പ്രതീകാത്മക ചിത്രം
വൈപ്പിൻ: വീട്ടുസാമഗ്രികളുമായി പോയ വാഹനം രണ്ടംഗസംഘം തടഞ്ഞുനിർത്തി ആക്രമിച്ചതായി പരാതി. ആക്രമണത്തിൽ പള്ളുരുത്തി ഡിഎൽബി കൊട്ടേഴ്സിൽ ചെറുകാട്ടുപറമ്പിൽ വിനോദിന് പരിക്കേറ്റു.
കഴിഞ്ഞദിവസം കാള മുക്കിൽ വച്ചായിരുന്നു സംഭവം. കവിൾ എല്ലിനു പൊട്ടലേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന വയോധികയുടെ സഹോദരിയുടെ ബന്ധുവാണത്രേ ആക്രമിച്ചത്.
ആക്രമിച്ചതിനുശേഷം വാഹനത്തിലുള്ള സാധനങ്ങൾ പിടിച്ചെടുത്തു കൊണ്ടുപോയി വയോധികയുടെ നായരമ്പലത്തുള്ള വീട്ടിൽ കൊണ്ട് ചെന്ന് ഇറക്കിയിട്ടു. ആക്രമണത്തിനിടെ വയോധികയുടെ സ്വർണമാലയും പെൻഷൻകാരുടെ മറ്റു രേഖകളും നഷ്ടപ്പെട്ടതായി വിനോദ് മുളവുകാട് പൊലിസിൽ നൽകിയ പരാതിയിൽ പറയുന്നു.
വയോധിക സഹോദരിക്ക് നൽകിയിരുന്ന 50000 രൂപ തിരികെ ചോദിച്ചതിലുള്ള വൈരാഗ്യമാണ് സംഭവത്തിന് പിന്നിൽ എന്ന് പറയുന്നു. പരാതിയിൽ ഷമീർ, കണ്ടാൽ അറിയാവുന്ന ഇയാളുടെ സുഹൃത്ത് എന്നിവർക്കെതിരെ മുളവുകാട് പൊലിസ് കേസ് എടുത്തിട്ടുണ്ട്.
Tags : Complaint alleging van household goods attacked