രാവണീശ്വരത്തെ കർഷകൻ കെ.വി. രാഘവൻ കാറ്റിൽ നശിച്ച വാഴകൾക്കു സമീപം.
കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസം രാത്രി ആഞ്ഞുവീശിയ കാറ്റിലും മഴയിലും രാവണീശ്വരം മാക്കിയിലെ മാതൃകാ കർഷകനായ കെ.വി. രാഘവന് നഷ്ടമായത് ഇരുനൂറിലേറെ കുലച്ച നേന്ത്രവാഴകൾ.
ജില്ലാതലത്തിലും അജാനൂർ പഞ്ചായത്ത് തലത്തിലും പലതവണ മികച്ച കർഷകനായി തെരഞ്ഞെടുക്കപ്പെട്ട രാഘവൻ വേലാശ്വരത്തെ രാജീവൻ തട്ടുമ്മലിന്റെ ഒരേക്കർ സ്ഥലത്താണ് വാഴകൃഷി നടത്തന്നത്.
തമിഴ്നാട് ഇനമായ മഞ്ചേരി കുള്ളന്റെ 600 കന്നുകളാണ് ഇത്തവണ നട്ടിരുന്നത്. ആറുമാസം കൊണ്ടുതന്നെ മിക്കതിലും കുല വന്നിരുന്നു. വിഷുക്കാലത്തിനു മുമ്പു തന്നെ ഇവ വിപണിയിലെത്തിക്കാമെന്നായിരുന്നു പ്രതീക്ഷ. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ഗോവിന്ദൻ പള്ളിക്കാപ്പിൽ
എംഎൽഎ, പഞ്ചായത്ത് അംഗങ്ങളായ കെ.വി. സുകുമാരൻ, എ. തമ്പാൻ, അജാനൂർ കൃഷി ഓഫീസർ സന്തോഷ് ചാലിൽ എന്നിവർ രാഘവന്റെ കൃഷിയിടത്തിലെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി.
Tags : Over 200 banana plants that had borne fruit were destroyed in the wind and rain. Nattuvishesham DistrictNews