x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈഡനെ ജയിപ്പിക്കാൻ ചൈന ഇടപെട്ടു: ട്രംപ്


Published: July 18, 2026 05:58 AM IST | Updated: July 18, 2026 05:58 AM IST

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: 2020​​​ലെ അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ചൈ​​​ന ഇ​​​ട​​​പെ​​​ട്ട​​​താ​​​യി പ്ര​​​സി​​​ഡ​​​ന്‍റ ട്രം​​​പ്. വ്യാ​​​ഴാ​​​ഴ്ച വൈ​​​റ്റ്ഹൗ​​​സി​​​ൽ​നി​​​ന്ന് രാ​​​ജ്യ​​​ത്തെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യ​​​വേ​​​യാ​​​ണ് ട്രം​​​പ് ഈ ​​​ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ച്ച​​​ത്.ഭ​​​ര​​​ണ​​​ത്തു​​​ട​​​ർ​​​ച്ച​​​യ്ക്കാ​​​യി ട്രം​​​പ് മ​​​ത്സ​​​രി​​​ച്ച ഈ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ജോ ​​​ബൈ​​​ഡ​​​നാ​​​ണു ജ​​​യി​​​ച്ച​​​ത്.

ബൈ​​​ഡ​​​ന്‍റെ വി​​​ജ​​​യ​​​ത്തി​​​നാ​​​യി ചൈ​​​ന ഇ​​​ട​​​പെ​​​ട്ടു​​​വെ​​​ന്നാ​​​ണു ട്രം​​​പ് ആ​​​രോ​​​പി​​​ച്ച​​​ത്. അ​​​മേ​​​രി​​​ക്ക​​​യി​​​ലെ 18 സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ വോ​​​ട്ട​​​ർ​​ രേ​​​ഖ​​​ക​​​ൾ വി​​​ല​​​യ്ക്കു വാ​​​ങ്ങു​​​ക​​​യോ മോ​​​ഷ്ടി​​​ക്കു​​​ക​​​യോ ഹാ​​​ക്ക് ചെ​​​യ്യ​​​പ്പെ​​​ടു​​​ക​​​യോ ഉ​​​ണ്ടാ​​​യി. ഇ​​​തു തെ​​​ളി​​​യി​​​ക്കു​​​ന്ന നൂ​​​റു​​​ക​​​ണ​​​ക്കി​​​ന് ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് രേ​​​ഖ​​​ക​​​ൾ താ​​​ൻ പ​​​ര​​സ്യ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് ട്രം​​​പ് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.

അ​​​തേ​​​സ​​​മ​​​യം, ട്രം​​​പി​​​ന്‍റെ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ​​​ക്ക് അ​​​ടി​​​സ്ഥാ​​​ന​​​മി​​​ല്ലെ​​​ന്നാ​​​ണു വി​​​ല​​​യി​​​രു​​​ത്ത​​​ൽ. 2020 തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ചൈ​​​ന ഇ​​​ട​​​പെ​​​ട്ടി​​​ട്ടി​​​ല്ലെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ നേ​​​ര​​​ത്തേ ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു.

സെ​​​പ്റ്റം​​​ബ​​​റി​​​ൽ ന​​​ട​​​ക്കാ​​​ൻ പോ​​​കു​​​ന്ന ഇ​​​ട​​​ക്കാ​​​ല തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വോ​​​ട്ട​​​ർ​​​മാ​​​രി​​​ൽ സം​​​ശ​​​യ​​​ത്തി​​​ന്‍റെ വി​​​ത്ത് വി​​​ത​​​യ്ക്കാ​​​നാ​​​ണു ട്രം​​​പ് ഇ​​​പ്പോ​​​ൾ ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ക്കു​​​ന്ന​​​തെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ർ​​​ട്ടി പ്ര​​​തി​​​ക​​​രി​​​ച്ചു. ട്രം​​​പി​​​ന്‍റെ റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ പാ​​​ർ​​​ട്ടി ഇ​​​ട​​​ക്കാ​​​ല തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ തി​​​രി​​​ച്ച​​​ടി നേ​​​രി​​​ടു​​​മെ​​​ന്നാ​​​ണു വി​​​ല​​യി​​​രു​​​ത്ത​​​ൽ.
ട്രം​​​പി​​​ന്‍റെ ആ​​​രോ​​​പ​​​ണ​​​ത്തി​​​ന് അ​​​ടി​​​സ്ഥാ​​ന​​​മി​​​ല്ലെ​​​ന്നു ചൈ​​​ന​​​ പ്ര​​​തി​​​ക​​​രി​​​ച്ചു.

Tags : China intervened help Biden win

Recent News

Corehub Up