x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജപ്പാൻ പ്രധാനമന്ത്രി ഇന്ന് ഇന്ത്യയിൽ


Published: July 1, 2026 06:47 AM IST | Updated: July 1, 2026 06:47 AM IST

ന്യൂ​ഡ​ൽ​ഹി: ജ​പ്പ​ാന്‍റെ ആ​ദ്യ വ​നി​താ പ്ര​ധാ​ന​മ​ന്ത്രി സ​നേ ത​കാ​യി​ച്ചി ഇ​ന്ന് ഇ​ന്ത്യ​യി​ലെ​ത്തും. ത്രി​ദി​ന സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന ത​കാ​യി​ച്ചി നാ​ളെ ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന പ​തി​നാ​റാ​മ​ത് ഇ​ന്ത്യ-​ജ​പ്പാ​ൻ വാ​ർ​ഷി​ക ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നു വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ജ​പ്പാ​നു​മാ​യു​ള്ള വ്യാ​പാ​രം, നി​ക്ഷേ​പം, പ്ര​തി​രോ​ധം എ​ന്നീ മേ​ഖ​ല​ക​ളി​ലെ ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്താ​ൻ ജാ​പ്പ​നീ​സ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം സ​ഹാ​യ​ക​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. പ്ര​ധാ​ന​മ​ന്ത്രി​യാ​യ​ശേ​ഷ​മു​ള്ള ത​കാ​യി​ച്ചി​യു​ടെ ആ​ദ്യ ഔ​ദ്യോ​ഗി​ക ഇ​ന്ത്യ​ൻ സ​ന്ദ​ർ​ശ​ന​മാ​ണി​ത്.

മു​ൻ ജാ​പ്പ​നീ​സ് പ്ര​ധാ​ന​മ​ന്ത്രി ഷി​ൻ​സോ ആ​ബെ​യു​ടെ പ്ര​ത്യ​യ​ശാ​സ്ത്രം പി​ന്തു​ട​രു​ന്ന സ​നേ ത​കാ​യി​ച്ചി സ്വ​ത​ന്ത്ര​വും തു​റ​ന്ന​തു​മാ​യ ഇ​ന്തോ-​പ​സ​ഫി​ക് എ​ന്ന ആ​ബെ​യു​ടെ ദ​ർ​ശ​നം പ​ങ്കി​ടു​ന്നു​ണ്ട്.

Tags : Japanese Prime Minister visit

Recent News

Corehub Up