x
ad
Sat, 10 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്യാ​നേ​ഷ് കു​മാ​റി​നെ ര​ക്ഷി​ക്കാ​ന്‍ ബി​ജെ​പി മ​ര​ണ വെ​പ്രാ​ളം കാ​ണി​ക്കു​ന്നു; പ്ര​തി​ക​ര​ണ​വു​മാ​യി കെ.​സി. വേ​ണു​ഗോ​പാ​ൽ

വെബ് ഡെസ്‌ക്
Published: October 10, 2026 03:29 PM IST | Updated: October 10, 2026 03:29 PM IST

കെ.​സി. വേ​ണു​ഗോ​പാ​ല്‍

ന്യൂ​ഡ​ല്‍​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ്ന​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ ര​ക്ഷി​ക്കാ​ന്‍ ബി​ജെ​പി മ​ര​ണ വെ​പ്രാ​ളം കാ​ണി​ക്കു​ക​യാ​ണെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍. ബി​ജെ​പി​യു​ടെ പ്ര​വൃ​ത്തി​ക​ള്‍ അ​വ​രു​ടെ നാ​ശ​ത്തി​ലേ​ക്ക് ന​യി​ക്കു​മെ​ന്നും തി​ങ്ക​ളാ​ഴ്ച ഡ​ല്‍​ഹി ഇ​തു​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത സ​മ​രം കാ​ണു​മെ​ന്നും വേ​ണു​ഗോ​പാ​ല്‍ പ​റ​ഞ്ഞു.

ന​രേ​ന്ദ്ര മോ​ദി സ​ര്‍​ക്കാ​ര്‍ പ​രി​ഭ്രാ​ന്തി​യി​ലാ​ണ്. അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഡ​ല്‍​ഹി ഇ​തു​വ​രെ കാ​ണാ​ത്ത സം​ഭ​വ വി​കാ​സ​ങ്ങ​ൾ​ക്ക് സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​ത്. ജ​നാ​ധി​പ​ത്യം സം​ര​ക്ഷി​ക്കാ​നു​ള്ള പോ​രാ​ട്ട​മാ​ണ് ഡ​ല്‍​ഹി​യി​ല്‍ ന​ട​ക്കു​ന്ന​ത്.

"രാ​ജ്യം ഇ​തു​വ​രെ കാ​ണാ​ത്ത സ​മ​ര​മാ​യി​രി​ക്കും തി​ങ്ക​ളാ​ഴ്ച്ച കാ​ണാ​ന്‍ പോ​കു​ന്ന​തെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ മു​ന്ന​റി​യി​പ്പ് ന​ല്‍​കി. പൊ​ലി​സ് ന​ട​പ​ടി​യി​ല്‍ സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സി​നും നി​വേ​ദ​നം ന​ല്‍​കും. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ്ണ​ര്‍ ഇ​റ​ങ്ങി പോ​യെ മ​തി​യാ​കൂ. അ​തി​നാ​യു​ള്ള സ​മ​രം രാ​ജ്യ​മെ​ങ്ങും അ​ല​യ​ടി​ക്കും.'-​വേ​ണു​ഗോ​പാ​ല്‍ പ​റ​ഞ്ഞു.

Tags : BJP panic Gyanesh Kumar K.C. Venugopal reacts

Recent News

Corehub Up