Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Over 200 Banana Plants That Had Borne Fruit Were Destroyed In The Wind And Rain.

Kasaragod

കാ​റ്റി​ലും മ​ഴ​യി​ലും കു​ല​ച്ച ഇ​രു​നൂ​റി​ലേ​റെ വാ​ഴ​ക​ൾ ന​ശി​ച്ചു

കാ​ഞ്ഞ​ങ്ങാ​ട്: കഴിഞ്ഞ ദിവസം രാ​ത്രി ആ​ഞ്ഞു​വീ​ശി​യ കാ​റ്റി​ലും മ​ഴ​യി​ലും രാ​വ​ണീ​ശ്വ​രം മാ​ക്കി​യി​ലെ മാ​തൃ​കാ ക​ർ​ഷ​ക​നാ​യ കെ.​വി. രാ​ഘ​വ​ന് ന​ഷ്ട​മാ​യ​ത് ഇ​രു​നൂ​റി​ലേ​റെ കു​ല​ച്ച നേ​ന്ത്ര​വാ​ഴ​ക​ൾ.

ജി​ല്ലാ​ത​ല​ത്തി​ലും അ​ജാ​നൂ​ർ പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ലും പ​ല​ത​വ​ണ മി​ക​ച്ച ക​ർ​ഷ​ക​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട രാ​ഘ​വ​ൻ വേ​ലാ​ശ്വ​ര​ത്തെ രാ​ജീ​വ​ൻ ത​ട്ടു​മ്മ​ലി​ന്‍റെ ഒ​രേ​ക്ക​ർ സ്ഥ​ല​ത്താ​ണ് വാ​ഴ​കൃ​ഷി ന​ട​ത്ത​ന്ന​ത്.

ത​മി​ഴ്നാ​ട് ഇ​ന​മാ​യ മ​ഞ്ചേ​രി കു​ള്ള​ന്‍റെ 600 ക​ന്നു​ക​ളാ​ണ് ഇ​ത്ത​വ​ണ ന​ട്ടി​രു​ന്ന​ത്. ആ​റു​മാ​സം കൊ​ണ്ടു​ത​ന്നെ മി​ക്ക​തി​ലും കു​ല വ​ന്നി​രു​ന്നു. വി​ഷു​ക്കാ​ല​ത്തി​നു മു​മ്പു ത​ന്നെ ഇ​വ വി​പ​ണി​യി​ലെ​ത്തി​ക്കാ​മെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷ. ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.
ഗോ​വി​ന്ദ​ൻ പ​ള്ളി​ക്കാ​പ്പി​ൽ

എം​എ​ൽ​എ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ.​വി. സു​കു​മാ​ര​ൻ, എ. ​ത​മ്പാ​ൻ, അ​ജാ​നൂ​ർ കൃ​ഷി ഓ​ഫീ​സ​ർ സ​ന്തോ​ഷ് ചാ​ലി​ൽ എ​ന്നി​വ​ർ രാ​ഘ​വ​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ​ത്തി നാ​ശ​ന​ഷ്ട​ങ്ങ​ൾ വി​ല​യി​രു​ത്തി.

Latest News

Corehub Up