x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീട്ടമ്മയെ ബലാത്സംഗം ചെയ്തെന്ന കേസ്: പോലീസ് ഉദ്യോഗസ്ഥരുടെ ഹര്‍ജി തള്ളി


Published: July 18, 2026 06:02 AM IST | Updated: July 18, 2026 06:02 AM IST

കൊ​​​ച്ചി: ഉ​​​ന്ന​​​ത പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ പ്ര​​​തി​​​ക​​​ളാ​​​യ പൊ​​​ന്നാ​​​നി ബ​​​ലാ​​​ത്സം​​​ഗ കേ​​​സി​​​ല്‍ മ​​​ജി​​​സ്‌​​​ട്രേ​​​റ്റ് കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വു​​​പ്ര​​​കാ​​​രം കേ​​​സെ​​​ടു​​​ത്ത് അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​രാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ്. കേ​​​സെ​​​ടു​​​ക്കാ​​​നു​​​ള്ള പൊ​​​ന്നാ​​​നി മ​​​ജി​​​സ്‌​​​ട്രേ​​​റ്റ് കോ​​​ട​​​തി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വ് ചോ​​​ദ്യം​​​ചെ​​​യ്തു മ​​​ല​​​പ്പു​​​റം മു​​​ന്‍ എ​​​സ്പി എ​​​സ്. സു​​​ജി​​​ത്ദാ​​​സ്, താ​​​നൂ​​​ര്‍ മു​​​ന്‍ ഡി​​​വൈ​​​എ​​​സ്പി വി.​​​വി. ബെ​​​ന്നി, പൊ​​​ന്നാ​​​നി മു​​​ന്‍ സി​​​ഐ വി​​​നോ​​​ദ് വ​​​ലി​​​യാ​​​റ്റൂ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ ന​​​ല്‍കി​​​യ ഹ​​​ര്‍ജി ജ​​​സ്റ്റീ​​​സ് ജോ​​​ബി​​​ന്‍ സെ​​​ബാ​​​സ്റ്റ്യ​​​ന്‍ ത​​​ള്ളി. കു​​​ടും​​​ബ​​​ത​​​ര്‍ക്ക​​​ത്തി​​​ല്‍ പ​​​രാ​​​തി ന​​​ല്‍കാ​​​നെ​​​ത്തി​​​യ ത​​​ന്നെ പൊ​​​ന്നാ​​​നി സി​​​എ വി​​​നോ​​​ദ് വ​​​ലി​​​യാ​​​ട്ടൂ​​​ര്‍ വീ​​​ട്ടി​​​ലെ​​​ത്തി പീ​​​ഡി​​​പ്പി​​​ച്ചെ​​​ന്നാ​​​ണ് യു​​​വ​​​തി​​​യു​​​ടെ പ​​​രാ​​​തി.

ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ക്കെ​​​തി​​​രേ ഉ​​​ത്ത​​​ര​​​വി​​​ടും മു​​​മ്പ് മേ​​​ലു​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍റെ റി​​​പ്പോ​​​ര്‍ട്ട് തേ​​​ട​​​ണ​​​മെ​​​ന്ന ബി​​​എ​​​ന്‍എ​​​സ്എ​​​സ് വ്യ​​​വ​​​സ്ഥ മ​​​ജി​​​സ്‌​​​ട്രേ​​​റ്റ് കോ​​​ട​​​തി പാ​​​ലി​​​ച്ചി​​​ല്ലെ​​​ന്ന​​​ട​​​ക്കം വാ​​​ദ​​​ങ്ങ​​​ളാ​​​ണു ഹ​​​ര്‍ജി​​​ക്കാ​​​ര്‍ ഉ​​​യ​​​ര്‍ത്തി​​​യ​​​ത്.

എ​​​ന്നാ​​​ല്‍ ഔ​​​ദ്യോ​​​ഗി​​​ക കൃ​​​ത്യ​​​നി​​​ര്‍വ​​​ഹ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ണ്ടാ​​​കു​​​ന്ന അ​​​നാ​​​വ​​​ശ്യ പ​​​രാ​​​തി​​​ക​​​ളി​​​ൽ​​​നി​​​ന്ന് സം​​​ര​​​ക്ഷ​​​ണം ന​​​ല്‍കാ​​​നാ​​​ണ് ഈ ​​​വ്യ​​​വ​​​സ്ഥ​​​യെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

പ്ര​​​തി​​​ക​​​ള്‍ക്കെ​​​തി​​​രാ​​​യ ആ​​​രോ​​​പ​​​ണം ഔ​​​ദ്യോ​​​ഗി​​​ക കൃ​​​ത്യ​​​നി​​​ര്‍വ​​​ഹ​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​ന്ന​​​താ​​​ണെ​​​ന്ന് ക​​​രു​​​താ​​​നാ​​​കി​​​ല്ല. ബ​​​ലാ​​​ത്സം​​​ഗം പോ​​​ലു​​​ള്ള കു​​​റ്റാ​​​രോ​​​പ​​​ണ​​​ങ്ങ​​​ള്‍ നേ​​​രി​​​ടു​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ക്ക് ഈ ​​​പ​​​രി​​​ര​​​ക്ഷ ല​​​ഭി​​​ക്കാ​​​ന്‍ അ​​​ര്‍ഹ​​​ത​​​യി​​​ല്ലെ​​​ന്നും കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.

Tags : Case of alleged rape of a housewife

Recent News

Corehub Up