x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​ലേ​പ്പാ​ടം ത​റ​മു​റ്റ​ത്ത് കാ​ട്ടാ​ന വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: November 27, 2026 04:05 AM IST | Updated: November 27, 2026 04:05 AM IST

വൈ​ദ്യു​ത ​വേ​ലി​ ത​ക​ർ​ത്ത് ‌ആന

നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ ക​ർ​ഷ​ക​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ നാ​ശം വി​ത​ച്ച് കാ​ട്ടാ​ന​ക​ൾ. മൂ​ലേ​പ്പാ​ടം ത​റ​മു​റ്റം നി​വാ​സി​ക​ൾ ഭീ​തി​യി​ൽ. മൂ​ലേ​പ്പാ​ടം ത​റ​മു​റ്റ​ത്ത് സോ​ളാ​ർ വൈ​ദ്യു​ത​വേ​ലി, മ​രം മ​റി​ച്ചി​ട്ട് ന​ശി​പ്പി​ച്ച ശേ​ഷം കാ​ട്ടാ​ന വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. അ​പ​ക​ട​കാ​രി​യാ​യ മോ​ഴ​യാ​ന​യാ​ണ് നാ​ടി​നെ ഭീ​തി​യി​ലാ​ഴ്ത്തു​ന്ന​ത്.

എ​ട​വ​ണ്ണ കു​ണ്ടു​തോ​ട് സ്വ​ദേ​ശി മു​ര​ളീ​ധ​ര​ന്‍റെ മൂ​ലേ​പ്പാ​ട​ത്തെ കൃ​ഷി​യി​ട​ത്തി​ലാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ സോ​ളാ​ർ വൈ​ദ്യു​ത വേ​ലി, മ​രം മ​റ​ച്ചി​ട്ട് ത​ക​ർ​ത്ത ശേ​ഷം തെ​ങ്ങി​ൻതോ​ട്ട​ത്തി​ൽ വ​ൻ​തോ​തി​ൽമോ​ഴ​യാ​ന നാ​ശം വി​ത​ച്ച​ത്. നി​റ​യെ നാ​ളി​കേ​ര​മുള്ള 11 തെ​ങ്ങു​ക​ൾ ചു​വ​ടോ​ടെ മ​റ​ച്ചി​ട്ട് ന​ശി​പ്പി​ച്ച ശേ​ഷ​മാ​ണ് മോ​ഴ​യാ​ന നി​ല​ന്പൂ​ർ - നാ​യാ​ടം​പൊ​യി​ൽ മ​ല​യോ​ര ഹൈ​വേ മു​റി​ച്ചു​ക​ട​ന്ന് കു​റു​വ​ൻ​പു​ഴ​യോ​ടു ചേ​ർ​ന്നു​ള്ള മ​ലോ​ടി വ​ന​ഭാ​ഗ​ത്തേ​ക്ക് ക​യ​റി​പ്പോ​യ​ത്.

മു​ര​ളീ​ധ​ര​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ ക​ഴി​ഞ്ഞ​യാ​ഴ്ച 27 തെ​ങ്ങു​ക​ൾ കാ​ട്ടാ​ന ന​ശി​പ്പി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ അ​ര​യാ​ട് എ​സ്റ്റേ​റ്റി​ൽ ഇ​ത​രസം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത് ഈ ​മോ​ഴ​യാ​ന​യാ​ണ്. ഈ ​വ​ർ​ഷം ര​ണ്ടാ​ളെ ആ​ക്ര​മി​ച്ചി​രു​ന്നു.
നൂ​റി​ല​ധി​കം കു​ടും​ബ​ങ്ങ​ളു​ള്ള മൂ​ലേ​പ്പാ​ടം ത​റ​മു​റ്റം ഭാ​ഗ​ങ്ങ​ളി​ലാ​ണ് മോ​ഴ​യാ​ന​യു​ടെ വി​ള​യാ​ട്ടം.

അ​പ​ക​ട​കാ​രി​യാ​യ മോ​ഴ​യാ​ന​യെ മ​യ​ക്കു​വെ​ടി വ​ച്ച് പി​ടി​ച്ചു​കൊ​ണ്ടു​പോ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. മ​ല​യോ​രക​ർ​ഷ​ക​ർ​ക്ക് ഈ ​പ്ര​ദേ​ശ​ത്ത് ഇ​നി കൃ​ഷി ചെ​യ്തു ജീ​വി​ക്ക​ണ​മെ​ങ്കി​ൽ ഈ ​മോ​ഴ​യാ​ന​യെ ഉ​ൾ​ക്കാ​ട്ടി​ലേ​ക്ക് ക​യ​റ്റി​വി​ടാ​തെ ക​ഴി​യി​ല്ല. കാ​ട്ടാ​ന​ക​ൾ വ്യാ​പ​ക​മാ​യി കൃ​ഷി​യി​ട​ങ്ങ​ളി​ൽ നാ​ശം വി​ത​ക്കു​ന്പോ​ൾ വ​നംവ​കു​പ്പ് ജീ​വ​ന​ക്കാ​ർ നെ​ട്ടോ​ട്ട​ത്തി​ലാ​ണ്.

Tags : Wild elephants attacked NattuVishesham DistrictNews

Recent News

Corehub Up