ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർഗോഡ് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ ഭരണഘടനാ സംരക്ഷണ സദസ് വി.കെ ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്ത് പ്ര
കാസർഗോഡ്: മുഴുവൻ ജനങ്ങൾക്കും തുല്യമായ നീതിയും മൗലിക അവകാശങ്ങളും പ്രദാനം ചെയ്യുന്ന ഭരണഘടനയാണ് ബി.ആർ അംബേദ്കറുടെ നേതൃത്വത്തിൽ തയാറാക്കിയതെന്നും അതിന്റെ അടിത്തറയ്ക്ക് ഒരു പോറൽ പോലും സംഭവിക്കാതെ ലോകത്തിന്റെ വിളക്കായി സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഓരോ ഇന്ത്യക്കാരനുമുണ്ടെന്നും വി.കെ ശ്രീകണ്ഠൻ എംപി പറഞ്ഞു.
ഭരണഘടനാ ദിനത്തോടനുബന്ധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർഗോഡ് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ ഭരണഘടനാ സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ അധ്യക്ഷത വഹിച്ചു. ഭരണഘടനാ സംരക്ഷണത്തിന്റെ പ്രാധാന്യം ഉദ്ഘോഷിച്ചു കൊണ്ടുള്ള പ്രതിജ്ഞ അദ്ദേഹം ചൊല്ലിക്കൊടുത്തു. കെപിസിസി ജനറൽ സെക്രട്ടറി ഹക്കീം കുന്നിൽ, സേവാദൾ സംസ്ഥാന പ്രസിഡന്റ് രമേശൻ കരുവാച്ചേരി, നേതാക്കളായ എം.സി. പ്രഭാകരൻ, ബി.പി പ്രദീപ് കുമാർ, സോമശേഖര ഷേണി, വി.ആർ. വിദ്യാസാഗർ, കെ. ഖാലിദ്, പി.വി. സുരേഷ്, ഡോ. കെ.വി. ശശിധരൻ, ഗീത കൃഷ്ണൻ, കെ. ബലരാമൻ നമ്പ്യാർ, ശ്രീജിത്ത് മാടക്കൽ, കെ. ലക്ഷ്മണ പ്രഭു, കെ. വാരിജാക്ഷൻ, എം. രാജീവൻ നമ്പ്യാർ, ഉമേശൻ വേളൂർ, മധുസൂദനൻ ബാലൂർ, കെ.വി. ഭക്തവത്സലൻ, ടി. ഗോപിനാഥൻ നായർ, ജോയ് ജോസഫ്, മഡിയൻ ഉണ്ണികൃഷ്ണൻ, കെ.ആർ. കാർത്തികേയൻ, ആർ. ഗംഗാധരൻ, പി. രാമചന്ദ്രൻ,വി. ഗോപി, പ്രസാദ് ഒളവറ, സി.വി. ഭാവനൻ, ഉനൈസ് ബേഡകം, കെ.പി. ദിനേശൻ, കെ.വി. ജതീന്ദ്രൻ, അർജുനൻ തായലങ്ങാടി, അഭിലാഷ് കമലം എന്നിവർ പ്രസംഗിച്ചു.
Tags : The Congress held a 'Protect the Constitution' gathering. Nattuvishesham DistrictNews