x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ധാ​ന​മ​ന്ത്രി​യെ അ​വ​ഹേ​ളി​ച്ചെ​ന്ന കേ​സ്: മേ​ക്ക​പ്പ് ആ​ര്‍​ടി​സ്റ്റ് ജാ​ന്‍​മ​ണി അ​റ​സ്റ്റി​ല്‍

വെബ് ഡെസ്‌ക്
Published: August 20, 2026 02:23 PM IST | Updated: August 20, 2026 02:23 PM IST

മേ​ക്ക​പ്പ് ആ​ര്‍​ടി​സ്റ്റ് ജാ​ന്‍​മ​ണി

കൊ​ച്ചി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യെ അ​വ​ഹേ​ളി​ച്ചെ​ന്ന കേ​സി​ല്‍ മേ​ക്ക​പ്പ് ആ​ര്‍​ടി​സ്റ്റ് ജാ​ന്‍​മ​ണി അ​റ​സ്റ്റി​ല്‍. മ​ഹി​ളാ മോ​ര്‍​ച്ച ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്.

കോ​ഴി​ക്കോ​ട് സി​റ്റി സൈ​ബ​ര്‍ പോ​ലീ​സ് ആ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ജാ​മ്യം ല​ഭി​ക്കു​ന്ന വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യ​തി​നാ​ല്‍ സ്റ്റേ​ഷ​ന്‍ ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ക്കും.

ജ​ന്ത​ര്‍ മ​ന്ത​ര്‍ സ​മ​ര​ത്തി​ന്റ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രെ ജ​ന്‍​മ​ണി​യു​ടെ പ​രാ​മ​ര്‍​ശം ഉ​ണ്ടാ​യ​ത്. പ്ര​ധാ​ന​മ​ന്ത്രി​യേ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​താ​വി​നേ​യും അ​ധി​ക്ഷേ​പി​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു പ​രാ​മ​ര്‍​ശം.

സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ജാ​ൻ​മ​ണി മാ​പ്പ് പ​റ​ഞ്ഞി​രു​ന്നു. ആ​രെ​യും വേ​ദ​നി​പ്പി​ക്കാ​ന്‍ വേ​ണ്ടി​യ​ല്ല പ​റ​ഞ്ഞ​തെ​ന്നും പ​ര​സ്യ​മാ​യി ക്ഷ​മ ചോ​ദി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ടെ​ന്നും ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ വ്യ​ക്ത​മാ​ക്കി​യ​ത്. ജാ​ന്‍​മ​ണി​യു​ടെ മാ​പ്പ് പ​റ​ച്ചി​ല്‍ അം​ഗീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും തെ​റ്റ് ചെ​യ്ത​തി​നു​ശേ​ഷം മാ​പ്പ് പ​റ​ഞ്ഞാ​ല്‍ തീ​രി​ല്ലെ​ന്നു​മാ​യി​രു​ന്നു മ​ഹി​ളാ മോ​ര്‍​ച്ച​യു​ടെ നി​ല​പാ​ട്.

Tags : Makeup artist Janmani Arrested Prime Minister Narendra Modi

Recent News

Corehub Up