒ​​​ന്പ​​​തു പേ​​​ർ കൊ​​​ല്ല​​പ്പെ​​​ടു​​​ക​​​യും മ​​​റ്റ​​​ന​​​വ​​​ധി​​​പ്പേ​​​ർ​​​ക്കു പ​​​രി​​​ക്ക​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. ഇ​​​റേ​​​നി​​​യ​​​ൻ കു​​​ർ​​​ദ് വി​​​മ​​​ത​​​രെ ല​​​ക്ഷ്യ​​​മി​​​ട്ട് ഇ​​​റാ​​​നാ​​​ണ് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​തെ​​​ന്ന് റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു.

ഒ​​​മാ​​​ൻ, കു​​​വൈ​​​ത്ത്, ബ​​​ഹ്റി​​​ൻ എ​​​ന്നി​​​വി​​​ട​​​ങ്ങളി​​​ലും ഇ​​​റേ​​​നി​​​യ​​​ൻ ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യി. ഒ​​​മാ​​​നി​​​ൽ അ​​​മേ​​​രി​​​ക്ക​​​യു​​​ടെ തീ​​​ര​​​നി​​​രീ​​​ക്ഷ​​​ണ റ​​​ഡാ​​​റു​​​ക​​​ളാ​​​ണ് ആ​​​ക്ര​​​മി​​​ച്ച​​​തെ​​​ന്ന് വി​​​പ്ല​​​വ​​​ഗാ​​​ർ​​​ഡ് പ​​​റ​​​ഞ്ഞു. വൈ​​​ദ്യു​​​തി ഉ​​​ത്പാ​​​ദ​​​ന, ജ​​​ല​​​ശു​​​ദ്ധീ​​​ക​​​ര​​​ണ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​തെ​​​ന്ന് കു​​​വൈ​​​ത്ത് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

Tags : Iran claims have shot down US warplanes.

Recent News

Corehub Up