Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Attacked

ഹോ​ര്‍​മു​സില്‍ മൂന്നു ക​പ്പ​ലു​ക​ൾ​ക്ക് നേരേ ആ​ക്ര​മ​ണം

ദു​​ബാ​​​യ്: ഹോ​​​ര്‍​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കി​​​ല്‍ ഒ​​​മാ​​​ന്‍ തീ​​​ര​​​ത്തു​​​കൂ​​​ടി സ​​​ഞ്ച​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന മൂ​​ന്നു ക​​​പ്പ​​​ലു​​​ക​​​ൾ​​​ക്കു നേ​​​ർ​​​ക്ക് ആ​​​ക്ര​​​മ​​​ണം.

ഇ​​​ന്ന​​​ലെ പു​​​ല​​​ര്‍​ച്ചെ ഒ​​​മാ​​​നി​​​ലെ ലി​​​മ​​​യ്ക്ക് സ​​​മീ​​​പം ക​​​ട​​​ലി​​​ടു​​​ക്കി​​​ല്‍ വ​​​ച്ചാ​​​ണ് ആ​​​ദ്യ ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​തെ​​​ന്ന് യു​​​ണൈ​​​റ്റ​​​ഡ് കിം​​​ഗ്ഡം മാ​​​രി​​​ടൈം ട്രേ​​​ഡ് ഓ​​​പ്പ​​​റേ​​​ഷ​​​ന്‍​സ് സെന്‍റ​​​ര്‍ വ്യ​​​ക്ത​​​മാ​​​ക്കി. ക​​​പ്പ​​​ലി​​​നു തീ​​​പി​​​ടി​​​ച്ച​​​താ​​​യി ബ്രി​​​ട്ടീ​​​ഷ് സൈ​​​ന്യം അ​​​റി​​​യി​​​ച്ചു.

ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ആ​​​രും ഏ​​​റ്റെ​​​ടു​​​ത്തി​​​ട്ടി​​​ല്ല. രാ​​വി​​ലെ​​യാ​​ണ് ര​​​ണ്ടാ​​​മ​​​ത്തെ ക​​​പ്പ​​​ലി​​​നു നേ​​ർ​​ക്ക് ആ​​ക്ര​​മ​​ണു​​ണ്ടാ​​യ​​ത്. ക​​പ്പ​​ലി​​നു കേ​​​ടു​​​പാ​​​ടു​​​ണ്ടാ​​​യി.

എ​​​ന്നാ​​​ൽ, ആ​​​ർ​​​ക്കും പ​​​രി​​​ക്കി​​​ല്ല. മൂ​​ന്നാ​​മ​​ത്തെ ക​​പ്പ​​ലി​​നു നേ​​ർ​​ക്ക് ഡ്രോ​​ൺ ആ​​ക്ര​​മ​​ണ​​മാ​​ണു​​ണ്ടാ​​യ​​ത്. ക​​പ്പ​​ലി​​നു ചെ​​റി​​യ കേ​​ടു​​പാ​​ടു​​ണ്ടാ​​യി.

Kerala

ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ യു​വ​തി​ക്ക് നേ​രെ അ​തി​ക്ര​മം; മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി അ​പാ​യ​പ്പെ​ടു​ത്താ​നും ശ്ര​മം, പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ

മൂ​വാ​റ്റു​പു​ഴ: ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ യു​വ​തി​യെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. ഈ​സ്റ്റ് മാ​റാ​ടി ക​ര​യി​ൽ പ​ള്ളി​ക്ക​വ​ല ഭാ​ഗ​ത്ത് ത​ട്ടാ​ർ കു​ന്നേ​ൽ അ​ജി​ത് (19), മീ​ങ്കു​ന്നം ഭാ​ഗ​ത്ത് പാ​റ​ത്താ​ഴ​ത്ത് വീ​ട്ടി​ൽ അ​ദ്വൈ​ത് (20), പ​ഞ്ചാ​യ​ത്തു പ​ടി ഭാ​ഗ​ത്ത് ചാ​വാ​ട്ട് വീ​ട്ടി​ൽ ടോ​മി ഷാ​ജി (19 ), ഹൈ​സ്‌​കൂ​ളി​ന് സ​മീ​പം ചാ​ര​പ്പു​റ​ത്ത് പു​ത്ത​ൻ​പു​ര​യി​ൽ വീ​ട്ടി​ൽ അ​ർ​ജു​ൻ സ​നി​ൽ (20), മ​ങ്ങ​മ്പ്ര ഭാ​ഗ​ത്ത് തെ​ങ്ങ​നാ​ൽ വീ​ട്ടി​ൽ അ​ശ്വി​ൻ ര​ഘു (20) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​നി​ൽ ജോ​ർ​ജ്ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. തി​ങ്ക​ളാ​ഴ്ച അ​ർ​ധ രാ​ത്രി​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നാ​യി ട്രാ​ൻ​സ്പോ​ർ​ട്ട് ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് ന​ട​ന്നു പോ​ക​വെ ജം​ഗ്ഷ​ന് അ​ടു​ത്ത് വെ​ച്ച് ബൈ​ക്കി​ലെ​ത്തി​യ യു​വാ​ക്ക​ൾ യു​വ​തി​യെ പി​ന്തു​ട​രു​ക​യും മോ​ശ​മാ​യി സ​മീ​പി​ക്കു​ക​യും ചെ​യ്തു. ഓ​ടി ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച യു​വ​തി​യെ ബൈ​ക്ക് കൊ​ണ്ട് ഇ​ടി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

യു​വ​തി അ​തു​വ​ഴി വ​ന്ന ടി​പ്പ​റി​ൽ ക​യ​റി ര​ക്ഷ​പ്പെ​ട്ടു. എ​ന്നാ​ൽ പ​തി​ന​ഞ്ച് കി​ലോ​മീ​റ്റ​റോ​ളം മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി പി​ന്തു​ട​ർ​ന്ന് യു​വ​തി​യെ അ​പാ​യ​പ്പെ​ടു​ത്താ​നും ശ്ര​മി​ച്ചു. ഈ ​സ​മ​യം യു​വ​തി പോ​ലീ​സി​നെ വി​ളി​ച്ചു. ഉ​ട​നെ പോ​ലീ​സ് എ​ത്തി യു​വ​തി​യെ സു​ര​ക്ഷി​ത​യാ​ക്കി. പോ​ലീ​സ് ജീ​പ്പ് ക​ണ്ട് പി​ന്തു​ട​ർ​ന്ന​വ​ർ പി​ന്തി​രി​ഞ്ഞു. തു​ട​ർ​ന്ന് പ്ര​തി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ എ​സ്ഐ​മാ​രാ​യ സി.​ആ​ർ. ര​ഞ്ജു​മോ​ൾ, എ​സ്. ശ്രീ​നാ​ഥ്, എം.​എം. ഉ​ബൈ​സ്, എം.​വി. ദി​ലീ​പ് കു​മാ​ർ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ എം.​പി. ര​തീ​ഷ്, ബോ​ബി എ​ബ്രാ​ഹം, ര​ഞ്ജി​ത് രാ​ജ​ൻ, ബി​നി​ൽ എ​ൽ​ദോ​സ്, കെ.​പി. നി​സാ​ർ, എം.​ജി. ഷീ​ജ എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.

 

International

ഒമാൻ തീരത്ത് എണ്ണക്കപ്പലിന് നേരെ ആക്രമണം; മൂന്ന് ഇന്ത്യക്കാരെ കാണാനില്ല, 21 പേരെ രക്ഷിച്ചു

മസ്കറ്റ്: ഒമാൻ തീരത്ത് എണ്ണക്കപ്പലിന് നേരെ ആക്രമണം. കപ്പലിൽ നിന്ന് 21 ഇന്ത്യക്കാരെ രക്ഷിച്ചു. മൂന്ന് ഇന്ത്യക്കാരെ കാണാനില്ല. കപ്പലുകൾ ആക്രമിക്കപ്പെടുന്നത് ആശങ്കയെന്ന് ഇന്ത്യ അറിയിച്ചു.

ബുധനാഴ്ച കപ്പൽ ആക്രമിക്കപ്പെട്ടതിലും ഇന്ത്യക്കാർ ഉണ്ടായിരുന്നു. ഹോർമുസ് കടലിടുക്കിനടുത്തുള്ള എണ്ണ ടാങ്കർ സെറ്റെബെല്ലോയുടെ എഞ്ചിൻ മുറിയിൽ മിസൈൽ പതിച്ചാണ് കപ്പലിൽ തീപിടിത്തമുണ്ടായത്.

പലാവു പതാക വഹിച്ച കപ്പലിൽ 28 ജീവനക്കാരുണ്ടായിരുന്നുവെന്നും അവരിൽ 24 പേർ ഇന്ത്യക്കാരാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ഒമാനി തുറമുഖമായ സോഹാറിൽ നിന്ന് ഏകദേശം 20 നോട്ടിക്കൽ മൈൽ വടക്കുകിഴക്കായി സഞ്ചരിക്കുമ്പോഴാണ് അപകടത്തെക്കുറിച്ച് സന്ദേശം അയച്ചത്.

24 ഇന്ത്യൻ നാവികരിൽ 21 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെങ്കിലും മൂന്ന് പേരെ കാണാതായതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മസ്‌കറ്റിലെ തങ്ങളുടെ എംബസി ഒമാനി അധികൃതരുമായി ചേർന്ന് തെരച്ചിൽ, രക്ഷാപ്രവർത്തനം തുടരുന്നുണ്ടെന്നും അവർ അറിയിച്ചു.

Kerala

ക​റ​ണ്ട് ക​ട്ട് ചോ​ദ്യം ചെ​യ്ത് മ​ര്‍​ദ​നം; ലൈ​ന്‍​മാ​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ മൂ​ന്നു പേ​ര്‍​ക്കെ​തി​രെ കേ​സ്

വൈ​പ്പി​ന്‍: ക​റ​ണ്ട് പോ​യ​തി​നെ തു​ട​ര്‍​ന്ന് ലൈ​ന്‍​മാ​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ മൂ​ന്ന് പേ​ര്‍​ക്കെ​തി​രെ എ​റ​ണാ​കു​ളം ഞാ​റ​ക്ക​ല്‍ പോ​ലീ​സ് കേ​സ് എ​ടു​ത്തു. മാ​ലി​പ്പു​റം ക​ര്‍​ത്തേ​ടം സ്വ​ദേ​ശി​ക​ളാ​യ സ​നോ​ജ്, നി​ബി, നി​ക്‌​സ​ണ്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സ് എ​ടു​ത്ത​ത്.

മാ​ലി​പ്പു​റം കെ​എ​സ്ഇ​ബി ഓ​ഫീ​സി​ലെ ലൈ​ന്‍​മാ​നാ​യ അ​ല​ക്‌​സാ​ണ്ട​ര്‍ പ്ര​തീ​ഷി​നെ (45) ആ​ണ് മൂ​ന്നം​ഗ സം​ഘം ആ​ക്ര​മി​ച്ച​ത്. ഫീ​ല്‍​ഡി​ലെ ജോ​ലി ക​ഴി​ഞ്ഞു ഓ​ഫീ​സി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന അ​ല​ക്‌​സാ​ണ്ട​ര്‍ പ്ര​തീ​ഷി​നെ ക​ര്‍​ത്തേ​ടം ഭാ​ഗ​ത്ത് വ​ഴി​യി​ല്‍ ത​ട​ഞ്ഞു നി​ര്‍​ത്തി ക​റ​ണ്ട് ഇ​ല്ലാ​ത്ത​ത് എ​ന്താ​ണ് എ​ന്ന് ചോ​ദി​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്.

Kerala

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സ്; അ​ഞ്ച് പ്ര​തി​ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു

കൊ​ച്ചി: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ടി​ന് മു​ന്നി​ൽ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ അ​ഞ്ച് പ്ര​തി​ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. ആ​റ് മു​ത​ൽ 10 വ​രെ​യു​ള്ള പ്ര​തി​ക​ളെ​യാ​ണ് ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​ൽ വി​ട്ട​ത്.

സി​എം​ആ​ർ​എ​ൽ-​എ​ക്സാ​ലോ​ജി​ക് മാ​സ​പ്പ​ടി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്, പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ​യും മ​ക​ൾ വീ​ണാ വി​ജ​യ​ന്‍റെ​യും തി​രു​വ​ന​ന്ത​പു​രം ബേ​ക്ക​റി ജം​ഗ്ഷ​നി​ലെ വ​സ​തി​യി​ൽ ന​ട​ന്ന റെ​യ്ഡി​ന് പി​ന്നാ​ലെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. റെ​യ്ഡ് ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ സ​ഞ്ച​രി​ച്ച കാ​റാ​ണ് ആ​ക്ര​മി​ച്ച​ത്

മേ​യ് 27-നാ​ണ് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) എ​ട്ട് മ​ണി​ക്കൂ​റോ​ളം നീ​ണ്ട മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വീ​ണ വി​ജ​യ​ന്‍റെ എ​ക്സാ​ലോ​ജി​ക് ക​മ്പ​നി​യും സി​എം​ആ​ർ​എ​ല്ലും ത​മ്മി​ലു​ള്ള മാ​സ​പ്പ​ടി ഇ​ട​പാ​ടു​ക​ളി​ലെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ അ​ന്വേ​ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​യി​രു​ന്നു ഇ​ത്.

മാ​സ​പ്പ​ടി കേ​സി​ലെ ഇ​ഡി അ​ന്വേ​ഷ​ണ​ത്തി​നു​ള്ള നി​യ​മ​പ​ര​മാ​യ ത​ട​സ്സ​ങ്ങ​ൾ ഹൈ​ക്കോ​ട​തി നീ​ക്കി​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​യി​രു​ന്നു റെ​യ്ഡ്. റെ​യ്ഡ് ക​ഴി​ഞ്ഞ് ഉ​ദ്യോ​ഗ​സ്ഥ​ർ പു​റ​ത്തേ​ക്ക് മ​ട​ങ്ങി​യ വാ​ഹ​ന​ങ്ങ​ൾ വ​ള​ഞ്ഞ സി​പി​എം, ഡി​വൈ​എ​ഫ്ഐ, എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ക​ല്ലു​ക​ൾ, ഇ​ഷ്ടി​ക​ക​ൾ, മ​ര​ക്ക​ഷ്ണ​ങ്ങ​ൾ (കു​ര​വ​ടി​ക​ൾ) എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് കാ​റു​ക​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

Kerala

താ​മ​ര​ശേ​രി​യി​ൽ ബാ​റി​ൽ യു​വാ​ക്ക​ളെ ആ​ക്ര​മി​ച്ച സം​ഭ​വം; നാ​ല് പേ​ർ അ​റ​സ്റ്റി​ൽ

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ൽ ബാ​റി​ൽ​വെ​ച്ച് യു​വാ​ക്ക​ളെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ നാ​ല് പേ​ർ അ​റ​സ്റ്റി​ൽ. ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് താ​മ​ര​ശേ​രി ചു​ങ്ക​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഹ​സ്തി​ന​പു​രി ബാ​റി​ലാ​യി​രു​ന്നു സം​ഭ​വം.

ആ​ക്ര​മ​ത്തി​ൽ പ​രി​ക്കേ​റ്റ ബാ​ലു​ശേ​രി എ​ക​രൂ​ൽ വ​ള്ളി​യോ​ത്ത് സ്വ​ദേ​ശി ക​ക്കാ​ട​ൻ​പ​റ​മ്പ​ത്ത് വി​ഷ്ണു (32), സു​ഹൃ​ത്ത് പ്ര​ജീ​ഷ് (46) എ​ന്നി​വ​ർ താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ഇ​വ​രു​ടെ പ​രാ​തി​യി​ൽ പ​യ്യോ​ളി പു​തി​യോ​ട്ടി​ൽ ഫ​ഹ​ദ് , മൈ​ക്കാ​വ് പ​ട്ട​രു​മ​ഠ​ത്തി​ൽ ആ​ൽ​ബി​ൻ ബേ​ബി , വെ​ളി​മ​ണ്ണ എ​ലി​യാം പാ​റ​മ്മ​ൽ അ​ജ​യ്, ദി​ൻ​ഷാ​ദ് എ​ന്നി​വ​രെ താ​മ​ര​ശേ​രി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

മ​ർ​ദ​ന​മേ​റ്റ വി​ഷ്ണു​വും പ്ര​തി​ക​ളി​ൽ ഒ​രാ​ളാ​യ ഫ​ഹ​ദും പ​രി​ച​യ​ക്കാ​രാ​ണ്. മു​മ്പ് അ​വ​ർ ഒ​രു​മി​ച്ച് മ​ദ്യ​പി​ച്ച സ​മ​യം ഫ​ഹ​ദി​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ കാ​ണാ​താ​യി​രു​ന്നു. ഇ​ത് വി​ഷ്ണു എ​ടു​ത്തു എ​ന്നാ​ണ് ഫ​ഹ​ദ് ആ​രോ​പി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​നു​ശേ​ഷം ഇ​ന്ന് ഫ​ഹ​ദ് ബാ​റി​ൽ​വെ​ച്ച് വി​ഷ്ണു​ണു​വി​നെ നേ​രി​ൽ ക​ണ്ട​പ്പോ​ൾ ഇ​തേ​പ്പ​റ്റി ചോ​ദി​ച്ച​താ​ണ് പ​ര​സ്പ​രം വാ​ക്കേ​റ്റ​ത്തി​ലേ​ക്കും സം​ഘ​ർ​ഷ​ത്തി​ലേ​ക്കും ന​യി​ച്ച​ത്.

ഇ​ടി​ക്ക​ട്ട​കൊ​ണ്ടും കൈ​കൊ​ണ്ടും പ്ര​തി​ക​ൾ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു എ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. ബാ​ർ ജീ​വ​ന​ക്കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് എ​ത്തി​യാ​ണ് പ്ര​തി​ക​ളെ സം​ഭ​വ​സ്ഥ​ല​ത്തു​വെ​ച്ച് പി​ടി​കൂ​ടി​യ​ത്. മെ​ഡി​ക്ക​ൽ ചെ​ക്ക​പ്പി​നാ​യി താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴും പ്ര​തി​ക​ൾ ആ​ശു​പ​ത്രി​ക്ക​ക​ത്ത് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചി​രു​ന്നു.

Kerala

മ​ദ്യ​ല​ഹ​രി​യി​ൽ ട്രെ​യി​ൻ യാ​ത്ര​ക്കാ​ര​ന് നേ​രെ ആ​ക്ര​മ​ണം; യു​വാ​വി​ന് കു​ത്തേ​റ്റു

പാ​ല​ക്കാ​ട്: ട്രെ​യി​ന്‍ യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വി​നെ സ​ഹ​യാ​ത്രി​ക​ന്‍ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചു. പാ​ല​ക്കാ​ട് വാ​ണി​യം​കു​ളം സ്വ​ദേ​ശി ജി​ഷ്ണു​വി​ന് (25) ആ​ണ് കു​ത്തേ​റ്റ​ത്.

പ്ര​തി​യാ​യ വ​യോ​ധി​ക​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​ദ്യ​ല​ഹ​രി​യി​ല്‍ ആ​യി​രു​ന്നു അ​ക്ര​മ​ണ​മെ​ന്നാ​ണ് വി​വ​രം.

എ​റ​ണാ​കു​ളം-​ക​രാ​യി​ക്ക​ല്‍ എ​ക്‌​സ്പ്ര​സി​ല്‍ ഇ​ന്ന് പു​ല​ര്‍​ച്ച​യാ​ണ് സം​ഭ​വം. എ​റ​ണാ​കു​ള​ത്തു​നി​ന്ന് ജോ​ലി ക​ഴി​ഞ്ഞ് നാ​ട്ടി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു ജി​ഷ്ണു. ന​ല്ല തി​ര​ക്കു​ള്ള ട്രെ​യി​നി​ൽ​നി​ന്ന് ഇ​റ​ങ്ങാ​ൻ പോ​കു​ന്ന​തി​നി​ടെ നി​ല​ത്ത് കി​ട​ക്കു​ക​യാ​യി​രു​ന്ന ആ​ളു​ടെ ദേ​ഹ​ത്ത് അ​റി​യാ​തെ ത​ട്ടി. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ പ്ര​തി ക​ത്തി​യെ​ടു​ത്ത് കാ​ലി​ല്‍ കു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് ജി​ഷ്ണു പ​റ​ഞ്ഞു.

Kerala

അ​മ്പ​ല​പ്പു​ഴ​യി​ൽ യു​വാ​ക്ക​ളെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു; ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ

ആ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ​യി​ൽ ബി​വ​റേ​ജ​സി​ന് സ​മീ​പം യു​വാ​ക്ക​ളെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. ക​ണ്ണ​പ്പ​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഉ​ദീ​ഷ് (26), രാ​ജീ​വ് (41) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് ആ​ണ് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്. അ​മ്പ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ ബി​ജു, ബ​ന്ധു ശ​ര​ത്ത് എ​ന്നി​വ​ർ​ക്കാ​ണ് വെ​ട്ടേ​റ്റ​ത്. പ​രി​ക്കേ​റ്റ ഇ​വ​രെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അ​മ്പ​ല​പ്പു​ഴ ബി​വ​റേ​ജ​സി​ൽ വ​ച്ച് മ​ദ്യം വാ​ങ്ങു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ജു​വും പ്ര​തി​ക​ളും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. ഇ​തി​നി​ടെ ബി​ജു പ്ര​തി​ക​ളി​ലൊ​രാ​ളാ​യ ഉ​ദീ​ഷി​നെ മ​ർ​ദി​ച്ചു. തു​ട​ർ​ന്ന് പി​ന്നാ​ലെ​യെ​ത്തി​യ പ്ര​തി​ക​ൾ ബി​ജു​വി​നെ​യും ശ​ര​ത്തി​നെ​യും മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് ന​ട​ത്തി​യ ഊ​ർ​ജി​ത​മാ​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ വ​ണ്ടാ​ന​ത്ത് വ​ച്ച് ഇ​വ​രെ സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

District News

തെ​രു​വു​നാ​യ വി​ള​യാ​ടി; ഓ​മ​ല്ലൂ​രി​ൽ നാ​ലു​പേ​ർ​ക്ക് ക​ടി​യേ​റ്റു

പ​ത്ത​നം​തി​ട്ട: ഓ​മ​ല്ലൂ​രി​ല്‍ തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു വ​യ​സു​കാ​രി അ​ട​ക്കം നാ​ലു​പേ​ർ​ക്ക് ക​ടി​യേ​റ്റു.ഇ​ന്ന​ലെ രാ​വി​ലെ പു​ത്ത​ന്‍ പീ​ടി​ക​യി​ല്‍ നി​ന്നു​മാ​ണ് നാ​യ അ​ക്ര​മ​ണം തു​ട​ങ്ങി​യ​ത്. രാ​വി​ലെ ന​ട​ക്കാ​ൻ ഇ​റ​ങ്ങി​യ​വ​ർ അ​ട​ക്ക​മു​ള്ള​വ​രെ നാ​യ ആ​ക്ര​മി​ച്ചു. ഓ​മ​ല്ലൂ​ർ പു​ത്ത​ൻ​പീ​ടി​ക സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മാ പ​ള്ളി വി​കാ​രി റ​വ.​നി​ജോ ജോ​സ്, വ​ലി​യ​വീ​ട്ടി​ല്‍ തെ​ക്കേ​തി​ല്‍ വി​മ​ല (70), കൊ​ട്ടാ​ര​ത്തി​ല്‍ രാ​ജ​ന്‍ (65) എ​ന്നി​വ​രെ​യാ​ണ് നാ​യ വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി ആ​ക്ര​മി​ച്ച​ത്.

പൈ​വ​ള്ളി ഭാ​ഗ​ത്തേ​ക്ക് എ​ത്തി​യ നാ​യ ച​രു​വി​ൽ പ്ര​തി​ഭ​യു​ടെ മ​ക​ൾ മൂ​ന്നു​വ​യ​സു​കാ​രി സു​ക​ന്യ​യെ മാ​ര​ക​മാ​യി ക​ടി​ച്ച് മു​റി​വേ​ല്പി​ക്കു​ക​യു​മാ​യി​രു​ന്നു.
കു​ട്ടി​യു​ടെ ക​ണ്ണി​നും മു​ഖ​ത്തു​മാ​ണ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. സു​ക​ന്യ​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും മ​റ്റു​ള്ള​വ​ർ​ക്ക് പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ ന​ൽ​കി.

നാ​യ​യ്ക്കു പേ​വി​ഷ ബാ​ധ സം​ശ​യി​ച്ച​തോ​ടെ ഇ​തി​നെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​യി​രു​ന്നു നാ​ട്ടു​കാ​ർ. വൈ​കു​ന്നേ​രം ഇ​തി​നെ പു​ത്ത​ൻ​പീ​ടി​ക ഭാ​ഗ​ത്ത് ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​രു​വ​ല്ല​യി​ലെ ലാ​ബി​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​നാ​യി നീ​ക്കി​യി​ട്ടു​ണ്ട്. വീ​ണ്ടും ആ​ക്ര​മ​ണ​ത്തി​നു തു​നി​ഞ്ഞ നാ​യ​യെ നാ​ട്ടു​കാ​ർ ത​ല്ലി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു.

തെ​രു​വു​നാ​യ്ക്ക​ളു​ടെ എ​ണ്ണം കൂ​ടി

പ​ത്ത​നം​തി​ട്ട ജി​ല്ലാ ആ​സ്ഥാ​ന​ത്ത​ട​ക്കം നാ​യ്ക്ക​ൾ വ​ലി​യ ഭീ​ഷ​ണി​യാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വെ​ള​ളി​യാ​ഴ്ച പ​ത്ത​നം​തി​ട്ട കെ​എ​സ്ആ​ർ.​ടി.​സി ബ​സ് സ്‌​റ്റാ​ൻ​ഡി​ൽ ഭി​ക്ഷാ​ട​ക​ര​ട​ക്കം ആ​റു​പേ​രെ​യാ​ണ് തെ​രു​വു​നാ​യ ആ​ക്ര​മി​ച്ച​ത്.

പ്ര​സ​വി​ച്ചു കി​ട​ന്ന നാ​യ​യാ​ണു പ​ല​രെ​യും ആ​ക്ര​മി​ച്ച​ത് . അ​ഞ്ച് കു​ട്ടി​ക​ളു​മാ​യി ഈ ​നാ​യ യാ​ത്ര​ക്കാ​ർ ക​ട​ന്നു പോ​കു​ന്ന വ​ഴി​യി​ലാ​ണു കി​ട​ക്കു​ന്ന​ത്. യാ​ത്ര​ക്കാ​ർ ബ​സി​ൽ ക​യ​റാ​നു​ള്ള തി​ര​ക്കി​ൽ നാ​യ​ക്കൂ​ട്ട​ത്തെ കാ​ണാ​തെ പോ​കു​ക​യും അ​വ​യെ ത​ട്ടു​ക​യും ചെ​യ്താ​ൽ പി​റ​കെ പാ​ഞ്ഞ​ത്തി ക​ടി​ക്കു​ക​യാ​ണു ചെ​യ്യു​ന്ന​ത്. മു​ന്നു ദി​വ​സം മു​മ്പും ഇ​ങ്ങ​നെ ഒ​രാ​ൾ​ക്ക് ക​ടി​യേ​റ്റി​രു​ന്നു. കൂ​ടു​ത​ൽ നാ​യ്ക്ക​ൾ
ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ത​മ്പ​ടി​ച്ചി​ട്ടു​ണ്ട്. മ​ഴ കൂ​ടി പെ​യ്താ​ൽ ഇ​വ സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു ത​ന്നെ ത​ങ്ങു​ക​യാ​ണ് പ​തി​വ്.

ന​ഗ​ര​ത്തി​ൽ പ​ല ഭാ​ഗ​ത്തും തെ​രു​വു​നാ​യ ശ​ല്യം ജ​ന​ത്തെ വ​ല​യ്ക്കു​ന്നു​ണ്ട്. പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് യാ​ത്ര​ക്കാ​ർ​ക്കു പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യാ​ത്ത വി​ധം തെ​രു​വു നാ​യ്ക്ക​ൾ നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. ഭ​ക്ഷ​ണം കി​ട്ടാ​തെ വ​രു​മ്പോ​ൾ ചി​ല വീ​ടു​ക​ളി​ൽ ക​യ​റി വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്യാ​റു​ണ്ട്.
ബ​സ് സ്റ്റാ​ൻ​ഡ് യാ​ർ​ഡി​ൽ യാ​ത്ര​ക്കാ​ർ ക​ട​ന്നു പോ​കു​ന്ന വ​ഴി​യി​ലും ഇ​രി​പ്പി​ട​ത്തി​നു താ​ഴെ​യു​മാ​യാ​ണ് നാ​യ്ക്ക​ൾ കി​ട​ക്കു​ന്ന​ത്.

സ്‌​കൂ​ൾ കു​ട്ടി​ക​ള​ട​ക്കം ഒ​ട്ടേ​റെ പേ​ർ വ​ന്നു പോ​കു​ന്ന ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തെ നാ​യ്ക്ക​ൾ ശ​ല്യ​ക്കാ​രാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. അ​ല​ഞ്ഞു തി​രി​യു​ന്ന നാ​യ്ക്ക​ൾ​ക്കുഭ​ക്ഷ​ണം ന​ൽ​കാ​ൻ ചി​ല​രു​ള്ള​താ​ണ് ഇ​വ സ്റ്റാ​ൻ​ഡ് വി​ട്ടു പോ​കാ​ത്ത​തി​നു കാ​ര​ണ മെ​ന്നു വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. റിം​ഗ് റോ​ഡി​ൽ പ​ല ഭാ​ഗ​ത്തും ഭ​ക്ഷ​ണ​മാ​ലി​ന്യം ത​ള്ളു​ന്ന​തി​നാ​ൽ ഇ​വി​ട​ങ്ങ​ളി​ലും നാ​യ്ക്ക​ൾ ത​ന്പ​ടി​ക്കു​ക​യാ​ണ്. മേ​ലേ​വെ​ട്ടി​പ്രം, താ​ഴെ​വെ​ട്ടി​പ്രം, പു​തി​യ സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​നു പി​ൻ​വ​ശം, പ​ഴ​യ സ്റ്റാ​ൻ​ഡ്, മാ​ർ​ക്ക​റ്റ്, മി​നി സി​വി​ൽ​സ്റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം നാ​യ ശ​ല്യ​മാ​ണ്.

Kerala

വീട്ടിനുള്ളിൽ കടന്ന തെരുവുനായ മൂന്നുവയസുകാരിയെ മാരകമായി ആക്രമിച്ചു

പത്തനംതിട്ട: ഓമല്ലൂരിൽ വീടിനകത്തേക്ക് ഓടിക്കയറിയ തെരുവുനായ മൂന്നു വയസുകാരിയെ മാരകമായി ആക്രമിച്ചു. കുട്ടിയുടെ കണ്ണിനും മുഖത്തുമാണ് നായയുടെ കടിയേറ്റത്. ഓമല്ലൂർ പൈ​വ​ള്ളി ച​രു​വി​ൽ പ്ര​തി​ഭ​യു​ടെ മ​ക​ൾ സു​ക​ന്യ​യെ​യാ​ണ് ആ​ക്ര​മി​ച്ച​ത്.

വീടിന്‍റെ അടുക്കള വാതിലിലൂടെയാണ് നായ അകത്തു പ്രവേശിച്ചത്. അകത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ ആണ് നായ ആക്രമിച്ചത്. ബഹളം കേട്ട് ഓടിയെത്തിയ അമ്മയാണ് കുഞ്ഞിനെ നായയിൽ നിന്നു രക്ഷിച്ചത്.

അപ്പോഴേക്കും മുഖത്തും കണ്ണിനും മുറിവേറ്റിരുന്നു. ഗുരുതരമായ പരിക്കേറ്റ സുകന്യയെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇതേസ്ഥലത്ത് രാവിലെ നടക്കാനിറങ്ങിയ ഒരു വൈദികനെയും വയോധികനെയും നായ ആക്രമിച്ചിരുന്നു. അതേനായ തന്നെയാണ് മൂന്നുവയസുകാരിയെയും കടിച്ചതെന്ന് കരുതുന്നു.

Kerala

ഒ​മ്പ​ത് മാ​സം ഗ​ർ​ഭി​ണി​യാ​യ സ്ത്രീ​യ്ക്ക് മ​ർ​ദ​നം; മൂ​ന്ന് പേ​ർ പി​ടി​യി​ൽ

കൊ​ച്ചി: ഒ​മ്പ​ത് മാ​സം ഗ​ർ​ഭി​ണി​യാ​യ സ്ത്രീ​യ്ക്ക് മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​ർ പി​ടി​യി​ൽ. ആ​ര​ക്കു​ഴ മീ​ങ്കു​ന്നം പ​രു​ന്തും​മാ​ക്കി​ൽ വീ​ട്ടി​ൽ കെ​ൻ​സ് ജേ​ക്ക​ബ് (24), ആ​ര​ക്കു​ഴ വി​ല്ലേ​ജ് മീ​ങ്കു​ന്നം പ​ത്ര​യി​ൽ വീ​ട്ടി​ൽ അ​രു​ൺ മ​ണി (24), ആ​ര​ക്കു​ഴ വി​ല്ലേ​ജ് മീ​ങ്കു​ന്നം ക​ര​യി​ൽ ചി​ര​വ​ത്ത​ട​ത്തി​ൽ വീ​ട്ടി​ൽ സോ​ബി​ൻ (22) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. മു​ൻ​വൈ​രാ​ഗ്യ​ത്തെ തു​ട​ർ​ന്ന് മൂ​വാ​റ്റു​പു​ഴ മീ​ങ്കു​ന്നം ഭാ​ഗ​ത്തു​ള്ള വീ​ടി​ന് സ​മീ​പം വ​ച്ച് പ്ര​തി​ക​ൾ ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​നെ ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് ത​ട​യാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് യു​വ​തി​യെ പ്ര​തി​ക​ൾ ആ​ക്ര​മി​ച്ച​ത്.

മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​നി​ൽ ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

District News

പോ​ത്ത​ൻ​കോ​ട് ച​ന്ത​വി​ള​യി​ൽ വ​യോ​ധി​ക​യ്ക്കുനേരേ ആ​ക്ര​മ​ണം

പോ​ത്ത​ൻ​കോ​ട്: ച​ന്ത​വി​ള കു​റ​ട്ടൂ​ർ ശ്രീ​ധ​ർ​മശാ​സ്താ ക്ഷേ​ത്ര​ത്തി​നു സ​മീ​പം താ​മ​സി​ക്കു​ന്ന ലീ​ല (62)യ്ക്ക് ​നേ​രെ അ​ർ​ധ​രാ​ത്രി​യി​ൽ ആ​ക്ര​മ​ണം ന​ട​ന്ന​താ​യി പ​രാ​തി. വീ​ട്ടി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന ലീ​ല​യെ വാ​തി​ൽ ച​വി​ട്ടി​പ്പൊ​ളി​ച്ച് അ​ക​ത്തു ക​യ​റി​യ സം​ഘം ക​മ്പി​വ​ടി​കൊ​ണ്ട് മ​ർ​ദി​ച്ചെ​ന്നാ​ണ് വി​വ​രം.

മ​ർ​ദ​ന​ത്തി​ൽ ലീ​ല​യു​ടെ ഇ​രു​കാ​ലു​ക​ൾ​ക്കും ഗു​രു​ത​ര പ​രി​ക്കേ​റ്റു. മ​ക​ൻ മ​രി​ച്ച​തി​നെ തു​ട​ർ​ന്ന് ഒ​റ്റ​യ്ക്കാ​ണ് ലീ​ല താ​മ​സി​ച്ചി​രു​ന്ന​ത്. വീ​ട്ടി​നു മു​ന്നി​ൽ ചെ​റി​യ ക​ട ന​ട​ത്തി പ​ച്ച​ക്ക​റി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ വി​ൽ​പ്പ​ന ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​നി​ടെ ക​ട ത​ക​ർ​ത്ത അ​ക്ര​മി​ക​ൾ അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന പ​ച്ച​ക്ക​റി​ക​ളും മ​റ്റു സാ​ധ​ന​ങ്ങ​ളും സ​മീ​പ​ത്തെ മ​റ്റൊ​രു പു​ര​യി​ട​ത്തി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ​താ​യും പ​റ​യു​ന്നു.

വെ​ളു​പ്പി​ന് ഒ​രു മ​ണി​യോ​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ന്നു ലീ​ല പോ​ലീ​സി​നോ​ട് അ​റി​യി​ച്ചു. പ​രി​ക്കേ​റ്റ നി​ല​യി​ൽ ലീ​ല​യെ വ​ഴി​യി​ൽ ക​ണ്ടെ​ത്തി​യ തു​ട​ർ​ന്നാ​ണ് വി​വ​രം പു​റം​ലോ​കം അ​റി​ഞ്ഞ​ത്. വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നു പോ​ത്ത​ൻ​കോ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. കൗ​ൺ​സി​ല​റു​ടെ നേ​തൃ​ത്വ​ത്തി​ൽ 108 ആം​ബു​ല​ൻ​സ് വി​ളി​ച്ചു ലീ​ല​യെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ലീ​ല​ക്കും അ​യ​ൽ​വാ​സി​ക​ൾ​ക്കും ഇ​ട​യി​ൽ നേ​ര​ത്തെ ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണു വി​വ​രം.


ഇ​ന്ന​ലെ അ​യ​ൽ​വാ​സി​യാ​യ സ്ത്രീ​യെ ലീ​ല അ​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ത്ത​ൻ​കോ​ട് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

District News

വ​നി​താ കൗ​ൺ​സി​ല​റെ ആ​ക്ര​മി​ച്ചു: പ്ര​തി​ഷേ​ധം ശ​ക്തം

ചേ​ര്‍​ത്ത​ല: ന​ഗ​ര​സ​ഭാ വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണും 31ാം വാ​ര്‍​ഡ് കൗ​ണ്‍​സി​ല​റു​മാ​യ അ​ധീ​ന​രാ​ജു (23) വി​നു നേ​രേ ന​ടു​റോ​ഡി​ല്‍ അ​ക്ര​മം. മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​യു​ടെ ബോ​ര്‍​ഡു​വച്ച കാ​റി​ലെ​ത്തി​യ​യാ​ളാ​ണ് അ​ക്ര​മം ന​ട​ത്തി​യ​ത്.

ഇ​യാ​ള്‍ ഒ​ളി​വി​ലാ​ണെ​ന്നാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന സൂ​ച​ന. ചി​വി​ട്ടേ​റ്റ കൗ​ണ്‍​സി​ല​റെ ജ​ന​പ്ര​തി​നി​ധി​ക​ള്‍ ചേ​ര്‍​ന്നാ​ണ് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ 10.30 ഓ​ടെ മു​ട്ടം പ​ള്ളി​ക്കു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.

അ​ധീ​ന രാ​ജു​വി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ്ത്രീ​ക​ള്‍​ക്കു​നേ​രേയു​ള്ള അ​തി​ക്ര​മ​ത്തി​നു, ദേ​ഹോ​പദ്ര​വം ന​ട​ത്തി​യ​തി​നും. അ​സ​ഭ്യം പ​റ​ഞ്ഞ​തി​നു​മ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ള്‍ പ്ര​കാ​ര കേ​സെ​ടു​ത്തി​ട്ടു​ണ്ട്. കാ​റി​ല്‍ മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​യു​ടെ ബോ​ര്‍​ഡ് അ​ന​ധി​കൃ​ത​മാ​യി ഉ​പ​യോ​ഗി​ച്ച​താ​യ പ​രാ​തി​യി​ല്‍ വാ​ഹ​ന​വ​കു​പ്പും അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്.

കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി സ്‌​കൂ​ട്ട​റി​ല്‍ പോ​കു​മ്പോ​ഴാ​യി​രു​ന്നു അ​ക്ര​മം. മു​ട്ടം​പ​ള്ളി​ക്കു സ​മീ​പം സ്ഥാ​പ​ന​ത്തി​നു മു​ന്നി​ല്‍ സ്‌​കൂ​ട്ട​ര്‍ നി​ര്‍​ത്തി​യ​പ്പോ​ഴാ​ണ് കാ​റി​ലെ​ത്തി​യ​യാ​ള്‍ അ​സ​ഭ്യം പ​റ​ഞ്ഞ് അ​ക്ര​മി​ച്ച​ത്. കാ​റി​നു​ക​ട​ന്നു​പോ​കാ​ന്‍ സ്ഥ​ല​മി​ല്ലെ​ന്ന കാ​ര​ണ​ത്താ​​ലാ​യി​രു​ന്നു അ​സ​ഭ്യം പ​റ​ഞ്ഞ് ആക്ര​മി​ച്ച​ത്. കൗ​ണ്‍​സി​ല​റാ​ണെ​ന്നു പ​റ​ഞ്ഞി​ട്ടും ചീ​ത്ത​വി​ളി​ച്ച് ആ​ക്ര​മി​ക്കു​കയാ​യി​രു​ന്നു.


കാ​റി​നു ക​ട​ന്ന​പോ​കാ​ന്‍ ആ​വ​ശ്യ​ത്തി​നു ഇ​ട​മു​ണ്ടാ​യി​ട്ടും പ്ര​കോ​പ​ന​മി​ല്ലാ​തെ ചീ​ത്ത​വി​ളി​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്നു അ​ധീ​ന​രാ​ജു പ​റ​ഞ്ഞു. ചേ​ര്‍​ത്ത​ല പോ​ലീ​സ് മൊ​ഴി​യെ​ടു​ത്ത്കേ​സെ​ടു​ത്തു. ന​ഗ​ര​സ​ഭ​യി​ലെ ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ അം​ഗ​മാ​ണ് അ​ധീ​ന​രാ​ജു.

 

Kerala

ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ ആ​ക്ര​മി​ച്ച് മൊ​ബൈ​ലും പ​ണ​വും ക​വ​ർ​ന്നു; പ്ര​തി പി​ടി​യി​ൽ

കൊ​ച്ചി: ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ ആ​ക്ര​മി​ച്ച് മൊ​ബൈ​ൽ ഫോ​ണും പ​ണ​വും ക​വ​ർ​ന്ന കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. വെ​സ്റ്റ് ബം​ഗാ​ൾ മൂ​ർ​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി മ​നി​റു​ൽ (25) ആ​ണ് ആ​ലു​വ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ചാ​ല​യ്ക്ക​ൽ താ​മ​സി​ക്കു​ന്ന ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​യ ജി​യാ​റു​ള്ളി​നെ​യാ​ണ് മ​നി​റു​ൽ ഗു​രു​ത​ര​മാ​യി ആ​ക്ര​മി​ച്ച​ത്.

വെ​സ്റ്റ് ബം​ഗാ​ളി​ലേ​ക്ക് ക​ട​ന്നു​ക​ള​ഞ്ഞ പ്ര​തി​യെ അ​വി​ടെ ചെ​ന്നാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. ഇ​ൻ​സ്പെ​ക്ട​ർ കെ.​ജി. ഗോ​പ​കു​മാ​ർ, എ​സ്ഐ ജോ​സി എം. ​ജോ​ൺ​സ​ൻ, എ​എ​സ്ഐ നൗ​ഷാ​ദ്, സീ​നി​യ​ർ സി​പി​ഒ എ.​കെ. ബേ​സി​ൽ, സി​പി​ഒ ഖാ​സ്നി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Kerala

മധ്യവയസ്കനെ ആക്രമിച്ച് മാലയും ഫോണും കവർന്ന സംഭവം; പ്രതികൾ അറസ്റ്റിൽ

കൊച്ചി: ആലുവ റെയിൽവേ സ്റ്റേഷനിൽവച്ച് മധ്യവയസ്കനെ ആക്രമിച്ച് സ്വർണമാലയും മൊബൈൽ ഫോണുകളും കവർച്ച നടത്തിയ കേസിൽ പ്രതികൾ പിടിയിൽ. കൊല്ലം സ്വദേശി ചാർളി എന്ന് വിളിക്കുന്ന ആലുംവിള പുത്തൻ വീട്ടിൽ സുഗേഷ് ( 25), സ്വർണം വിൽക്കാൻ സഹായിച്ച ആലപ്പുഴ തുമ്പോളി പള്ളിക്കത്തെയിൽ എബി (49) എന്നിവരെയാണ് എറണാകുളം റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ആറിന് ആലുവ റെയിൽവേ സ്റ്റേഷനിൽ ആയിരുന്നു സംഭവം. എറണാകുളം - ഗുരുവായൂർ പാസഞ്ചർ ട്രെയിനിൽനിന്നും തൃശൂർ സ്വദേശിയെ തള്ളിയിട്ടു ഗുരുതര പരിക്കേൽപ്പിച്ച് ഒന്നരപവന്‍റെ സ്വർണ മാലയും മൊബൈൽ ഫോണുകളുമാണ് കവർന്നത്.

പ്രതിയുടെ ആക്രമണത്തിൽ തൃശൂർ സ്വദേശി സുനിലിന്‍റെ രണ്ട് പല്ലുകൾ നഷ്‍ടമാകുകയും പ്ലാസ്റ്റിക് സർജറിക്ക് വിധേയനാവുകയും ചെയ്തു. സ്വർണമാല ആലപ്പുഴയിലെ ഒരു കടയിൽ കൊടുത്തതായി പ്രതികൾ സമ്മതിച്ചു.

ആലപ്പുഴയിൽ നിന്നും എറണാകുളം റെയിൽവേ പോലീസ് സബ് ഇൻസ്പെക്ടർ നിസാറുദീനും സംഘവും സ്വർണം കണ്ടെടുത്തു. കേരള റെയിൽവേ പോലീസ് ഡിവൈഎസ്പി ജോർജ് ജോസഫിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നടത്തിയ നിരന്തരമായ അന്വേഷണത്തിലാണ് തമിഴ്നാട്ടിലും കേരളത്തിലും മാറിമാറി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ പിടികൂടിയത്.

പ്രതികളെ എറണാകുളം ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. 15 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് എറണാകുളം സബ് ജയിലിൽ അടച്ചു.

Kerala

അ​തി​ര​പ്പി​ള്ളി​യി​ൽ കാ​ട്ടാ​ന ഹോ​ട്ട​ൽ ആ​ക്ര​മി​ച്ചു

തൃ​ശൂ​ര്‍: അ​തി​ര​പ്പി​ള്ളി​യി​ൽ കാ​ട്ടാ​ന ഹോ​ട്ട​ൽ ആ​ക്ര​മി​ച്ചു. പി​ള്ള​പ്പാ​റ എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റി​ന് സ​മീ​പം കാ​ളി​യാ​ട​ൻ ജോ​ൺ​സ​ന്‍റെ ഹോ​ട്ട​ലാ​ണ് കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്.

ഹോ​ട്ട​ലി​ന്‍റെ മു​ൻ വാ​തി​ൽ ത​ക​ർ​ത്ത കാ​ട്ടാ​ന ഹോ​ട്ട​ലി​ന്‍റെ അ​ക​ത്ത് ക​യ​റി. രാ​ത്രി​യി​ൽ വ​ലി​യ ശ​ബ്ദം കേ​ട്ട് ജോ​ൺ​സ​ന്‍റെ ഭാ​ര്യ​യും മ​ക​ളും വാ​തി​ൽ തു​റ​ന്നു നോ​ക്കു​ക​യാ​യി​രു​ന്നു. ഹോ​ട്ട​ലി​ന​ക​ത്ത് കാ​ട്ടാ​ന നി​ൽ​ക്കു​ന്ന​താ​ണ് അ​വ​ര്‍ ക​ണ്ട​ത്.

ഉ​ട​നെ ബ​ഹ​ളം വ​ച്ച് കാ​ട്ടാ​ന​യെ പ്ലാ​ന്‍റേ​ഷ​ൻ എ​ണ്ണ​പ്പ​ന തോ​ട്ട​ത്തി​ലേ​ക്ക് ഓ​ടി​ക്കു​ക​യാ​യി​രു​ന്നു. ജോ​ൺ​സ​ൺ പെ​രി​ങ്ങ​ൽ​കു​ത്ത് ഇ​ൻ​സ്പെ​ക്ഷ​ൻ ബം​ഗ്ലാ​വി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. സം​ഭ​വ​സ​മ​യം ഭാ​ര്യ​യും മ​ക​ളു​മാ​ണ് വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

International

നൈജീരിയയിൽ പള്ളി ആക്രമിച്ച് വിശ്വാസികളെ തട്ടിക്കൊണ്ടുപോയ സംഘം അറസ്റ്റിൽ

അ​​​ബൂ​​​ജ: ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ന​​​വം​​​ബ​​​റി​​​ൽ നൈ​​​ജീ​​​രി​​​യ​​​യി​​​ലെ പെ​​​ന്ത​​​കോ​​​സ്ത് പ​​​ള്ളി​​​യി​​​ൽ​​​നി​​​ന്ന് പാ​​​സ്റ്റ​​​ർ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ 33 അം​​​ഗ സം​​​ഘം അ​​​റ​​​സ്റ്റി​​​ലാ​​​യി.

ഈ ​​​ക്രി​​​മി​​​ന​​​ൽ സം​​​ഘം മ​​​റ്റ് ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​ക​​​ലു​​​ക​​​ളും ക​​​ന്നു​​​കാ​​​ലി മോ​​​ഷ​​​ണ​​​വും ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളും ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് ഫെ​​​ഡ​​​റ​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പോ​​​ലീ​​​സ് വ​​​ക്താ​​​വ് ആ​​​ന്ത​​​ണി ഒ​​​കോ​​​ൺ പ്ലാ​​​സി​​​ഡ് അ​​​റി​​​യി​​​ച്ചു.

അന്വേഷണസംഘം ദീ​​​ർ​​​ഘ​​​കാ​​​ല​​​ം നടത്തിയ ഓ​​​പ്പ​​​റേ​​​ഷ​​​നൊ​​​ടു​​​വി​​​ൽ സെ​​​ൻ​​​ട്ര​​​ൽ നൈ​​​ജീ​​​രി​​​യ​​​യി​​​ലെ ക​​​വാ​​​ര, കോ​​​ഗി സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നാ​​​ണ് ഇ​​​വ​​​ർ പി​​​ടി​​​യി​​​ലാ​​​യ​​​ത്.

ന​​​വം​​​ബ​​​റി​​​ൽ ക​​​വാ​​​ര​​​യി​​​ലെ ക്രൈ​​​സ്റ്റ് അ​​​പ്പ​​​സ്തോ​​​ലി​​​ക് പ​​​ള്ളി​​​യി​​​ലു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മൂ​​​ന്നു​​​പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​ക​​​പ്പെ​​​ട്ട​​​വ​​​രെ നൈ​​​ജീ​​​രി​​​യ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ ഘ​​​ട്ടം​​​ഘ​​​ട്ട​​​മാ​​​യി മോ​​​ചി​​​പ്പി​​​ച്ചു.

ഈ ​​​സം​​​ഭ​​​വ​​​ത്തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് നൈ​​​ജീ​​​രി​​​യ​​​യി​​​ൽ ക്രൈ​​​സ്ത​​​വ​​​ർ പീ​​​ഡി​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​താ​​​യി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ​​​തും ഇ​​​വ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ത്തി​​​ല്ലെ​​​ങ്കി​​​ൽ അ​​​മേ​​​രി​​​ക്ക​​​ൻ ഇ​​​ട​​​പെ​​​ട​​​ൽ ഉ​​​ണ്ടാ​​​കു​​​മെ​​​ന്ന് മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി​​​യ​​​തും.

Kerala

കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ഡ്രൈ​​​വ​​​റെ ആ​​​ക്ര​​​മി​​​ച്ച് മു​​​ങ്ങി​​​യ പ്ര​​​തി​​​ക​​​ൾ പി​​​ടി​​​യി​​​ൽ

ആ​​​ലു​​​വ: കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സ് ഡ്രൈ​​​വ​​​റെ​​​യും ക​​​ണ്ട​​​ക്ട​​​റെ​​​യും ആ​​​ക്ര​​​മി​​​ച്ച ശേ​​​ഷം ഒ​​​ളി​​​വി​​​ൽ​​​പ്പോ​​​യ പ്ര​​​തി​​​ക​​​ളെ പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി. കീ​​​ഴ്മാ​​​ട് കു​​​റ്റി​​​ക്കാ​​​ത്തോ​​​ട്ട​​​ത്തി​​​ൽ അ​​​മീ​​​ർ ഷാ (21), ​​​തോ​​​ട്ടു​​​മു​​​ഖം മു​​​തി​​​ര​​​ക്കോ​​​ട് മു​​​ഹ​​​മ്മ​​​ദ് റി​​​സ്വാ​​​ൻ (24) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് ആ​​​ലു​​​വ ഈ​​​സ്റ്റ് പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

ക​​​ഴി​​​ഞ്ഞ വെ​​​ള്ളി​​​യാ​​​ഴ്ച ഉ​​​ച്ച​​​യ്ക്ക് 2.15ഓ​​​ടെ കു​​​ട്ട​​​മ​​​ശേ​​​രി​​​യി​​​ൽ വ​​​ച്ചാ​​​ണ് അ​​​ക്ര​​​മം ന​​​ട​​​ന്ന​​​ത്. പ്ര​​​തി​​​ക​​​ൾ സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന ബൈ​​​ക്ക് ബ​​​സി​​​നു കു​​​റു​​​കെ നി​​​ർ​​​ത്തി ഡോ​​​ർ വ​​​ലി​​​ച്ചു തു​​​റ​​​ന്ന് ഡ്രൈ​​​വ​​​ർ കാ​​​യം​​​കു​​​ളം സ്വ​​​ദേ​​​ശി എം. ​​​ശ്യാ​​​കു​​​മാ​​​റി​​​നെ ആ​​​ക്ര​​​മി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ത​​​ട​​​യാ​​​ൻ ശ്ര​​​മി​​​ച്ച ക​​​ണ്ട​​​ക്ട​​​ർ കൊ​​​ല്ലം ശാ​​​സ്താം​​​കോ​​​ട്ട സ്വ​​​ദേ​​​ശി പ്ര​​​വീ​​​ണി​​​നും പ​​​രി​​​ക്കേ​​​റ്റു. ബ​​​സി​​​നെ മ​​​റി​​​ക​​​ട​​​ന്നു വ​​​ന്ന ബൈ​​​ക്കി​​​ന് വ​​​ഴി ന​​​ൽ​​​കി​​​യി​​​ല്ലെ​​​ന്ന പേ​​​രി​​​ലാ​​​ണ് ത​​​ർ​​​ക്കമുണ്ടാ​​​യ​​​ത്.

ജീ​​​വ​​​ന​​​ക്കാ​​​രെ ആ​​​ക്ര​​​മി​​​ച്ച​​ശേ​​​ഷം ബ​​​സി​​​ന്‍റെ താ​​​ക്കോ​​​ലും പ്ര​​​തി​​​ക​​​ൾ കൊ​​​ണ്ടു​​​പോ​​​യി. യാ​​​ത്ര​​​ക്കാ​​​രെ മ​​​റ്റൊ​​​രു ബ​​​സി​​​ലാ​​​ണ് കൊ​​​ട്ടാ​​​ര​​​ക്ക​​​ര​​വ​​​രെ എ​​​ത്തി​​​ച്ച​​​ത്. സം​​​ഭ​​​വ​​​ത്തി​​​നു​​ശേ​​​ഷം പ്ര​​​തി​​​ക​​​ളു​​​ടെ ഫോ​​​ൺ ഓ​​​ഫാ​​​യി​​​രു​​​ന്നു. പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം രൂ​​​പീ​​​ക​​​രി​​​ച്ച് ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ഇ​​​രു​​​വ​​​രെ​​​യും ബ​​​ന്ധു​​വീ​​​ടു​​​ക​​​ളി​​​ൽനി​​​ന്നാ​​​ണ് പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

ഓ​​​ടി​​​ച്ചി​​​രു​​​ന്ന ഇ​​​രു​​​ച​​​ക്ര വാ​​​ഹ​​​ന​​​വും പോ​​​ലീ​​​സ് പി​​​ടി​​​ച്ചെ​​​ടു​​​ത്തു. മു​​​ട്ടം ഭാ​​​ഗ​​​ത്തെ പ​​​മ്പി​​​ൽ വച്ച് ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന തൊ​​​ഴി​​​ലാ​​​ളി​​​യെ ആ​​​ക്ര​​​മി​​​ച്ച് പ​​​രി​​​ക്കേ​​​ൽ​​​പ്പി​​​ച്ച​​​തി​​​ന് പ്ര​​​തി​​​ക​​​ൾ​​​ക്കെ​​​തിരേ വേ​​​റെ​​​യും കേ​​​സ് നി​​​ല​​​വി​​​ലു​​​ണ്ട്.

ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ കെ.​​​ജി. ഗോ​​​പ​​​കു​​​മാ​​​ർ, എ​​​സ്ഐ​​​മാ​​​രാ​​​യ ജോ​​​സി എം. ​​​ജോ​​​ൺ​​​സ​​​ൻ, ബി. ​​​സു​​​രേ​​​ഷ് കു​​​മാ, സി​​​പി​​​ഒ​​​മാ​​​രാ​​​യ മാ​​​ഹി​​​ൻ​​​ഷാ അ​​​ബൂ​​​ബ​​​ക്ക​​​ർ, മു​​​ഹ​​​മ്മ​​​ദ് അ​​​മീ​​​ർ, എം. ​​​ഷാ​​​ഹി​​​ൻ എ​​​ന്നി​​​വ​​​രാ​​​ണ് അ​​​ന്വേ​​​ഷ​​​ണസം​​​ഘ​​​ത്തി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.

Kerala

മ​യ്യി​ലി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ന് കു​ത്തേ​റ്റ സം​ഭ​വം; കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ ക​സ്റ്റ​ഡി​യി​ൽ  

ക​ണ്ണൂ​ർ: മ​യ്യി​ലി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ന് കു​ത്തേ​റ്റ സം​ഭ​വ​ത്തി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ ക​സ്റ്റ​ഡി​യി​ൽ. അ​രി​മ്പ്ര സ്വ​ദേ​ശി കൃ​ഷ്ണ​നാ​ണ് ക​സ്റ്റ​ഡി​യി​ലു​ള്ള​ത്. മു​ല്ല​ക്കൊ​ടി അ​രി​മ്പ്ര സ്വ​ദേ​ശി​യാ​യ പി.​പി. പ്ര​കാ​ശ​നാ​ണ് കു​ത്തേ​റ്റ​ത്.

ഇ​ന്ന് വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. പ​രി​ക്കേ​റ്റ പ്ര​കാ​ശ​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ആ​ർ​എ​സ്എ​സു​കാ​രെ പോ​ലെ​യാ​ണ് കോ​ൺ​ഗ്ര​സു​കാ​ർ പെ​രു​മാ​റു​ന്ന​തെ​ന്ന് സം​ഭ​വ​ത്തി​ൽ എം.​വി. ഗോ​വി​ന്ദ​ൻ പ്ര​തി​ക​രി​ച്ചു. ത​ർ​ക്കം ഉ​ണ്ടാ​യ​പ്പോ​ൾ സ​മാ​ധാ​നി​പ്പി​ക്കാ​ൻ പോ​യ ആ​ളെ​യാ​ണ് കു​ത്തി​യ​തെ​ന്നും പ​രാ​ജ​യം ഉ​റ​പ്പാ​യ​പ്പോ​ൾ കോ​ൺ​ഗ്ര​സ് ക്രി​മി​ന​ൽ സം​ഘം ക​ട​ന്നാ​ക്ര​മ​ണം ന​ട​ത്തു​ന്ന​തി​നു വേ​ണ്ടി ബോ​ധ​പൂ​ർ​വം ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ക​യാ​ണെ​ന്നും ഗോ​വി​ന്ദ​ൻ ആ​രോ​പി​ച്ചു.

Kerala

സ​ന്ദീ​പ് വാ​ര്യ​ര്‍​ക്കു​ നേ​രേ ആ​ക്ര​മ​ണം: 25 എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്തു

കാ​​​ഞ്ഞ​​​ങ്ങാ​​​ട്: തൃ​​​ക്ക​​​രി​​​പ്പൂ​​​ര്‍ മ​​​ണ്ഡ​​​ലം യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ര്‍​ഥി സ​​​ന്ദീ​​​പ് വാ​​​ര്യ​​​രെ പ​​​ട​​​ന്ന​​​ക്കാ​​​ട് നെ​​​ഹ്‌​​​റു കോ​​​ള​​​ജി​​​ല്‍ വ​​​ധി​​​ക്കാ​​​ന്‍ ശ്ര​​​മി​​​ച്ചു​​​വെ​​​ന്ന പ​​​രാ​​​തി​​​യി​​​ല്‍ 25 എ​​​സ്എ​​​ഫ്‌​​​ഐ പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍​ക്കെ​​​തി​​​രേ ഹോ​​​സ്ദു​​​ര്‍​ഗ് പോ​​​ലീ​​​സ് വ​​​ധ​​​ശ്ര​​​മ​​​ത്തി​​നു കേ​​​സെ​​​ടു​​​ത്തു.

പ​​​ട​​​ന്ന​​​ക്കാ​​​ട് നെ​​​ഹ്റു കോ​​​ള​​​ജി​​​ലെ യൂ​​​ണി​​​യ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ അ​​​ഭി​​​രാം, എ​​​സ്എ​​​ഫ്‌​​​ഐ പ്ര​​​വ​​​ര്‍​ത്ത​​​ക​​​രാ​​​യ ജി​​​തി​​​ന്‍ റാം, ​​​പി.​​​യു.​ മി​​​ഥു​​​ന്‍, ബ്രി​​​ജേ​​​ഷ്, സ​​​ല്‍​മാ​​​ന്‍ ഹാ​​​രി​​​സ്, നി​​​ഖി​​​ലേ​​​ഷ്, വി​​​ഘ്‌​​​നേ​​​ഷ്, ഗൗ​​​തം, ആ​​​ദി​​​ത്യ​​​ന്‍ നി​​​ലാ​​​ങ്ക​​​ര, ആ​​​ദി​​​ത്യ​​​ന്‍ കാ​​​ഞ്ഞ​​​ങ്ങാ​​​ട്, കെ.​​​വി. ആ​​​ദി​​​ല്‍, ക​​​ണ്ടാ​​​ല​​​റി​​​യാ​​​വു​​​ന്ന മ​​​റ്റു 14 പേ​​​ര്‍ എ​​​ന്നി​​​വ​​​ര്‍​ക്കെ​​​തി​​​രേ​​​യാ​​ണു കേ​​​സെ​​​ടു​​​ത്ത​​​ത്.

ക​​ഴി​​ഞ്ഞ​​ദി​​വ​​സം ഉ​​​ച്ച​​​യ്ക്ക് പ്ര​​​ചാ​​​ര​​​ണ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കോ​​​ള​​​ജി​​​ല്‍ എ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്.

International

നൈ​ജീ​രി​യ​യി​ല്‍ ക്രൈ​സ്ത​വ ദേ​വാ​ല​യ​ത്തി​ല്‍ ആ​ക്ര​മ​ണം; അ​ഞ്ചു പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു, ബ​ന്ദി​ക​ളാ​ക്കി​യ 31 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി

അ​ബു​ജ: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ നൈ​ജീ​രി​യ​യി​ല്‍ ഈ​സ്റ്റ​ര്‍​ദി​ന​ത്തി​ല്‍ ക്രൈ​സ്ത​വ ദേ​വാ​ല​യ​ത്തി​ല്‍ ഭീ​ക​ര​രു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ അ​ഞ്ചു പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. ഭീ​ക​ര​ര്‍ ബ​ന്ദി​ക​ളാ​ക്കി​യ 31 പേ​രെ സൈ​ന്യം ര​ക്ഷ​പ്പെ​ടു​ത്തി.

ക​ഡു​ന സം​സ്ഥാ​ന​ത്തെ അ​രി​ക്കോ​യി​ലെ പ​ള്ളി​യി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം. സൈ​ന്യ​ത്തി​ന്‍റെ പ്ര​ത്യാ​ക്ര​മ​ണ​ത്തെ​ത്തു​ട​ര്‍​ന്ന് ബ​ന്ദി​ക​ളെ ഉ​പേ​ക്ഷി​ച്ച് ഭീ​ക​ര​ര്‍ ക​ട​ന്നു​ക​ള​ഞ്ഞു. ഭീ​ക​ര​ര്‍​ക്കാ​യി തെ​ര​ച്ചി​ല്‍ ഊ​ര്‍​ജി​ത​മാ​ക്കി.

മ​റ്റൊ​രു സം​ഭ​വ​ത്തി​ല്‍ സാം​ഫാ​റ സം​സ്ഥാ​ന​ത്ത് 65 സാ​യു​ധ​സം​ഘാം​ഗ​ങ്ങ​ളെ സൈ​ന്യം കൊ​ല​പ്പെ​ടു​ത്തി. ഇ​തേ സം​സ്ഥാ​ന​ത്തെ ഗ്രാ​മ​ങ്ങ​ളി​ല്‍​നി​ന്ന് ഈ​യി​ടെ സാ​യു​ധ​സം​ഘം നാ​ട്ടു​കാ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി​രു​ന്നു.

Kerala

കാ​ഞ്ഞ​ങ്ങാ​ട്ട് സ​ന്ദീ​പ് വാ​ര്യ​രെ ആ​ക്ര​മി​ച്ച​താ​യി പ​രാ​തി; പി​ന്നി​ൽ എ​സ്എ​ഫ്ഐ​യെ​ന്ന് ആ​രോ​പ​ണം

കാ​സ​ർ​ഗോ​ഡ്: കാ​ഞ്ഞ​ങ്ങാ​ട് നെ​ഹ്റു കോ​ള​ജി​ൽ വോ​ട്ട് ചോ​ദി​ക്കാ​നെ​ത്തി​യ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി സ​ന്ദീ​പ് വാ​ര്യ​രെ ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. വോ​ട്ട് ചോ​ദി​ക്കാ​ൻ കോ​ളേ​ജി​ൽ എ​ത്തി​യ​പ്പോ​ള്‍ ത​ട​യു​ക​യും പി​ടി​ച്ച് ത​ള്ളു​ക​യും ചെ​യ്തു​വെ​ന്ന് സ​ന്ദീ​പ് വാ​ര്യ​ര്‍ ആ​രോ​പി​ച്ചു.

ത​ന്‍റെ കൂ​ടെ​യു​ള്ള പ്ര​വ​ര്‍​ത്ത​ക​രെ​യും മ​ര്‍​ദി​ച്ചു​വെ​ന്നും പി​ന്നി​ൽ എ​സ്എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​രാ​ണെ​ന്നും സ​ന്ദീ​പ് വാ​ര്യ​ര്‍ ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ൽ സ​ന്ദീ​പ് വാ​ര്യ​ര്‍ അ​ട​ക്കം അ​ഞ്ചു​പേ​രെ തൃ​ക്ക​രി​പ്പു​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Kerala

എം.​വി​ൻ​സെ​ന്‍റി​ന്‍റെ ഓ​ഫീ​സി​നു​നേ​രെ ആ​ക്ര​മ​ണം; പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കോ​വ​ള​ത്തെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​വി​ൻ​സെ​ന്‍റി​ന്‍റെ ഓ​ഫീ​സ് അ​ജ്‌​ഞാ​ത​ർ അ​ടി​ച്ചു ത​ക​ർ​ത്ത​താ​യി പ​രാ​തി. ഉ​ച്ച​ക്ക​ട​യി​ലു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സി​നു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ലാ​പ്ടോ​പ്പും പ്രി​ന്‍റ​റും ന​ശി​പ്പി​ക്ക​പ്പെ​ട്ടു.

ഓ​ഫീ​സി​ന് മു​ന്നി​ൽ സ്ഥാ​പി​ച്ചി​രു​ന്ന വ​ലി​യ ഫ്ലെ​ക്‌​സ് ബോ​ർ​ഡു​ക​ളും വ​ലി​ച്ചു​കീ​റി​യ നി​ല​യി​ലാ​ണ്. സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ൻ രാ​വി​ലെ വീ​ട്ടി​ലേ​ക്ക് പോ​യ സ​മ​യ​ത്താ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

District News

പോ​ലീ​സി​നെ ആ​ക്ര​മി​ച്ചു

മാ​ന്നാ​ർ: ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ട​യി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​ക്ക​ളെ ത​ട​ഞ്ഞ പോ​ലീ​സു​കാ​രെ അ​ക്ര​മി​ക്കു​ക​യും പോ​ലീ​സ് വാ​ഹ​നം ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. മാ​ന്നാ​ർ എ​ണ്ണ​യ്ക്കാ​ട് പെ​രി​ങ്ങ​ലി​പ്പു​റ​ത്താ​ണ് ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ട​യി​ൽ പോ​ലീ​സി​നു​നേ​രേ മ​യ​ക്കു​മ​രു​ന്ന് സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ ക​സ്റ്റ​ഡി​യി​ലാ​യി. മാ​ന്നാ​ർ സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ പി.​എം. വി​നീ​തി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. കൈ​ക്കും ക​ഴു​ത്തി​നും പ​രി​ക്കേ​റ്റ ഇ​യാ​ൾ മാ​വേ​ലി​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

സം​ഭ​വവു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ണ്ണ​യ് ക്കാ​ട് പെ​രി​ങ്ങ​ലി​പ്പു​റം കൊ​ട്ടാ​ര​ത്തി​ൽ പീ​ടി​ക​യി​ൽ അ​ഭി​ജി​ത്തി(33)​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ബാ​ക്കി പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്നു.

എ​ണ്ണ​യ്ക്കാ​ട് പെ​രി​ങ്ങ​ലി​പ്പു​റം ഭു​വ​നേ​ശ്വ​രി ക്ഷേ​ത്ര​ത്തി​ലെ കെ​ട്ടു​കാ​ഴ്ച്ച ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് കെ​ട്ടു​കാ​ഴ്ച​ക​ൾ ക​ഴി​ഞ്ഞ​തി​നു​ശേ​ഷം സ്ഥ​ല​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​ക്ക​ളെ പോ​ലീ​സ് പ​റ​ഞ്ഞു​വി​ടാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ അ​ഭി​ജി​ത് എ​ന്ന​യാ​ളു​ടെ കൈ​യി​ൽ ക​ഞ്ചാ​വ് പൊ​തി ക​ണ്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​യാ​ളെ പോ​ലീ​സ് ജീ​പ്പി​ൽ ക​യ​റ്റാ​ൻ ശ്ര​മി​ച്ച​താ​ണ് കു​ഴ​പ്പ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ​ത്.

അ​വി​ടെ കൂ​ടി​യ ആ​ൾ​ക്കാ​ർ പോ​ലീ​സി​നെ​തി​രേ തി​രി​ഞ്ഞ് ക​ഞ്ചാ​വ് കൈ​വ​ശം വ​ച്ച​യാ​ളി​നെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​ന് ത​ട​സം സൃ​ഷ്ടി​ക്കു​ക​യും ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സി​നെ അ​ക്ര​മി​ക്കു​ക​യും പോ​ലീ​സ് വാ​ഹ​ന​ത്തി​ന് കേ​ടു​പാ​ടു​ക​ൾ വ​രു​ത്തു​ക​യും ചെ​യ്തു. കൂ​ടു​ത​ൽ പ്ര​തി​ക​ൾ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്നു

Kerala

വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ മ​രു​മ​ക​ൾ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു; അ​മ്മാ​യി​അ​മ്മ​യ്ക്ക് ഗു​രു​ത​ര പ​രി​ക്ക്

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ൽ അ​മ്മാ​യി​അ​മ്മ​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് മ​രു​മ​ക​ൾ. ക​ട്ടി​പ്പാ​റ സ്വ​ദേ​ശി മാ​ധ​വി​യെ ആ​ണ് മ​രു​മ​ക​ൾ ആ​ക്ര​മി​ച്ച​ത്.

വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ മാ​ധ​വി​യെ മ​രു​മ​ക​ൾ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച് ത​ല​യ്ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു. താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം വ​യോ​ധി​ക​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

അ​മ്മാ​യി അ​മ്മ​യും മ​രു​മ​ക​ളും ത​മ്മി​ൽ സ്ഥി​ര​മാ​യി വ​ഴ​ക്കി​ടാ​റു​ണ്ടെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.

International

എ​ന്തു​കൊ​ണ്ട് ഇ​റാ​നെ ആ​ക്ര​മി​ച്ചു ? യു​റോ​നി​യം ശേ​ഖ​ര​ത്തെ​ക്കു​റി​ച്ച് വീ​മ്പ് പ​റ​ഞ്ഞെ​ന്ന് യു​എ​സ് സെ​ന​റ്റ​ർ

വാ​ഷിം​ഗ്‌​ട​ണ്‍ ഡി​സി: ആ​റ് ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ൽ സ​മ്പു​ഷ്ടീ​ക​രി​ച്ച 460 കി​ലോ യു​റേ​നി​യം കൈ​വ​ശ​മു​ണ്ടെ​ന്ന് വീ​മ്പു​പ​റ​ഞ്ഞ​തോ​ടെ​യാ​ണ് ഇ​റാ​നെ ആ​ക്ര​മി​ച്ച​തെ​ന്ന് യു​എ​സ് സെ​ന​റ്റ​ർ ലി​ൻ​ഡ്സെ ഗ്ര​ഹാം. എ​ന്തു​കൊ​ണ്ട് ഇ​റാ​നെ ആ​ക്ര​മി​ച്ചെ​ന്ന ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് യു​എ​സ് സെ​ന​റ്റ​റി​ന്‍റെ പ്ര​തി​ക​ര​ണം.

അ​മേ​രി​ക്ക​ൻ സ​ഹാ​യ​ത്തോ​ടെ​യു​ള്ള സി​വി​ലി​യ​ൻ ആ​ണ​വ പ​ദ്ധ​തി ഇ​റാ​ന് വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ പ​ദ്ധ​തി​യോ​ട് ഇ​റാ​ൻ നോ ​പ​റ​യു​ക​യാ​ണു​ണ്ടാ​യ​ത്. മാ​ത്ര​മ​ല്ല ആ​ണ​വാ​യു​ധം നി​ർ​മി​ക്കാ​നു​ള്ള യു​റേ​നി​യം കൈ​വ​ശ​മു​ണ്ടെ​ന്ന് ഇ​റാ​ൻ വീ​മ്പ​ടി​ച്ചെ​ന്നു​മാ​ണ് യു​എ​സ് സെ​ന​റ്റ​ർ പ​റ​യു​ന്ന​ത്. ഇ​റാ​നു​മാ​യു​ള്ള യു​ദ്ധ​ത്തി​നെ​തി​രെ അ​മേ​രി​ക്ക​യി​ൽ അ​ഭി​പ്രാ​യ വ്യ​ത്യാ​സം ഉ​യ​രു​ന്ന​തി​നി​ടെ​യാ​ണ് ട്രം​പി​ന്‍റെ വി​ശ്വ​സ്ത​നാ​യ സെ​ന​റ്റ​റു​ടെ ന്യാ​യീ​ക​ര​ണം.

International

ഹോ​ർ​മു​സി​ൽ ആ​ശ​ങ്ക തു​ട​രു​ന്നു; ഇ​ന്ന് നാ​ല് ച​ര​ക്ക് ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം

ദോ​ഹ: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ ആ​ശ​ങ്ക തു​ട​രു​ന്നു. ഇ​ന്ന് മാ​ത്രം നാ​ല് ച​ര​ക്ക് ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​താ​യി യു​കെ മാ​രി​ട​ടൈം ഏ​ജ​ൻ​സി അ​റി​യി​ച്ചു.

വ​ട​ക്ക​ൻ ഒ​മാ​ൻ തീ​ര​ത്തി​ന് 11 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ സ്ഫോ​ട​ന​ത്തി​ൽ കാ​ർ​ഗോ ക​പ്പ​ലി​ന് തീ ​പി​ടി​ച്ചു. ഇ​തേ തു​ട​ർ‌​ന്ന് ക​പ്പ​ലി​ലെ ജീ​വ​ന​ക്കാ​രെ ഒ​ഴി​പ്പി​ച്ചു. ഒ​മാ​ൻ തീ​ര​ത്ത് മ​റ്റൊ​രു കാ​ർ​ഗോ ക​പ്പ​ലി​ന് നേ​രെ​യും ആ​ക്ര​മ​ണം ഉ​ണ്ടാ​യി.

ദു​ബാ​യി തീ​ര​ത്തി​ന് 50 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ​യും ക​പ്പ​ൽ അ​പ​ക​ട​ത്തി​ൽ പെ​ട്ടെ​ന്ന് ഏ​ജ​ൻ​സി അ​റി​യി​ച്ചു. കാ​ര്യ​മാ​യ നാ​ശ​ന​ഷ്ട​മി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. റാ​സ് അ​ൽ ഖൈ​മ തീ​ര​ത്തി​ന് 25 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ മ​റ്റൊ​രു ക​പ്പ​ലും അ​പ​ക​ട​ത്തി​ൽ പെ​ട്ടി​ട്ടു​ണ്ട്.

Kerala

ഒ​റ്റ​പ്പാ​ല​ത്ത് സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​ക്ക് കു​ത്തേ​റ്റ സം​ഭ​വം; ര​ണ്ട് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ

പാ​ല​ക്കാ​ട്: ഒ​റ്റ​പ്പാ​ലം ചെ​ന​ക്ക​ത്തൂ​ർ പൂ​ര​ത്തി​നി​ടെ സി​പി​എം ബ്രാ​ഞ്ച് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​ക്ക് കു​ത്തേ​റ്റ സം​ഭ​വ​ത്തി​ൽ ര​ണ്ട് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ. പാ​ല​പ്പു​റം പ​ഴ​യ പോ​സ്റ്റ് ഓ​ഫീ​സ് ച​ക്കാം തൊ​ടി വീ​ട്ടി​ൽ പ്ര​ശാ​ന്ത് ( 30), പാ​ല​പ്പു​റം വ​ട​ക്ക​ത്ത് വീ​ട്ടി​ൽ അ​ജേ​ഷ് (32) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഒ​റ്റ​പ്പാ​ലം പോ​ലീ​സാ​ണ് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്. സി​പി​എം ഈ​സ്റ്റ് ഒ​റ്റ​പ്പാ​ലം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യും ഡി​വൈ​എ​ഫ്ഐ പാ​ല​പ്പു​റം മേ​ഖ​ല വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ മേ​ലേ​തി​ൽ അ​ർ​ഷി​ദ് (31), പാ​ല​പ്പു​റം പൂ​വ​ത്തി​ങ്ങ​ൽ പ്ര​ശാ​ന്ത് (38) എ​ന്നി​വ​രെ​യാ​ണ് അ​ക്ര​മി​ക​ൾ ക​ത്തി കൊ​ണ്ട് കു​ത്തി​യ​ത്.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഈ​സ്റ്റ് ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി അ​മീ​ൻ, സ​നൂ​പ്, സ​ന്തോ​ഷ്, അ​നി​ൽ എ​ന്നി​വ​ർ​ക്ക് സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റു. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ പാ​ല​പ്പു​റം പോ​സ്റ്റോ​ഫീ​സി​ന​ടു​ത്തു​ള്ള ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പ​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

പാ​ല​പ്പു​റം സ്റ്റാ​ലി​ൻ​സ് പൂ​രാ​ഘോ​ഷ​ക​മ്മി​റ്റി​യു​ടെ വേ​ല​യി​ൽ പ​ങ്കെ​ടു​ത്ത​വ​രെ​യാ​ണ്‌ പ്ര​തി​ക​ൾ ആ​ക്ര​മി​ച്ച​ത്‌. സം​ഭ​വ​ത്തി​ൽ ക​ണ്ടാ​ല​റി​യു​ന്ന 11 ഓ​ളം പേ​ർ​ക്ക​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ‌‌​ടു​ത്തി​രി​ക്കു​ന്ന​ത്. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും മ​റ്റു പ്ര​തി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നും ഒ​റ്റ​പ്പാ​ലം പോ​ലീ​സ് അ​റി​യി​ച്ചു.

International

എണ്ണപ്പാടങ്ങൾ ആക്രമിക്കപ്പെട്ടാൽ സ്ഥിതിഗതികൾ ഗുരുതരമാകും

ദു​​​​ബാ​​​​യ്: ഇ​​​​റാ​​​​നെ​​​​തി​​​​രാ​​​​യ യു​​​​എ​​​​സ്-​​​​ഇ​​​​സ്ര​​​​യേ​​​​ൽ ആ​​​​ക്ര​​​​മ​​​​ണം പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യെ മാ​​​​ത്ര​​​​മ​​​​ല്ല ലോ​​​​ക​​​​ത്തെ​​​​യാ​​​​കെ ആ​​​​ശ​​​​ങ്ക​​​​യി​​​​ലാ​​​​ഴ്ത്തി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ആ​​​​ക്ര​​​​മ​​​​ണം എ​​​​ണ്ണ​​​​പ്പാ​​​​ട​​​​ങ്ങ​​​​ൾ​​​​ക്കു​​​​ നേ​​​​രേ തി​​​​രി​​​​ഞ്ഞാ​​​​ലു​​​​ണ്ടാ​​​​കു​​​​ന്ന ഭ​​​​വി​​​​ഷ്യ​​​​ത്ത് അ​​​​തീ​​​​വ​​​​ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി​​​​രി​​​​ക്കും. എ​​​​ണ്ണ​​​​വി​​​​ത​​​​ര​​​​ണ​​​​ത്തെ ഇ​​​​തു പ്ര​​​​തി​​​​കൂ​​​​ല​​​​മാ​​​​യി ബാ​​​​ധി​​​​ക്കാനും ത​​​​ത്‌​​​​ഫ​​​​ല​​​​മാ​​​​യി എ​​​​ണ്ണ​​​​വി​​​​ല കു​​​​തി​​​​ച്ചു​​​​യ​​​​രാ​​​​നും സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ട്. അ​​​​മേ​​​​രി​​​​ക്ക ഉ​​​​പ​​​​രോ​​​​ധ​​​​ങ്ങ​​​​ൾ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടും ഇ​​​​റാ​​​​ൻ ഇ​​​​പ്പോ​​​​ഴും ലോ​​​​ക​​​​ത്തി​​​​ലെ മു​​​​ൻ​​​​നി​​​​ര എ​​​​ണ്ണയുത്പാ​​​​ദ​​​​ക രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നാ​​​​ണ്.

ഒ​​​​പെ​​​​ക്കി​​​​ന്‍റെ ക​​​​ണ​​​​ക്ക​​​​നു​​​​സ​​​​രി​​​​ച്ച് ഇ​​​​റാ​​​​ന്‍റെ എ​​​​ണ്ണയു​​​​ത്പാ​​​​ദ​​​​നം പ്ര​​​​തി​​​​ദി​​​​നം 3.1 ദ​​​​ശ​​​​ല​​​​ക്ഷം ബാ​​​​ര​​​​ലാ​​​​ണ്. ഉ​​​​പ​​​​രോ​​​​ധ​​​​ങ്ങ​​​​ൾ രാ​​​​ജ്യ​​​​ത്തെ എ​​​​ണ്ണ ഉ​​​​ത്പാ​​​​ദ​​​​ന​​​​ത്തി​​​​ന് ത​​​​ട​​​​സ​​​​മു​​​​ണ്ടാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ലും പ്ര​​​​തി​​​​ദി​​​​നം 1.3 ദ​​​​ശ​​​​ല​​​​ക്ഷം മു​​​​ത​​​​ൽ 1.5 ദ​​​​ശ​​​​ല​​​​ക്ഷം ബാ​​​​ര​​​​ൽ വ​​​​രെ എ​​​​ണ്ണ ക​​​​യ​​​​റ്റു​​​​മ​​​​തി ചെ​​​​യ്യു​​​​ന്നു​​​​ണ്ട്. ഇ​​​​തി​​​​ൽ 80 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ല​​​​ധി​​​​ക​​​​വും ചൈ​​​​ന​​​​യി​​​​ലേ​​​​ക്കാ​​​​ണു പോ​​​​കു​​​​ന്ന​​​​ത്. ഇ​​​​റാ​​​​നി​​​​ലെ എ​​​​ണ്ണ​​​​പ്പാ​​​​ട​​​​ങ്ങ​​​​ൾ, എ​​​​ണ്ണശു​​​​ദ്ധീ​​​​ക​​​​ര​​​​ണ​​​​ ശാ​​​​ല​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യ്ക്കു​​​​ നേ​​​​രേ​​​​യു​​​​ള്ള നേ​​​​രി​​​​ട്ടു​​​​ള്ള ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യാ​​​​ൽ അ​​​​തു ലോ​​​​ക​​​​ത്തി​​​​ന് ഒ​​​​രു വ​​​​ലി​​​​യ അ​​​​ള​​​​വി​​​​ലു​​​​ള്ള എ​​​​ണ്ണയു​​​​ത്പാ​​​​ദ​​​​ന​​​​ന​​​​ഷ്‌​​​​ടം ഉ​​​​ണ്ടാ​​​​ക്കു​​​​മെ​​​​ന്ന് ഉ​​​​റ​​​​പ്പാ​​​​ണ്. ഇ​​​​റാ​​​​നി​​​​ലെ എ​​​​ണ്ണ ഉ​​​​ത്പാ​​​​ദ​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു മാ​​​​ത്ര​​​​മ​​​​ല്ല ഹോ​​​​ർ​​​​മു​​​സ് ക​​​​ട​​​​ലി​​​​ടു​​​​ക്കു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടും ആ​​​​ശ​​​​ങ്ക നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്നു​​​​ണ്ട്.

യു​​​​എ​​​​സ് എ​​​​ന​​​​ർ​​​​ജി ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​ഷ​​​​ന്‍റെ ക​​​​ണ​​​​ക്ക​​​​നു​​​​സ​​​​രി​​​​ച്ച് 2024ൽ ​​​​ഈ ക​​​​ട​​​​ലി​​​​ടു​​​​ക്ക് വ​​​​ഴി പ്ര​​​​തി​​​​ദി​​​​നം ഏ​​​​ക​​​​ദേ​​​​ശം 20 ദ​​​​ശ​​​​ല​​​​ക്ഷം ബാ​​​​ര​​​​ൽ എ​​​​ണ്ണവി​​​​ത​​​​ര​​​​ണം ന​​​​ട​​​​ന്നി​​​​രു​​​​ന്നു. ഇ​​​​ത് ലോ​​​​ക​​​​ത്തി​​​​ന്‍റെ മൊ​​​​ത്തം ഉ​​​​പ​​​​ഭോ​​​​ഗ​​​​ത്തി​​​​ന്‍റെ ഏ​​​​ക​​​​ദേ​​​​ശം 20 ശ​​​​ത​​​​മാ​​​​ന​​​​ത്തോ​​​​ളം വ​​​​രും. ഈ ​​​ക​​​ട​​​ലി​​​ടു​​​ക്ക് ഇ​​​റാ​​​ൻ അ​​​ട​​​യ്ക്കുന്നതോടെ എ​​​​ണ്ണ​​​​വി​​​​ത​​​​ര​​​​ണ​​​​ത്തെ ഗു​​​രു​​​ത​​​ര​​​മാ​​​യി ബാ​​​​ധി​​​​ക്കും.

ആ​​​​ഗോ​​​​ള സ​​​​മ്പ​​​​ദ്‌​​​​വ്യ​​​​വ​​​​സ്ഥ​​​​യെ​​​​ത്ത​​​​ന്നെ ഇ​​​തു പി​​​​ടി​​​​ച്ചു​​​​ല​​​​ച്ചേ​​​​ക്കാം. ഇ​​​​റാ​​​​നും ഒ​​​​മാ​​​​നും ഇ​​​​ട​​​​യി​​​​ലു​​​​ള്ള ഈ ​​​​ഇ​​​​ടു​​​​ങ്ങി​​​​യ ജ​​​​ല​​​​പാ​​​​ത​​​​യ്ക്ക് അ​​​​തി​​​​ന്‍റെ ഏ​​​​റ്റ​​​​വും കു​​​​റ​​​​ഞ്ഞ വീ​​​​തി​​​​യു​​​​ള്ള ഭാ​​​​ഗ​​​​ത്ത് വെ​​​​റും 33 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ മാ​​​​ത്ര​​​​മാ​​​​ണു വീ​​​​തി​​​​യു​​​​ള്ള​​​​ത്. എ​​​​ന്നാ​​​​ൽ, ലോ​​​​ക​​​​ത്തി​​​​ലെ മൊ​​​​ത്തം എ​​​​ണ്ണവി​​​​ത​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ അ​​​​ഞ്ചി​​​​ലൊ​​​​ന്ന് ഈ ​​​​പാ​​​​ത​​​​യി​​​​ലൂ​​​​ടെ​​​​യാ​​​​ണ് ക​​​​ട​​​​ന്നു​​​​പോ​​​​കു​​​​ന്ന​​​​ത്. 2025ലെ ​​​​ക​​​​ണ​​​​ക്കു​​​​ക​​​​ൾ പ്ര​​​​കാ​​​​രം പ്ര​​​​തി​​​​ദി​​​​നം ഏ​​​​ക​​​​ദേ​​​​ശം 1.3 കോ​​​​ടി ബാ​​​​ര​​​​ൽ ക്രൂ​​​​ഡ് ഓ​​​​യി​​​​ൽ ഈ ​​​​ക​​​​ട​​​​ലി​​​​ടു​​​​ക്കി​​​​ലൂ​​​​ടെ ക​​​​ട​​​​ന്നു​​​​പോ​​​​കു​​​​ന്നു​​​​ണ്ട്. സൗ​​​​ദി അ​​​​റേ​​​​ബ്യ, ഇ​​​​റാ​​​​ക്ക്, കു​​​​വൈ​​​​റ്റ്, യു​​​​എ​​​​ഇ തു​​​​ട​​​​ങ്ങി​​​​യ പ്ര​​​​മു​​​​ഖ എ​​​​ണ്ണ യു​​​​ത്പാ​​​​ദ​​​​ക രാ​​​​ജ്യ​​​​ങ്ങ​​​​ൾ ത​​​​ങ്ങ​​​​ളു​​​​ടെ ക​​​​യ​​​​റ്റു​​​​മ​​​​തി​​​​ക്കാ​​​​യി പ്ര​​​​ധാ​​​​ന​​​​മാ​​​​യും ആ​​​​ശ്ര​​​​യി​​​​ക്കു​​​​ന്ന​​​​ത് ഈ ​​​​പാ​​​​ത​​​​യെ​​​​യാ​​​​ണ്.

ഹോ​​​​ർ​​​​മു​​​​സ് ക​​​​ട​​​​ലി​​​​ടു​​​​ക്കി​​​​ലൂ​​​​ടെ ക​​​​ട​​​​ന്നു​​​​പോ​​​​കു​​​​ന്ന ക്രൂ​​​​ഡ് ഓ​​​​യി​​​​ൽ, എ​​​​ൽ​​​​എ​​​​ൻ​​​​ജി എ​​​​ന്നി​​​​വ​​​​യു​​​​ടെ 80 ശ​​​​ത​​​​മാ​​​​ന​​​​വും ഇ​​​​ന്ത്യ, ചൈ​​​​ന, ജ​​​​പ്പാ​​​​ൻ, ദ​​​​ക്ഷി​​​​ണ കൊ​​​​റി​​​​യ എ​​​​ന്നീ ഏ​​​​ഷ്യ​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കാ​​​​ണ് എ​​​​ത്തു​​​​ന്ന​​​​ത്. ഈ ​​​​പാ​​​​ത​​​​യി​​​​ലെ ചെ​​​​റി​​​​യൊ​​​​രു അ​​​​സ്ഥി​​​​ര​​​​ത​​​​പോ​​​​ലും ഇ​​​​ന്ത്യ​​​​യു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ സാ​​​​മ്പ​​​​ത്തി​​​​കസു​​​​ര​​​​ക്ഷ​​​​യെ നേ​​​​രി​​​​ട്ടു ബാ​​​​ധി​​​​ക്കും. എ​​​​ണ്ണ​​​​വി​​​​ല വ​​​​ർ​​​​ധി​​​​ക്കു​​​​ന്ന​​​​ത് ഓ​​​​ഹ​​​​രി വി​​​​പ​​​​ണി​​​​ക​​​​ളെ ത​​​​ള​​​​ർ​​​​ത്തു​​​​ന്ന​​​​തി​​​​നൊ​​​​പ്പം ഇ​​​​റ​​​​ക്കു​​​​മ​​​​തിചെ​​​​ല​​​​വ് കു​​​​ത്ത​​​​നേ ഉ​​​​യ​​​​ർ​​​​ത്താ​​​​നും കാ​​​​ര​​​​ണ​​​​മാ​​​​കും.

Kerala

മ​ന്ത്രി വീ​ണാ ജോ​ർ​ജി​നു നേ​രേയു​ള്ള ആക്രമണം; വ​ധശ്ര​മ​ക്കേ​സി​ന് ബ​ലം ന​ല്കു​ന്ന തെ​ളി​വു​ക​ളി​ല്ല പോ​ലീ​സി​ന് ആ​ശ​യ​ക്കു​ഴ​പ്പം

ക​​​ണ്ണൂ​​​ർ: ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജി​​​നെ വ​​​ധി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച കേ​​​സ് ഒ​​​ടു​​​വി​​​ൽ പോ​​​ലീ​​​സി​​​ന് ത​​​ല​​​വേ​​​ദ​​​ന​​​യാ​​​കു​​​ന്നു.

പു​​​റ​​​ത്തു​​​വ​​​ന്ന ദൃ​​​ശ്യ​​​ങ്ങ​​​ളി​​​ലൊ​​​ന്നും മ​​​ന്ത്രി​​​യു​​​ടെ തൊ​​​ട്ട​​​ടു​​​ത്തു​​​പോ​​​ലും കെ​​​എ​​​സ്‌​​​യു പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ എ​​​ത്താ​​​ത്ത​​​തും കി​​​ട്ടി​​​യ ദൃ​​​ശ്യ​​​ങ്ങ​​​ളെ​​​ല്ലാം പോ​​​ലീ​​​സ് മ​​​ന്ത്രി​​​ക്ക് സു​​​ര​​​ക്ഷ​​​യൊ​​​രു​​​ക്കു​​​ന്ന​​​തു​​​മാ​​​യ​​​തോ​​​ടെ കേ​​​സ് ത​​​ങ്ങ​​​ൾ​​​ക്കുത​​​ന്നെ തി​​​രി​​​ച്ച​​​ടി​​​യാ​​​കു​​​മെ​​​ന്ന ആ​​​ശ​​​ങ്ക​​​യി​​​ലാ​​​ണ് പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ.

ക​​​ണ്ണൂ​​​ർ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ലെ 55 കാ​​​മ​​​റ​​​ക​​​ളി​​​ൽ ദൃ​​​ശ്യ​​​ങ്ങ​​​ൾ ല​​​ഭി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള കാ​​​മ​​​റ​​​ക​​​ളെ​​​ല്ലാം ആ​​​ർ​​​പി​​​എ​​​ഫ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​രി​​​ശോ​​​ധി​​​ച്ച​​​താ​​​യാ​​​ണ് സൂ​​​ച​​​ന. ഇ​​​തി​​​ലൊ​​​ന്നും മ​​​ന്ത്രി​​​യെ കൈ​​​യേ​​​റ്റം ചെ​​​യ്യു​​​ന്ന ദൃ​​​ശ്യ​​​ങ്ങ​​​ളി​​​ല്ലെ​​​ന്നാ​​​ണ് വി​​​വ​​​രം.

ക​​​ണ്ണൂ​​​ർ റെ​​​യി​​​ൽ​​​വേ പോ​​​ലീ​​​സാ​​​ണ് കെ​​​എ​​​സ്‌​​​യു ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​സി. അ​​​തു​​​ൽ, അ​​​ഹ​​​മ്മ​​​ദ് യാ​​​സീ​​​ൻ, സി.​​​എ​​​ച്ച്. മു​​​ബാ​​​സ്, വി.​​​വി. അ​​​ക്ഷ​​​യ്, ബി​​​തു​​​ൽ ബാ​​​ല​​​ൻ എ​​​ന്നി​​​വ​​​ർ​​​ക്ക​​​തി​​​രേ വ​​​ധ​​​ശ്ര​​​മ​​​ത്തി​​​ന് കേ​​​സെ​​​ടു​​​ത്ത​​​ത്. ഇ​​​വ​​​ർ ഇ​​​പ്പോ​​​ൾ ക​​​ണ്ണൂ​​​ർ സ​​​ബ് ജ​​​യി​​​ലി​​​ൽ റി​​​മാ​​​ൻ​​​ഡി​​​ലാ​​​ണ്. ‘കൊ​​​ല്ലെ​​​ടാ’ എ​​​ന്ന് ആ​​​ക്രോ​​​ശി​​​ച്ച് ആ​​​യു​​​ധം​​​കൊ​​​ണ്ട് മ​​​ന്ത്രി​​​യു​​​ടെ ക​​​ഴു​​​ത്തി​​​ൽ പ​​​രി​​​ക്കേ​​​ൽ​​​പ്പി​​​ച്ചു​​​വെ​​​ന്നാ​​​ണ് കേ​​​സ്. ഈ ​​​കേ​​​സ് തെ​​​ളി​​​യി​​​ക്കാ​​​നു​​​ള്ള ബാ​​​ധ്യ​​​ത ഇ​​​പ്പോ​​​ൾ പോ​​​ലീ​​​സി​​​ന്‍റേ​​​താ​​​യി മാ​​​റി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

ഇ​​​തി​​​നി​​​ടെ, കെ​​​എ​​​സ്‌​​​യു പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കെ​​​തി​​​രേ വ്യാ​​​ജപ​​​രാ​​​തി ന​​​ല്കി ക​​​ള്ള​​​ക്കേ​​​സി​​​ൽ കു​​​ടു​​​ക്കി​​​യെ​​​ന്നു കാ​​​ണി​​​ച്ച് ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജി​​​നും ഗ​​​ൺ​​​മാ​​​നു​​​മെ​​​തി​​​രേ ക​​​ണ്ണൂ​​​ർ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ മു​​​ൻ മേ​​​യ​​​റും കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വു​​​മാ​​​യ ടി.ഒ. മോ​​​ഹ​​​ന​​​ൻ ജു​​​ഡീ​​​ഷൽ ഫസ്റ്റ് ക്ലാ​​​സ് മ​​​ജി​​​സ്ട്രേ​​​ട്ട് (ര​​​ണ്ട്) കോ​​​ട​​​തി​​​യി​​​ൽ പ​​​രാ​​​തി ന​​​ൽകി​​​യതും പോ​​​ലീ​​​സി​​​ന് തി​​​രി​​​ച്ച​​​ടി​​​യാ​​​യി.

ഗ​​​ൺ​​​മാ​​​ൻ ന​ൽകി​​​യ പ​​​രാ​​​തി​​​യി​​​ൽ ആ​​​ദ്യം കേ​​​സെ​​​ടു​​​ത്തെ​​ന്നു പ​​​റ​​​ഞ്ഞ് ത​​​ത്കാ​​​ലം ത​​​ല​​​യൂ​​​രാ​​​നാ​​​യി​​​രി​​​ക്കും പോ​​​ലീ​​​സ് നീ​​​ക്കം. റെ​​​യി​​​ൽ​​​വേ സി​​​ഐ സു​​​ധീ​​​ർ മ​​​നോ​​​ഹ​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പോ​​​ലീ​​​സ് സം​​​ഘ​​​മാ​​​ണ് കേ​​​സ് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​ത്.

Kerala

കെ​എ​സ്ആ​ര്‍​ടി​സി ക​ണ്ട​ക്ട​റെ ആ​ക്ര​മി​ച്ച യാത്രക്കാരൻ ക​സ്റ്റ​ഡി​യി​ൽ

കൊ​ല്ലം: മ​ധു​ര-​കൊ​ല്ലം കെ​എ​സ്ആ​ര്‍​ടി​സി ഫാ​സ്റ്റ് പാ​സ​ഞ്ച​റി​ൽ ക​ണ്ട​ക്ട​റെ ആ​ക്ര​മി​ച്ച യാത്രക്കാരൻ ക​സ്റ്റ​ഡി​യി​ൽ. മു​ഖ​ത്ത​ല സ്വ​ദേ​ശി​യാ​യ ക​ണ്ട​ക്ട​ർ വി​നു​വി​നെ ആ​ക്ര​മി​ച്ച ഇ​ര​വി​പു​രം സ്വ​ദേ​ശി അ​രു​ണാ​ണ് ക​സ്റ്റ​ഡി​യി​ലാ​യ​ത്.

കു​ണ്ട​റ പോ​ലീ​സാ​ണ് അ​രു​ണി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ബ​സി​ന്‍റെ ഫു​ട്ബോ​ർ​ഡി​ൽ നി​ന്ന് ക​യ​റി നി​ൽ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തി​നാ​ണ് അ​രു​ൺ വി​നു​വി​നെ ആ​ക്ര​മി​ച്ച​ത്. മ​ർ​ദി​ക്കു​ക​യം മു​ഖ​ത്ത് ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു.

ക​ണ്ട​ക്ട​റെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെ​തു​ട​ര്‍​ന്ന് ബ​സി​ന്‍റെ യാ​ത്ര തു​ട​രാ​ൻ വൈ​കി. പ​ക​രം ക​ണ്ട​ക്ട​ർ വ​ന്ന​ശേ​ഷ​മാ​ണ് ബ​സ് സ​ർ​വീ​സ് തു​ട​ർ​ന്ന​ത്.

Kerala

കു​ഞ്ഞ് മ​രി​ച്ച സം​ഭ​വം: ഡോ​ക്ട​ർ​മാ​രെ ആ​ക്ര​മി​ക്ക​രു​ത്, ക​ർ​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്ന് കെ​ജി​എം​ഒ​എ

നെ​ടു​മ​ങ്ങാ​ട്: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ന​വ​ജാ​ത ശി​ശു മ​ര​ണ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നെ​യും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റെ​യും ല​ക്ഷ്യ​മി​ട്ട് ന​ട​ന്ന അ​തി​ക്ര​മ​ങ്ങ​ൾ​ക്കും ആ​ൾ​ക്കൂ​ട്ട വി​ചാ​ര​ണ​യ്ക്കു​മെ​തി​രെ കെ​ജി​എം​ഒ​എ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ഘ​ട​കം ഇ​ന്ന് പ്ര​തി​ഷേ​ധ ദി​ന​മാ​യി ആ​ച​രി​ക്കും.

ആ​ശു​പ​ത്രി​യി​ൽ അ​തി​ക്ര​മം ന​ട​ത്തി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യും ഡോ​ക്ട​ർ​മാ​രെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്ത​വ​ർ​ക്കെ​തി​രെ ആ​ശു​പ​ത്രി സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം ക​ർ​ശ​ന​മാ​യ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും വി​ദ​ഗ്ധ​സ​മി​തി രൂ​പീ​ക​രി​ച്ച് അ​ടി​യ​ന്ത​ര​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടു.

ബാ​ഹ്യ സ​മ്മ​ർ​ദ​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങി എ​ടു​ത്തു​ചാ​ടി​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യാ​ണെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​ പ​രി​പാ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങാ​ൻ സം​ഘ​ട​ന നി​ർ​ബ​ന്ധി​ത​മാ​കു​മെ​ന്നും കെ​ജി​എം​ഒ​എ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ഘ​ട​കം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

Kerala

ബ​സും ഗു​ഡ്സ് വാ​ഹ​ന​വും തമ്മിലുരസി, പ്രശ്നം പരിഹരിച്ചു; ക​ണ്ടു​നി​ന്ന കാ​ർ യാ​ത്രികർ ബ​സ് യാ​ത്രി​ക​രെ ആ​ക്ര​മി​ച്ചു

കോ​ഴി​ക്കോ​ട്: വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍ സ​ഞ്ച​രി​ച്ച ടൂ​റി​സ്റ്റ് ബ​സ് ആ​ക്ര​മി​ച്ച നാ​ല് യു​വാ​ക്ക​ൾ റി​മാ​ൻ​ഡി​ൽ. കൈ​ത​പ്പൊ​യി​ല്‍ ആ​നോ​റ​മ്മ​ല്‍ നെ​ടു​വ​ള്ളി അ​ജ്മ​ല്‍(26), ഷാ​ജ​ഹാ​ന്‍(30), ആ​ഷി​ഖ്(29), കൈ​ത​പ്പൊ​യി​ല്‍ ഉ​ളി​യാ​ട​ന്‍​കു​ന്ന് ആ​ഷി​ഖ്(25) എ​ന്നി​വ​രെ​യാ​ണ് താ​മ​ര​ശേ​രി ജു​ഡീ​ഷ്യ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​ത്.

വ​യ​നാ​ട്ടി​ല്‍​നി​ന്നും വ​രി​ക​യാ​യി​രു​ന്ന ടൂ​റി​സ്റ്റ് ബ​സ് താ​മ​ര​ശേ​രി ചു​രം മൂ​ന്നാം വ​ള​വി​ല്‍ വ​ച്ച് ഇ​ന്ന​ലെ രാ​ത്രി ഗു​ഡ്‌​സ് വാ​ഹ​ന​വു​മാ​യി പ​ര​സ്പ​രം ഉ​ര​സി​യ​തി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് പി​ന്നാ​ലെ​യാ​ണ് സം​ഭ​വം. വാ​ഹ​ന​ങ്ങ​ൾ ത​മ്മി​ലു​ള്ള പ്ര​ശ്നം പ​രി​ഹ​രി​ച്ച് യാ​ത്ര തു​ട​ർ​ന്ന​തോ​ടെ ഇ​തി​ല്‍ ബ​ന്ധ​മി​ല്ലാ​ത്ത കാ​ര്‍ യാ​ത്ര​ക്കാ​ര്‍ ടൂ​റി​സ്റ്റ് ബ​സ് ഡ്രൈ​വ​റു​മാ​യി ത​ര്‍​ക്ക​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ക​യും യാ​ത്ര​ക്കാ​ര്‍​ക്ക് നേ​രെ ആ​ക്ര​മ​ണം അ​ഴി​ച്ചു വി​ടു​ക​യു​മാ​യി​രു​ന്നു.

ബ​സി​ലു​ണ്ടാ​യി​രു​ന്ന ഒ​രു യാ​ത്ര​ക്കാ​ര​ന്‍റെ മു​ണ്ടു​ള്‍​പ്പെ​ടെ അ​ഴി​ച്ചെ​ടു​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു. മൊ​ബൈ​ല്‍ ഫോ​ണ്‍ ത​ട്ടി​യെ​ടു​ത്ത​താ​യും പ​രാ​തി ഉ​യ​ര്‍​ന്നി​രു​ന്നു. തു​ട​ർ​ന്ന് അ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട യു​വാ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

District News

സ്കൂ​ട്ട​ര്‍ യാ​ത്രി​ക​നെ ആക്രമിച്ചു പരിക്കേൽപ്പിച്ചു: പ്ര​തി അ​റ​സ്റ്റി​ല്‍

അ​ഞ്ച​ല്‍ : മു​ന്‍ വൈ​രാ​ഗ്യ​ത്തെ തു​ട​ര്‍​ന്നു സ്കൂ​ട്ട​റി​ല്‍ യാ​ത്ര​ചെ​യ്ത അ​യ​ല്‍​വാ​സി​യെ പി​ക്ക​പ് ഉ​പ​യോ​ഗി​ച്ച് ഇ​ടി​ച്ചി​ട്ട ശേ​ഷം ജാ​ക്കി ലി​വ​ര്‍ ഉ​പ​യോ​ഗി​ച്ചു ത​ല​ക്ക​ടി​ച്ചു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്‍​പ്പി​ച്ച കേ​സി​ല്‍ പ്ര​തി അ​റ​സ്റ്റി​ല്‍.

ഏ​രൂ​ർ ആ​ർ​ച്ച​ൽ ഓ​ലി​യ​രി​വ് സ്നേ​ഹ​വി​ലാ​സ​ത്തി​ൽ ബി​ജു (45) ആ​ണ് ഏ​രൂ​ര്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ത​ല​യ്ക്കു മു​റി​വേ​റ്റ ആ​ർ​ച്ച​ൽ​ ഓ​ലി​യ​രി​വ് സ്വ​ദേ​ശി വി​ജ​യ​ൻ ചി​കി​ത്സ​യി​ലാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം പ​ക​ല്‍ പ​തി​നൊ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ബ​ന്ധു​വീ​ട്ടി​ൽ പോ​യി തി​രി​കെ വീ​ട്ടി​ലേ​ക്കു സ്കൂ​ട്ട​റി​ല്‍ മ​ട​ങ്ങു​ക​യാ​യി​രു​ന്ന വി​ജ​യ​നെ എ​തി​ര്‍ ദി​ശ​യി​ല്‍ പി​ക്ക​പ്പു​മാ​യി എ​ത്തി​യ ബി​ജു ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യും പി​ന്നീ​ട് പി​ക്ക​പ്പി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ഇ​രു​ന്പു ലി​വ​ര്‍ ഉ​പ​യോ​ഗി​ച്ച് ത​ല​ക്ക​ടി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

വി​ജ​യ​ന്‍റെ നി​ല​വി​ളി കേ​ട്ടു ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രാ​ണ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. വ​ധ​ശ്ര​മം ഉ​ള്‍​പ്പ​ടെ​യു​ള്ള ഗു​രു​ത​ര വ​കു​പ്പു​ക​ള്‍ ചു​മ​ത്തി ബി​ജു​വി​നെ അ​റ​സ്റ്റ് ചെ​യ്തു. അ​യ​ല്‍​വാ​സി​ക​ളാ​യ ഇ​രു​വ​രും ത​മ്മി​ല്‍ മു​മ്പു പ​ല​ത​വ​ണ സം​ഘ​ര്‍​ഷം ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഇ​തു​സം​ബ​ന്ധി​ച്ച് കേ​സ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​യി​ലാ​ണ്. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

National

തൃണമൂൽ കൗൺസിലറുടെ ആക്രമണത്തിൽ വയോധികൻ മരിച്ചതായി പരാതി

കോ​​ൽ​​ക്ക​​ത്ത: ബം​​ഗാ​​ളി​​ൽ തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സ് കൗ​​ൺ​​സി​​ല​​റു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ വ​​യോ​​ധി​​ക​​ൻ മ​​രി​​ച്ച​​താ​​യി പ​​രാ​​തി. നോ​​ർ​​ത്ത് പ​​ർ​​ഗാ​​ന​​സ് ജി​​ല്ല​​യി​​ലെ നോ​​ർ​​ത്ത് ബാ​​ര​​ക്ക്പു​​ർ മു​​നി​​സി​​പ്പാ​​ലി​​റ്റി​​യി​​ലാ​​ണ് സം​​ഭ​​വം. തു​​ൾ​​സി അ​​ധി​​കാ​​രി​​യാ​​ണ് മ​​രി​​ച്ച​​ത്. ഇ​​ദ്ദേ​​ഹ​​ത്തെ ബാ​​ര​​ക്പു​​ർ മു​​നി​​സി​​പ്പ​​ൽ കൗ​​ൺ​​സി​​ല​​ർ ര​​ബീ​​ന്ദ്ര നാ​​ഥ് ഭ​​ട്ടാ​​ചാ​​ര്യ മ​​ർ​​ദി​​ച്ചു​​വെ​​ന്നു കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ ആ​​രോ​​പി​​ച്ചു. ത​​ന്‍റെ വീ​​ടി​​നു മു​​ന്നി​​ലു​​ള്ള അ​​ന​​ധി​​കൃ​​ത നി​​ർ​​മാ​​ണം ചോ​​ദ്യം​​ചെ​​യ്ത​​താ​​ണ് അ​​ധി​​കാ​​രി​​യെ മ​​ർ​​ദി​​ക്കാ​​ൻ കാ​​ര​​ണ​​മാ​​യ​​ത്.

ശ​​നി​​യാ​​ഴ്ച സ്ഥ​​ല​​ത്തെ​​ത്തി​​യ ഭ​​ട്ടാ​​ചാ​​ര്യ​​യും അ​​ധി​​കാ​​രി​​യും ത​​മ്മി​​ൽ വാ​​ക്കു​​ത​​ർ​​ക്ക​​മു​​ണ്ടാ​​യെ​​ന്നും തു​​ട​​ർ​​ന്ന് അ​​ധി​​കാ​​രി​​യെ ഭ​​ട്ടാ​​ചാ​​ര്യ മ​​ർ​​ദി​​ച്ചെ​​ന്നും പോ​​ലീ​​സി​​ൽ ന​​ല്കി​​യ പ​​രാ​​തി​​യി​​ൽ ആ​​രോ​​പി​​ക്കു​​ന്നു. ഭ​​ട്ടാ​​ചാ​​ര്യ​​യു​​ടെ മ​​ർ​​ദ​​ന​​മേ​​റ്റു കു​​ഴ​​ഞ്ഞു​​വീ​​ണ അ​​ധി​​കാ​​രി​​യെ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും മ​​രി​​ച്ചു​​വെ​​ന്ന് മ​​ക​​ൻ ഹേ​​മ​​ന്ത പ​​റ​​ഞ്ഞു. അ​​സ്വാ​​ഭാ​​വി​​ക മ​​ര​​ണ​​ത്തി​​നു പോ​​ലീ​​സ് കേ​​സെ​​ടു​​ത്തു.

Kerala

അഭിഭാഷകന്‍റെ വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമണം; അയല്‍വാസി അറസ്റ്റില്‍

കൊച്ചി: സിവില്‍ കേസ് കൊടുത്തതിലുള്ള വിരോധം മൂലം അഭിഭാഷകന്‍റെ വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ അയല്‍വാസിയായ യുവാവ് അറസ്റ്റില്‍.

എറണാകുളം എളംകുളം മഠത്തിപ്പറമ്പില്‍ വീട്ടില്‍ ഷിക്‌സണ്‍ (46) നെയാണ് എറണാകുളം നോര്‍ത്ത് പോലീസ് എസ്‌ഐ ആര്‍. ഹരികൃഷ്ണന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ അഞ്ചിന് വൈകുന്നേരം നാലിനാണ് പോണോത്ത് റോഡിലുള്ള അഡ്വ. കൃഷ്ണരാജിന്‍റെ വീട്ടില്‍ അതിക്രമിച്ചു കയറി അക്രമണം നടത്തിയത്. വീടിന്‍റെ പ്രധാന വാതില്‍ ചവിട്ടി തുറന്ന് അകത്തു കടന്ന പ്രതിയെ തടഞ്ഞ ഹോം നഴ്‌സിനെയും പരാതിക്കാരന്‍റെ പ്രായമായ അമ്മയേയും മര്‍ദിക്കാന്‍ ശ്രമിക്കുകയും കാര്‍ പോര്‍ച്ചില്‍ ഉണ്ടായിരുന്ന ഹോണ്ട ആക്ടീവ സ്‌കൂട്ടര്‍ ചവിട്ടി താഴെയിട്ട് കേടുപാടുകള്‍ വരുത്തുകയും ചെയ്തു.

വീടിന്‍റെ മുന്നില്‍ സ്ഥാപിച്ചിരുന്ന സിസിടിവി കാമറകള്‍ ഹെല്‍മറ്റ് കൊണ്ട് അടിച്ചു തര്‍ക്കുകയേയും അഭിഭാഷകനെയും ഭാര്യയേയും അമ്മയേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു.

District News

മൂ​ന്നു​പേ​രെ ക​ടി​ച്ച തെ​രു​വു​നാ​യ​യെ പി​ടി​കൂ​ടാ​നാ​യി​ല്ല, ജ​നം ഭീ​തി​യി​ൽ

ചെ​മ്പ്: ചെ​മ്പ് പ​ന​ങ്കാ​വി​ൽ മൂ​ന്നുപേ​രെ ക​ടി​ച്ച തെ​രു​വു​നാ​യ​യെ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തെ വ​ന്ന​തി​നെത്തു​ട​ർ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ഭീ​തി​യി​ൽ. പ​ന​ങ്കാ​വി​ലും സ​മീ​പ സ്ഥ​ല​ങ്ങ​ളി​ലു​മു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു. മൂ​ന്നു വ​ർ​ഷ​മാ​യി ചെ​മ്പ് പ​ഞ്ചാ​യ​ത്തി​ൽ തെ​രു​വു​നാ​യ​ക​ൾ​ക്കു​ള്ള വാ​ക്സി​നേ​ഷ​ൻ ന​ട​ത്തി​യി​ട്ടി​ല്ല.

പ​ന​ങ്കാ​വ് ക്ഷേ​ത്ര​ത്തി​ന് സ​മീ​പം വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണമുണ്ടാ​യ​ത്. ചെ​മ്പ് മേ​ട​യി​ൽ വേ​ല​പ്പ​ൻ, ഷീ​ജ ജോ​സ​ഫ്, മി​നി സാ​ബു എ​ന്നി​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്. ചെ​മ്പ് പ​ഞ്ചാ​യ​ത്ത് അം​ഗം പി. ​ദീ​പു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ല സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞ് നാ​യ​യെ ക​ണ്ടെ​ത്താ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ക​റു​ത്ത നാ​യ​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. നാ​യ പ്ര​ദേ​ശ​ത്തെ മ​റ്റ് നാ​യ​ക​ളെ ആ​ക്ര​മി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.


നി​ര​വ​ധി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന മ​ത്തു​ങ്ക​ൽ ഭാ​ഗ​ത്തും പ​ന​ങ്കാ​വ് ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​വും നാ​യശ​ല്യം രൂ​ക്ഷ​മാ​ണ്. പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ൽ തെ​രു​വു​നാ​യ പ്ര​ശ്നം അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് പ​ഞ്ചാ​യ​ത്ത് അം​ഗം ദീ​പു പ​റ​ഞ്ഞു.

NRI

വൈ​റ്റ് ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി​ക്കെ​തി​രെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ അ​ധി​ക്ഷേ​പം; ന​ഴ്സി​നെ ജോ​ലി​യി​ൽ നി​ന്ന് പി​രി​ച്ചു​വി​ട്ടു

ഫ്ലോ​റി​ഡ: വൈ​റ്റ് ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി ക​രോ​ലി​ൻ ലീ​വി​റ്റി​നെ​തി​രെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ അ​തി​ക്രൂ​ര​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യ ന​ഴ്സി​നെ ജോ​ലി​യി​ൽ നി​ന്ന് പി​രി​ച്ചു​വി​ട്ടു.ക​രോ​ലി​ൻ ലീ​വി​റ്റിന്‍റെ​ പ്ര​സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ങ്ങേ​യ​റ്റം അ​ശ്ലീ​ല​വും ക്രൂ​ര​വു​മാ​യ രീ​തി​യി​ൽ പരിക്കുകൾ ആശംസിച്ചു വീഡിയോ പോസ്റ്റുകൾ ഇട്ടതിനാണ് ന​ട​പ​ടി.

ര​ണ്ടാ​മ​ത്തെ കു​ഞ്ഞി​നാ​യു​ള്ള കാ​ത്തി​രി​പ്പി​ലാ​ണെ​ന്ന് ക​രോ​ലി​ൻ ലീ​വി​റ്റ് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ അ​റി​യി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഫ്ലോ​റി​ഡ​യി​ലെ ബാ​പ്റ്റി​സ്റ്റ് ഹെ​ൽ​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ന​ഴ്സ്, പ്ര​സ​വ​സ​മ​യ​ത്ത് ലീ​വി​റ്റി​ന് ഗു​രു​ത​ര​മാ​യ ശാ​രീ​രി​ക പ​രി​ക്കു​ക​ൾ ഏ​ൽ​ക്ക​ട്ടെ എ​ന്ന് ആ​ശം​സി​ച്ചു​കൊ​ണ്ട് വീ​ഡി​യോ പ​ങ്കു​വച്ച​ത്.

വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ ന​ഴ്സി​നെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ഉ​ട​ന​ടി ജോ​ലി​യി​ൽ നി​ന്ന് പി​രി​ച്ചു​വി​ട്ടു. ഇ​ത്ത​രം പെ​രു​മാ​റ്റം ത​ങ്ങ​ളു​ടെ മൂ​ല്യ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​ണെ​ന്ന് ആ​ശു​പ​ത്രി വ്യ​ക്ത​മാ​ക്കി.

ഫ്ലോ​റി​ഡ അ​റ്റോ​ർ​ണി ജ​ന​റ​ലി​ന്‍റെ ഓ​ഫീ​സ് വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ടു. ന​ഴ്സി​ന്റെ പ്രൊ​ഫ​ഷ​ണ​ൽ ലൈ​സ​ൻ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ഫ്ലോ​റി​ഡ ചീ​ഫ് ഓ​ഫ് സ്റ്റാ​ഫ് ജെ​യിം​സ് ഉ​ത്മി​യ​ർ ആ​വ​ശ്യ​പ്പെ​ട്ടു. രോ​ഗീ പ​രി​ച​ര​ണ​ത്തി​ൽ ഏ​ർ​പ്പെ​ടേ​ണ്ട ഒ​രാ​ളി​ൽ നി​ന്ന് ഇ​ത്ത​ര​മൊ​രു മ​നോ​ഭാ​വം ഉ​ണ്ടാ​കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ന​ട​പ​ടി​ക​ൾ​ക്ക് പി​ന്നാ​ലെ ന​ഴ്സ് വീ​ണ്ടും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ൽ പ്ര​തി​ക​രി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

Kerala

തൃ​ശൂ​രി​ൽ പ​ത്ര​വി​ത​ര​ണ​ക്കാ​ര​ന് വെ​ട്ടേ​റ്റു

തൃ​ശൂ​ർ: മേ​ല​ഡൂ​രി​ൽ പ​ത്ര​വി​ത​ര​ണ​ക്കാ​ര​ന് വെ​ട്ടേ​റ്റു. പ്ലാ​ശേ​രി വീ​ട്ടി​ൽ വ​ർ​ഗീ​സി​നാ​ണ് (62) വെ​ട്ടേ​റ്റ​ത്. ആ​ക്ര​മ​ണ​ത്തി​ൽ വ​ർ​ഗീ​സി​ന്‍റെ ഇ​ട​തു​കൈ​യി​ലെ ത​ള്ള​വി​ര​ൽ പൂ​ർ​ണ​മാ​യും അ​റ്റു​പോ​യി.

അ​ന്ന​മ​ന​ട മേ​ല​ഡൂ​ർ ജം​ഗ്ഷ​നി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വ​ല​തു​കൈ​യ്ക്കും താ​ടി​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. പു​ല​ർ​ച്ചെ ജം​ഗ്ഷ​നി​ൽ പ​ത്ര​ക്കെ​ട്ടു​ക​ൾ ത​രം​തി​രി​ക്കു​ന്ന​തി​നി​ടെ ബൈ​ക്കി​ലെ​ത്തി​യ മു​ഖം​മൂ​ടി ധ​രി​ച്ച​യാ​ളാ​ണ് വ​ർ​ഗീ​സി​നെ ആ​ക്ര​മി​ച്ച​ത്.

ഈ ​സ​മ​യം വ​ർ​ഗീ​സി​നൊ​പ്പം മ​റ്റ് ര​ണ്ട് പ​ത്ര​വി​ത​ര​ണ​ക്കാ​ർ കൂ​ടി സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു. അ​വ​രെ ബ​ല​മാ​യി ത​ള്ളി​മാ​റ്റി​യ ശേ​ഷ​മാ​ണ് അ​ക്ര​മി വ​ർ​ഗീ​സി​നെ വെ​ട്ടി​യ​ത്. വ​ർ​ഗീ​സി​നെ ഉ​ട​ൻ ത​ന്നെ എ​റ​ണാ​കു​ള​ത്തെ സ്പെ​ഷ്യ​ലി​സ്റ്റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

International

നൈജീരിയയിൽ മൂന്നു പള്ളികൾ ആക്രമിച്ച് 166 പേരെ തട്ടിക്കൊണ്ടുപോയി

ലാ​ഗോ​സ്: ​നൈ​ജീ​രി​യ​യി​ൽ ആ​യു​ധ​ധാ​രി​ക​ൾ മൂ​ന്നു പ​ള്ളി​ക​ളി​ൽ​നി​ന്നാ​യി 166 വി​ശ്വാ​സി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. ഞാ​യ​റാ​ഴ്ച ശു​ശ്രൂ​ഷ​യ്ക്കി​ടെ ഉ​ണ്ടാ​യ സം​ഭ​വം നൈ​ജീ​രി​യ​ൻ ഭ​ര​ണ​കൂ​ടം നേ​ര​ത്തേ നി​ഷേ​ധി​ച്ചി​രു​ന്നു. എ​ന്നാ​ൽ, സം​ഭ​വം ന​ട​ന്ന​താ​യി ചൊ​വ്വാ​ഴ്ച രാ​ത്രി സ്ഥി​രീ​ക​രി​ച്ചു.

ക​ഡു​ന സം​സ്ഥാ​ന​ത്ത് കു​ർ​മി​ൻ വാ​ലി എ​ന്ന പ്ര​ദേ​ശ​ത്തെ മൂ​ന്നു പ​ള്ളി​ക​ളി​ൽ ഒ​രേ സ​മ​യ​ത്ത് ആ​ക്ര​മ​ണം ന​ട​ന്നു​വെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. ചെ​റു​ബിം ആ​ൻ​ഡ് സെ​റാ​ഫിം മൂ​വ്‌​മെ​ന്‍റ് എ​ന്ന സ​ഭ​യി​ലെ ര​ണ്ടും, ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് വി​ന്നിം​ഗ് ഓ​ൾ എ​ന്ന സ​ഭ​യി​ലെ ഒ​രു പ​ള്ളി​യി​ലു​മാ​യി​രു​ന്നു സം​ഭ​വം. മു​ന്തി​യ ത​രം ആ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി​യ അ​ക്ര​മി​ക​ൾ വി​ശ്വാ​സി​ക​ളെ പു​റ​ത്തി​റ​ക്കി കാ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

177 പേ​രെ​യാ​ണു ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച​തെ​ന്നും 11 പേ​ർ ര​ക്ഷ​പ്പെ​ട്ടു തി​രി​ച്ചെ​ത്തി​യെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞ​താ​യി ബി​ബി​സി റി​പ്പോ​ർ​ട്ട് ചെ​യ്തു. ത​ട്ടി​ക്കൊ​ണ്ടു​പോ​ക​പ്പെ​ട്ട​വ​രെ ക​ണ്ടെ​ത്താ​ൻ ഊ​ർ​ജി​ത അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു​വെ​ന്നാ​ണു ക​ഡു​ന സം​സ്ഥാ​ന വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ച​ത്.

ഇ​തി​നി​ടെ, സം​ഭ​വം ന​ട​ന്ന​താ​യി സ്ഥി​രീ​ക​രി​ക്കാ​ൻ ആ​ദ്യം ത​യാ​റാ​കാ​തി​രു​ന്ന ക​ഡു​ന സം​സ്ഥാ​ന ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ന​ട​പ​ടി വ​ലി​യ വി​വാ​ദ​മാ​യി​ട്ടു​ണ്ട്. ത​ട്ടി​ക്കൊ​ണ്ടു​പോ​യ ആ​രു​ടെ​യെ​ങ്കി​ലും പേ​രു​വി​വ​ര​ങ്ങ​ൾ ന​ല്കാ​ൻ ക​ഡു​ന സം​സ്ഥാ​ന പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​ൽ​ഹാ​ജി മു​ഹ​മ്മ​ദ് റാ​ബി​യു തി​ങ്ക​ളാ​ഴ്ച വെ​ല്ലു​വി​ളി​ച്ചി​രു​ന്നു. 300 പേ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്ന റി​പ്പോ​ർ​ട്ട് ല​ഭി​ച്ചെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​രും പ​ട്ടാ​ള​ക്കാ​രും സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷി​ച്ച​പ്പോ​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലി​നു തെ​ളി​വു ല​ഭി​ച്ചി​ല്ലെ​ന്നു​മാ​ണു ക​മ്മീ​ഷ​ണ​ര്‌ പ​റ​ഞ്ഞ​ത്.

എ​ന്നാ​ൽ, ചൊ​വ്വാ​ഴ്ച രാ​ത്രി പോ​ലീ​സ് വ​ക്താ​വ് ബെ​ഞ്ച​മി​ൻ ഹ​ൺ​ദെ​യി​ൻ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ ന​ട​ന്ന​താ​യി സ്ഥി​രീ​ക​രി​ച്ചു. ക​മ്മീ​ഷ​ണ​ർ സം​ഭ​വം നി​ഷേ​ധി​ച്ച​ത​ല്ലെ​ന്നും സം​ഭ​വ​ത്തെ​ക്കു​റി​ച്ച് കൃ​ത്യ​മാ​യ വി​വ​രം ല​ഭി​ക്കു​ന്ന​തു​വ​രെ സ്ഥി​രീ​ക​ര​ണം വൈ​കി​ച്ച​താ​ണെ​ന്നും പോ​ലീ​സ് വ​ക്താ​വ് അ​വ​കാ​ശ​പ്പെ​ട്ടു.

ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ ന​ട​ന്നി​ട്ടി​ല്ലെ​ന്ന് ഏ​തു​വി​ധ​വും വ​രു​ത്തി​ത്തീ​ർ​ക്കാ​നാ​ണ് നൈ​ജീ​രി​യ​ൻ ഭ​ര​ണ​കൂ​ടം ശ്ര​മി​ച്ച​തെ​ന്ന് ആം​ന​സ്റ്റി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ സം​ഭ​വ​ങ്ങ​ൾ നൈ​ജീ​രി​യ​യി​ൽ പ​തി​വാ​യെ​ന്നും ഇ​തു ത​ട​യാ​ൻ ഉ​ട​ന​ടി ഉ​റ​ച്ച ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടു.

ക​ഡു​ന​യു​ടെ സ​മീ​പ​മു​ള്ള നൈ​ജ​ർ സം​സ്ഥാ​ന​ത്ത് ന​വം​ബ​റി​ൽ ക​ത്തോ​ലി​ക്കാ സ്കൂ​ളി​ൽ​നി​ന്ന് മു​ന്നൂ​റി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും ത​ട്ടി​ക്കൊ​ണ്ടു​പോ​യി​രു​ന്നു. ഇ​വ​രെ ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യി മോ​ചി​പ്പി​ച്ചു.

Kerala

ക്ഷേ​ത്ര​ത്തി​ൽ ആ​ക്ര​മ​ണം; ഗു​ണ്ടാ​നേ​താ​വ് പോ​ലീ​സ് ജീ​പ്പ് ഇ​ടി​ച്ച് തെ​റി​പ്പി​ച്ചു

കൊ​ല്ലം: ക്ഷേ​ത്ര​ത്തി​ൽ നാ​യ​യു​മാ​യെ​ത്തി ആ​ക്ര​മ​ണം ന​ട​ത്തി​യ ഗു​ണ്ടാ നേ​താ​വ് പോ​ലീ​സ് ജീ​പ്പ് ഇ​ടി​ച്ച് തെ​റി​പ്പി​ച്ചു. കൊ​ല്ലം പ​ത്ത​നാ​പു​രം പി​ട​വൂ​ർ പു​ത്ത​ൻ​കാ​വ് മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ സ​ജീ​വ​ൻ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു.

ക്ഷേ​ത്ര അ​ന്ന​ദാ​ന​പു​ര​യി​ൽ നാ​യ​യു​മാ​യെ​ത്തി​യ ഇ​യാ​ൾ അ​തി​ക്ര​മം ന​ട​ത്തി. തു​ട​ർ​ന്ന് ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് എ​ത്തി​യ​തോ​ടെ ഇ​യാ​ൾ ത​ന്‍റെ ഓ​ഫ് റോ​ഡ് വാ​ഹ​നം ഉ​പ​യോ​ഗി​ച്ച് പോ​ലീ​സ് ജീ​പ്പി​ൽ ഇ​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ ര​ണ്ടു പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റു. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് അ​ന​ധി​കൃ​ത​മാ​യി ‌ടി​പ്പ​റി​ൽ മ​ണ​ൽ ക​ട​ത്തി​യ ഇ​യാ​ളെ പി​ടി​ക്കാ​ൻ പോ​ലീ​സ് എ​ത്തി​യ​പ്പോ​ൾ മ​ണ​ൽ പോ​ലീ​സ് ജീ​പ്പി​നു മു​ക​ളി​ൽ ഇ​ട്ട​ശേ​ഷം സ​ജീ​വ​ൻ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

 

 

 

 

 

 

Kerala

ഭാ​ര്യ​യെ മ​ർ​ദി​ച്ച് അ​വ​ശ​യാ​ക്കി തീ ​കൊ​ളു​ത്തി​യ സം​ഭ​വം; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: നാ​വാ​യി​ക്കു​ള​ത്ത് ഭാ​ര്യ​യെ മ​ർ​ദി​ച്ച് അ​വ​ശ​യാ​ക്കി തീ ​കൊ​ളു​ത്തി ക​ട​ന്നു​ക​ള​ഞ്ഞ സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. നാ​വാ​യി​ക്കു​ളം വെ​ള്ളൂ​ർ​ക്കോ​ണം സ്വ​ദേ​ശി ബി​നു​വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കൊ​ല്ല​ത്തു​ള്ള ബ​ന്ധു വീ​ട്ടി​ൽ നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് പോ​ലീ​സ് ബി​നു​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ര​തി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൈ​യ്ക്കും കാ​ലി​നും പൊ​ട്ട​ൽ സം​ഭ​വി​ക്കു​ക​യും പൊ​ള്ള​ലേ​ൽ​ക്കു​ക​യും ചെ​യ്ത ഭാ​ര്യ മു​നീ​ശ്വ​രി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. തി​രു​വ​ന​ന്ത​പു​രം ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണ് മു​നീ​ശ്വ​രി ചി​കി​ത്സ​യി​ലു​ള്ള​ത്.

ഇ​ക്ക​ഴി​ഞ്ഞ 13ന് ​രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.​ചു​റ്റി​ക കൊ​ണ്ടും കാ​റ്റാ​ടി​ക്ക​ഴ കൊ​ണ്ടും ബി​നു മു​നീ​ശ്വ​രി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വാ​തി​ൽ പൂ​ട്ടി വാ​തി​ലി​ന​ടി​യി​ലൂ​ടെ ഇ​ന്ധ​നം ഒ​ഴി​ച്ച് ക​ത്തി​ച്ച​ശേ​ഷം ബി​നു ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ അ​യ​ൽ​വാ​സി​ക​ളാ​ണ് വാ​തി​ൽ ച​വി​ട്ടി​ത്തു​റ​ന്ന്, തീ​യ​ണ​ച്ച് മു​നീ​ശ്വ​രി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.​കു​ടും​ബ വ​ഴ​ക്കാ​ണ് അ​ക്ര​മ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് വി​വ​രം.

സം​ഭ​വ​ത്തി​ന് ശേ​ഷം പോ​ലീ​സും ഫോ​റ​ൻ​സി​ക് വി​ദ​ഗ്ദ്ധ​രും വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ നി​ന്ന് മ​ണ്ണെ​ണ്ണ​യു​ടെ​യും പെ​ട്രോ​ളി​ന്‍റെ​യും സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യി​രു​ന്നു.​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്‌ ചെ​യ്തു.

International

ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് ഇറാൻ

ദു​​​​​​​​​​​ബാ​​​​​​​​​​​യ്: ​​​​​​​​​​​അ​​​​​​​​​​​മേ​​​​​​​​​​​രി​​​​​​​​​​​ക്ക ഇ​​​​​​​​​​​റാ​​​​​​​​​​​നെ ആ​​​​​​​​​​​ക്ര​​​​​​​​​​​മി​​​​​​​​​​​ച്ചാ​​​​​​​​​​​ൽ പ​​​​​​​​​​​ശ്ചി​​​​​​​​​​​മേ​​​​​​​​​​​ഷ്യ​​​​​​​​​​​യി​​​​​​​​​​​ലെ അ​​​​​​​​​​​മേ​​​​​​​​​​​രി​​​​​​​​​​​ക്ക​​​​​​​​​​​ൻ ആ​​​​​​​​​​​സ്ഥാ​​​​​​​​​​​ന​​​​​​​​​​​ങ്ങ​​​​​​​​​​​ളി​​​​​​​​​​​ൽ തി​​​​​​​​​​​രി​​​​​​​​​​​ച്ച​​​​​​​​​​​ടി​​​​​​​​​​​യു​​​​​​​​​​​ണ്ടാ​​​​​​​​​​​കു​​​​​​​​​​​മെ​​​​​​​​​​​ന്ന് ഇ​​​​​​​​​​​റാ​​​​​​​​​​​ൻ. പ​​​​​​​​​​​ശ്ചി​​​​​​​​​​​മേ​​​​​​​​​​​ഷ്യ​​​​​​​​​​​യി​​​​​​​​​​​ലെ അ​​​​​​​​​​​മേ​​​​​​​​​​​രി​​​​​​​​​​​ക്ക​​​​​​​​​​​ൻ സ​​​​​​​​​​​ഖ്യ​​​​​​​​​​​ക​​​​​​​​​​​ക്ഷി​​​​​​​​​​​ക​​​​​​​​​​​ളെ ഇ​​​​​​​​​​​റാ​​​​​​​​​​​ൻ ഇ​​​​​​​​​​​ക്കാ​​​​​​​​​​​ര്യം അ​​​​​​​​​​​റി​​​​​​​​​​​യി​​​​​​​​​​​ച്ചു. ഇ​​​​​​​​​​​റാ​​​​​​​​​​​നി​​​​​​​​​​​ലെ പ്ര​​​​​​​​​​​ക്ഷോ​​​​​​​​​​​ഭ​​​​​​​​​​​ക​​​​​​​​​​​രെ സ​​​​​​​​​​​ഹാ​​​​​​​​​​​യി​​​​​​​​​​​ക്കാ​​​​​​​​​​​ൻ അ​​​​​​​​​​​മേ​​​​​​​​​​​രി​​​​​​​​​​​ക്ക ഇ​​​​​​​​​​​ട​​​​​​​​​​​പെ​​​​​​​​​​​ടു​​​​​​​​​​​മെ​​​​​​​​​​​ന്ന് പ്ര​​​​​​​​​​​സി​​​​​​​​​​​ഡ​​​​​​​​​​​ന്‍റ് ട്രം​​​​​​​​​​​പ് മു​​​​​​​​​​​ന്ന​​​​​​​​​​​റി​​​​​​​​​​​യി​​​​​​​​​​​പ്പ് ന​​​​​​​​​​​ൽ​​​കി​​​​​​​​​​​യ പ​​​​​​​​​​​ശ്ചാ​​​​​​​​​​​ത്ത​​​​​​​​​​​ല​​​​​​​​​​​ത്തി​​​​​​​​​​​ലാ​​​​​​​​​​​ണ് ഇ​​​​​​​​​​​റാ​​​​​​​​​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പ്.

അ​​​തേ​​​സ​​​മ​​​യം, ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ കൂ​​​ട്ട​​​ക്കൊ​​​ല​​​യ്ക്കി​​​ട​​​യി​​​ലും പ്ര​​​ക്ഷോ​​​ഭം തു​​​ട​​​രു​​​ക​​​യാ​​​ണ്. ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ടെ​​​ഹ്റാ​​​നി​​​ലു​​​ൾ​​​പ്പെ​​​ടെ വി​​​വി​​​ധ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലെ മോ​​​ർ​​​ച്ച​​​റി​​​ക​​​ളി​​​ൽ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ കൂ​​​ട്ട​​​മാ​​​യി കി​​​ട​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന ദൃ​​​ശ്യ​​​ങ്ങ​​​ൾ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ പ്ര​​​ച​​​രി​​​ക്കു​​​ന്നു​​​ണ്ട്. ഇ​​​​​​തി​​​​​​നി​​​​​​ടെ, അ​​​​​​റ​​​​​​സ്റ്റി​​​​​​ലാ​​​​​​യ പ്ര​​​​​​ക്ഷോ​​​​​​ഭ​​​​​​കാ​​​​​​രി​​​​​​ക​​​​​​ളെ വി​​​​​​ചാ​​​​​​ര​​​​​​ണ ന​​​​​​ട​​​​​​ത്തി വ​​​​​​ധ​​​​​​ശി​​​​​​ക്ഷ​​​​​​യ്ക്കു വി​​​​​​ധേ​​​​​​യ​​​​​​മാ​​​​​​ക്കാ​​​​​​ൻ ഇ​​​​​​റാ​​​​​​ൻ ന​​​​​​ട​​​​​​പ​​​​​​ടി ആ​​​​​​രം​​​​​​ഭി​​​​​​ച്ചു. പ്ര​​​​​​ക്ഷോ​​​​​​ഭ​​​​​​ക​​​​​​ർ​​​​​​ക്കു വ​​​​​​ധ​​​​​​ശി​​​​​​ക്ഷ ന​​​​​​ൽ​​​കി​​​​​​യാ​​​​​​ൽ ക​​​​​​ടു​​​​​​ത്ത ന​​​​​​ട​​​​​​പ​​​​​​ടി​​​​​​യു​​​​​​ണ്ടാ​​​​​​കു​​​​​​മെ​​​​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​​​​ണ​​​​​​ൾ​​​​​​ഡ് ട്രം​​​​​​പ് ഭീ​​​​​​ഷ​​​​​​ണി മു​​​​​​ഴ​​​​​​ക്കി.

ഇ​​​​​​​​​​​റാ​​​​​​​​​​​നി​​​​​​​​​​​ൽ ഇ​​​​​​​​​​​ട​​​​​​​​​​​പെ​​​​​​​​​​​ടാ​​​​​​​​​​​ൻ ട്രം​​​​​​​​​​​പ് തീ​​​​​​​​​​​രു​​​​​​​​​​​മാ​​​​​​​​​​​നി​​​​​​​​​​​ച്ചു​​​​​​​​​​​വെ​​​​​​​​​​​ന്നാ​​​​​​​​​​ണ് ഇ​​​​​​​​​​സ്രേ​​​​​​​​​​ലി വൃ​​​​​​​​​​ത്ത​​​​​​​​​​ങ്ങ​​​​​​​​​​ളെ ഉ​​​​​​​​​​ദ്ധ​​​​​​​​​​രി​​​​​​​​​​ച്ച് അ​​​​​​​​​​ന്താ​​​​​​​​​​രാ​​​​​​​​​​ഷ്‌​​​​​​​​​​ട്ര മാ​​​​​​​​​​ധ്യ​​​​​​​​​​മ​​​​​​​​​​ങ്ങ​​​​​​​​​​ൾ റി​​​​​​​​​​പ്പോ​​​​​​​​​​ർ​​​​​​​​​​ട്ട് ചെ​​​​​​​​​​യ്ത​​​​​​​​​​ത്. എ​​​​​​​​​​​ന്നാ​​​​​​​​​​​ൽ, അ​​​​​​​​​​മേ​​​​​​​​​​രി​​​​​​​​​​ക്ക​​​​​​​​​​ൻ ഇ​​​​​​​​​​​ട​​​​​​​​​​​പെ​​​​​​​​​​​ട​​​​​​​​​​​ലി​​​​​​​​​​​ന്‍റെ രീ​​​​​​​​​​​തി​​​​​​​​​​​യും വ്യാ​​​​​​​​​​​പ്തി​​​​​​​​​​​യും വ്യ​​​​​​​​​​​ക്ത​​​​​​​​​​​മ​​​​​​​​​​​ല്ല.

ഇ​​​​​​​​​​റാ​​​​​​​​​​നി​​​​​​​​​​ൽ അ​​​​​​​​​​മേ​​​​​​​​​​രി​​​​​​​​​​ക്ക​​​​​​​​​​ൻ ഇ​​​​​​​​​​ട​​​​​​​​​​പെ​​​​​​​​​​ട​​​​​​​​​​ലി​​​​​​​​​​നും ഭ​​​​​​​​​​ര​​​​​​​​​​ണ​​​​​​​​​​കൂ​​​​​​​​​​ട അ​​​​​​​​​​ട്ടി​​​​​​​​​​മ​​​​​​​​​​റി​​​​​​​​​​ക്കു​​​​​​​​​​മു​​​​​​​​​​ള്ള സാ​​​​​​​​​​ധ്യ​​​​​​​​​​ത​​​​​​​​​​ക​​​​​​​​​​ൾ ഇ​​​​​​​​​​സ്രേ​​​​​​​​​​ലി പ്ര​​​​​​​​​​ധാ​​​​​​​​​​ന​​​​​​​​​​മ​​​​​​​​​​ന്ത്രി ബെ​​​​​​​​​​ഞ്ച​​​​​​​​​​മി​​​​​​​​​​ൻ‌ നെ​​​​​​​​​​ത​​​​​​​​​​ന്യാ​​​​​​​​​​ഹു​​​​​​​​​​വി​​​​​​​​​​ന്‍റെ അ​​​​​​​​​​ധ്യ​​​​​​​​​​ക്ഷ​​​​​​​​​​ത​​​​​​​​​​യി​​​​​​​​​​ൽ ചൊ​​​​​​​​​​വ്വാ​​​​​​​​​​ഴ്ച രാ​​​​​​​​​​ത്രി ചേ​​​​​​​​​​ർ​​​​​​​​​​ന്ന മ​​​​​​​​​​ന്ത്രി​​​​​​​​​​സ​​​​​​​​​​ഭാ​​​​​​​​​​യോ​​​​​​​​​​ഗം വി​​​​​​​​​​ല​​​​​​​​​​യി​​​​​​​​​​രു​​​​​​​​​​ത്തു​​​​​​​​​​ക​​​​​​​​​​യു​​​​​​​​​​ണ്ടാ​​​​​​​​​​യി.

അ​​​​​​​​​​​മേ​​​​​​​​​​​രി​​​​​​​​​​​ക്ക​​​​ൻ​ ആ​​​​​​​​​​​ക്ര​​​​​​​​​​​മ​​​​ണം ത​​​​​​​​​​​ട​​​​​​​​​​​യാ​​​​​​​​​​​നു​​​​​​​​​​​ള്ള നീ​​​​​​​​​​​ക്കം ഇ​​​​​​​​​​​റാ​​​​​​​​​​​നും സ​​​​​​​​​​​ജീ​​​​​​​​​​​വ​​​​​​​​​​​മാ​​​​​​​​​​​ക്കി. അ​​​​​​​​​​​മേ​​​​​​​​​​​രി​​​​​​​​​​​ക്ക​​​​​​​​​​​ൻ ആ​​​​​​​​​​​ക്ര​​​​​​​​​​​മ​​​​​​​​​​​ണം ത​​​​​​​​​​​ട​​​​​​​​​​​യാ​​​​​​​​​​​ൻ ഇ​​​​​​​​​​​ട​​​​​​​​​​​പെ​​​​​​​​​​​ട​​​​​​​​​​​ണ​​​​​​​​​​​മെ​​​​​​​​​​​ന്നു പ​​​​​​​​​​​ശ്ചി​​​​​​​​​​​മേ​​​​​​​​​​​ഷ്യ​​​​​​​​​​​യി​​​​​​​​​​​ലെ അ​​​​​​​​​​​മേ​​​​​​​​​​​രി​​​​​​​​​​​ക്ക​​​​​​​​​​​ൻ സ​​​​​​​​​​​ഖ്യ​​​​​​​​​​​ക​​​​​​​​​​​ക്ഷി​​​​​​​​​​​ക​​​​​​​​​​​ളോ​​​​​​​​​​​ട് ഇ​​​​​​​​​​​റാ​​​​​​​​​​​ൻ ആ​​​​​​​​​​​വ​​​​​​​​​​​ശ്യ​​​​​​​​​​​പ്പെ​​​​​​​​​​​ട്ടു. സൗ​​​​​​​​​​​ദി അ​​​​​​​​​​​റേ​​​​​​​​​​​ബ്യ, യു​​​​​​​​​​​എ​​​​​​​​​​​ഇ, തു​​​​​​​​​​​ർ​​​​​​​​​​​ക്കി തു​​​​​​​​​​​ട​​​​​​​​​​​ങ്ങി​​​​​​​​​​​യ രാ​​​​​​​​​​​ജ്യ​​​​​​​​​​​ങ്ങ​​​​​​​​​​​ളെ​​​​​​​​​​​യാ​​​​​​​​​​​ണ് ഇ​​​​​​​​​​​റാ​​​​​​​​​​​ൻ ബ​​​​​​​​​​​ന്ധ​​​​​​​​​​​പ്പെ​​​​​​​​​​​ട്ട​​​​​​​​​​​ത്.

അ​​​​​​​​​​​മേ​​​​​​​​​​​രി​​​​​​​​​​​ക്ക ആ​​​​​​​​​​​ക്ര​​​​​​​​​​​മി​​​​​​​​​​​ച്ചാ​​​​​​​​​​​ൽ ഈ ​​​​​​​​​​​രാ​​​​​​​​​​​ജ്യ​​​​​​​​​​​ങ്ങ​​​​​​​​​​​ളി​​​​​​​​​​​ലെ അ​​​​​​​​​​​മേ​​​​​​​​​​​രി​​​​​​​​​​​ക്ക​​​​​​​​​​​ൻ താ​​​​​​​​​​​വ​​​​​​​​​​​ള​​​​​​​​​​​ങ്ങ​​​​​​​​​​​ളി​​​​​​​​​​​ൽ തി​​​​​​​​​​​രി​​​​​​​​​​​ച്ച​​​​​​​​​​​ടി ന​​​​​​​​​​​ൽ​​​കു​​​​​​​​​​​മെ​​​​​​​​​​​ന്നും ഇ​​​​​​​​​​​റാ​​​​​​​​​​​ൻ വ്യ​​​​​​​​​​​ക്ത​​​​​​​​​​​മാ​​​​​​​​​​​ക്കി. ഇ​​​​​​​​​​​റാ​​​​​​​​​​​ൻ വി​​​​​​​​​​​ദേ​​​​​​​​​​​ശ​​​​​​​​​​​കാ​​​​​​​​​​​ര്യ​​​​​​​​​​​മ​​​​​​​​​​​ന്ത്രി അ​​​​​​​​​​​ബ്ബാ​​​​​​​​​​​സ് അ​​​​​​​​​​​രാ​​​​​​​​​​​ഗ്ചി, ദേ​​​​​​​​​​​ശീ​​​​​​​​​​​യ സു​​​​​​​​​​​ര​​​​​​​​​​​ക്ഷാ​​​​​​​​​​​സ​​​​​​​​​​​മി​​​​​​​​​​​തി സെ​​​​​​​​​​​ക്ര​​​​​​​​​​​ട്ട​​​​​​​​​​​റി അ​​​​​​​​​​​ലി ലാ​​​​​​​​​​​റി​​​​​​​​​​​ജ്ജാ​​​​​​​​​​​നി എ​​​​​​​​​​​ന്നി​​​​​​​​​​​വ​​​​​​​​​​​രാ​​​​​​​​​​​ണു പ​​​​​​​​​​​ശ്ചി​​​​​​​​​​​മേ​​​​​​​​​​​ഷ്യ​​​​​​​​​​​യി​​​​​​​​​​​ലെ അ​​​​​​​​​​​മേ​​​​​​​​​​​രി​​​​​​​​​​​ക്ക​​​​​​​​​​​ൻ സ​​​​​​​​​​​ഖ്യ​​​​​​​​​​​ക​​​​​​​​​​​ക്ഷി​​​​​​​​​​​ക​​​​​​​​​​​ളെ ബ​​​​​​​​​​​ന്ധ​​​​​​​​​​​പ്പെ​​​​​​​​​​​ട്ട​​​​​​​​​​​തെ​​​​​​​​​​​ന്നും റി​​​​​​​​​​​പ്പോ​​​​​​​​​​​ർ​​​​​​​​​​​ട്ടി​​​​​​​​​​​ൽ പ​​​​​​​​​​​റ​​​​​​​​​​​യു​​​​​​​​​​​ന്നു.

സം​​​​​​​​​​​ഘ​​​​​​​​​​​ർ​​​​​​​​​​​ഷ​​​സാ​​​​​​​​​​​ധ്യ​​​​​​​​​​​ത വ​​​​​​​​​​​ർ​​​​​​​​​​​ധി​​​​​​​​​​​ച്ച പ​​​​​​​​​​​ശ്ചാ​​​​​​​​​​​ത്ത​​​​​​​​​​​ല​​​​​​​​​​​ത്തി​​​​​​​​​​​ൽ ഇ​​​​​​​​​​​റാ​​​​​​​​​​​ൻ വി​​​​​​​​​​​ദേ​​​​​​​​​​​ശ​​​​​​​​​​​കാ​​​​​​​​​​​ര്യ​​​​​​​​​​​മ​​​​​​​​​​​ന്ത്രി അ​​​​​​​​​​​ബ്ബാ​​​​​​​​​​​സ് അ​​​​​​​​​​​രാ​​​​​​​​​​​ഗ്ചി​​​​​​​​​​​യും ട്രം​​​​​​​​​​​പി​​​​​​​​​​​ന്‍റെ പ്ര​​​​​​​​​​​ത്യേ​​​​​​​​​​​ക പ്ര​​​​​​​​​​​തി​​​​​​​​​​​നി​​​​​​​​​​​ധി സ്റ്റീ​​​​​​​​​​​വ് വി​​​​​​​​​​​റ്റ്കോ​​​​​​​​​​​ഫും ത​​​​​​​​​​​മ്മി​​​​​​​​​​​ൽ നേ​​​​​​​​​​​രി​​​​​​​​​​​ട്ടു​​​​​​​​​​ള്ള ആ​​​​​​​​​​ശ​​​​​​​​​​യ​​​​​​​​​​വി​​​​​​​​​​നി​​​​​​​​​​മ​​​​​​​​​​യം നി​​​​​​​​​​ല​​​​​​​​​​ച്ച​​​​​​​​​​താ​​​​​​​​​​യാ​​​​​​​ണു സൂ​​​​​​​​​​ച​​​​​​​​​​ന.

Kerala

വ​ട​ക്ക​ൻ പ​റ​വൂ​രി​ൽ മ​രു​മ​ക​ളെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വം; വ​യോ​ധി​ക​ൻ അ​റ​സ്റ്റി​ൽ

കൊ​ച്ചി: വ​ട​ക്ക​ൻ പ​റ​വൂ​രി​ൽ കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് വ​യോ​ധി​ക​ൻ മ​രു​മ​ക​ളെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. കി​ഴ​ക്കേ​പ്രം പൊ​ന്നേ​ട​ത്ത് വീ​ട്ടി​ൽ രാ​ജ​ൻ (74) ആ​ണ് മ​ക​ന്‍റെ ഭാ​ര്യ​യാ​യ അ​നു​പ​യെ (34) വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. അ​നു​പ​യു​ടെ ക​ഴു​ത്തി​നാ​ണ് വെ​ട്ടേ​റ്റ​ത്.

പ​രി​ക്കേ​റ്റ യു​വ​തി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. മു​റി​യി​ൽ ഫോ​ണി​ൽ സം​സാ​രി​ച്ച് കൊ​ണ്ടി​രു​ന്ന അ​നു​പ​യെ രാ​ജ​ൻ മ​ർ​ദി​ക്കു​ക​യും വാ​ക്ക​ത്തി കൊ​ണ്ട് ക​ഴു​ത്തി​ൽ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

സം​ഭ​വ സ​മ​യം അ​നു​പ​യു​ടെ ഭ​ർ​ത്താ​വാ​യ ജി​യേ​ഷ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. അ​നൂ​പ​യും ജി​യേ​ഷും ത​മ്മി​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്നും കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് വാ​ങ്ങി​യാ​ണ് അ​നു​പ ഈ ​വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

സം​ഭ​വ ശേ​ഷം രാ​ജ​നെ പോ​ലീ​സ് വീ​ട്ടി​ൽ നി​ന്നും അ​റ​സ്റ്റ് ചെ​യ്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. ചെ​റാ​യി തു​ണ്ട​ത്തും​ക​ട​വ് പ​രേ​ത​നാ​യ വി​ൽ​സ​ന്‍റെ​യും സ​രോ​ജി​നി​യു​ടെ​യും മ​ക​ളാ​ണ് അ​നു​പ.

Kerala

പെ​ൺ​കു​ട്ടി​യെ ശ​ല്യം ചെ​യ്യു​ന്ന​ത് ചോ​ദ്യം ചെ​യ്ത​തി​ന് വീ​ട് ക​യ​റി അ​ക്ര​മം; ഒ​രാ​ൾ​ക്ക് വെ​ട്ടേ​റ്റു

തൃ​ശൂ​ര്‍: ബ​ന്ധു​വാ​യ പെ​ണ്‍​കു​ട്ടി​യെ നി​ര​ന്ത​രം ശ​ല്യം ചെ​യ്യു​ന്ന​ത് ചോ​ദ്യം ചെ​യ്ത​തി​ന് വീ​ട് ക​യ​റി അ​ക്ര​മം. ചൂ​ണ്ട​ല്‍ പെ​ല​ക്കാ​ട്ട് പ​യ്യൂ​രി​ലെ പ്ര​കാ​ശ​നെ​യും കു​ടും​ബ​ത്തെ​യു​മാ​ണ് ആ​ക്ര​മി​ച്ച​ത്.

പ്ര​കാ​ശ​ന് വെ​ട്ടേ​റ്റു. പ്ര​കാ​ശ​ന്‍റെ മ​ക​ൻ, ഇ​വ​രു​ടെ ബ​ന്ധു​വാ​യ പെ​ൺ​കു​ട്ടി​യെ അ​ക്ര​മി​ക​ളി​ലൊ​രാ​ൾ പി​ന്തു​ട​ർ​ന്ന് ശ​ല്യം ചെ​യ്യു​ന്ന​ത് ചോ​ദ്യം ചെ​യ്ത​താ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണം.

നാ​ല് പേ​രാ​ണ് അ​ക്ര​മി സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. വാ​ളും മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി​യ സം​ഘം പ്ര​കാ​ശ​ന്‍റെ ത​ല​യ്ക്കാ​ണ് വെ​ട്ടാ​ൻ ശ്ര​മി​ച്ച​ത്. ഇ​ദ്ദേ​ഹം കൈ ​കൊ​ണ്ട് ത​ടു​ത്ത​തി​നാ​ൽ കൈ​യി​ലാ​ണ് വെ​ട്ടേ​റ്റ​ത്.

വീ​ടി​ന്‍റെ ജ​ന​ല്‍​ചി​ല്ലും ക​ട്ടി​ലും സോ​ഫാ​സെ​റ്റും ദി​വാ​ന്‍ കോ​ട്ടും ത​ക​ർ​ത്ത അ​ക്ര​മി സം​ഘം വീ​ടി​ന്‍റെ മു​ന്‍​പി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ഗു​ഡ്സ് ഓ​ട്ടോ​യും ര​ണ്ടു ബൈ​ക്കു​ക​ളും അ​ടി​ച്ചു​ത​ക​ർ​ത്തു. സം​ഭ​വ​ത്തി​ല്‍ കു​ന്നം​കു​ളം പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Kerala

സ​ർ​ക്കാ​രി​നെ നു​ണ​ക്കോ​പ്പ് ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ന്നു: മു​ഖ്യ​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​നം സ്വ​​​ന്ത​​​മാ​​​ക്കി​​​യ നേ​​​ട്ട​​​ങ്ങ​​​ൾ ചി​​​ല​​​രെ അ​​​സ്വ​​​സ്ഥ​​​രാ​​​ക്കു​​​വെ​​​ന്നും നു​​​ണ​​​ക്കോ​​​പ്പു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് സ​​​ർ​​​ക്കാ​​​രി​​​നെ ആ​​​ക്ര​​​മി​​​ക്കു​​​ന്ന​​​താ​​​യും മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.
പു​​​ക​​​മ​​​റ കൊ​​​ണ്ട് ഈ ​​​നേ​​​ട്ട​​​ങ്ങ​​​ളെ ജ​​​ന​​​ങ്ങ​​​ളി​​​ൽനി​​​ന്ന് മ​​​റ​​​ച്ചു പി​​​ടി​​​ക്കാ​​​മെ​​​ന്നാ​​​ണ് അ​​​വ​​​ർ ക​​​രു​​​തു​​​ന്ന​​​ത്.

അ​​​ത്ത​​​ര​​​ക്കാ​​​രെ ക​​​രു​​​തി​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. കേ​​​ര​​​ള​​​ത്തി​​​ലെ പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ വ​​​ലി​​​യ മു​​​ന്നേ​​​റ്റ​​​മാ​​​ണ് ന​​​ട​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. 2016ൽ ​​​കേ​​​ര​​​ള​​​ത്തി​​​ൽ 170 സ​​​ർ​​​ക്കാ​​​ർ ഫാ​​​ക്ട​​​റി​​​ക​​​ളു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത് 2024ൽ 163 ​​​ആ​​​യി . ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ൽ ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ പൊ​​​തു​​​മേ​​​ഖ​​​ല ഫാ​​​ക്ട​​​റി​​​ക​​​ളു​​​ടെ എ​​​ണ്ണം 151ൽ ​​​നി​​​ന്ന് 74 ആ​​​യും, ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ൽ 117ൽ ​​​നി​​​ന്ന് 45 ആ​​​യും കു​​​ത്ത​​​നെ ഇ​​​ടി​​​ഞ്ഞു.

സ്വ​​​കാ​​​ര്യ​​​വ​​​ൽ​​​ക്ക​​​ര​​​ണ ന​​​യ​​​ങ്ങ​​​ൾ ശ​​​ക്ത​​​മാ​​​യ ഗു​​​ജ​​​റാ​​​ത്തി​​​ൽ 406ൽ ​​​നി​​​ന്ന് 139 ആ​​​യും മ​​​ഹാ​​​രാ​​​ഷ്ട്ര​​​യി​​​ൽ 343ൽ ​​​നി​​​ന്ന് 98 ആ​​​യും പൊ​​​തു​​​മേ​​​ഖ​​​ലാ യൂ​​​ണി​​​റ്റു​​​ക​​​ൾ കു​​​റ​​​ഞ്ഞു. പ​​​ശ്ചി​​​മ ബം​​​ഗാ​​​ളി​​​ലും 152ൽ ​​​നി​​​ന്ന് 63 ലേ​​​ക്ക് ഇ​​​ത്ത​​​രം സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ വ​​​ലി​​​യ കു​​​റ​​​വു​​​ണ്ടാ​​​യി.

2016ൽ ​​​കേ​​​ര​​​ള​​​ത്തി​​​ൽ പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ 5,756 കോ​​​ടി രൂ​​​പ​​​യു​​​ടെ മൂ​​​ല്യ​​​വ​​​ർ​​​ധ​​​ന​​​വാ​​​ണ് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​തെ​​​ങ്കി​​​ൽ 2024ൽ ​​​മൂ​​​ല്യ​​​വ​​​ർ​​​ധ​​​ന​​​വ് 17,801 കോ​​​ടി രൂ​​​പ​​​യാ​​​യി ഉ​​​ർ​​​ന്ന​​​താ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Kerala

ആ​ല​പ്പു​ഴ ജി​ല്ലാ ജ​യി​ലി​ൽ പോ​ക്സോ കേ​സ് പ്ര​തി​ക്ക് സ​ഹ​ത​ട​വു​കാ​ര​ന്‍റെ മ​ർ​ദ​നം

ആ​ല​പ്പു​ഴ: ജി​ല്ലാ ജ​യി​ലി​ൽ പോ​ക്സോ കേ​സ് പ്ര​തി​യെ മ​ർ​ദി​ച്ച് സ​ഹ​ത​ട​വു​കാ​ര​ൻ. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യാ​യ ത​ങ്ക​പ്പ​നെ (85) ആ​ണ് സ​ഹ​ത​ട​വു​കാ​ര​ൻ മ​ർ​ദി​ച്ച​ത്.

മോ​ഷ​ണ​ക്കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട് ജ​യി​ലു​ള്ള​യാ​ളാ​ണ് ത​ങ്ക​പ്പ​നെ മ​ർ​ദി​ച്ച​ത്. ത​ങ്ക​പ്പ​ന്‍റെ പ​ല്ല് ഇ​യാ​ൾ അ​ടി​ച്ചു കൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. ത​നി​ക്കും പെ​ൺ​മ​ക്ക​ൾ ഉ​ണ്ടെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു മ​ർ​ദ​നം. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ത​ങ്ക​പ്പ​ൻ ജ​യി​ലി​ലെ​ത്തി​യ​ത്.

സ​ഹ​ത​ട​വു​കാ​ര​ന് ത​ങ്ക​പ്പ​ൻ ഏ​ത് കേ​സി​ലെ പ്ര​തി​യാ​ണെ​ന്ന് ആ​ദ്യം അ​റി​യി​ല്ലാ​യി​രു​ന്നു. ത​ങ്ക​പ്പ​ൻ പോ​ക്സോ കേ​സ് പ്ര​തി ആ​ണെ​ന്ന് അ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു മ​ർ​ദ​നം. ത​ങ്ക​പ്പ​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് ചി​കി​ത്സ ന​ൽ​കി.

ക​ഴി​ഞ്ഞ ദി​വ​സം ആ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ത​ങ്ക​പ്പ​നെ മ​ർ​ദിച്ച സ​ഹ​ത​ട​വു​കാ​ര​നെ​തി​രെ ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

International

“നൂ​​​​ർ ഖാ​​​​ൻ വ്യോ​​​​മ​​​​താ​​​​വ​​​​ളം ഇ​​​​ന്ത്യ ആ​​​​ക്ര​​​​മി​​​​ച്ചി​​​​രു​​​​ന്നു”; എട്ടു മാസത്തിനുശേഷം പാക്കിസ്ഥാൻ സമ്മതിച്ചു

ലാ​​​​ഹോ​​​​ർ: ക​​​​ഴി​​​​ഞ്ഞ മേ​​​​യ് പ​​​​ത്തി​​​​നു പു​​​​ല​​​​ർ​​​​ച്ചെ ഇ​​​​ന്ത്യ​​​​ൻ സേ​​​​ന നൂ​​​​ർ​​​​ഖാ​​​​ൻ വ്യോ​​​​മ​​​​താ​​​​വ​​​​ളം ആ​​​​ക്ര​​​​മി​​​​ച്ചി​​​​രു​​​​ന്ന​​​​താ​​​​യി പാ​​​​ക്കി​​​​സ്ഥാ​​​​ൻ ഉ​​​​പ​​​​പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഇ​​​​സ്ഹാ​​​​ഖ് ധാ​​​​ർ. ഇ​​​ന്ത്യ​​​യു​​​ടെ ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ സി​​​​ന്ദൂ​​​​റി​​​നെ​​​ക്കു​​​റി​​​ച്ച് ആ​​​​ദ്യ​​​​മാ​​​​യാ​​​​ണു ഒ​​​രു പാ​​​​ക് ഭ​​​ര​​​ണാ​​​ധി​​​കാ​​​രി തു​​​റ​​​ന്നു​​​പ​​​റ​​​ച്ചി​​​ൽ ന​​​ട​​​ത്തു​​​ന്ന​​​ത്.

സം​​​ഘ​​​ർ​​​ഷം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ‌ മ​​​​ധ്യ​​​​സ്ഥ​​​​ത​​​​യ്ക്കാ​​​​യി പാ​​​​ക്കി​​​​സ്ഥാ​​​​ൻ ഒ​​​​രു രാ​​​​ജ്യ​​​​ത്തെ​​​​യും സ​​​​മീ​​​​പി​​​​ച്ചി​​​​രു​​​​ന്നി​​​​ല്ലെ​​​ന്നും പാ​​​ക് ഉ​​​പ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. യു​​​​എ​​​​സ് സ്റ്റേ​​​​റ്റ് സെ​​​​ക്ര​​​​ട്ട​​​​റി മാ​​​​ർ​​​​കോ റൂ​​​​ബി​​​​യോ​​​​യും സൗ​​​​ദി വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി ഫൈ​​​​സ​​​​ൽ ബി​​​​ൻ ഫ​​​​ർ​​​​ഹാ​​​​ൻ രാ​​​​ജ​​​​കു​​​​മാ​​​​ര​​​​നും പാ​​​ക്കി​​​സ്ഥാ​​​നെ സ​​​മീ​​​പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​യു​​​ന്നു.

സം​​​ഘ​​​ർ​​​ഷം തു​​​ട​​​ങ്ങി​​​യ​​​ശേ​​​ഷം ഇ​​​​ന്ത്യ അ​​​​യ​​​​ച്ച എ​​​​ൺ​​​​പ​​​​തോ​​​​ളം ഡ്രോ​​​​ണു​​​​ക​​​​ൾ ത​​​​ട​​​​യാ​​​​ൻ പാ​​​​ക്കി​​​​സ്ഥാ​​​​നു ക​​​​ഴി​​​​ഞ്ഞു. ഇ​​​​തി​​​​നു​​​​ശേ​​​​ഷ​​​മാ​​​ണു നൂ​​​​ർ ഖാ​​​​ൻ വ്യോ​​​​മ​​​​താ​​​​വ​​​​ളം ആ​​​​ക്ര​​​​മി​​​​ക്കു​​​​ക എ​​​​ന്ന പി​​​​ഴ​​​​വ് ഇ​​​​ന്ത്യ വ​​​​രു​​​​ത്തി​​​യ​​​ത്. ഇ​​​​തോ​​​​ടെ​​​​ പാ​​​​ക്കി​​​​സ്ഥാ​​​​ൻ തി​​​​രി​​​​ച്ച​​​​ടി​​​​ച്ചു​- വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി​​​​കൂ​​​​ടി​​​​യാ​​​​യ ധ​​​​ർ പ​​​റ​​​യു​​​ന്നു.

അ​​​​ന്ന് പു​​​​ല​​​​ർ​​​​ച്ചെ 8:17ന് ​​​​ആ​​​​ണ് യു​​​​എ​​​​സ് സ്റ്റേ​​​​റ്റ് സെ​​​​ക്ര​​​​ട്ട​​​​റി റു​​​​ബി​​​​യോ വി​​​​ളി​​​​ക്കു​​​​ന്ന​​​​ത്. വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ലി​​​​ന് ഇ​​​​ന്ത്യ സ​​​​ന്ന​​​​ദ്ധ​​​​മാ​​​​ണെ​​​​ന്നും പാ​​​​ക്കി​​​​സ്ഥാ​​​​ൻ സ​​​​മ്മ​​​​തി​​​​ക്കു​​​​മോ എ​​​​ന്നും അ​​​​ദ്ദേ​​​​ഹം ചോ​​​​ദി​​​​ച്ചു. യു​​​​ദ്ധ​​​​ത്തി​​​​ലേ​​​​ക്കു പോ​​​​കാ​​​​ൻ താ​​​​ത്പ​​​​ര്യ​​​​പ്പെ​​​​ടു​​​​ന്നി​​​​ല്ലെ​​​​ന്നാ​​​​ണു റൂ​​​ബി​​​യോ​​​യ്ക്കു മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കി​​​​യ​​​​ത്. ഇ​​​​തി​​​​നു​​​​ശേ​​​​ഷം ഇ​​​​ന്ത്യ​​​​യു​​​​മാ​​​​യി സം​​​​സാ​​​​രി​​​​ക്കാ​​​​ൻ അ​​​നു​​​മ​​​തി തേ​​​​ടി സൗ​​​​ദി രാ​​​​ജ​​​​കു​​​​മാ​​​​ര​​​​നും വി​​​​ളി​​​​ച്ചു.

പി​​​ന്നീ​​​ടാ​​​ണ് വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ൽ അം​​​​ഗീ​​​​ക​​​​രി​​​​ച്ച​​​ത്. മേ​​​​യ് ഏ​​​​ഴി​​​​നു ന​​​​ട​​​​ന്ന വ്യോ​​​​മ​​​​യു​​​​ദ്ധ​​​​ത്തി​​​​ൽ ഏ​​​​ഴ് ഇ​​​​ന്ത്യ​​​​ൻ ജെ​​​​റ്റു​​​​ക​​​​ൾ വെ​​​​ടി​​​​വ​​​​ച്ചി​​​​ട്ടു​​​​വെ​​​​ന്നും പാ​​​​ക് ഉ​​​​പ​​​​പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ടു. എ​​​ന്നാ​​​ൽ ഒ​​​​രു തെ​​​​ളി​​​​വും അ​​​​ദ്ദേ​​​​ഹം ന​​​​ൽ​​​​കി​​​​യി​​​​ല്ല. ജ​​​​മ്മു​​​​കാ​​​​ഷ്മീ​​​​രു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ത​​​​ർ​​​​ക്കം പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ് മേ​​​​ഖ​​​​ല​​​​യി​​​​ൽ സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​ന് ശ്ര​​​​മ​​​​മെ​​​​ന്ന നി​​​​ല​​​​പാ​​​​ടും ഇ​​​സ്ഹാ​​​ഖ് ധാ​​​ർ ആ​​​വ​​​ർ​​​ത്തി​​​ച്ചു.


വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ 26 പേ​​​രു​​​ടെ ജീ​​​വ​​​ൻ ക​​​വ​​​ർ​​​ന്ന പ​​​​ഹ​​​​ൽ​​​​ഗാം ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു മ​​​​റു​​​​പ​​​​ടി​​​​യാ​​​​യി ക​​​​ഴി​​​​ഞ്ഞ മേ​​​​യ് ഏ​​​​ഴി​​​​നാ​​​​ണ് ഇ​​​​ന്ത്യ ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ സി​​​​ന്ദൂ​​​​ർ തു​​​​ട​​​​ങ്ങി​​​​യ​​​​ത്. നാ​​​​ലു​​​​ദി​​​​വ​​​​സം നീ​​​​ണ്ട ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ പാ​​​ക് സൈ​​​നി​​​കേ​​​ന്ദ്ര​​​ങ്ങ​​​ളും ഭീ​​​ക​​​ര​​​വി​​​രു​​​ദ്ധ പ​​​രി​​​ശീ​​​ല​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളും ഇ​​​ന്ത്യ​​​ൻ സേ​​​ന ത​​​ക​​​ർ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

Kerala

കൊ​ല്ല​ത്ത് പോ​ലീ​സു​കാ​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം; നാ​ല് പേ​ർ ക​സ്റ്റ​ഡി​യി​ൽ

കൊ​ല്ലം: പ​ള്ളി​ത്തോ​ട്ട​ത്ത് പ​ര​സ്യ​മ​ദ്യ​പാ​നം ചോ​ദ്യം ചെ​യ്ത പോ​ലീ​സു​കാ​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം. സം​ഭ​വ​ത്തി​ൽ കെ​എ​സ്‌​യു നേ​താ​വ് ടോ​ജി​ൻ ഉ​ൾ​പ്പെ​ടെ നാ​ല് പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

ല​ഹ​രി വി​ൽ​പ്പ​ന നി​രീ​ക്ഷി​ക്കാ​ൻ എ​ത്തി​യ ഗ്രേ​ഡ് എ​സ്ഐ രാ​ജീ​വ്, എ​എ​സ്ഐ ശ്രീ​ജി​ത്ത് എ​ന്നി​വ​രെ​യാ​ണ് സം​ഘം ആ​ക്ര​മി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ൽ രാ​ജീ​വി​ന്‍റെ ത​ല​യ്ക്ക് പ​രി​ക്കേ​റ്റു.

എ​എ​സ്ഐ ശ്രീ​ജി​ത്തി​ന്‍റെ കൈ​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​ള്ളി​ത്തോ​ട്ടം സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

National

യാ​ത്ര​ക്കാ​ര​നെ കൈ​യേ​റ്റം ചെ​യ്തു; എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് പൈ​ല​റ്റി​ന് സ​സ്പെ​ൻ​ഷ​ൻ

ന്യൂ​ഡ​ൽ​ഹി: യാ​ത്ര​ക്കാ​ര​നെ കൈയേ​റ്റം ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് പൈ​ല​റ്റി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. യാ​ത്ര​ക്കാ​ര​നാ​യ അ​ങ്കി​ത് ധ​വാ​നെ കൈ​യേ​റ്റം ചെ​യ്ത​തി​ന് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ലെ പൈ​ല​റ്റാ​യ വീ​രേ​ന്ദ​ർ സെ​ജ്വാ​ളി​നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

വെ​ള്ളി​യാ​ഴ്ച ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ലെ ടെ​ർ​മി​ന​ൽ ഒ​ന്നി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സെ​ക്യൂ​രി​റ്റി ചെ​ക്കിംഗി​ൽ ലൈ​ൻ മു​റി​ച്ചു ക​ട​ന്ന​തി​നെ ചൊ​ല്ലി ഉ​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൈ​യേ​റ്റ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ലൂ​ടെ അ​ങ്കി​ത് വി​മാ​ന ക​മ്പ​നി​യെ പ​രാ​തി അ​റി​യി​ച്ച​തി​ന് പി​ന്നാ​ലെ പൈ​ല​റ്റി​നെ സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​തു​വ​രെ പ​രാ​തി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും യാ​ത്ര​ക്കാ​ര​ൻ പ​രാ​തി ന​ൽ​കി​യാ​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും ഡ​ൽ​ഹി പോ​ലീ​സ് അ​റി​യി​ച്ചു.

National

മ​ഹാ​രാ​ഷ്ട്ര​യി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ലി​റ​ങ്ങി​യ പു​ലി​യെ പി​ടി​കൂ​ടി

മും​ബൈ: മ​ഹാ​രാ​ഷ്ട്ര ത​ല​സ്ഥാ​ന​മാ​യ മും​ബൈ​ക്ക​ടു​ത്ത് മി​രാ ഭ​യ​ന്ത​റി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ലി​റ​ങ്ങി​യ പു​ലി​യെ പി​ടി​കൂ​ടി. വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പു​ലി​യെ പി​ടി​കൂ​ടി​യ​ത്. പു​ലി​യെ മ​യ​ക്കു​വെ​ടി വ​ച്ച് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

പു​ലി​യെ സ​ഞ്ജ​യ് ഗാ​ന്ധി നാ​ഷ​ണ​ൽ പാ​ർ​ക്കി​ലു​ള്ള ലെ​പ്പേ​ർ​ഡ് റെ​സ്ക്യൂ സെ​ന്‍റ​റി​ലേ​യ്ക്ക് മാ​റ്റും. തു​ട​ർ​ന്ന് വൈ​ദ്യ പ​രി​ശോ​ധ​ന ന​ട​ത്തും. പി​ന്നീ​ടാ​യി​രി​ക്കും പു​ലി​യെ തു​റ​ന്ന് വി​ട​ണോ എ​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​നം എ​ടു​ക്കു​ക​യു​ള്ളു.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മി​രാ ഭ​യ​ന്ത​റി​ലെ ഫ്ലാ​റ്റി​നു​ള്ളി​ലെ​ത്തി​യ പു​ലി അ​വി​ട​ത്തെ നി​വാ​സി​ക​ളെ ആ​ക്ര​മി​ച്ചി​രു​ന്നു. നി​ര​വ​ധി പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ആ​റു ദി​വ​സം ക​ഴി​ഞ്ഞ് വി​വാ​ഹം ന​ട​ക്കേ​ണ്ട പെ​ൺ​കു​ട്ടി അ​ട​ക്ക​മു​ള്ള​വ​രാ​ണ് പു​ള്ളി​യു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. പെ​ൺ​കു​ട്ടി​യു​ടെ മു​ഖ​ത്ത് അ​ട​ക്കം പ​രി​ക്കു​ണ്ട്. പെ​ണ്‍​കു​ട്ടി​യു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. വി​വാ​ഹ വീ​ടാ​യ​തി​നാ​ൽ ധാ​രാ​ളം ആ​ളു​ക​ള്‍ ഫ്ലാ​റ്റി​ലു​ണ്ടാ​യി​രു​ന്നു.

പു​ലി​യെ അ​ക​ത്തി​ട്ട് പൂ​ട്ടി, ആ​ളു​ക​ള്‍ ഫ്ലാ​റ്റി​ന് പു​റ​ത്തി​റ​ങ്ങി ബ​ഹ​ളം വെ​ച്ചു, തു​ട​ര്‍​ന്നാ​ണ് ഫ​യ​ര്‍​ഫോ​ഴ്സും വ​നം​വ​കു​പ്പും സ്ഥ​ല​ത്തെ​ത്തു​ന്ന​ത്.

പു​ലി​യെ മ​യ​ക്കു​വെ​ടി വ​ച്ച് പി​ടി​കൂ​ടാ​നു​ള്ള ത​യ്യാ​റെ​ടു​പ്പു​ക​ള്‍ ന​ട​ത്തി​വ​രി​ക​യാ​ണ്. പു​ലി​യു​ടെ സാ​ന്നി​ദ്ധ്യം ജ​ന​ങ്ങ​ളെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു​ണ്ട്. പി​ന്നീ​ട് മ​ണി​ക്കൂ​റു​ക​ളോ​ളം ന​ട​ത്തി​യ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് പു​ലി​യെ പി​ടി​കൂ​ടാ​നാ​യ​ത്.

Kerala

വ​ർ​ക്ക​ല​യി​ൽ അ​മ്മ​യേ​യും മ​ക​നെ​യും ആ​ക്ര​മി​ച്ച സം​ഭ​വം; ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല​യി​ൽ വീ​ട്ടി​ൽ ക​യ​റി അ​മ്മ​യേ​യും മ​ക​നെ​യും ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. വ​ർ​ക്ക​ല തെ​റ്റി​ക്കു​ളം സ്വ​ദേ​ശി അ​നു​ശ​ങ്ക​ർ, സ​ഹോ​ദ​ര​ൻ അ​ഭി​ലാ​ഷ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​ത്. ഇ​രു​വ​രും സ​ഹോ​ദ​ര​ന്മാ​രാ​ണ്

തെ​റ്റി​ക്കു​ളം സ്വ​ദേ​ശി ശ​ശി​ക​ല​യ്ക്കും മ​ക​ൻ അ​മ്പി​ളി​ദാ​സി​നു​മാ​ണ് മ​ർ​ദ്ദ​ന​മേ​റ്റ​ത്. ക​ഴി​ഞ്ഞ പ​തി​നൊ​ന്നാം തി​യ​തി ചെ​റു​ന്നി​യൂ​ർ മാ​ട​ൻ ന​ട ക്ഷേ​ത്ര​പ​റ​മ്പി​ൽ പ്ര​തി​ക​ൾ ബ​ഹ​ളം ഉ​ണ്ടാ​ക്കി​യ​ത് ഇ​വ​ർ പോ​ലീ​സി​നെ വി​ളി​ച്ച് അ​റി​യി​ച്ച​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം.

പ്ര​തി​ക​ളു​ടെ അ​ച്ഛ​ന്‍റെ സ​ഹോ​ദ​രി​യാ​ണ് ശ​ശി​ക​ല. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ളെ വ​ർ​ക്ക​ല കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

എ​തി​രാ​ളി​ക​ളെ ആ​ക്ര​മി​ക്കു​ന്ന​താ​ണോ സി​പി​എ​മ്മി​ന്‍റെ ജ​നാ​ധി​പ​ത്യ​വും സോ​ഷ്യ​ലി​സ​വും: വി.​ഡി. സ​തീ​ശ​ൻ

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യു​ടെ നാ​ട്ടി​ൽ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രെ മ​ർ​ദി​ച്ച സി​പി​എം ക്രി​മി​ന​ലു​ക​ളെ അ​ടി​യ​ന്ത​ര​മാ​യി അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ന​ട​പ​ടി​ക്ക് പൊ​ലീ​സ് ത​യാ​റാ​യി​ല്ലെ​ങ്കി​ൽ മു​ഖം​മൂ​ടി സം​ഘ​ങ്ങ​ളെ അ​യ​ച്ച​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​റി​വോ​ടെ​യാ​ണെ​ന്ന് ക​രു​തേ​ണ്ടി വ​രു​മെ​ന്നും സ​തീ​ശ​ൻ ഫെ​യ്സ്ബു​ക്കി​ൽ കു​റി​ച്ചു.

"പി​ണ​റാ​യി വി​ജ​യ​ന്‍റെ നി​യ​മ​സ​ഭ മ​ണ്ഡ​ല​മാ​യ ധ​ർ​മ്മ​ട​ത്തെ വേ​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് പ​തി​നാ​റാം വ​ര്‍​ഡി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഷീ​ന​യെ​യും പോ​ളിം​ഗ് ഏ​ജ​ന്‍റ് ന​രേ​ന്ദ്ര​ബാ​ബു​വി​നെ​യു​മാ​ണ് പ​ട്ടാ​പ്പ​ക​ൽ മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി​യ സി​പി​എം ക്രി​മി​ന​ലു​ക​ൾ ആ​ക്ര​മി​ച്ച​ത്. ന​രേ​ന്ദ്ര​ബാ​ബു​വി​ന്‍റെ ഓ​ഫീ​സും വാ​ഹ​ന​വും ത​ല്ലി​ത്ത​ക​ർ​ത്തി​ട്ടും സി​പി​എം ക്രി​മി​ന​ൽ സം​ഘാം​ഗ​ങ്ങ​ളെ പോ​ലെ പൊ​ലീ​സ് നോ​ക്കി നി​ന്നു.'-​സ​തീ​ശ​ൻ കു​റി​ച്ചു.

"വോ​ട്ടെ​ടു​പ്പ് ദി​ന​ത്തി​ൽ സാ​ദി​ഖ് എ​ന്ന പ്ര​വ​ർ​ത്ത​ക​നെ​യും സി​പി​എം ക്രി​മി​ന​ലു​ക​ൾ ആ​ക്ര​മി​ച്ചി​രു​ന്നു. ആ ​സം​ഭ​വ​ത്തി​ലും പോ​ലീ​സ് ന​ട​പ​ടി എ​ടു​ത്തി​ട്ടി​ല്ല. ക്രി​മി​ന​ൽ സം​ഘ​ങ്ങ​ളെ ഉ​പ​യോ​ഗി​ച്ച് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും ആ​ക്ര​മി​ച്ചും ക​ണ്ണൂ​രി​ലെ ചി​ല ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഏ​ക​പ​ക്ഷീ​യ വി​ജ​യം പ്ര​ഖ്യാ​പി​ച്ച സി​പി​എം കേ​ര​ള​ത്തി​ൻ്റെ ജ​നാ​ധി​പ​ത്യ ബോ​ധ​ത്തെ​യാ​ണ് വെ​ല്ലു​വി​ളി​ക്കു​ന്ന​ത്.'-​സ​തീ​ശ​ൻ കു​റ്റ​പ്പെ​ടു​ത്തി.

സ്വ​ന്തം ജി​ല്ല​യി​ലും നാ​ട്ടി​ലും ഏ​ക​പ​ക്ഷീ​യ​മാ​യി വി​ജ​യി​ച്ചെ​ന്നും എ​തി​ർ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ച്ചെ​ന്നും വീ​മ്പ് പ​റ​യു​ന്ന​താ​ണോ പി​ണ​റാ​യി വി​ജ​യ​ന്‍റെ എം.​വി ഗോ​വി​ന്ദ​ൻ്റെ​യും ജ​നാ​ധി​പ​ത്യ​വും സോ​ഷ്യ​ലി​സ​വും?

നാ​ടി​നെ കൊ​ള്ള​യ​ടി​ച്ചും അ​ഴി​മ​തി ന​ട​ത്തി​യും ഗു​ണ്ടാ​സം​ഘ​ങ്ങ​ളെ തീ​റ്റി​പ്പോ​റ്റി​യും നി​ങ്ങ​ൾ കെ​ട്ടി​പ്പൊ​ക്കി​യ അ​ധി​കാ​ര കൊ​ട്ടാ​ര​ത്തി​ൻ്റെ അ​ടി​വേ​ര് ജ​ന​ങ്ങ​ൾ അ​റു​ത്ത് തു​ട​ങ്ങി​യി​ട്ടു​ണ്ട്. അ​ത് നാ​ളെ വ​രു​ന്ന ജ​ന​വി​ധി​യി​ലും പ്ര​തി​ഫ​ലി​ക്കും. പ​രാ​ജ​യ​ഭീ​തി​യി​ൽ പ്ര​കോ​പി​ത​രാ​യി​ട്ട് കാ​ര്യ​മി​ല്ലെ​ന്നാ​ണ് ക്രി​മി​ന​ൽ സം​ഘ​ങ്ങ​ളോ​ട് പ​റ​യാ​നു​ള്ള​ത്. ഞ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ അ​ക്ര​മം തു​ട​രാ​നാ​ണ് തീ​രു​മാ​ന​മെ​ങ്കി​ൽ അ​തേ നാ​ണ​യ​ത്തി​ൽ തി​രി​ച്ച​ടി​ക്കു​ക ത​ന്നെ ചെ​യ്യും.

 

Kerala

കി​ഴ​ക്ക​മ്പ​ല​ത്ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ കൈ​യേ​റ്റം ചെ​യ്ത സം​ഭ​വം: പോ​ലീ​സ് കേ​സെ​ടു​ത്തു

കൊ​ച്ചി: കി​ഴ​ക്ക​മ്പ​ല​ത്ത് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് റി​പ്പോ​ർ​ട്ടി​ങ്ങി​നി​ടെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ കൈ​യേ​റ്റം ചെ​യ്ത സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. സി​പി​എം പ്രാ​ദേ​ശി​ക നേ​താ​വ് ബി​ജു ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

സം​ഘം ചേ​ർ​ന്ന് ക​യ്യേ​റ്റം ചെ​യ്ത​തി​നും അ​സ​ഭ്യം പ​റ​ഞ്ഞ​തി​നു​മാ​ണ് കേ​സ്. തെ​ര​ഞ്ഞെ​ടു​പ്പ് റി​പ്പോ​ർ​ട്ടി​ങ്ങി​നി​ടെ​യാ​യി​രു​ന്നു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രം സം​ഘം കൈ​യേ​റ്റം ചെ​യ്ത​ത്. കി​ഴ​ക്ക​മ്പ​ലം പ​ഞ്ചാ​യ​ത്തി​ലെ വി​ല​ങ്ങ് സെ​ന്റ് മേ​രീ​സ് ച​ർ​ച്ച് ബൂ​ത്തി​ൽ ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.

സ്വ​കാ​ര്യ ചാ​ന​ലി​ന്‍റെ ക്യാ​മ​റ​മാ​ൻ കൃ​ഷ്ണ കു​മാ​റി​നെ മ​ർ​ദി​ച്ച സം​ഘം ക്യാ​മ​റ ത​ക​ർ​ത്തു. റി​പ്പോ​ർ​ട്ട​ർ അ​ശ്വി​ൻ വ​ല്ല​ത്തി​ന് നേ​രെ​യും കൈ​യേ​റ്റ ശ്ര​മം ഉ​ണ്ടാ​യി. മ​റ്റു മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ​യും സം​ഘം ക​യ്യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ചു.

ട്വ​ന്‍റി 20 ചീ​ഫ് കോ​ര്‍‌​ഡി​നേ​റ്റ​ര്‍ സാ​ബു എം ​ജേ​ക്ക​ബ് വോ​ട്ട് ചെ​യ്ത് ഇ​റ​ങ്ങി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ന്ന സ​മ​യ​ത്താ​ണ് പ്ര​വ​ർ​ത്ത​ക​രെ​ത്തി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ത​ട​യു​ക​യും കൈ​യേ​റ്റം
ചെ​യ്യു​ക​യും ചെ​യ്ത​ത്. ബൂ​ത്തി​ന​ടു​ത്ത് നി​ന്ന് മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ന്ന​ത് അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി ഇ​വ​ര്‍ എ​ത്തി​യ​ത്.

 

Kerala

പാ​ല​ക്കാ​ട്ട് പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​രെ മ​ർ​ദി​ച്ച സം​ഭ​വം; യു​വാ​വി​നെ​തി​രെ കേ​സെ​ടു​ത്തു

പാ​ല​ക്കാ​ട്: കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​രെ മ​ർ​ദി​ച്ച യു​വാ​വി​നെ​തി​രെ കേ​സെ​ടു​ത്ത് പൊ​ലീ​സ്. മ​ണ്ണാ​ർ​ക്കാ​ട് തൃ​ക്ക​ല്ലൂ​ർ സ്വ​ദേ​ശി ബാ​സി​ൽ സ​ൽ​മാ​നെ​തി​രെ​യാ​ണ് മ​ണ്ണാ​ർ​ക്കാ​ട് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

വാ​ഹ​ന​ത്തി​ൽ പെ​ട്രോ​ൾ ക​ഴി​ഞ്ഞ​തോ​ടെ​യാ​ണ് ബാ​സി​ലും സു​ഹൃ​ത്തും തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് പെ​ട്രോ​ൾ പ​മ്പി​ലെ​ത്തി​യ​ത്. പെ​ട്രോ​ൾ നി​റ​യ്ക്കാ​നാ​യി പ​മ്പ് ജീ​വ​ന​ക്കാ​രോ​ട് ക്യാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ക്യാ​നി​ല്ലെ​ന്നും പു​റ​ത്ത് ക​ട​യി​ൽ നി​ന്നും വ​ര​ണ​മെ​ന്നും ജീ​വ​ന​ക്കാ​ര​ൻ പ​റ​ഞ്ഞു. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ ബാ​സി​ൽ സ​ൽ​മാ​ൻ പ​മ്പി​ലെ ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. തോ​മ​സ് മാ​ത്യു, സി​ന്ധു എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഈ ​സം​ഭ​വ​ത്തി​ലാ​ണ് ബാ​സി​ൽ സ​ൽ​മാ​നെ​തി​രെ മ​ണ്ണാ​ർ​ക്കാ​ട് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

അ​തേ​സ​മ​യം, അ​ക്ര​മ​ത്തി​നി​ടെ ത​നി​ക്കും പ​രി​ക്കേ​റ്റെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ബാ​സി​ലും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് പ​മ്പ് ജീ​വ​ന​ക്കാ​രാ​യ തോ​മ​സ് മാ​ത്യു, സി​ന്ധു, പ​മ്പു​ട​മ ഉ​ൾ​പ്പെ​ടെ നാ​ല് പേ​രെ പ്ര​തി ചേ​ർ​ത്ത് പൊ​ലീ​സ് കേ​സെ​ടു​ത്തു.

International

ഫ്രാ​ൻ​സി​ലും ജ​ർ​മ​നി​യി​ലും ക്രി​സ്മ​സ് ച​ന്ത​യി​ൽ അ​ക്ര​മം

പാ​​രീ​​സ്: ഫ്രാ​​ൻ​​സി​​ലെ ആ​​മി​​യെ​​ൻ​​സ് പ​​ട്ട​​ണ​​ത്തി​​ൽ 30 വ​​ർ​​ഷ​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ക്രി​​സ്മ​​സ് ച​​ന്ത​​യി​​ൽ സ്ഥാ​​പി​​ച്ചി​​രു​​ന്ന പു​​ൽ​​ക്കൂ​​ട്ടി​​ലെ തി​​രു​​രൂ​​പ​​ങ്ങ​​ൾ ത​​ക​​ർ​​ത്തു​​കൊ​​ണ്ട് അ​​ക്ര​​മി​​ക​​ളു​​ടെ വി​​ള​​യാ​​ട്ടം. പു​​ൽ​​ക്കൂ​​ട്ടി​​ന്‍റെ മു​​ന്പി​​ൽ സ്ഥാ​​പി​​ച്ചി​​രു​​ന്ന ചി​​ല്ലു​​ജാ​​ല​​കം ത​​ക​​ർ​​ത്താ​​ണ് അ​​ക്ര​​മി അ​​ക​​ത്ത് ക​​യ​​റി​​യ​​ത്.

ഉ​​ണ്ണീ​​ശോ​​യു​​ടെ പ്ര​​തി​​മ​​യ്ക്കാ​​ണു കൂ​​ടു​​ത​​ൽ കേ​​ടു​​പാ​​ടു​​ക​​ൾ പ​​റ്റി​​യ​​ത്. 30 വ​​ർ​​ഷ​​മാ​​യി ആ​​ദ്യ​​മാ​​യാ​​ണ് ഈ ​​പു​​ൽ​​ക്കൂ​​ട് ആ​​ക്ര​​മി​​ക്ക​​പ്പെ​​ടു​​ന്ന​​തെ​​ന്ന് ല് ​​പ​​രീ​​സി​​യ​​ൻ ദി​​ന​​പ​​ത്രം റി​​പ്പോ​​ർ​​ട്ടു​​ചെ​​യ്തു.

ന​​വീ​​ക​​രി​​ച്ച​​തി​​നു​​ശേ​​ഷം പു​​ൽ​​ക്കൂ​​ട് പു​​നഃ​​സ്ഥാ​​പി​​ക്കു​​മെ​​ന്ന് ആ​​മി​​യെ​​ൻ​​സ് ന​​ഗ​​ര​​സ​​ഭാ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു. സി​​സി​​ടി​​വി ദൃ​​ശ്യ​​ങ്ങ​​ളി​​ൽ​​നി​​ന്നു കു​​റ്റ​​വാ​​ളി​​യെ ക​​ണ്ടെ​​ത്താ​​നു​​ള്ള ശ്ര​​മ​ത്തി​​ലാ​​ണു പോ​​ലീ​​സ്.

തെ​​ക്ക​​ൻ ജ​​ർ​​മ​​നി​​യി​​ലെ ബ​​വേ​​റി​​യ സം​​സ്ഥാ​​ന​​ത്തെ ഷോ​​ൺ​​ദോ​​ർ​​ഫ് ഗ്രാ​​മ​​ത്തി​​ലെ ക്രി​​സ്മ​​സ് ച​​ന്ത​​യി​​ലെ ക​​ച്ച​​വ​​ട​​സ്ഥാ​​പ​​ന​​ങ്ങ​​ൾ തീ​​വ​​ച്ചു​​ന​​ശി​​പ്പി​​ക്കാ​​ൻ ശ്ര​​മം. ഞാ​​യ​​റാ​​ഴ്ച രാ​​വി​​ലെ അ​​ഞ്ചു​​മ​​ണി​​ക്ക് ന​​ട​​ക്കാ​​നി​​റ​​ങ്ങി​​യ ഒ​​രു സ്ത്രീ​​യാ​​ണ് തീ​​വ​​യ്ക്കു​​ന്ന​​ത് ക​​ണ്ട​​ത്. ച​​ന്ത​​യി​​ലെ 14 ക​​ട​​ക​​ളി​​ൽ എ​​ട്ടെ​​ണ്ണ​​ത്തി​​ലും തീ​​വ​​ച്ചി​​രു​​ന്നു.

സ്ത്രീ​​യു​​ടെ ദൃ​​ഷ്ടി​​യി​​ൽ​​പ്പെ​​ട്ട അ​​ക്ര​​മി ഓ​​ടി ര​​ക്ഷ​​പ്പെ​​ട്ടു. ദൃ​​ക്സാ​​ക്ഷി​​യാ​​യ സ്ത്രീ ​​ഉ​​ട​​ൻ ഫ​​യ​​ർ​​ഫോ​​ഴ്സി​​നെ വി​​ളി​​ച്ചു​​വ​​രു​​ത്തു​​ക​​യും അ​​വ​​ർ ക​​ട​​ക​​ളി​​ലേ​​ക്കു വ്യാ​​പി​​ച്ച തീ ​​അ​​ണ​​യ്ക്കു​​ക​​യും ചെ​​യ്തു. സി​​സി​​ടി​​വി ദൃ​​ശ്യ​​ങ്ങ​​ൾ അ​​വ്യ​​ക്ത​​മാ​​ണെ​​ങ്കി​​ലും പ്ര​​തി​​യെ ക​​ണ്ടെ​​ത്താ​​മെ​​ന്നു പോ​​ലീ​​സ് ക​​രു​​തു​​ന്നു.

Kerala

സ്വ​ന്തം മ​ക​ൾ​ക്ക് സം​ഭ​വി​ച്ച​തി​ന്‍റെ വേ​ദ​ന​യാ​ണ് അ​ന്ന് പി.​ടി​യി​ൽ ക​ണ്ട​ത്; ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട രാ​ത്രി ഓ​ർ​ത്തെ​ടു​ത്ത് ഉ​മ തോ​മ​സ്

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ഡി​സം​ബ​ർ എ​ട്ടി​ന് അ​ന്തി​മ​വി​ധി വ​രു​ന്നെ​ന്ന തീ​രു​മാ​ന​മാ​യ​തോ​ടെ 2017 ഫെ​ബ്രു​വ​രി 17-ന് ​സം​ഭ​വം ന​ട​ന്ന ആ ​രാ​ത്രി ഓ​ർ​ത്തെ​ടു​ത്ത് അ​ന്ത​രി​ച്ച പി.​ടി. തോ​മ​സി​ന്‍റെ ഭാ​ര്യ ഉ​മ ​തോ​മ​സ്.

അ​ന്ന് രാ​ത്രി 11.30-ഓ​ടെ കി​ട​ന്ന​യു​ട​നെ പി.​ടി​യ്ക്ക് ഒ​രു ഫോ​ൺ കോ​ൾ വ​ന്നു​വെ​ന്ന് ഉ​മ പ​റ​ഞ്ഞു. പെ​ട്ടെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ഖം വ​ല്ലാ​തെ​യാ​യി. ഞാ​ൻ ഒ​രു സ്ഥ​ലം​വ​രെ പോ​യി​ട്ടു​വ​രാ​മെ​ന്നു​മാ​ത്രം പ​റ​ഞ്ഞ് ഇ​റ​ങ്ങാ​നൊ​രു​ങ്ങി. എ​ങ്ങോ​ട്ടാ​ണെ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ അ​ത്യാ​വ​ശ്യ കാ​ര്യ​മാ​ണെ​ന്ന് മാ​ത്രം പ​റ​ഞ്ഞു. എ​വി​ടേ​ക്ക് പോ​കു​ക​യാ​ണെ​ങ്കി​ലും പ​റ​യാ​റു​ണ്ട്. പ​ക്ഷേ, ആ ​യാ​ത്ര എ​ങ്ങോ​ട്ടാ​ണെ​ന്ന് പ​റ​ഞ്ഞി​രു​ന്നി​ല്ലെ​ന്നും അ​വ​ർ ഓ​ർ​ത്തു.

രാ​ത്രി പോ​യി തി​രി​ച്ചു​വ​ന്ന​പ്പോ​ൾ പി.​ടി ഭ​യ​ങ്ക​ര അ​സ്വ​സ്ഥ​നാ​യി​രു​ന്നു. അ​ന്ന് ഉ​റ​ങ്ങി​യി​ട്ടേ​യി​ല്ലെ​ന്ന് പ​റ​യാം. സ്വ​ന്തം മ​ക​ൾ​ക്ക് സം​ഭ​വി​ച്ച​തി​ന്‍റെ വേ​ദ​ന​യാ​ണ് അ​ന്ന് പി.​ടി​യി​ൽ ക​ണ്ട​ത്.

ധീ​ര​മാ​യി നി​ൽ​ക്ക​ണ​മെ​ന്ന് പി.​ടി. ആ ​കു​ട്ടി​യോ​ട് പ​റ​ഞ്ഞു. പി.​ടി​യു​ടെ ഫോ​ണി​ൽ​നി​ന്നാ​ണ് ഐ​ജി​യെ വി​ളി​ച്ചു​കൊ​ടു​ത്ത​ത്. ആ ​കു​ട്ടി ഫോ​ണി​ലൂ​ടെ എ​ല്ലാം​പ​റ​ഞ്ഞു. പി.​ടി. തോ​മ​സ് കേ​സി​ലെ പ്ര​ധാ​ന​പ്പെ​ട്ട സാ​ക്ഷി​യു​മാ​യി​രു​ന്നു.

കേ​സി​ൽ പി.​ടി ഇ​ട​പെ​ടു​ന്ന സ​മാ​യ​ത്ത് അ​ദ്ദേ​ഹം ഉ​പ​യോ​ഗി​ച്ചി​രു​ന്ന കാ​റി​ന്‍റെ നാ​ലു വീ​ലു​ക​ളു​ടെ​യും ബോ​ൾ​ട്ട് അ​ഴി​ച്ചു മാ​റ്റി​യ സം​ഭ​വ​ത്തി​ൽ ഇ​ന്നും സം​ശ​ങ്ങ​ൾ അ​വ​ശേ​ഷി​ക്കു​ന്നു​ണ്ടെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

മൊ​ഴി​കൊ​ടു​ക്കാ​ൻ പോ​യ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന് കു​റെ ദു​ര​നു​ഭ​വ​മൊ​ക്കെ​യു​ണ്ടാ​യി. മൊ​ഴി കൊ​ടു​ക്കേ​ണ്ട എ​ന്ന് ഒ​രു കൂ​ട്ട​ർ പ​റ​ഞ്ഞു. മൊ​ഴി ശ​ക്ത​മാ​ക്ക​രു​തെ​ന്ന് പ​റ​ഞ്ഞ​വ​രു​ണ്ടാ​യി​രു​ന്നു. അ​തി​ന് താ​ൻ ഒ​ന്നും കൂ​ട്ടി​പ്പ​റ​യി​ല്ലെ​ന്നും ഒ​ന്നും കു​റ​ച്ച് പ​റ​യാ​നും ത​യാ​റ​ല്ലെ​ന്നു​മാ​യി​രു​ന്നു പി.​ടി ന​ൽ​കി​യ മ​റു​പ​ടി. അ​ദ്ദേ​ഹം ഒ​രി​ക്ക​ലും ഒ​രാ​ളു​ടെ​യും പേ​ര് എ​ടു​ത്തു പ​റ​ഞ്ഞി​ട്ടി​ല്ല. തെ​റ്റ്‌ ചെ​യ്ത​വ​ർ ശി​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്ന് മാ​ത്ര​മാ​ണ് പി.​ടി പ​റ​ഞ്ഞ​തെ​ന്നും ഉ​മ ​തോ​മ​സ് പ​റ​ഞ്ഞു.

 

Kerala

വ​യ​നാ​ട്ടി​ൽ വൃ​ദ്ധ​ദ​മ്പ​തി​ക​ളു​ടെ കൈ ​ത​ല്ലി​യൊ​ടി​ച്ച് അ​യ​ൽ​വാ​സി; പോ​ലീ​സ് കേ​സെ​ടു​ത്തു

വ​യ​നാ​ട്: ക​ണി​യാ​മ്പ​റ്റ​യി​ൽ വൃ​ദ്ധ​ദ​മ്പ​തി​ക​ളു​ടെ കൈ ​അ​യ​ൽ​വാ​സി ത​ല്ലി​യൊ​ടി​ച്ചു. കോ​ഴി കൃ​ഷി​യി​ട​ത്തി​ൽ ക​യ​റി​യെ​ന്ന് ആ​രോ​പി​ച്ചാ​ണ് ദ​മ്പ​തി​ക​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

ക​ണി​യാ​മ്പ​റ്റ സ്വ​ദേ​ശി​ക​ളാ​യ ലാ​ൻ​സി തോ​മ​സ്, അ​മ്മി​ണി എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ലാ​ൻ​സി​യു​ടെ ഇ​രു​കൈ​ക​ളും അ​മ്മി​ണി​യു​ടെ വ​ല​ത് കൈ​യും ഒ​ടി​ഞ്ഞു.

ഇ​രു​വ​രെ​യും അ​യ​ൽ​ക്കാ​ര​ൻ തോ​മ​സ് വൈ​ദ്യ​ർ ഇ​രു​മ്പ് വ​ടി​കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെടു​ത്തു.

Latest News

Corehub Up